Latest News

Month: October 2024

Gadgets

മുസ്ലിം ലീഗിനെതിരായ മുഖ്യമന്ത്രിയുടെ വിമര്‍ശനത്തില്‍ മറുപടി നൽകി കെ സുധാകരന്‍

തിരുവനന്തപുരം: മുസ്ലിം ലീഗിനെതിരായ മുഖ്യമന്ത്രിയുടെ വിമര്‍ശനത്തില്‍ മറുപടിയുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ന്യൂനപക്ഷ സംഘടനകളോട് മുഖ്യമന്ത്രി അയിത്തം കല്‍പ്പിക്കുന്നത് ആര്‍എസ്എസ് ബന്ധം ശക്തിപ്പെടുത്താനാണെന്ന് കെ സുധാകരന്‍ കുറ്റപ്പെടുത്തി. നാലുപതിറ്റാണ്ട് കാലത്തെ സൗഹൃദമുണ്ടായിരുന്ന ജമാഅത്തെ ഇസ്ലാമിയെയും 2009ല്‍ പരസ്യമായി തിരഞ്ഞെടുപ്പ് സഖ്യത്തിലേര്‍പ്പെട്ടിരുന്ന പിഡിപിയെയും പൊടുന്നനെ സിപിഐഎമ്മും മുഖ്യമന്ത്രിയും തള്ളിപ്പറയുന്നത് സംഘപരിവാര്‍ നേതൃത്വത്തെ തൃപ്തിപ്പെടുത്താനാണ്. രാഷ്ട്രീയ ലാഭത്തിന് വേണ്ടി മാത്രം മതനിരപേക്ഷ വാദം ഉയര്‍ത്തി പൊയ്മുഖം അണിയുന്ന പ്രസ്ഥാനമാണ് സിപിഐഎം. മുഖ്യമന്ത്രി തള്ളിപ്പറയുന്ന ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ തുടങ്ങിയവരുമായി […]Read More

Gadgets

ദി ഹിന്ദുവിലെ അഭിമുഖം; മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരാതി നൽകി എച്ച്ആർഡിഎസ്

ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ ദി ഹിന്ദു ദിനപ്പത്രത്തിൽ പ്രസിദ്ധീകരിച്ച അഭിമുഖത്തിൽ ദില്ലി പൊലീസിനും ഗവർണർക്കും എച്ച്.ആർ.ഡി.എസ് പരാതി നൽകി. വിവാദ അഭിമുഖത്തിൽ മുഖ്യമന്ത്രി, മാധ്യമപ്രവർത്തക, ദി ഹിന്ദു, പിആർ ഏജൻസി എന്നിവർക്കെതിരെ അന്വേഷണം വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പരാതികളിൽ നടപടി ഉണ്ടായില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് എച്ച്ആ‍‍ർഡിഎസ് സെക്രട്ടറി അജി കൃഷ്ണൻ വ്യക്തമാക്കി. അഭിമുഖത്തിലെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട മലപ്പുറം പരാമർശം വൻ വിവാദമായി ആഴ്ചകൾക്ക് ശേഷമാണ് എച്ച്.ആർ.ഡി.എസ് പരാതി നൽകിയിരിക്കുന്നത്. ദി ഹിന്ദുവിന് മുഖ്യമന്ത്രി നൽകിയ അഭിമുഖം വിവാദമായിരുന്നു. അഭിമുഖത്തിൽ […]Read More

Gadgets

അബ്ദുല്‍ നാസര്‍ മഅ്ദനിയെക്കുറിച്ച് തന്റെ പുസ്തകത്തില്‍ പരാമര്‍ശിച്ച കാര്യങ്ങള്‍ യാഥാര്‍ഥ്യം; പി ജയരാജന്‍

കോഴിക്കോട്: പിഡിപി നേതാവ് അബ്ദുല്‍ നാസര്‍ മഅ്ദനിയെക്കുറിച്ച് തന്റെ പുസ്തകത്തില്‍ പരാമര്‍ശിച്ച കാര്യങ്ങള്‍ യാഥാര്‍ത്ഥ്യമാണെന്ന് സിപിഐഎം നേതാവ് പി ജയരാജന്‍. താന്‍ പറഞ്ഞത് ചരിത്രമാണെന്നും മഅ്ദനി പിന്നീട് തന്റെ നിലപാട് മാറ്റിയിട്ടുണ്ടെന്ന് പുസ്തകത്തില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘കേരളം: മുസ്ലിം രാഷ്ട്രീയം രാഷ്ട്രീയ ഇസ്ലാം’ എന്ന പുസ്തക പ്രകാശന ചടങ്ങിലാണ് ഉയര്‍ന്നു വന്ന വിമര്‍ശനങ്ങളില്‍ പി ജയരാജന്‍ മറുപടി നല്‍കിയത്. പുസ്‌കതമെഴുതിയത് അബ്ദുല്‍ നാസര്‍ മഅ്ദനിയെ വിലയിരുത്താനെന്ന തെറ്റായ തോന്നലുണ്ടാക്കാനുള്ള ശ്രമമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷ വിരുദ്ധ […]Read More

Gadgets

കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിലിന് തടവ് ശിക്ഷ

ബംഗളൂരു: ഇരുമ്പയിര് കടത്തു കേസിൽ കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിലിന് 7 വർഷം തടവ് ശിക്ഷ വിധിച്ച് ജനപ്രതിനിധികളുടെ പ്രത്യേക കോടതി. സെയിലിനും അന്ന് ബെലേകേരി തുറമുഖ ഡയറക്ടറായിരുന്ന മഹേഷ്‌ ബിലിയ ഉൾപ്പെടെ മറ്റ് 6 പേരെയുമാണ് കോടതി ശിക്ഷി വിധിച്ചത്. ഏഴ് പ്രതികളിൽ നിന്നുമായി 44 കോടി രൂപ ഖജനാവിലേക്ക് കണ്ട് കെട്ടണമെന്നും കോടതി വിധിയിൽ പറഞ്ഞു. ഏറെ കോളിളക്കമുണ്ടാക്കിയ ഖനി അഴിമതി കേസിലാണ് ശിക്ഷ വിധിച്ചത്. ബെലേകേരി തുറമുഖം വഴി അറുപതിനായിരം കോടി രൂപ […]Read More

Gadgets

കൊല്ലൂര്‍വിള സഹകരണ ബാങ്ക് ക്രമക്കേട് കേസില്‍ പ്രതികളായ ഭരണ സമിതി അംഗങ്ങള്‍ക്ക് മുന്‍കൂര്‍

കൊല്ലം: യുഡിഎഫ് നിയന്ത്രണത്തിലുള്ള കൊല്ലൂര്‍വിള സഹകരണ ബാങ്ക് ക്രമക്കേട് കേസില്‍ പ്രതികളായ ഭരണ സമിതി അംഗങ്ങള്‍ക്ക് മുന്‍കൂര്‍ ജാമ്യമില്ല. പ്രതികളായ 12 ഭരണസമിതി അംഗങ്ങളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി ഉത്തരവില്‍ ഇടപെടാനില്ലെന്ന് നിരീക്ഷിച്ചാണ് സുപ്രീം കോടതിയുടെ നടപടി. ജസ്റ്റിസുമാരായ ബെല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് തീരുമാനം. 120 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേടാണ് കൊല്ലൂര്‍വിള സഹകരണ ബാങ്കില്‍ കണ്ടെത്തിയത്. അന്‍സാര്‍ […]Read More

Gadgets

ഒക്ടോബർ 30ന് ഓപ്പൺ ബീറ്റ പതിപ്പ് വരുമെന്ന് വൺപ്ലസ്

ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള OxygenOS 15ൻ്റെ ഔദ്യോ​ഗിക പ്രഖ്യാപനം നടത്തി OnePlus. ഇന്നലെയായിരുന്നു OnePlusൻ്റെ പ്രഖ്യാപനം. ഒക്‌ടോബർ 30-ന് OnePlus 12ൽ ഒരു ഓപ്പൺ ബീറ്റ പതിപ്പ് പുറത്തിറങ്ങുമെന്ന് കമ്പനി അറിയിച്ചു. ഓപ്പൺ ബീറ്റ ലഭിക്കുന്ന ഉപകരണങ്ങളുടെ സമഗ്രമായ ലിസ്റ്റും ഇതോടനുബന്ധിച്ച് കമ്പനി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒക്‌ടോബർ 30-ന് OnePlus 12R (Genshin Impact Read More

Gadgets

പാർട്ടി തന്റെ പരാതികളെ നിരന്തരം അവഗണിച്ചെന്ന് കാരാട്ട് റസാഖ്

കോഴിക്കോട്: എൽഡിഎഫിനെതിരെയും പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെതിരെയും രൂക്ഷവിമർശനമുയർത്തി കൊടുവള്ളി മുൻ എംഎൽഎ കാരാട്ട് റസാഖ്. റിയാസ് തന്റെ വികസനപ്രവർത്തനങ്ങളെ അട്ടിമറിച്ചെന്നും പാർട്ടി തന്റെ പരാതികളെ നിരന്തരം അവഗണിച്ചെന്നും റസാഖ് മാധ്യമങ്ങളോട് പറഞ്ഞു. മന്ത്രി മുഹമ്മദ് റിയാസ് തന്റെ വികസന പ്രവർത്തങ്ങളെ അട്ടിമറിച്ചു എന്ന ഗുരുതര ആരോപണമാണ് കാരാട്ട് റസാക്ക് മുഖ്യമായും മുന്നോട്ടുവെക്കുന്നത്. തന്റെ പല വലിയ പദ്ധതികളും മുഹമ്മദ് റിയാസ് പാർട്ടി കമ്മിറ്റികളുടെ അറിവോടെയും, ലീഗിനൊപ്പം ചേർന്നും അട്ടിമറിച്ചു. മന്ത്രി എന്ന നിലയിൽ മുഹമ്മദ് […]Read More

Gadgets

ലീഗിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

കോഴിക്കോട്: വെടിക്കെട്ട് അല്‍പ്പം വൈകിയതിനാണോ തൃശ്ശൂര്‍ പൂരം കലക്കി എന്ന് പ്രചരിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി. കള്ളം പ്രചരിപ്പിക്കാന്‍ ലീഗിന് എന്താണ് സംഘപരിവാറിനേക്കാള്‍ ആവേശം എന്നും മുഖ്യമന്ത്രി ചോദിച്ചു. പി ജയരാജന്റെ പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ‘പൂരം കലക്കിയെന്നാണ് സംഘപരിവാറും ലീഗും ആക്ഷേപിക്കുന്നത്. പൂരം കലങ്ങിയോ? ഏതെങ്കിലും ആചാരപരമായ കാര്യം നടക്കാതെ പോയോ? ആകെ സംഭവിച്ചത് വെടിക്കെട്ട് അല്‍പ്പം വൈകിയെന്നതാണ്. ഇതിന്റെ പേരാണോ പൂരം കലക്കല്‍. കള്ളപ്രചാരണം നടത്താന്‍ ലീഗിന് എന്തിനാണ് സംഘപരിവാറിനേക്കാള്‍ ആവേശം?’, […]Read More

Gadgets

നവീന്‍ ബാബുവിന്റെ ആത്മഹത്യ; ടി വി പ്രശാന്തന് സസ്‌പെൻഷൻ

കണ്ണൂര്‍: കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ പെട്രോള്‍ പമ്പിന് അപേക്ഷിച്ച ടി വി പ്രശാന്തനെ സസ്‌പെന്‍ഡ് ചെയ്തു. പരിയാരം മെഡിക്കല്‍ കോളേജില്‍ ഇലക്ട്രീഷന്‍ ആയി ജോലി ചെയ്തുവരുന്ന പ്രശാന്തനെ ആരോഗ്യവകുപ്പാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയും ജോയിന്റ് ഡിഎംഇയും നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് സസ്‌പെന്‍ഷന്‍. കടുത്ത നടപടി പിന്നീട് ഉണ്ടാകുമെന്നാണ് വിവരം. നവീന്‍ ബാബുവിന്റെ മരണത്തില്‍ ആരോപണ വിധേയനായ ടി വി പ്രശാന്തന്‍ ഒക്ടോബര്‍ 10ാം തിയ്യതി മുതല്‍ […]Read More

Gadgets

സിപിഐഎം നേതാവ് പി ജയരാജന്റെ പുസ്തകം പ്രകാശനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍

കോഴിക്കോട്: സിപിഐഎം നേതാവ് പി ജയരാജന്റെ പുസ്തകപ്രകാശനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ‘കേരളം: മുസ്‌ലിം രാഷ്ട്രീയം രാഷ്ട്രീയ ഇസ്‌ലാം’ എന്ന പുസ്തകം മുഖ്യമന്ത്രി മുതിര്‍ന്ന സിപിഐഎം നേതാവ് പാലോളി മുഹമ്മദ് കുട്ടിക്ക് നല്‍കി പ്രകാശനം ചെയ്തു. മുന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്, കെ ടി ജലീല്‍ എംഎല്‍എ, ടി കെ ഹംസ തുടങ്ങി നിരവധി നേതാക്കള്‍ പരിപാടിയില്‍ പങ്കെടുത്തു. പുസ്തകത്തിലെ ഉള്ളടക്കം പി […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes