Latest News

Tags :World News

Top News world News

ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം ശക്തമായ സാഹചര്യത്തിൽ ഇറാനിലുളള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചുതുടങ്ങി

ആദ്യഘട്ടത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കാനായി അവരെ ഇറാനില്‍ തന്നെയുളള സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കുകയാണെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇറാനില്‍ പതിനായിരത്തോളം ഇന്ത്യക്കാരുണ്ടെന്നും അവരില്‍ ആറായിരം പേര്‍ വിദ്യാര്‍ത്ഥികളാണ് എന്നുമാണ് വിവരം. 600 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഖോമിലേക്കാണ് മാറ്റിയത്. ഉര്‍മിയയില്‍ നിന്നുളള 110 വിദ്യാര്‍ത്ഥികള്‍ തിങ്കളാഴ്ച്ച വൈകുന്നേരത്തോടെ അര്‍മേനിയന്‍ അതിര്‍ത്തിയിലെത്തി. അവരെ വ്യോമ മാര്‍ഗം ഒഴിപ്പിക്കാനാണ് സാധ്യത. വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ അര്‍മേനിയന്‍ വിദേശകാര്യ മന്ത്രി അരാരത്ത് മിര്‍സോയയുമായി സംസാരിച്ചിരുന്നു. ഷിറാസില്‍ നിന്നും ഇസ്ഫഹാനില്‍ നിന്നുമുളള വിദ്യാര്‍ത്ഥികളെ […]Read More

world News

ഇറാൻ ഇസ്രായേൽ സംഘർഷം: ഖമീനിയെ വധിക്കുന്നത് സംഘർഷം അവസാനിപ്പിക്കും – നെതന്യാഹു

ടെൽഅവീവ്: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമീനിയെ വധിക്കുന്നത് സംഘർഷം അവസാനിപ്പിക്കുമെന്ന് ഇസ്രായേൽ പ്രധാന മന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. സംഘർഷം വഷളാകുന്നതിന് പകരം അവസാനിപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും നെതന്യാഹു വ്യക്തമാക്കി. ഖമീനിയെ വധിക്കാനുള്ള ഇസ്രയേലിന്റെ നീക്കത്തെ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എതിർത്തതായി റിപ്പോർട്ടുണ്ട്.Read More

world News

ഇറാന്റെ പ്രത്യാക്രമണത്തിൽ ഇസ്രയേലിൽ 24 പേർ കൊല്ലപ്പെട്ടു

ഇറാന്റെ പ്രത്യാക്രമണത്തിൽ ഇസ്രായേലിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 24 ആയി. തെൽ അവീവ്, കിഴക്കൻ ജെറുസലേം, ഹൈഫ, ബെൻഗുരിയോൻ എയർപോർട്ട് പരിസരം എന്നിവിടങ്ങളിൽ ഇറാൻ ഉപയോഗിച്ച ഹൈപ്പർ സോണിക് പ്രിസിഷൻ മിസൈലുകൾ പതിച്ചു. ആക്രമണത്തിൽ നൂറോളം പേർക്ക് പരിക്കേറ്റു. നിരവധി കെട്ടിടങ്ങൾ തകരുകയും വൈദ്യുത സംവിധാനം തടസ്സപ്പെടുകയും ചെയ്തു. ഇറാന്റെ മിസൈൽ ഇസ്രായേലിലെ യുഎസ് എംബസിയിലും പതിച്ചു. തുടർന്ന് എംബസി താൽക്കാലികമായി അടച്ചു.Read More

Gadgets

ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർ ടെഹ്റാൻ വിടണമെന്ന് നിർദേശം

ന്യൂഡൽഹി: ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർ ടെഹ്റാൻ വിടണമെന്ന് കേന്ദ്ര സർക്കാരിന്റെ നിർദേശം. യാത്രക്കിടെ മറ്റ് വിദേശ പൗരന്മാരെ കൂടെ ഉള്‍പ്പെടുത്താൻ പാടില്ലെന്നും നിർദേശത്തിൽ വ്യക്തമാക്കി. ഇന്ത്യൻ പൗരന്മാരെ സുരക്ഷിതമായി തിരിച്ചു കൊണ്ടുവരുന്നതിനായി അർമേനിയ, കസാഖ്‌സ്താൻ, ഉസ്ബെക്കിസ്താൻ തുടങ്ങിയ അതിര്‍ത്തിവഴികൾ വഴി ഒഴിപ്പിക്കൽ നടപടികൾ സജീവമാണ്. വിഷയത്തിൽ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കർ അർമേനിയൻ വിദേശകാര്യ മന്ത്രിയുമായി ടെലിഫോൺ സംഭാഷണം നടത്തി. ഇസ്രായേൽ ടെഹ്റാനിൽ കൂടുതൽ ആക്രമണങ്ങൾ നടത്തുന്ന പശ്ചാതലത്തിൽ തിങ്കളാഴ്ച ഇന്ത്യക്കാർ ടെഹ്റാൻ വിട്ട് പോകണമെന്ന് […]Read More

world News

ഇറാൻ-ഇസ്രയേൽ സംഘർഷം കടുപ്പം: ‘ഓപ്പറേഷൻ റൈസിങ് ലയൺ’ ന് മറുപടിയായി നൂറോളം ഡ്രോണുകളുമായി

ടെഹ്റാൻ: മദ്ധ്യേഷ്യയിൽ യുദ്ധസമാനമായ സ്ഥിതികൾ നിലനിൽക്കുന്ന സാഹചര്യത്തിൽ, ഇറാൻ ഇസ്രയേലിനെതിരെ ശക്തമായ തിരിച്ചടിയിലേക്ക് നീങ്ങിയതായി റിപ്പോർട്ടുകൾ. ഇസ്രയേലിന്റെ ‘ഓപ്പറേഷൻ റൈസിങ് ലയൺ’ന് മറുപടിയായി, ഇറാൻ നൂറോളം ഡ്രോണുകളാണ് ഇസ്രയേലിലേക്കു വിക്ഷേപിച്ചത്. ഇറാനെതിരായ അക്രമണങ്ങൾക്ക് “കയ്പേറിയതും വേദനാജനകവുമായ” പ്രതികരണമുണ്ടാകുമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനെയി മുന്നറിയിപ്പ് നൽകിയിരുന്നു. വെള്ളിയാഴ്ച പുലർച്ചെയോടെ നടന്ന ഇസ്രയേലിന്റെ ആക്രമണങ്ങൾക്ക് ശക്തമായ പ്രതികരണം നൽകുമെന്ന് ഇറാൻ സൈന്യവും വ്യക്തമാക്കി. അതേസമയം, ഇറാൻ ആണവായുധ നിർമ്മാണത്തിലേക്ക് ഒരിക്കൽ കൂടി തിരിച്ചുവരുന്നതിന് സാധ്യതയില്ലെന്ന് ഇസ്രയേൽ […]Read More

world News

ഇറാനിലെ ആക്രമണത്തിന് പിന്തുണ നൽകിയിട്ടില്ലെന്ന് യുഎസ്

വാഷിംഗ്ടൺ: ഇറാൻ തലസ്ഥാനമായ തെഹ്റാനിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിന് പിന്തുണ നൽകിയിട്ടില്ലെന്നും ഇസ്രയേൽ ഏകപക്ഷീയമായി പ്രവർത്തിച്ചതാണെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോബിയോ റൂബിയോ വ്യക്തമാക്കി. മേഖലയിലെ അമേരിക്കൻ സേനയെ രക്ഷിക്കുക എന്നത് മാത്രമാണ് തങ്ങളുടെ മുൻഗണന എന്നും റോബിയോ അറിയിച്ചു. ഞായറാഴ്ച അമേരിക്കയും ഇറാനും തമ്മിൽ ഒമാനിൽ വച്ച് ആണവ ചർച്ച നടക്കാനിരിക്കയാണ് ഇസ്രായേലിന്റെ ആക്രമണം. ഇറാന്റെ സൈനിക ആണവ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് 15 കേന്ദ്രങ്ങളിൽ ആക്രമണം നടത്തി. ആക്രമണത്തിൽ ഇറാൻ റവല്യൂഷനറി ഗാർഡ് കമാൻഡർ ഇൻ […]Read More

world News

‘പോരാട്ടം തുടരും’: ആക്ടിവിസ്റ്റ് ഗ്രേറ്റ തുംബർഗ് പാരിസിലെത്തി

പാരിസ്: ഇസ്രായേൽ തട്ടിക്കൊണ്ടുപോയ ഫ്രീഡം ഫ്ലോട്ടില കപ്പലിലെ ആക്ടിവിസ്റ്റ് ഗ്രേറ്റ തുംബർഗിനെ പാരിസിലേക്ക് തിരിച്ചയച്ചു. ഫ്രീഡം ഫ്ലോട്ടില കപ്പലിലെ നാല് ആക്ടിവിസ്റ്റുകളെയാണ് ഇസ്രായേൽ സ്വന്തം നാട്ടിലേക്ക് തിരിച്ചയച്ചത്. പാരിസിലെ ചാൾസ് ഡി ഗല്ലെ എയർപോർട്ടിൽ ഇറങ്ങിയ ഗ്രേറ്റ തുംബർഗ് പോരാട്ടം ഇനിയും തുടരുമെന്ന് മാധ്യമങ്ങളോട് പ്രതികരിച്ചു. “നിയമവിരുദ്ധമായി ഇസ്രായേൽ ഞങ്ങളെ തട്ടി കൊണ്ടുപോയി തടവിലാക്കി. അവിടെ ഇനിയും തുടരുന്നവരുണ്ട്. അവരുടെ കാര്യം അനിശ്ചിതത്വത്തിലാണ്. ഗസ്സയിലെത്തി അവിടെയുള്ളവർക്ക് സഹായം വിതരണം ചെയ്യുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. കഴിയുന്നതെല്ലാം ഇനിയും […]Read More

