Latest News

Month: October 2024

Gadgets

തൃശൂർ സ്വർണ റെയ്ഡ്; കണ്ടെത്തിയത് വൻ ക്രമക്കേട്

തൃശൂർ: തൃശൂരിൽ സ്വർണ്ണാഭരണ നിർമ്മാണ കേന്ദ്രങ്ങളിൽ ജിഎസ്ടി ഇന്റലിജൻസ് വിഭാഗം നടത്തിയ റെയ്ഡിൽ കണ്ടെത്തിയത് വൻ ക്രമക്കേട്. അഞ്ച് കൊല്ലത്തിനിടെ നടന്നത് ആയിരം കോടിയുടെ നികുതി വെട്ടിപ്പെന്നാണ് പ്രാഥമിക നിഗമനം. വിറ്റുവരവ് മറച്ചുവച്ചാണ് സ്ഥാപനം നികുതിവെട്ടിപ്പ് നടത്തിയത്. പ്രതിമാസം 10 കോടി വിറ്റുവരവുള്ള സ്ഥാപനം 2 കോടി മാത്രമാണ് കണക്കിൽ കാണിച്ചതെന്നാണ് കണ്ടെത്തൽ. സംഭവത്തിൽ വിശദ പരിശോധനയ്ക്ക് പ്രത്യേക അന്വേഷണ സംഘത്തെ നിയോ​ഗിച്ചിട്ടുണ്ട്. 41 യൂണിറ്റുകളിലെ 241 ഉദ്യോഗസ്ഥർക്കാണ് അന്വേഷണ ചുമതല. അനധികൃതമായി സൂക്ഷിച്ച 108 കിലോ […]Read More

Gadgets

ഗുൽമാർ​ഗിൽ സൈനികർക്ക് നേരെയുണ്ടായ ഭീകരാക്രമണം; ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകരസംഘടന പിഎഎഫ്എഫ്

ശ്രീന​ഗർ: ജമ്മു കശ്മീരിലെ ഗുൽമാർഗിൽ കഴിഞ്ഞ ദിവസം സൈനിക വാഹനത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകരസംഘടനയായ പിഎഎഫ്എഫ്. പ്രദേശത്ത് ഭീകരർക്കായുള്ള തെരച്ചിൽ സൈന്യം ശക്തമാക്കിയിരിക്കുകയാണ്. തെരച്ചിലിനായി വനമേഖലയിലേക്ക് കൂടുതൽ സൈനികരെ എത്തിച്ചിട്ടുണ്ട്. ജമ്മു കശ്മീരിൽ അതീവ ജാ​ഗ്രത തുടരുകയാണ്. ഭീകരാക്രമണത്തിൽ 2 ജവാന്മാർ വീരമൃത്യു വരിച്ചു. നാട്ടുകാരായ 2 പേരും കൊല്ലപ്പെട്ടു. ഇന്നലെ വൈകിട്ടാണ് സൈനിക വാഹനത്തിന് നേരെ ആക്രമണമുണ്ടായത്. ആക്രമണം നടന്നുവെന്ന് ബാരാമുള്ള പൊലീസ് സ്ഥിരീകരിച്ചു. ബാരാമുള്ള ജില്ലയിലെ ബുടപത്രി സെക്ടറിൽ സൈന്യവും ഭീകരരും തമ്മിൽ […]Read More

Gadgets

സംസ്ഥാനത്ത് 27 വരെ ശക്തമായ മഴക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 27 വരെ ശക്തമായ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ എന്നീ ജില്ലാകളിൽ നാളെയും യെല്ലോ അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ […]Read More

Gadgets

ജസ്റ്റിസ് സഞ്ജീവ് ഖന്ന സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി: ജസ്റ്റിസ് സഞ്ജീവ് ഖന്നയെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയി നിയമിച്ചു. നിയമനം രാഷ്ട്രപതി ദ്രൗപതി മുർമു വിജ്ഞാപനം ചെയ്തു. നവംബർ പത്തിന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് വിരമിക്കുന്ന സാഹചര്യത്തിലാണ് ജസ്റ്റിസ് ഖന്നയെ നിയമിക്കുന്നത്. കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാളാണ് ഇക്കാര്യം അറിയിച്ചത്. ”ഇന്ത്യൻ ഭരണഘടന നൽകുന്ന അധികാരം വിനിയോഗിച്ച്, ബഹുമാനപ്പെട്ട രാഷ്ട്രപതി, ബഹുമാനപ്പെട്ട ചീഫ് ജസ്റ്റിസുമായി കൂടിയാലോചിച്ച ശേഷം, ഇന്ത്യയുടെ സുപ്രീം കോടതി ജഡ്ജിയായ ശ്രീ ജസ്റ്റിസ് സഞ്ജീവ് ഖന്നയെ ഇന്ത്യയുടെ ചീഫ് ജസ്റ്റിസായി […]Read More

Gadgets

‘ദാന’ കരതൊട്ടു, ആറു ലക്ഷം പേരെ ഒഴിപ്പിച്ചു; സാഹചര്യം വിലയിരുത്തി പ്രധാനമന്ത്രി

കൊൽക്കത്ത: തീവ്ര ചുഴലിക്കാറ്റായി ‘ദാന’ കരതൊട്ടു. പുരിക്കും സാഗർ ദ്വീപിനും ഇടയിലാണ് ‘ദാന’ കരതൊട്ടത്. മണിക്കൂറിൽ 120 കിലോ മീറ്റർ വരെ വേഗതയിൽ വീശിയടിക്കുന്ന ശക്തമായ ചുഴലിക്കാറ്റായി ദാന വടക്കൻ ഒഡീഷ, പശ്ചിമ ബംഗാൾ തീരങ്ങളിലേയ്ക്ക് പ്രവേശിക്കാനുള്ള സാധ്യതയുണ്ട്. ഒഡീഷയും പശ്ചിമ ബംഗാളും ഏത് സാഹചര്യത്തെയും നേരിടാനുള്ള തയ്യാറെടുപ്പിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് തന്നെ സ്ഥിതിഗതികൾ വിലയിരുത്തിയിട്ടുണ്ട്. ഒഡീഷ മുഖ്യമന്ത്രിയോട് ഉൾപ്പെടെ ഫോണിൽ സംസാരിച്ച പ്രധാനമന്ത്രി എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഒഡീഷയിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് […]Read More

Gadgets

നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് ലാൻഡ് റവന്യു ജോയിൻ്റ് കമ്മീഷണറുടെ റിപ്പോർട്ട്

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന് ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണറുടെ ക്ലീന്‍ ചിറ്റ്. ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണര്‍ ഗീത ഐഎഎസ് സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് ക്ലീന്‍ ചിറ്റ് നല്‍കിയിരിക്കുന്നത്. നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിനു തെളിവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പെട്രോള്‍ പമ്പിനുള്ള അനുമതി വൈകിപ്പിച്ചില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഫയല്‍ നീക്കത്തില്‍ വീഴ്ച പറ്റിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പി പി ദിവ്യ ഒഴികെ 17 പേരുടെ മൊഴിയാണ് ലാന്‍ഡ് റവന്യു കമ്മീഷണര്‍ രേഖപ്പെടുത്തിയത്. കണ്ണൂര്‍ കളക്ടറുടെയും പരാതിക്കാരനായ […]Read More

Gadgets

സരിൻ കോൺഗ്രസിലായിരിക്കുമ്പോൾ പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ ചർച്ചയാക്കേണ്ട; എ എ റഹീം എംപി

തിരുവനന്തപുരം: പാലക്കാട്ടെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ഡോ. പി സരിൻ കോൺഗ്രസിലായിരിക്കുമ്പോൾ പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ ചർച്ചയാക്കേണ്ടെന്ന് എ എ റഹീം എംപി. സതീശനെ സുധാകരൻ വിളിച്ച പോലെയുള്ള വിഴുപ്പുകൾ ഉണ്ടാകും. അത് കോൺഗ്രസ്‌ രാഷ്ട്രീയത്തിന്റെ സംസ്കാരമാണെന്നും എ എ റഹീം ആരോപിച്ചു. പട്ടികയിലെ ഒടുവിലത്തെ ആളല്ല സരിൻ. കോൺഗ്രസ് അഗ്നിപർവതത്തിന് സമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൂർണമായും നവീൻ ബാബുവിനൊപ്പമാണ് സർക്കാരും സിപിഐഎമ്മും ഡിവൈഎഫ്ഐയും എന്ന് പറഞ്ഞ റഹീം പി പി ദിവ്യയെ തള്ളിപ്പറയുകയാണോ എന്ന ചോദ്യത്തിന് […]Read More

Gadgets

വോട്ടെടുപ്പ് കഴിയും വരെ രാഹുൽ മാങ്കൂട്ടത്തിന് ജാമ്യവ്യവസ്ഥയിൽ ഇളവ്

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട കേസില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തിലിന് ഇളവ്. തിരുവനന്തപുരം സിജെഎം കോടതിയാണ് വോട്ടെടുപ്പ് തീരുന്നത് വരെ തിങ്കളാഴ്ചകളില്‍ തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ എത്തി ഒപ്പിടേണ്ടെന്ന് വ്യക്തമാക്കിയത്. ജാമ്യ വ്യവസ്ഥ ഇളവ് ചെയ്യുന്നതിനെതിരെ പൊലീസ് ഇന്നലെ നിലപാടെടുത്തിരുന്നെങ്കിലും ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ കോടതിക്ക് ഉചിതമായ നിലപാട് സ്വീകരിക്കാമെന്ന് വ്യക്തമാക്കിയിരുന്നു. പാലക്കാട് നിയോജക മണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാർത്ഥിയായതിനാലാണ് രാഹുല്‍ ഇളവ് തേടിയത്. ഇളവ് നല്‍കിയാല്‍ സമൂഹത്തിന് തെറ്റായ […]Read More

Gadgets

പാലക്കാട് സരിനും രാഹുലും പത്രിക സമര്‍പ്പിച്ചു

പാലക്കാട്: പാലക്കാട് നിയമസഭാ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി സരിനും യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. പാലക്കാട് ആര്‍ഡി ഓഫീസിലെത്തി ആര്‍ഡിഒ എസ് ശ്രീജിത്ത് മുമ്പാകെയാണ് ഇരുവരും പത്രിക സമര്‍പ്പിച്ചത്. പാലക്കാട് സിപിഐഎം ജില്ലാകമ്മിറ്റി ഓഫീസില്‍ നിന്നും പ്രകടനമായി സിപിഐഎം ജില്ലാ സെക്രട്ടറി ഇഎന്‍ സുരേഷ് ബാബു, സിപിഐ ജില്ലാ സെക്രട്ടറി കെപി സുരേഷ് രാജ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് ഒപ്പമെത്തിയാണ് സരിന്‍ പത്രിക നല്‍കിയത്. സരിന് കെട്ടിവയ്ക്കാനുള്ള തുക ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി […]Read More

Gadgets

പുതിയ മാക്‌ബുക്കുമായി ആപ്പിൾ; മാക്‌ബുക്ക് എയർ M4 ജനുവരിയിൽ പുറത്തിറങ്ങും

ആപ്പിൾ തങ്ങളുടെ പുതിയ M4 ചിപ്സെറ്റുള്ള മാക്ബുക്ക് എയർ M4 അടുത്ത വർഷം ആദ്യമേ പുറത്തിറക്കിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഈ മോഡലിന്റെ ഉത്പാദനം ഉടൻ ആരംഭിക്കുമെന്നും ജനുവരിയിലോ മാർച്ചിലോ മാർക്കറ്റിൽ ലഭ്യമായേക്കുമെന്നുമാണ് പുറത്ത് വരുന്ന റിപ്പോർട്ട്. മാർച്ച് 2023ൽ പുറത്തിറങ്ങിയ നിലവിലെ മാക്‌ബുക്ക് എയറിൽ M3 ചിപ്പുകൾ ഉള്ളതാണ്. ശേഷം ജൂണിൽ ഇവയുടെ M2 ചിപ്പുള്ള 15 ഇഞ്ച് വേരിയന്റും ആപ്പിൾ പുറത്തിറക്കിയിരുന്നു. സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റിന് ശേഷം ഡിസംബറോടെ ലോഞ്ച് ചെയ്യുന്ന പുതിയ മാക്‌ബുക്ക് എയറിനെ ജനുവരിയോടെ മാർക്കറ്റിലെത്തിക്കാനാകുമെന്നാണ് […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes