ലഹരി വിരുദ്ധ ക്യാപയിന്‍റെ ഭാഗമായി വിദ്യാലയങ്ങളിൽ കുട്ടികൾക്ക് സൂംബ പരിശീലനം നൽകാനുള്ള തീരുമാനത്തെ വിമർശിച്ച അധ്യാപകനെ സസ്പെൻഡ് ചെയ്തു. വിസ്ഡം സംസ്ഥാന സെക്രട്ടറി കൂടിയായ ടി കെ അഷ്റഫിനെ എടത്തനാട്ടുകര ടിഎ എം സ്കൂൾ മാനേജ്മെൻറ് സസ്പെൻഡ് ചെയ്‌തു. വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശ പ്രകാരമാണ് നടപടി. പൊതുവിദ്യാലയത്തിലേക്ക് കുട്ടിയെ അയക്കുന്നത് ഗുണമേന്മയുള്ള വിദ്യാഭ്യാസം ലക്ഷ്യംവെച്ചാണെന്നും ആൺ-പെൺ കൂടിക്കലർന്ന് അൽപ്പവസ്ത്രം ധരിച്ച് മ്യൂസിക്കിന്റെ താളത്തിൽ തുള്ളുന്ന സംസ്‌കാരം പഠിക്കാൻ വേണ്ടിയല്ലെന്നുമായിരുന്നു അഷ്റഫ് അന്ന് പറഞ്ഞത്. Read More
Tags :zumba dance
വിവാദങ്ങളിൽ നിറയുകയാണ് സൂംബ ഡാൻസ്. ഇത്രത്തോളം വിവാദമാകുന്ന സൂംബ ഡാൻസ് എന്താണ്?സൂംബ എന്നാൽ ഒരു ഫിറ്റ്നസ് ഡാൻഡ് രീതിയാണ്. കൊളംബിയൻ ഡാൻസറായ ബെറ്റോപിരസാണ് ഈ നൃത്തത്തിന് രൂപം നൽകിയത്. ലാറ്റിൽ അമേരിക്കൻ പാട്ടുകൾക്കനുസരിച്ചാണ് ഈ നൃത്തം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഈ നൃത്തം ചെയ്യുന്നത് ശരീരഭാരം ഒരു പരിധിവരെ കുറയ്ക്കുന്നതിന് വളരെ അധികം സഹായകരമാണ്. കൂടാതെ ഇത് ശരീരത്തിന് വളരെയധികം ഊർജവും ഉന്മേഷവും നൽകുന്നു. ഇത് ശരീരത്തിലെ കൊഴുപ്പ് നിയന്ത്രിക്കുന്നതിനും അതിലൂടെ ഹൃദയാരോഗ്യം നിലനിർത്താനും സഹായിക്കുന്നു. 1990 കളുടെ അവസാനത്തിൽ […]Read More
കോഴിക്കോട്: സൂംബ പദ്ധതിയെക്കുറിച്ചുള്ള സർക്കാർ നിലപാട് വിശദീകരിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ആര്‍.ടി.ഇ നിയമപ്രകാരമുള്ള പഠനപ്രക്രിയകളിൽ കുട്ടികൾ നിർബന്ധമായും പങ്കെടുക്കേണ്ടതാണെന്നും ഇവയിൽ അൽപവസ്ത്രധാരണത്തിന് ഒരിടവും ഇല്ലെന്നും മന്ത്രി വ്യക്തമാക്കി. സ്‌കൂളുകളിൽ നടപ്പാക്കുന്നത് ലഘുവ്യായാമമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോഴിക്കോട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. കായിക വിനോദങ്ങളിൽ പങ്കെടുക്കുന്നത് കുട്ടികളിൽ ശാരീരികവും മാനസികവുമായ ഉന്മേഷം, ആരോഗ്യം, പോസിറ്റീവ് ചിന്താഗതികൾ എന്നിവ വികസിപ്പിക്കാൻ സഹായകരമാണെന്ന് മന്ത്രി പറഞ്ഞു. സൂംബ പോലുള്ള പ്രവർത്തനങ്ങൾ കുട്ടികളുടെ പഠനത്തെയും വ്യക്തിത്വവികാസത്തെയും മെച്ചപ്പെടുത്തുന്നതിൽ സഹായിക്കുന്നു. സംസ്ഥാനത്തെ […]Read More