world News

ഓസ്ട്രിയയിൽ സ്കൂളിൽ വെടിവെപ്പ്; 10 പേർ കൊല്ലപ്പെട്ടു

വിയന്ന: ഓസ്ട്രിയയിലെ സ്കൂളിൽ ഉണ്ടായ വെടിവെപ്പിൽ വിദ്യാർത്ഥികളടക്കം 10 പേർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്‌. പ്രാദേശിക സമയം ചൊവ്വാഴ്ച രാവിലെ 10 മണിക്കാണ് വെടിവെപ്പുണ്ടായത്. ഗ്രാസിലെ അപ്പർ സെക്കൻഡറി സ്കൂളിലാണ് സംഭവം. വെടിവെപ്പ് നടത്തിയ അക്രമി സ്വയം വെടിയുതിർത്ത് മരിച്ചതായാണ് ലഭിക്കുന്ന വിവരം.Read More

world News

ഇന്ന് നടക്കാനിരുന്ന ആക്സിയോം 4 വിക്ഷേപണം മാറ്റി; വിക്ഷേപണം ബുധനാഴ്ച

ഫ്ലോറിഡ: അന്താരാഷ്ട്ര ബഹിരകാശ നിലയത്തിലേക്കുള്ള ബഹിരകാശ ദൗത്യമായ ആക്സിയോം 4 ന്റെ വിക്ഷേപണം നാളെ (ബുധനാഴ്ച)ക്ക് മാറ്റി. ഇന്ന് വൈകിയിട്ട് നടക്കേണ്ട ദൗത്യമാണ് മോശം കാലാവസ്ഥ മൂലം മാറ്റിയത്. വിക്ഷേപണം നാളെ 5:30 ന് നടക്കും. ഇന്ത്യൻ ബഹിരകാശ സഞ്ചാരി ശുഭാംശു ശുക്ലയുൾപ്പെടുന്ന ദൗത്യമാണ് ആക്സിയോം 4. 14 ദിവസമാണ് ശുഭാംശു ശുക്ലയുൾപ്പെടുന്ന ദൗത്യസംഘം ബഹിരാകാശ നിലയത്തിൽ താമസിച്ച് വിവിധ പരീക്ഷണങ്ങളിൽ ഏർപ്പെടുക. വിക്ഷേപണത്തിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ നടന്നുകൊണ്ടിരിക്കവേയാണ് ഐഎസ്ആർഒ ചെയർമാൻ ഡോ.വി നാരായണൻ വിക്ഷേപണത്തിലുള്ള മാറ്റം […]Read More

world News

ഗാസയിലേക്കുളള സഹായ ബോട്ട് തടഞ്ഞ് ഇസ്രയേൽ സൈന്യം; തടഞ്ഞത് ​ഗ്രെറ്റ തുൻബർ​ഗ് ഉൾപ്പെടുന്ന

ഗാസയിലേക്കുളള സഹായ ബോട്ട് തടഞ്ഞ് ഇസ്രയേൽ സൈന്യം. ഗാസയിലെ നാവിക ഉപരോധം ലംഘിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് രാജ്യാന്തര തലത്തിൽ പ്രവർത്തിക്കുന്ന ആക്ടിവിസ്റ്റുകൾ സഞ്ചരിച്ചിരുന്ന സഹായ ബോട്ടാണ് ഇന്ന് പുലർച്ചെ ഇസ്രായേൽ സെെന്യം തടഞ്ഞത്. സ്വീഡിഷ് കാലാവസ്ഥാ പ്രചാരണപ്രവർത്തക ഗ്രെറ്റ തുൻബെർഗ്, യൂറോപ്യൻ പാർലമെൻ്റ് (എംഇപി) ഫ്രഞ്ച് അംഗം റിമ ഹസ്സൻ എന്നിവരുൾപ്പെടെയുള്ളവർ ബോട്ടിലുണ്ടായിരുന്നു. ഫ്രീഡം ഫ്ലോട്ടില്ല കോയലിഷൻ (എഫ്എഫ്‌സി) സംഘടിപ്പിച്ച ഒരു ദൗത്യത്തിൻ്റെ ഭാഗമായി ജൂൺ ആറിനാണ് ആക്ടീവിസ്റ്റുകളുമായി സഹായ ബോട്ട് പുറപ്പെട്ടത്. ‘മാഡ്‌ലീൻ’ എന്ന് പേരിട്ടിരിക്കുന്ന […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes