Latest News

Month: October 2024

Gadgets

പാലക്കാട് സ്ഥാനാർത്ഥിത്വം; ഡോ.പി. സരിൻ രാജിയിലേക്ക്?

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപനം വന്നതോടെ സംഘടനയിൽ പൊട്ടിത്തെറി. കെ.പി.സി.സി മാധ്യമ വിഭാഗം തലവൻ ഡോ.പി.സരിനാണ് അതൃപതിയുമായി എത്തിയിരിക്കുന്നത്. പാലക്കാട് ഷാഫി പറമ്പിലിൻ്റെ പിൻഗാമിയായി ഷാഫിയുടെ തന്നെ ആശീർവാദത്തോടെയാണ് രാഹുൽ മാങ്കൂട്ടത്തിൽ സ്ഥാനാർത്ഥിയായത്. എന്നാൽ പാലക്കാടേക്ക് കോൺഗ്രസിൽ ഉയർന്നു കേട്ടിരുന്ന പ്രധാന പേരാണ് ‘സരിൻ്റേത്. ഇതിന് കെ.പി.സി.സി നേതൃത്വത്തിൽ പലർക്കും താൽപര്യവുമുണ്ടായിരുന്നു. എന്നാൽ അവസന നിമിഷം രാഹുലിന് തന്നെ നറുക്കു വീഴുകയായിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി സതീശനടക്കം രാഹുലിനെ പിന്തുണച്ചതായാണ് വിവരം. പ്രതിപക്ഷ നേതാവ് പാലം […]Read More

Gadgets

ഉപതെരഞ്ഞെടുപ്പിന് ദിവസങ്ങൾ; ഇലക്ഷൻ കമ്മീഷന് നാഥനില്ല

തിരുവനന്തപുരം: വയനാട് ലോക്‌സഭയിലേയും പാലക്കാട്, ചേലക്കര നിയമസഭകളിലേയും ഉപതിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസ് നാഥനില്ലാത്ത അവസ്ഥയിൽ. സംസ്ഥാന ചീഫ് ഇലക്‌ട്രല്‍ ഓഫീസര്‍ കസേരയില്‍ ആളില്ലാതായിട്ട് മാസങ്ങളായി. ഉപതിരഞ്ഞെടുപ്പില്‍ ഏറ്റവും സുപ്രധാന റോള്‍ നിര്‍വ്വഹിക്കേണ്ടത് ചീഫ് ഇലക്‌ട്രല്‍ ഓഫീസറാണ്. ഈ പദവി ഒഴിഞ്ഞു കിടക്കുന്നത് തിരഞ്ഞെടുപ്പ് ഏകോപനത്തെ താളം തെറ്റിക്കും. ഈ സാഹചര്യത്തില്‍ പദവിയില്‍ ഉടന്‍ നിയമനം വേണമെന്ന ആവശ്യം ശക്തമാണ്. മുതിര്‍ന്ന ഐഎഎസുകാരെയാണ് ഈ പദവിയിലേക്ക് നിയോഗിക്കുക. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനുമായുള്ള […]Read More

Gadgets

ബിജെപി ഹർത്താൽ, റവന്യൂ ഉദ്യോ​ഗസ്ഥർ കൂട്ട അവധിയിൽ; പിപി ദിവ്യയ്ക്കെതിരെ കണ്ണൂരിൽ വൻ

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയിൽ പ്രതിഷേധിച്ച് കണ്ണൂർ ജില്ലയിൽ ഇന്ന് ബിജെപി ഹർത്താൽ ആചരിക്കുകയാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി.പി ദിവ്യക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് കണ്ണൂർ നഗരസഭ പരിധിയിൽ ബിജെപി ഹർത്താൽ ആചരിക്കുന്നത്. മലയാലപ്പുഴയിൽ കോൺഗ്രസും ബിജെപിയും ആഹ്വാനം ചെയ്ത ഹർത്താലും തുടങ്ങി. വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. പി.പി ദിവ്യയുടെ വീട്ടിലേക്ക് കോൺഗ്രസും ബിജെപിയും ഇന്ന് മാർച്ച് നടത്തും. കൂടുതൽ പൊലീസിനെ ദിവ്യയുടെ വീടിനു സമീപം നിയോഗിച്ചിട്ടുണ്ട്. വിഷയത്തിൽ ഇതുവരെ പരസ്യ പ്രതികരണത്തിന് ദിവ്യ […]Read More

Gadgets

ആത്മഹത്യാപ്രേരണയ്ക്ക് കേസെടുക്കണം; പോലീസിൽ പരാതി നൽകി എഡിഎമ്മിന്റെ സഹോദരൻ

കണ്ണൂർ: എഡിഎമ്മിൻ്റെ മരണത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പിപി ദിവ്യക്കെതിരെ മരിച്ച നവീൻ ബാബുവിൻ്റെ സഹോദരൻ പൊലീസിൽ പരാതി നൽകി. പിപി ദിവ്യ, എഡിഎം നവീൻ ബാബുവിനെ ഭീഷണിപ്പെടുത്തിയെന്നും ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റിനെതിരെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തണമെന്നും പ്രവീൺ ബാബുവിൻ്റെ പരാതിയിൽ ആവശ്യപ്പെടുന്നു. എഡിഎമ്മിൻ്റെ മരണത്തിൽ ദിവ്യയുടെയും പെട്രോൾ പമ്പിന് അപേക്ഷ നൽകിയ പ്രശാന്തിന്റെയും പങ്ക് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സഹോദരൻറെ മരണത്തിലെ ദുരൂഹത നീങ്ങണമെന്ന് പ്രവീൺ ബാബു പറഞ്ഞു. പ്രഥമദൃഷ്ട്യാ ദിവ്യക്കെതിരെ കേസെടുക്കാനുള്ള തെളിവുണ്ടെന്നും അഭിഭാഷകൻ കൂടിയായ […]Read More

Gadgets

എഡിഎം കൈക്കൂലി വാങ്ങിയെന്ന പരാതി; പ്രാഥമിക റിപ്പോർട്ടിൽ റവന്യൂ വകുപ്പിന് പരാതി ലഭിച്ചിട്ടില്ലെന്ന്

കണ്ണൂര്‍: കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എഡിഎം കൈക്കൂലി വാങ്ങി എന്ന പരാതി റവന്യൂ വകുപ്പിന് ലഭിച്ചിട്ടില്ലെന്ന് കണ്ണൂര്‍ കളക്ടര്‍ റവന്യൂ മന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. യാത്രയയപ്പ് പരിപാടിക്കിടെയുണ്ടായ കാര്യങ്ങളും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നുണ്ട്. വിശദമായ അന്വേഷണ റിപ്പോര്‍ട്ട് പിന്നീട് സമര്‍പ്പിക്കും. ഇന്ന് രാവിലെയാണ് എഡിഎം നവീന്‍ ബാബുവിനെ ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പുലര്‍ച്ചെ നാല് മണിക്ക് ശേഷമാണ് മരണം നടന്നിരിക്കുന്നതെന്നാണ് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഇന്നലെ […]Read More

Gadgets

ഡേ കെയറിൽ കുരുന്നുകൾക്ക് നേരെ ലൈം​ഗികാതിക്രമം; 54 കാരൻ പിടിയിൽ

തൃശൂർ: ഡേ കെയർ സ്ഥാപനത്തിൽ വെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതി പിടിയിൽ. ഡേ കെയർ സ്ഥാപന നടത്തിപ്പുകാരനായ പാവറട്ടി തച്ചേരിൽ വീട്ടിൽ ലോറൻസ് എന്ന ബാബു (54)വിനെയാണ് പാവറട്ടി പൊലീസ് ഇൻസ്പെക്ടർ കെ.ജി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. മാതാപിതാക്കൾ സംരക്ഷിക്കാനായി ഏല്പിച്ച നാല് വയസ്സും ഏഴ് വയസ്സും ഉള്ള പെൺകുട്ടികളെ സ്ഥാപനത്തിൽ വെച്ച് പല സമയങ്ങളിൽ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. കുട്ടികളുടെ പെരുമാറ്റത്തിൽ അസ്വഭാവികത കണ്ട് മാതാപിതാക്കൾ വിവരം […]Read More

Gadgets

നടപടിയുമായി എംവിഡി; ശ്രീനാഥ് ഭാസിയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

കൊച്ചി: നടൻ ശ്രീനാഥ് ഭാസിയുടെ ഡ്രൈവിങ് ലൈസൻസ് സസ്‌പെൻഡ് ചെയ്തു. ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ട ശേഷം കാർ നിർത്താതെ പോയ കേസിലാണ് നടപടി. പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടനെതിരെ മോട്ടോർ വാഹന വകുപ്പ് നടപടിയെടുത്തത്. ഒരു മാസത്തേക്കാണ് ലൈസൻസ് സസ്‌പെൻഡ് ചെയ്തത്.എറണാകുളം ജോയിന്റ് ആർടിഒയുടേതാണ് നടപടി. ശ്രീനാഥ് ഭാസി ഓടിച്ച കാർ മട്ടാഞ്ചേരി സ്വദേശിയെ ഇടിച്ചതുമായി ബന്ധപ്പെട്ടാണ് കേസ് എടുത്തത്.മട്ടാഞ്ചേരി ചുള്ളിക്കൽ സ്വദേശി മുഹമ്മദ് ഫഹീമിനാണ് പരുക്കേറ്റത്. കഴിഞ്ഞ മാസമായിരുന്നു അപകടം. സംഭവത്തിൽ നടൻ ശ്രീനാഥ് ഭാസിയെ […]Read More

Gadgets

ഷാജന്‍ സ്‌കറിയയുടെ പരാതിയിൽ പി വി അന്‍വറിനെതിരെ പൊലീസ് കേസെടുത്തു

തിരുവനന്തപുരം: ഷാജന്‍ സ്‌കറിയയുടെ പരാതിയില്‍ പി വി അന്‍വര്‍ എംഎല്‍എക്കെതിരെ കേസെടുത്ത് പൊലീസ്. സമൂഹ മാധ്യങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയിലാണ് കേസ്. എരുമേലി പൊലീസാണ് എംഎല്‍എക്കെതിരെ കേസെടുത്തിരിക്കുന്നത്. മറുനാടന്‍ മലയാളി എന്ന യൂട്യൂബ് ചാനലിലൂടെ സംപ്രേക്ഷണം ചെയ്ത വാര്‍ത്തകള്‍ പിവി അന്‍വര്‍ എഡിറ്റ് ചെയ്ത് മതസ്പര്‍ദ്ധ ഉണ്ടാക്കുന്ന വിധം പ്രചരിപ്പിച്ചെന്ന് പരാതിയില്‍ പറയുന്നു. ബിഎന്‍സ് ആക്ട് 196, 336, 340, 356 തുടങ്ങിയ വകുപ്പുകള്‍ ആണ് ചുമത്തിയിരിക്കുന്നത്.പരാതി നല്‍കിയിട്ടും കേസെടുക്കാത്തതിനെ തുടര്‍ന്ന് ഷാജന്‍ സ്‌കറിയ കോടതിയെ സമീപിച്ചിരുന്നു. ഇതിന് […]Read More

Gadgets

കോൺഗ്രസ് അനുഭാവികളുള്ള മണ്ഡലമാണ് ചേലക്കര; രമ്യ ഹരിദാസ്

പാലക്കാട്: വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ ചേലക്കര മണ്ഡലത്തിലേക്ക് പാർട്ടി പരിഗണിച്ചതിന് പിന്നാലെ പ്രതികരണവുമായി ആലത്തൂർ മുൻ എം പി രമ്യ ഹരിദാസ്. കോൺഗ്രസ് അനുഭാവികളുള്ള മണ്ഡലമാണ് ചേലക്കര. പാർട്ടിയും മുന്നണിയും വളരെയധികം പ്രതീക്ഷയോട് കൂടി തന്നെയാണുള്ളതെന്ന് രമ്യ ഹരിദാസ് പറഞ്ഞു. ഉപതിരഞ്ഞെടുപ്പിനായി പാർട്ടി പ്രവർത്തകർ എല്ലാവരും വളരെ ഊർജ്ജസ്വലമായി രംഗത്തുണ്ട്. ജനങ്ങളുടെ പിന്തുണ യുഡിഎഫിനാണെന്നാണ് കരുതുന്നതെന്നും രമ്യ ഹരിദാസ് പറഞ്ഞു. ബൂത്ത് പ്രസിഡൻ്റ്മാർ പോലും കെപിസിസി പ്രസിഡൻ്റിനെ പോലെയുള്ള പ്രവർത്തനങ്ങളാണ് ഉപതിരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായി നടത്തിയിരിക്കുന്നത്. കഴിഞ്ഞ ഉപതിരഞ്ഞെടുപ്പുകളിലെല്ലാം […]Read More

Gadgets

തിരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫ് സജ്ജമെന്ന് ബിനോയ് വിശ്വം

വയനാട്: ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫ് സജ്ജമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എല്ലാ തലത്തിലുമുള്ള എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി ഒറ്റ മനസോടെ വലിയ രാഷ്ട്രീയ സമരത്തിന്റെ അര്‍ത്ഥം ഉള്‍ക്കൊണ്ട് രംഗത്തുണ്ടാകുമെന്ന് ബിനോയ് വിശ്വം മാധ്യമങ്ങളോട് പറഞ്ഞു. യുദ്ധക്കളം ഒരുങ്ങിയെന്നും യുദ്ധത്തിന് എല്‍ഡിഎഫ് സജ്ജമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘വയനാട്ടില്‍ ഉചിതമായ സ്ഥാനാര്‍ത്ഥിയുണ്ടാകും. രാഷ്ട്രീയ സമരത്തിന്റെ ദേശീയ പ്രാധാന്യം ഉള്‍ക്കൊണ്ടു പോരാടാന്‍ പറ്റിയ ഏറ്റവും നല്ല സ്ഥാനാര്‍ത്ഥിയുണ്ടാകും. സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാന്‍ മറ്റന്നാള്‍ എക്‌സിക്യൂട്ടീവ് യോഗം കൂടും. അതിനു […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes