Latest News

Month: October 2024

Gadgets

50 പൈസ നൽകാത്ത തപാൽ ഓഫിസിന് 15000 രൂപ പിഴ

50 പൈസ തിരികെ കൊടുക്കാത്തതിനെ തുടർന്ന് ഉപഭോക്താവിന് 15000 രൂപ നഷ്ടപരിഹാരം നല്‍കാൻ പോസ്റ്റ് ഓഫിസിനോട് ഉത്തരവിട്ട് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. തമിഴ്നാട്ടിലെ ഗെരുഗംപാക്കത്താണ് സംഭവം. കഴിഞ്ഞ വർഷം ഡിസംബർ മൂന്നിന് ഗെരുഗംപാക്കം സ്വദേശിയായ മനഷ പൊളിച്ചാലൂർ പോസ്റ്റ് ഓഫീസില്‍ രജിസ്റ്റർ ചെയ്ത കത്ത് അയക്കാൻ എത്തിയപ്പോഴായിരുന്നു തർക്കമുണ്ടായത്. നിശ്ചിത സ്ഥലത്തേക്കുള്ള തപാല്‍ ഫീസ് 29.50 രൂപ ആയതിനാല്‍ ക്ലർക്ക് 50 പൈസ തിരികെ നല്‍കുമെന്ന് പ്രതീക്ഷിച്ച്‌ അയാള്‍ കൗണ്ടറില്‍ 30 രൂപ നല്‍കി.ബാക്കി […]Read More

Gadgets

കെഎസ്‌യു പ്രവര്‍ത്തകരെ ആശുപത്രിയില്‍ കയറി ആക്രമിച്ച സംഭവം: എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ് എടുത്തു

കൊച്ചി: കൊച്ചിന്‍ കോളേജിലെ കെഎസ്‌യു പ്രവര്‍ത്തകരെ ആശുപത്രിയില്‍ കയറി ആക്രമിച്ച സംഭവത്തില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. 20 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കെഎസ്‌യുവിന്റെ പരാതിയില്‍ തോപ്പുംപടി പൊലീസാണ് കേസെടുത്തത്.കേസെടുത്ത 20 പേരും കൊച്ചിന്‍ കോളേജ് വിദ്യാര്‍ത്ഥികളാണ്. ആശുപത്രി ആക്രമിച്ചതിനും പൊലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനുമാണ് കേസെടുത്തിരിക്കുന്നത്. യൂണിയന്‍ തിരഞ്ഞെടുപ്പിനെ ചൊല്ലിയാണ് കഴിഞ്ഞ ദിവസം എസ്എഫ്‌ഐ-കെഎസ്യു സംഘര്‍ഷമുണ്ടായത്. തുടര്‍ന്ന് പരിക്കേറ്റ കെഎസ്‌യു പ്രവര്‍ത്തകരെ പ്രവേശിപ്പിച്ച ആശുപത്രിയില്‍ എത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി. ബാനര്‍ കെട്ടുന്നതിനെ ചൊല്ലിയാണ് കോളേജില്‍ തര്‍ക്കം […]Read More

Gadgets

പാലക്കാട് വാഹനാപകടം; കാറില്‍ മദ്യ കുപ്പികള്‍

പാലക്കാട്: കല്ലടിക്കോട് കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കൂടുതൽ വിവരങ്ങൾ പങ്കുവെച്ച് പൊലീസ്. കാറില്‍ മദ്യകുപ്പികള്‍ ഉണ്ടായിരുന്നുവെന്ന് കല്ലടിക്കോട് സിഐ എം ഷഹീര്‍ പറഞ്ഞു. കാറിലുണ്ടായിരുന്നവർ മദ്യപിച്ചിരുന്നോ എന്ന കാര്യം വ്യക്തമല്ല. കാര്‍ അമിത വേഗതിയിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. തെറ്റായ ദിശയില്‍ എത്തിയ കാര്‍ ലോറിയില്‍ ഇടിച്ചുകയറുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ മാത്രമേ അപകടത്തിന്റെ യഥാര്‍ത്ഥ കാരണം മനസിലാക്കാന്‍ സാധിക്കുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്. അന്വേഷണം തുടങ്ങിയതായും പൊലീസ് വ്യക്തമാക്കി. ‘ലോറി പാലക്കാട് ഭാഗത്തേക്ക് ഇടതുവശം […]Read More

Gadgets

നടന്‍ ബാല വിവാഹിതനായി

കൊച്ചി: നടന്‍ ബാല വിവാഹിതനായി. ബന്ധു കോകിലയാണ് വധു. ബാലയുടേത് മൂന്നാം വിവാഹമാണ്. കലൂരിലെ പാവക്കുളം മഹാദേവ ക്ഷേത്രത്തില്‍ വെച്ച് ഇന്ന് രാവിലെയായിരുന്നു വിവാഹം. അടുത്ത ബന്ധുക്കള്‍ മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. ബാലയുടെ മൂന്നാമത്തെ വിവാഹമാണിത്. വിവാഹത്തിനെത്തിയ എല്ലാ മാധ്യമങ്ങള്‍ക്കും ബാല നന്ദി പറഞ്ഞു. വിവാഹത്തിന് ശേഷം ബാല വധുവിനെ കുറിച്ച് സംസാരിച്ചു. തന്റെ സ്വന്തം തന്നെയാണ് വധു. തമിഴ്‌നാട്ടില്‍ നിന്നാണ്. പേര് കോകില എന്നാണെന്നും ബാല പറഞ്ഞു. വിവാഹ ചടങ്ങിന് അമ്മയ്ക്ക് വരാനായില്ലെന്നും വയ്യാതിരിക്കുകയാണെന്നും […]Read More

Gadgets

പാലക്കാട് അപകടം; ലോറി ഡ്രൈവര്‍ കസ്റ്റഡിയില്‍

പാലക്കാട്: കല്ലടിക്കോട് കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ലോറി ഡ്രൈവര്‍ കസ്റ്റഡിയില്‍. ലോറി ഡ്രൈവര്‍ വിഘ്‌നേഷിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തും. അതേസമയം മരിച്ച അഞ്ച് പേരുടെയും പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ രാവിലെ ആരംഭിക്കും. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇന്നലെ രാത്രിയായിരുന്നു പാലക്കാട് കല്ലടിക്കോട് നാടിനെ നടുക്കിയ അപകടമുണ്ടായത്. അഞ്ച് പേരാണ് അപകടത്തില്‍ മരിച്ചത്. സുഹൃത്തിനെ വീട്ടിലാക്കാന്‍ പോകുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് വിവരം. രാത്രി ഒമ്പത് മണി വരെ ഇവരെ കോങ്ങാട് കണ്ടിരുന്നതായി സുഹൃത്തുക്കള്‍ […]Read More

Gadgets

ഇനി കണക്ടിങ് ഭാരത്; ലോഗോ പരിഷ്‌കരിച്ച് ബിഎസ്എന്‍എല്‍

ന്യൂഡല്‍ഹി: ലോഗോ പരിഷ്‌കരിച്ച് ബിഎസ്എൻഎൽ. കണക്ടിങ് ഇന്ത്യ എന്നത് മാറ്റി കണക്ടിങ് ഭാരത് എന്നാണ് മാറ്റം വരുത്തിയത്. നീലയും ചുവപ്പും നിറങ്ങള്‍ മാറ്റി ദേശീയ പതാകയിലെ നിറവും നല്‍കി. ഇന്ത്യയുടെ ഭൂപടവും ലോഗോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയാണ് ഡല്‍ഹിയിലെ ബിഎസ്എന്‍എല്‍ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പുതിയ ലോഗോ അനാച്ഛാദനം ചെയ്തത്. സുരക്ഷിതമായും വിശ്വസനീയമായും താങ്ങാവുന്ന ചെലവിലും ഭാരതത്തെ ബന്ധിപ്പിക്കുകയെന്നതിനെയാണ് പുതിയ ലോഗോയിലൂടെ വ്യക്തമാക്കുന്നതെന്ന് ബിഎസ്എന്‍എല്‍ വ്യക്തമാക്കി. നേരത്തെ ദൂരദര്‍ശന്‍ ഇംഗ്ലീഷ്, ഹിന്ദു വാര്‍ത്താ […]Read More

Gadgets

സിപിഐഎം സംസ്ഥാന സമ്മേളനം മാറ്റി

കൊല്ലം: സിപിഐഎം സംസ്ഥാന സമ്മേളനത്തിന്റെ തിയതി മാറ്റി. അടുത്ത വര്‍ഷം മാര്‍ച്ച് ആറ് മുതല്‍ ഒമ്പത് വരെ കൊല്ലത്ത് നടക്കുമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ അറിയിച്ചു. നേരത്തെ ഫെബ്രുവരിയില്‍ സംസ്ഥാന സമ്മേളനം നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. ബംഗാളിലെ സംസ്ഥാന സമ്മേളനം കേരളത്തിലെ സമ്മേളന തിയതിയിലാണ് നടക്കുന്നത്. അവര്‍ക്ക് ഹാള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ മാറ്റിയെടുക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് പിബിയെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് പിബിയുടെ അനുമതിയോടെ കേരളത്തിലെ സമ്മേളന തിയതി മാറ്റിവച്ചതെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. സംസ്ഥാന സമ്മേളനത്തിന്റെ മുന്നൊരുക്കം […]Read More

Gadgets

സംസ്ഥാന സ്കൂൾ കായികമേള നവംബറിൽ എറണാകുളത്ത്

കൊച്ചി: സംസ്ഥാന സ്കൂൾ കായിക മേള എറണാകുളം ജില്ലയിലെ 17 വേദികളിലായി നവംബർ  4 മുതൽ 11 വരെ നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. മമ്മൂട്ടി കായികമേളയുടെ ഉദ്ഘാടന വേദിയിൽ എത്തും. 24000 കായികതാരങ്ങൾ പങ്കെടുക്കുമെന്നും ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ടീമിന് മുഖ്യമന്ത്രിയുടെ എവർ റോളിങ് ട്രോഫി സമ്മാനമായി നൽകുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. തക്കുടു (അണ്ണാറകണ്ണൻ) ആണ് മേളയുടെ ഭാഗ്യ ചിഹ്നം. രാത്രിയും പകലുമായി മത്സരങ്ങൾ നടക്കും. സവിശേഷ പരിഗണന അർഹിക്കുന്ന കുട്ടികളെ (ഭിന്നശേഷി) […]Read More

Gadgets

ശബരിമലയിൽ ഇടിമിന്നലേറ്റ് വൈദ്യുതി ബന്ധം നിലച്ചത് 40 മിനിറ്റ് നേരത്തേക്ക് മാത്രമാണെന്ന് പിഎസ്

തിരുവനന്തപുരം: ശബരിമലയിൽ ഇടിമിന്നലേറ്റ് വൈദ്യുതി ബന്ധം നിലച്ചത് 40 മിനിറ്റ് നേരത്തേക്ക് മാത്രമാണെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് പിഎസ് പ്രശാന്ത്. പ്രശ്നം പരിഹരിച്ചെന്നും പിഎസ് പ്രശാന്ത് അറിയിച്ചു. ശബരിമലയിൽ ദർശനത്തിനായി എത്തുന്ന ഭക്തർക്കായി സൗകര്യങ്ങൾക്കായുളള ക്രമീകരണങ്ങൾ ഒരുക്കുകയാണെന്നും അതിനിടയിൽ ചെറിയ പിഴവുകൾ സ്വഭാവികമാണെന്നും പിഎസ് പ്രശാന്ത് പറഞ്ഞു. എന്നാൽ മണിക്കൂറുകളോളം വൈദ്യുതി ഇല്ലായിരുന്നു എന്നാണ് ആ സമയം സന്നിധാനത്തുണ്ടായിരുന്നവർ വ്യക്തമാക്കുന്നത്. നീലിമല മുതല്‍ അപ്പാച്ചിമേടുവരെയുള്ള പാതയിൽ ശനിയാഴ്ച വൈകുന്നേരം ഏഴുമണി മുതൽ പുലർച്ചെ 12.30 വരെ വൈദ്യുതിയില്ലായിരുന്നു […]Read More

Gadgets

പൊലീസ് ജീപ്പില്‍ ദിവ്യക്കായുള്ള പ്രതീകാത്മക ലുക്ക് ഔട്ട് നോട്ടീസ് പതിച്ച യൂത്ത് കോണ്‍ഗ്രസ്

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ പ്രസിഡൻ്റായിരുന്ന പി പി ദിവ്യയെ അറസ്റ്റ് ചെയ്യാത്തതില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. പൊലീസ് ജീപ്പില്‍ ദിവ്യക്കായുള്ള പ്രതീകാത്മക ലുക്ക് ഔട്ട് നോട്ടീസ് പതിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷന് മുന്നിലും പൊലീസ് ജീപ്പിന് മേലുമാണ് നോട്ടീസ് പതിച്ചത്. കസ്റ്റഡിയില്‍ എടുത്ത പ്രവര്‍ത്തകനെ വിട്ടുകിട്ടണം എന്നാവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ സ്റ്റേഷന് മുന്നില്‍ പ്രതിഷേധം കടുപ്പിച്ചു. തുടര്‍ന്ന് പ്രതിഷേധക്കാരെ അകത്തേക്ക് വിളിച്ച് പൊലീസ് […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes