‘കാന്തപുരത്തിന്‍റെ ഇടപെടലുകളെ സുപ്രീംകോടതിയിൽ കേന്ദ്രം എതിർത്തില്ല’; യെമനിൽ പോകാൻ അനുവദിക്കുമെന്ന് പ്രതീക്ഷയെന്ന് അഭിഭാഷകൻ
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി യുവതി നിമിഷ പ്രിയയുടെ മോചനത്തിനായി യെമനിലേക്ക് പോകാൻ കേന്ദ്രം അനുമതി നൽകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് അഭിഭാഷകൻ സുഭാഷ് ചന്ദ്രൻ. നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ ലീഗൽ അഡ്വൈസർ സുഭാഷ് ചന്ദ്രന്‍. സർക്കാരുമായി ചേർന്നുള്ള പ്രവർത്തനങ്ങൾക്കാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. സർക്കാരിന്‍റെ രണ്ടു പ്രതിനിധികളും സംഘത്തിൽ ഉണ്ടാവണമെന്ന് അറിയിച്ചിട്ടുണ്ട്. ഓഗസ്റ്റ് 14നാണ് ഇനി കേസ് പരിഗണിക്കുകയെന്നും സുഭാഷ് ചന്ദ്രൻ പറഞ്ഞു. ആരുടെ പ്രവർത്തനങ്ങളാണ് ഫലം കാണുക എന്ന് സുപ്രീംകോടതിയിൽ പരാമര്‍ശമുണ്ടായിട്ടുണ്ട്. യാത്ര അനുമതിക്കായി നാല് പേർ അടങ്ങുന്ന പ്രതിനിധി […]Read More