Latest News

Tags :Youth Congress

Kerala Politics Top News

യൂത്ത് കോൺഗ്രസിനെതിരെ വീണ്ടും പി.ജെ കുര്യൻ; ‘വിമർശകരെ ആക്ഷേപിക്കുന്നത് ജനാധിപത്യ വിരുദ്ധം’

യൂത്ത് കോൺഗ്രസിനെതിരെ വീണ്ടും മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ കുര്യൻ. വിമർശകരെ ആക്ഷേപിക്കുന്നത് ജനാധിപത്യ വിരുദ്ധമെന്ന് പിജെ കുര്യൻ കുറ്റപ്പെടുത്തി. ആദ്യം പോസിറ്റീവായി പ്രതികരിച്ച രാഹുൽ മാങ്കൂട്ടത്തിൽ പിന്നീട് നിലപാട് മാറ്റിയെന്നും വിമർശനം. സദുദ്ദേശപരമെന്നും കാണാൻ സൗകര്യമില്ലെന്നും രാഹുൽ പറഞ്ഞു. ഇത്തരം നിലപാടുകൾ എടുത്താൽ പാർട്ടിയുടെ സ്ഥിതി എന്താകുമെന്ന് ഓർക്കണം. എസ്എഫ്ഐയെ പുകഴ്ത്തി എന്ന തെറ്റായ നറേറ്റീവ് ഉണ്ടാക്കി തന്നെ സൈബർ അധിക്ഷേപം നടത്തി എന്നും പിജെ കുര്യൻ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കുര്യൻ കടുത്ത അതൃപ്തി […]Read More

Kerala Politics Top News

യൂത്ത് കോണ്‍ഗ്രസിനെതിരെ വിമർശനവുമായി അജയ് തറയില്‍; ‘റീല്‍സ് അല്ല റിയല്‍ ആണ്, ചാണ്ടി

റീല്‍സ് വിവാദത്തിൽ യൂത്ത് കോണ്‍ഗ്രസിനെതിരെ പരോക്ഷ വിമർശനവുമായി അജയ് തറയില്‍. ചാണ്ടി ഉമ്മന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചാണ് വിമർശനം ഉന്നയിച്ചത്. റീൽസ് അല്ല റിയൽ ആണെന്ന തലക്കെട്ടോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് ചാണ്ടി ഉമ്മൻ നടത്തിയ ഇടപെടലുകളെ പ്രകീർത്തിച്ചുകൊണ്ടാണ് അജയ് തറയിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ‘റീല്‍സ് അല്ല റിയല്‍ ആണ് , ചാണ്ടി ഉമ്മനാണ് താരം’ എന്നാണ് പോസ്റ്റ്. അതേസമയം കോൺഗ്രസിലെ യുവ നേതാക്കൾ ഖദർ ഉപേക്ഷിക്കുന്നതിനെതിരെ അജയ് തറയിൽ നേരത്തെ […]Read More

Kerala Politics Top News

‘ആദരിച്ചില്ലെങ്കിലും അപമാനിക്കരുത്’; ചെറിയാൻ ഫിലിപ്പ്

പീഡിതരായ യൂത്ത് കോൺഗ്രസ് കെഎസ്‌യു നേതാക്കളെ മുതിർന്ന നേതാക്കൾ അപമാനിക്കരുതെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. കോൺഗ്രസ് നേതാക്കൾ ആദരിച്ചില്ലെങ്കിലും അപമാനിക്കരുത്. ത്യാഗപൂർണ്ണമായ സമരങ്ങളിൽ പങ്കെടുക്കുകയോ ജയിലിൽ പോവുകയോ ചെയ്യാത്ത പലരുമാണ് ദീർഘകാലം എം.എൽഎയും, എം.പി യും മന്ത്രിയുമൊക്കെയായി മരണം വരെ അധികാര സ്ഥാനങ്ങളിൽ കെട്ടിപ്പിടിച്ചിരുന്നത്. അധികാര കുത്തകക്കാർക്ക് ഇന്നത്തെ യുവാക്കളെ ഉപദേശിക്കാൻ അർഹതയില്ല. ആദർശപരമായ സാഹസിക ബുദ്ധിയുള്ള ചെറുപ്പക്കാർ അപക്വത കാട്ടിയാൽ മുതിർന്നവർ അവരോട് പൊറുക്കണം.അധികാര കുത്തകൾക്ക് ഇന്നത്തെ യുവാക്കളെ ഉപദേശിക്കാൻ അർഹതയില്ല. യുവാക്കളെ അവഗണിച്ചതാണ് […]Read More

Kerala Politics Top News

‘മിസ്റ്റര്‍ പി ജെ കുര്യാ; കണ്ണിന് തിമിരം ബാധിച്ചാല്‍ ചികിത്സിക്കണം’; വിവാദ പ്രസ്താവനയില്‍

വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യനെതിരെ യൂത്ത് കോണ്‍ഗ്രസില്‍ പടയൊരുക്കം. സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്നാലെ പി ജെ കുര്യനെ വിമര്‍ശിച്ച് കൂടുതല്‍ നേതാക്കള്‍ രംഗത്തെത്തി. യൂത്ത് കോണ്‍ഗ്രസിന്റെ സമരപോരാട്ടങ്ങള്‍ കണ്ണുതുറന്ന് കാണണമെന്ന് സംസ്ഥാന സെക്രട്ടറി പി എ നോബിള്‍ കുമാര്‍ ഫേസ്ബുക്കില്‍ വ്യക്തമാക്കി. മിസ്റ്റര്‍ പി ജെ കുര്യാ താങ്കള്‍ കണ്ണുതുറന്നു നോക്കടോ, കണ്ണിന് തിമിരം ബാധിച്ചാല്‍ ചികിത്സിക്കണം. താങ്കളുടെ കാലഘട്ടത്തില്‍ താങ്കള്‍ക്ക് തരാന്‍ പറ്റുന്ന പോലെ ഈ […]Read More

Kerala Politics Top News

‘കുര്യന്‍ സര്‍ ഉപദേശരൂപേണ പറഞ്ഞതാണ്’; പിജെ കുര്യനെ പിന്തുണച്ച് രമേശ് ചെന്നിത്തല

യൂത്ത് കോണ്‍ഗ്രസിനെതിരായ വിമര്‍ശനത്തില്‍ മുതിര്‍ന്ന നേതാവ് പിജെ കുര്യനെ പിന്തുണച്ച് രമേശ് ചെന്നിത്തല. പിജെ കുര്യന്‍ പറഞ്ഞതിനെ സദുദ്ദേശ്യത്തോടെ കാണുന്നുവെന്നും ആളില്ലാത്ത മണ്ഡലങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് ആളെ കൂട്ടണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കുര്യന്‍ സര്‍ മുതിര്‍ന്ന നേതാവാണ്. ആരെയും കുറ്റപ്പെടുത്തിയതല്ല. എല്ലാ പ്രവര്‍ത്തന രംഗത്തും യൂത്ത് കോണ്‍ഗ്രസും കോണ്‍ഗ്രസുമൊക്കെ എന്നദ്ദേഹം പറഞ്ഞതാണ്. ഞങ്ങള്‍ അതിനെ പൂര്‍ണമായും സദുദ്ദേശ്യത്തോടെ എടുക്കുന്നു, അദ്ദേഹം പറഞ്ഞിട്ടുള്ള നല്ല കാര്യങ്ങള്‍ പരിശോധിച്ച് കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും ഒക്കെ നടപ്പാക്കും – ചെന്നിത്തല […]Read More

Kerala Top News

പുതുതലമുറയെ ആകർഷിക്കുന്നതിൽ റാപ്പർ വേടനെ മാതൃകയാക്കണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ക്യാമ്പിൽ പരാമർശം

സമരമാർഗങ്ങളിൽ വ്യത്യസ്ത സമീപനങ്ങൾ സ്വീകരിക്കണമെന്ന് യൂത്ത് കോൺഗ്രസ്. പുതുതലമുറയെ ആകർഷിക്കുന്നതിൽ റാപ്പർ വേടനെ മാതൃകയാക്കണമെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന ക്യാമ്പിൽ സമർപ്പിച്ച സംഘടനാ പ്രമേയത്തിലാണ് പരാമർശം. അരാഷ്ട്രീയ പ്രവണതക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാനായില്ലെന്നത് സംഘടനയുടെ വലിയ വീഴ്ചയാണെന്നും കാലത്തിനനുസരിച്ച് പ്രവർത്തനരീതി പുതുക്കേണ്ടതുണ്ടെന്നും ക്യാമ്പിൽ നിർദ്ദേശം ഉയർന്നു. യൂത്ത് കോൺഗ്രസിൽ അംഗമായി പ്രവർത്തിക്കാനുള്ള പ്രായപരിധി 40 ആയി നിശ്ചയിക്കണമെന്ന ശിപാർശയും പ്രമേയത്തിൽ ഉൾപ്പെടുത്തി. സംഘടനാ ഭാരവാഹിത്വത്തിൽ അനർഹരായ ആളുകൾ കടന്നുകൂടുന്നതായി ശക്തമായ വിമർശനങ്ങളും ഉയർന്നു. Tag: Youth Congress […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes