മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കുന്നു എന്ന വാര്‍ത്തകള്‍ വന്നതോടെ യെമനിലെ വധശിക്ഷയുള്‍പ്പെടെയുള്ള അപരിഷ്കൃത ശിക്ഷാവിധികള്‍ ലോകത്തിന് മുന്നില്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. യെമനിലെ പല നിയമങ്ങളും ശിക്ഷാരീതികളും ഒരു പരിഷ്കൃത സമൂഹത്തിന് വിചിത്രമായി തോന്നിയേക്കാവുന്ന തരത്തിലുള്ളതാണ്. ഇതിനെ അപലപിച്ചും മുന്നറിയിപ്പ് നല്‍കിയും അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ മുന്നോട്ടുവന്നിട്ടുമുണ്ട്. എങ്കിലും ഇന്നും ലോകത്ത് ഉയര്‍ന്ന വധശിക്ഷാ നിരക്കിന് കുപ്രസിദ്ധമായ രാജ്യമാണ് യെമന്‍. പ്രായപൂര്‍ത്തിയാകാത്തവരെയും സംശയാസ്പദമായ സാഹചര്യത്തില്‍ വിചാരണ ചെയ്യപ്പെടുന്നവരെയും സാമൂഹിക-മാനസിക വൈകല്യങ്ങളുള്ളവരെയും വരെ വധശിക്ഷയ്ക്ക് വിധിക്കാന്‍ മടിയില്ലാത്ത, നിയമങ്ങളുള്ള […]Read More