2025ൽ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ആപ്പിളിൻ്റെ ബഡ്ജറ്റ് ഫോണായ ഐഫോൺ SE 4ൻ്റെ പ്രത്യേകതകൾ ലീക്കായതായി റിപ്പോർട്ട്. പോക്കറ്റിന് താങ്ങാവുന്ന വിലയ്ക്ക് ആപ്പിളിൻ്റെ ഗുണമേന്മകളെല്ലാം ഉൾക്കൊള്ളുന്ന സ്മാർട്ട്ഫോൺ എന്നതാണ് ഐഫോൺ SE 4ൻ്റെ പ്രധാന ആകർഷണീയത. ആപ്പിളിൻ്റെ ഐഫോൺ 14നോട് സാദൃശ്യമുള്ള നിരവധി ഫീച്ചറുകൾ ഐഫോൺ SE 4ന് ഉണ്ടെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഐഫോൺ SE 4ൻ്റെ വലിയ നിലയിലുള്ള ഉല്പാദനം ആപ്പിൾ ഡിസംബറിൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഐഫോൺ SE 4ൻ്റെ ഏതാണ്ട് 8.6 മില്യൺ യൂണിറ്റുകൾ […]Read More
കൊച്ചി: എയര്‍ അറേബ്യ വിമാനത്തിന് വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. പാലക്കാട് അനങ്ങനങ്ങാടി സ്വദേശി മുഹമ്മദ് ഇജാസ് (26) ആണ് കരിപ്പൂര്‍ പൊലീസിന്റെ പിടിയിലായത്. കരിപ്പൂരില്‍ നിന്ന് അബുദാബിയിലേക്ക് പോകുന്ന എയര്‍ അറേബ്യ 3L204 വിമാനത്തിനാണ് ഭീഷണി നടത്തിയത്. ഈ മാസം 28ാം തീയതിയാണ് 5:10നാണ് സംഭവം. കരിപ്പൂര്‍ എയര്‍പോര്‍ട്ട് ഡയറക്ടറുടെ ഇമെയിലിലേക്കാണ് സന്ദേശമയച്ചത്. തുടര്‍ന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ പൊലീസിന് പരാതി നല്‍കുകയായിരുന്നു.Read More
സൂര്യയെ നായകനാക്കി സിരുത്തൈ ശിവയൊരുക്കുന്ന ബിഗ് ബഡ്ജറ്റ് പീരീഡ് ചിത്രമാണ് ‘കങ്കുവ’. വലിയ പ്രതീക്ഷകളോടെയെത്തുന്ന സൂര്യ ചിത്രത്തിന് ഇതിനോടകം തന്നെ പ്രേക്ഷകർക്കിടയിൽ ആകാംക്ഷയുണ്ടാക്കാൻ സാധിച്ചിട്ടുണ്ട്. രണ്ട് ഗെറ്റപ്പിൽ സൂര്യ എത്തുന്ന ചിത്രത്തിന്റെ റൺ ടൈം വിവരങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. രണ്ട് മണിക്കൂർ 34 മണിക്കൂറാണ് ചിത്രത്തിന്റെ ദൈർഘ്യം. നവംബർ 14 ന് ചിത്രം തിയേറ്ററിലെത്തും. ഒരു മണിക്കൂർ 23 മിനിറ്റാണ് സിനിമയുടെ ആദ്യ പകുതിയുടെ ദൈർഘ്യം. ഒരു മണിക്കൂർ 11 മിനിറ്റാണ് രണ്ടാം പകുതിയുടെ നീളം. രണ്ട് […]Read More
കൊച്ചി: നാടിനെ നടുക്കിയ ചൂരൽമല- മുണ്ടക്കൈ ദുരന്തത്തെ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്ന് അമിക്കസ് ക്യൂറി. ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്നും റിപ്പോർട്ടിൽ അമിക്കസ് ക്യൂറി പറയുന്നു. ഇവയ്ക്ക് പുറമെ പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാന്‍ പാരാമെട്രിക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തണമെന്നും അമിക്കസ് ക്യൂറി അഭിപ്രായപ്പെട്ടു. ഈ പദ്ധതിയിൽ സ്വകാര്യ മേഖലയെയും സഹകരിപ്പിക്കാമെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ നാഗാലാന്‍ഡ് മാതൃകയില്‍ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കണമെന്നും അമികസ് ക്യൂറി റിപ്പോർട്ടിൽ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കുന്നതിൽ രണ്ടാഴ്ചക്കകം […]Read More
കളക്ടര്‍ സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടില്‍ പൊലീസിന് നൽകിയ പരാമർശങ്ങൾ ഉള്‍പ്പെട്ടിരുന്നില്ല; മന്ത്രി കെ രാജന്‍
പത്തനംതിട്ട: എഡിഎം നവീന്‍ ബാബുവിനെ അനുകൂലിക്കുന്ന നിലപാട് ആവര്‍ത്തിച്ച് റവന്യു വകുപ്പ് മന്ത്രി കെ രാജന്‍. കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ വിജയന്‍ മന്ത്രിക്ക് സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടില്‍ പൊലീസിന് നൽകിയ പരാമർശങ്ങൾ ഉള്‍പ്പെട്ടിരുന്നില്ലെന്ന് മന്ത്രി പറഞ്ഞു. എഡിഎം മരിച്ച ശേഷം എടുത്ത ആദ്യ നിലപാട് തന്നെയാണ് ഇപ്പോഴുമെന്നും കെ രാജന്‍ പറഞ്ഞു. കളക്ടറുടെ മൊഴിയില്‍ പരസ്യ പ്രതികരണത്തിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ‘മരണത്തിന് ശേഷം കളക്ടര്‍ നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ട് അവിടെ നടന്ന കാര്യങ്ങളെ കുറിച്ചാണ്. അന്വേഷണം നടക്കുന്നതിനിടെ […]Read More
പാകിസ്താൻ ക്രിക്കറ്റ് ടീമിൽ നിന്ന് ഫഖർ സമാനെ ഒഴിവാക്കിയതിൽ പ്രതികരണവുമായി ക്യാപ്റ്റൻ മുഹമ്മദ് റിസ്വാൻ. ‘ഫഖര്‍ ഓരോ മത്സരത്തിലുമുണ്ടാക്കുന്ന സ്വാധീനം വലുതാണ്. ഏത് സാഹചര്യത്തിലും ഒറ്റയ്ക്ക് മത്സരം മാറ്റാന്‍ റിസ്വാന് കഴിവുണ്ട്. എന്നാല്‍ ചില തീരുമാനങ്ങള്‍ എന്റെ നിയന്ത്രണത്തിന് അപ്പുറത്താണ്. ഫഖറിന്റെ തിരിച്ചുവരവിനെക്കുറിച്ച് പാകിസ്താൻ ക്രിക്കറ്റ് ചര്‍ച്ച ചെയ്തിരുന്നു. ഉടന്‍ ഫഖർ പാകിസ്താൻ ടീമിൽ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.’ മുഹമ്മദ് റിസ്വാൻ പറഞ്ഞു. കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയ, സിംബാബ്‌വെ എന്നീ ടീമുകൾക്കെതിരെയുള്ള പാകിസ്താൻ ടീമിനെ പ്രഖ്യാപിച്ചപ്പോഴാണ് ഫഖർ സമാനെ […]Read More
പാലക്കാട്: പാലക്കാട് എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി സരിന് തിരഞ്ഞെടുപ്പ് ചിഹ്നമായി. ഡോക്ടര്‍കൂടിയായ സരിന് സ്‌റ്റെതസ്‌കോപ്പാണ് തിരഞ്ഞെടുപ്പ് ചിഹ്നമായി ലഭിച്ചത്. മൂന്ന് ചിഹ്നങ്ങളായിരുന്നു സരിന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ വെച്ചത്. ഓട്ടോറിക്ഷ, സ്‌റ്റെതസ്‌കോപ്പ്, ബാറ്ററി ടോര്‍ച്ച് എന്നിവയില്‍ ഒന്നായിരുന്നു സരിന്‍ ആവശ്യപ്പെട്ടത്. ഇതില്‍ സ്‌റ്റെതസ്‌കോപ്പിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകാരം നല്‍കുകയായിരുന്നു. ചേലക്കരയിലെ ഡിഎംകെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി എന്‍ കെ സുധീറിനും ചിഹ്നമായി. സുധീറിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ചത് ഓട്ടോറിക്ഷയാണ്. ഓട്ടോ ചിഹ്നം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് സുധീര്‍ പ്രതികരിച്ചു.Read More
പാലക്കാട്: വിവാദ കത്ത് വിഷയത്തിൽ കെ സുധാരകനെ തള്ളി കെ സി വേണുഗോപാലും. രാഹുൽ പാർട്ടി സ്ഥാനാർത്ഥിയെന്ന് പറഞ്ഞ കെ സി വേണുഗോപാൽ സുധാകരനെതിരെ രംഗത്തുവരുന്ന പ്രധാനപ്പെട്ട നേതാക്കളുടെ നിരയിലെത്തി. രാഹുൽ മാങ്കൂട്ടത്തിൽ പാർട്ടിയുടെ നോമിനിയാണ് എന്നാണ് കെസി പ്രതികരിച്ചത്. കോൺഗ്രസ് അധ്യക്ഷൻ പ്രഖ്യാപിച്ചു കഴിഞ്ഞാൽ പിന്നെ അവരാണ് സ്ഥാനാർത്ഥി. യുഡിഎഫിന് ശക്തമായ അടിത്തറയുള്ള മണ്ഡലമാണ് പാലക്കാടെന്നും ഏറെ അനുകൂലമായ രാഷ്ട്രീയ സാഹചര്യത്തിൽ മികച്ച ഭൂരിപക്ഷത്തിൽ പാലക്കാട് വിജയിക്കുമെന്നും കെ സി പറഞ്ഞു. മുരളീധരൻ പാലക്കാട്ടേക്കെത്തുമോ എന്ന […]Read More
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ കടുംവെട്ടിൽ ഇടപെട്ട് വിവരാവകാശ കമ്മീഷൻ. റിപ്പോർട്ടിന്റെ പൂർണ്ണ രൂപം ഉടൻ ഹാജരാക്കാൻ സാംസ്കാരിക വകുപ്പിന് വിവരാവകാശ കമ്മീഷണർ നിർദേശം നൽകി. കൂടുതൽ പേജുകൾ പുറത്ത് വിടാൻ കഴിയുമോ എന്ന് പരിശോധിക്കുമെന്നും വിവരാവകാശ കമ്മീഷണർ പറഞ്ഞു. റിപ്പോർട്ടർ പ്രിൻസിപ്പിൽ കറസ്‌പോണ്ടന്റ് ആർ റോഷിപാലിന്റെ പരാതിയിലാണ് വിവരാവകാശ കമ്മീഷണറുടെ നടപടി. അഞ്ച് പേജുകൾ ഒഴിവാക്കിയത് അപേക്ഷകരെ അറിയിക്കുന്നതിൽ വീഴ്ചപറ്റിയെന്ന് സാംസ്കാരിക വകുപ്പ് തെളിവെടുപ്പ് സമയത്ത് വിവരാവകാശ കമ്മീഷണർക്ക് മുന്നിൽ സമ്മതിച്ചു. 49 മുതൽ 53 […]Read More
കോഴിക്കോട്: നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പി പി ദിവ്യയെ സംരക്ഷിക്കുന്നത് സിപിഐഎം സംസ്ഥാന നേതൃത്വമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പാര്‍ട്ടി സഹായത്തോടെ ദിവ്യ നിയമത്തെ വെല്ലുവിളിക്കാന്‍ ശ്രമിച്ചുവെന്നും സുരേന്ദ്രന്‍ ആരോപിച്ചു. ഉപതിരഞ്ഞെടുപ്പ് ഉള്ളതുകൊണ്ടാണ് ദിവ്യയെ കോടതിയില്‍ ഹാജരാക്കിയത്. പൊലീസ് കസ്റ്റഡിയിലെടുത്തത് പോലുമല്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. മുഖ്യമന്ത്രി ഉത്തരം പറയണം. നിരപരാധിയെ ഇല്ലാതാക്കിയവരെ സംരക്ഷിച്ചത് എന്തിനാണ്? പാര്‍ട്ടി കാര്യമായ നടപടി എടുക്കില്ലെന്ന സൂചനയാണ് ലഭിക്കുന്നത്. ഉന്നതരുടെ പരിരക്ഷ ദിവ്യയ്ക്ക് കിട്ടുന്നു. പിന്നില്‍ എംവി […]Read More