Latest News

Month: October 2024

Gadgets

‘അഖണ്ട’യ്ക്ക് രണ്ടാം ഭാഗം ഒരുങ്ങുന്നു; വിശേഷങ്ങൾ പങ്കുവച്ച് അണിയറ പ്രവർത്തകർ

തെലുങ്ക് നടൻ നന്ദമൂരി ബാലകൃഷ്ണ നായകനായെത്തിയ ചിത്രം അഖണ്ഡയ്ക്ക് രണ്ടാം ഭാഗം ഒരുങ്ങുന്നു. അഖണ്ഡ 2 എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. സിനിമയുടെ അണിയറപ്രവർത്തകർ തന്നെയാണ് സീക്വലിന്റെ വിശേഷം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. പ്രഖ്യാപനത്തിനൊപ്പം സിനിമയുടെ ആദ്യ പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. താണ്ഡവം എന്ന് ടാഗ് ലൈനുളള പോസ്റ്ററിന്റെ പശ്ചാത്തലത്തിൽ ഹിമാലയവും കാണാം. ആദ്യഭാഗം സംവിധാനം ചെയ്ത ബോയപതി ശ്രീനു തന്നെയാണ് അഖണ്ഡ 2 വും സംവിധാനം ചെയ്യുന്നത്. നന്ദമൂരി ബാലകൃഷ്ണയും ബോയപതി ശ്രീനുവും ഒന്നിക്കുന്ന നാലാം ചിത്രമായിരിക്കും […]Read More

Gadgets

കൽപാത്തി രഥോത്സവം; വോട്ടെടുപ്പ് മാറ്റണമെന്ന് കോൺഗ്രസ്

തിരുവനന്തപുരം: കല്‍പ്പാത്തി രഥോത്സവം കണക്കിലെടുത്ത് സംസ്ഥാനത്ത് നവംബര്‍ 13 ലെ പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പ് മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ചു. വോട്ടെടുപ്പ് ദിനമായ നവംബര്‍ 13 ന് തന്നെയാണ് കല്‍പ്പാത്തി രഥോത്സവവും നടക്കുന്നത്. ഈ സാഹചര്യത്തില്‍ നവംബര്‍ 13 ന് മുന്‍പുള്ള ഏതെങ്കിലും തീയതിയിലേക്ക് വോട്ടെടുപ്പ് മാറ്റണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. കല്‍പ്പാത്തി രഥോത്സവത്തിന്റെ സമയത്താണ് പാലക്കാട് ഉപതെരഞ്ഞെടുപ്പ് നടക്കുന്നതെന്നും അതിനാല്‍ തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്നും ഷാഫി പറമ്പിൽ എംപിയും പറഞ്ഞിരുന്നു. […]Read More

Gadgets

രാഹുലിൻ്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ സരിൻ; നേതൃത്വം നിലപാട് മാറ്റുമെന്ന് പ്രതീക്ഷ

പാലക്കാട്: കോണ്‍ഗ്രസില്‍ തുടരുമെന്ന് വ്യക്തമാക്കി പി. സരിന്റെ വാര്‍ത്താസമ്മേളനം. രാഹുല്‍ മാങ്കൂട്ടത്തിലെ പാലക്കാട്ട് സ്ഥാനാര്‍ഥിയാക്കിയതില്‍ അതൃപ്തി പരസ്യമാക്കി കൊണ്ടാണ് സരിന്‍ രംഗത്തുവന്നത്. രാഹുലിനെ സ്ഥാനാര്‍ഥിയാക്കിയ തീരുമാനം പിന്‍വലിക്കണമെന്ന് സരിന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സിവില്‍ സര്‍വിസില്‍ നിന്ന് ജോലി രാജിവെച്ച്‌ പൊതുപ്രവര്‍ത്തനത്തിന് ഇറങ്ങിയ ആളാണ് താന്‍. നാടിന്റെ നന്മക്കായി പ്രവര്‍ത്തിക്കുമെന്നും കെ.പി.സി.സി സോഷ്യല്‍ മീഡിയ സെല്‍ കണ്‍വീനര്‍ കൂടിയായ സരിന്‍ പറഞ്ഞു. പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ഥിയാക്കിയതിന് പിന്നാലെ സരിന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. സരിന്‍ ഇടഞ്ഞതോടെ […]Read More

Gadgets

വാഹനാപകടത്തിൻ പരസ്യമായി ക്ഷമ ചോദിച്ച് നടൻ ബൈജു

തിരുവനന്തപുരം: മദ്യലഹരിയിൽ അമിത വേഗത്തിൽ കാറോടിച്ച് വാഹനാപകടമുണ്ടാക്കിയ സംഭവത്തില്‍ ക്ഷമ ചോദിച്ച് സിനിമ നടന്‍ ബൈജു. സോഷ്യല്‍ മീഡിയയില്‍ വീഡിയോ സന്ദേശത്തിലൂടെയാണ് ബൈജു പൊതുസമൂഹത്തിനോട് ക്ഷമ ചോദിച്ചത്. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച ഏഷ്യാനെറ്റ് ന്യൂസിന്‍റെ മാധ്യമ പ്രവര്‍ത്തകരോട് ദേഷ്യപ്പെട്ടതിനും ബൈജു ഖേദം പ്രകടിപ്പിച്ചു. മാധ്യമ പ്രവര്‍ത്തകരാണെന്ന് അറിഞ്ഞില്ലെന്നും ടയര്‍ പഞ്ചറായതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് ബൈജുവിന്റെ വിശദീകരണം. ഞായറാഴ്ച അര്‍ധരാത്രിയാണ് തിരുവനന്തപുരം വെള്ളയമ്പലം ജംഗ്ഷനില്‍ വെച്ച് ബൈജുവിന്‍റെ വാഹനം സ്കൂട്ടർ യാത്രക്കാരനെ ഇടിച്ചത്. പിന്നാലെ ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും ബൈജു വൈദ്യപരിശോധനയ്ക്ക് […]Read More

Gadgets

മഞ്ചേശ്വരം കോഴക്കേസ്; കെ. സുരേന്ദ്രന് തിരിച്ചടി

കൊച്ചി: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന് തിരിച്ചടി. കെ. സുരേന്ദ്രനെ കുറ്റമുക്തനാക്കിയ കാസർകോട് ജില്ല പ്രിൻസിപ്പല്‍ സെഷൻസ് കോടതി വിധി ഹൈകോടതി സ്റ്റേ ചെയ്തു. സംസ്ഥാന സർക്കാർ സമർപ്പിച്ച പുനപരിശോധനാ ഹർജി പരിഗണിച്ചാണ് കോടതി നടപടി. ഈ കേസില്‍ വിശദീകരണം തേടി കെ. സുരേന്ദ്രന് കോടതി നോട്ടീസ് അയക്കും. അനുചിതവും നടപടിക്രമങ്ങള്‍ക്ക് വിരുദ്ധവുമാണ് വിചാരണ കോടതിയുടെ നടപടിയെന്ന വാദം ഹൈകോടതി അംഗീകരിച്ചു. പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയുള്ള ഉത്തരവ് മതിയായ കാരണങ്ങള്‍ ഇല്ലാതെയാണെന്നും […]Read More

Gadgets

സർവ്വകാല റെക്കോർഡിൽ സ്വർണവില; പവന് 57,120 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില റെക്കോർഡുകൾ ഭേദിച്ച് കുതിക്കുന്നു. ഇന്ന് പവന് 360 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണിവില 57,120 രൂപയാണ്. ഗ്രാമിന് 45 കൂടി 7140 രൂപയായി. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ പത്ത് ഗ്രാം സ്വർണത്തിന്റെ വില 76,385 രൂപയാണ്. ഇപ്പോൾ ഒരു പവൻ ആഭരണം വാങ്ങണമെങ്കിൽ പണിക്കൂലിയും, നികുതിയും അടക്കം 60,000- 65,000 രൂപ മുടക്കേണ്ടി വരും. രാജ്യാന്തര വിപണിയിലെ വില വർദ്ധനവാണ് സംസ്ഥാനത്തെ വിപണിയിലും സ്വർണത്തിന് വില കൂടാൻ കാരണമായി […]Read More

Gadgets

അന്തർ സംസ്ഥാന മോഷ്ടാവ് ബുള്ളറ്റ് ഷാലുവും സഹായിയും പിടിയിൽ

കോഴിക്കോട്: തിരുവോണത്തലേന്ന് പെരുവയലിലെ പാടേരി ഇല്ലത്തും പത്തുദിവസം മുൻപ് ചേവായൂർ കാവ് സ്റ്റോപ്പിന് സമീപത്തെ വീട്ടിലും ഉള്‍പ്പെടെ മുപ്പതോളം കവർച്ചകള്‍ നടത്തിയ അന്തർസംസ്ഥാന മോഷ്ടാവും സഹായിയും അറസ്റ്റില്‍. മായനാട് താഴെ ചെപ്പങ്ങ തോട്ടത്തില്‍ വീട്ടില്‍ ബുള്ളറ്റ് ഷാലു എന്ന സി.ടി. ഷാലു (38), മലപ്പുറം കോട്ടയ്ക്കല്‍ ചാപ്പനങ്ങാടി എർകോട്ട് വീട്ടില്‍ മുഹമ്മദ് സുഫിയാൻ (37) എന്നിവരാണ് അറസ്റ്റിലായത്. പൂവാട്ടുപറമ്പ്, കുറ്റിക്കാട്ടൂർ, പുത്തൂർമഠം, കുരിക്കത്തൂർ, പാലക്കോട്ടുവയല്‍, മുണ്ടിക്കല്‍ത്താഴം എന്നിവിടങ്ങളില്‍ ഇവർ കവർച്ച നടത്തിയിട്ടുണ്ട്. ഈ വർഷം മുപ്പതോളം വീടുകളില്‍ […]Read More

Gadgets

പരമേഷ് ശിവമണി ഇനി ഇന്ത്യൻ കോസ്റ്റ് ഗാർഡിന്‍റെ പുതിയ ഡയറക്‌ടർ ജനറൽ

ന്യൂ ഡൽഹി: ഇന്ത്യൻ കോസ്റ്റ് ഗാർഡിന്‍റെ പുതിയ ഡയറക്‌ടർ ജനറലായി പരമേഷ് ശിവമണി ചുമതലയേറ്റു. കോസ്റ്റ് ഗാർഡിന്‍റെ ഇരുപത്തിയാറമത്തെ ഡയറക്ടർ ജനറലാണ് പരമേഷ് ശിവമണി. ഡൽഹിയിലെ കോസ്റ്റ് ഗാർഡ് ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് സ്ഥാനം ഏറ്റെടുത്തത്. അന്തരിച്ച ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഡയറക്ടർ ജനറൽ രാകേഷ് പാലിന് പകരമായാണ് എസ് പരമേഷ് സ്ഥാനമേറ്റത്ത്. തമിഴ്നാട് സ്വദേശിയാണ് പരമേഷ് ശിവമണി. കോസ്റ്റ്ഗാർഡ് അഡിഷണൽ ഡയറക്ടർ ജനറലായി സേവനം അനുഷ്ഠിക്കുന്നതിനിടെയാണ് നിയമനം. മൂന്ന് പതിറ്റാണ്ടിനിടെ ഡൽഹിയിൽ കോസ്റ്റ് ഗാർഡ് ഹെഡ്ക്വാർട്ടേഴ്സിൽ […]Read More

Gadgets

ഇം​ഗ്ലണ്ടിനെതിരെ പകരക്കാരന്റെ സെഞ്ച്വറിയിൽ പ്രതികരിച്ച് ബാബർ അസം

ഇം​ഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ തന്റെ പകരക്കാരനായെത്തിയ കമ്രാൻ ​ഗുലാമിന്റെ സെഞ്ച്വറിയിൽ പ്രതികരണവുമായി ബാബർ അസം. നന്നായി കളിച്ചിരിക്കുന്നു കമ്രാൻ എന്ന് ബാബർ തന്റെ ഇൻസ്റ്റാ​ഗ്രാം സ്റ്റോറിയിൽ കുറിച്ചു. മത്സരത്തിൽ 224 പന്തുകൾ നേരിട്ട് 11 ഫോറിന്റെയും ഒരു സിക്സിന്റെയും അകമ്പടിയോടെ കമ്രാൻ ​ഗുലാം 118 റൺ‌സ് നേടിയിരുന്നു. താരത്തിന്റെ സെഞ്ച്വറി മികവിൽ ഇം​ഗ്ലണ്ടിനെതിരെ പാകിസ്താൻ ആദ്യ ദിവസം അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 259 റൺസെടുത്തിരുന്നു. കമ്രാൻ ​ഗുലാമിന്റെ അരങ്ങേറ്റ മത്സരമായിരുന്നു ഇത്. ഇം​ഗ്ലണ്ടിനെതിരായ രണ്ട്, മൂന്ന് ടെസ്റ്റ് […]Read More

Gadgets

മഅ്ദനി തീവ്രപരിചരണ വിഭാഗത്തിൽ

കൊച്ചി: ആരോഗ്യനില വഷളായതിനെ തുടർന്ന് പി.ഡി.പി ചെയർമാൻ അബ്ദുള്‍ നാസർ മഅ്ദനിയെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. വൃക്ക തകരാറുള്ള അദ്ദേഹത്തെ ഹീമോ ഡയാലിസിസിന് വിധേയനാക്കുന്നുണ്ട്. കലൂരിലെ വീട്ടില്‍ വച്ച്‌ ഇന്നലെ ഉച്ചയ്ക്ക് 12ഓടെ കടുത്ത ശ്വാസതടസം നേരിട്ടതിനെ തുടർന്ന് ഓക്‌സിജൻ നല്‍കി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഹൃദയമിടിപ്പ് കുറയുകയും രക്തസമ്മർദ്ദം ക്രമാതീതമായി വർദ്ധിക്കുകയും ചെയ്തിരുന്നു. ഡോ. മുഹമ്മദ് ഇക്ബാലിന്റെ നേതൃത്വത്തില്‍ പരിശോധിച്ച്‌ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. കുടുംബാംഗങ്ങളും പാർട്ടി നേതാക്കളും ആശുപത്രിയിലുണ്ട്.Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes