Latest News

Month: October 2024

Gadgets

കണ്ണൂർ എഡിഎമ്മിന്റെ മരണം; പി.പി ദിവ്യക്കെതിരെ നരഹത്യക്ക് കേസെടുക്കണമെന്ന് കെ. സുരേന്ദ്രൻ

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്കെതിരെ ആത്മഹത്യാപ്രേരണയ്ക്കും നരഹത്യക്കും കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. എഡിഎമ്മിന്റെ മരണത്തിനുപിന്നിൽ പി പി ദിവ്യയുടെ പങ്ക് അന്വേഷണവിധേയമാക്കണം. ക്ഷണിക്കാതെ യാത്രയയപ്പ് ചടങ്ങിനെത്തി മനഃപൂർവം തങ്ങളുടെ വരുതിയിൽ നിൽക്കാത്ത ഒരുദ്യോഗസ്ഥനെ ജില്ലാ കളക്ടറുടെ സാന്നിധ്യത്തിൽ പരസ്യമായി ആക്ഷേപിക്കുയായിരുന്നു ദിവ്യയെന്നും സുരേന്ദ്രൻ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ നിയമനടപടി വേണം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ച് അവർ നിയമനടപടി നേരിടണം. […]Read More

Gadgets

എഡിജിപിക്ക് എതിരായ അന്വേഷണ റിപ്പോർട്ട് സഭയിൽ വച്ചു

തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത് കുമാറിനെതിരായ അന്വേഷണ റിപ്പോർട്ടുകള്‍ നിയമസഭയുടെ മേശപ്പുറത്ത് വച്ച്‌ സർക്കാർ. എം ആര്‍ അജിത് കുമാര്‍ ആർഎസ്‌എസ് നേതാക്കളെ കണ്ടതിലും പി വി അൻവർ ഉന്നയിച്ച്‌ ആരോപണങ്ങളിലുമുള്ള അന്വേഷണ റിപ്പോർട്ടുകളാണ് സര്‍ക്കാര്‍ പുറത്തുവിട്ടത്. സർക്കാരിന് ഒന്നും ഒളിക്കാനില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. എഡിജിപിക്കെതിരായ ഡിജിപിയുടെ അന്വേഷണ റിപ്പോർട്ടുകളാണ് സർക്കാർ ഇന്ന് നിയമസഭയുടെ മേശപ്പുറത്ത് വെച്ചത്. ആർഎസ്‌എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത് എന്തിനെന്ന് കണ്ടെത്താനായില്ലെന്ന് റിപ്പോർട്ടില്‍ പറയുന്നു. എം ആര്‍ അജിത് കുമാര്‍ […]Read More

Gadgets

പാലക്കാട് ഉപതിരഞ്ഞെടുപ്പ്; ബിജെപിയില്‍ സീറ്റിനായി ചേരി തിരിഞ്ഞ് പോര്

പാലക്കാട്: പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പ് സീറ്റിനായി ബിജെപിയില്‍ ചേരി തിരിഞ്ഞ് പോര്. വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന്‍, ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാര്‍ എന്നിവരുടെ പേരുകള്‍ക്കാണ് നിലവില്‍ മുന്‍ഗണന എന്നിരിക്കെ സീറ്റിനായി ഇരുപക്ഷവും സമ്മര്‍ദ്ദം ചെലുത്തുകയാണ്. ഇതിന് പുറമെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ പേരും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് ആദ്യമായി ബിജെപി രണ്ടാം സ്ഥാനത്തേക്ക് എത്തിയതും സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ മത്സരിച്ച എല്ലാ തിരഞ്ഞെടുപ്പിലും വോട്ട് വര്‍ധിപ്പിച്ചതും ചൂണ്ടിക്കാട്ടിയാണ് ശോഭാ സുരേന്ദ്രന്‍ അനുകൂലികള്‍ […]Read More

Gadgets

എഡിഎമ്മിൻ്റെ മരണം കൊലപാതകത്തിന് തുല്യം; പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: യാത്രയയപ്പ് ചടങ്ങില്‍ സി.പി.എം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പി.പി. ദിവ്യ ഗുരുതര ആരോപണം ഉന്നയിച്ചതിന് പിന്നാലെ എ.ഡി.എം നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരിച്ച്‌ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കൊലപാതകത്തിന് തുല്യമായ സംഭവമാണെന്ന് ചൂണ്ടിക്കാട്ടിയ വി.ഡി സതീശൻ, പി.പി. ദിവ്യക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടു. ക്ഷണിക്കപ്പെടാത്ത യാത്രയയപ്പ് ചടങ്ങിലെത്തി സ്ഥലംമാറി പോകുന്ന എ.ഡി.എമ്മിനെതിരെ അപമാനകരമായ പരാമർശമാണ് വി.വി ദിവ്യ നടത്തിയത്. എ.ഡി.എം അഴിമതിക്കാരനാണെന്ന തരത്തില്‍ സംസാരിക്കുകയും ചെയ്തു. ഇത് നവീൻ ബാബുവിന്‍റെ […]Read More

Gadgets

ശബരിമലയില്‍ ഓണ്‍ലൈന്‍ ബുക്കിംഗ് ചെയ്യാതെ വരുന്നവർക്കും ദർശനം ഒരുക്കും; മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമല ദർശനത്തിന് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്താതെയും ഈ സമ്പ്രദായത്തെക്കുറിച്ച് അറിയാതെയും എത്തുന്ന തീര്‍ത്ഥാടകര്‍ക്കും സുഗമമായ ദര്‍ശനത്തിനുള്ള സൗകര്യം സര്‍ക്കാര്‍ ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇത്തരത്തിൽ ദര്‍ശനം ഉറപ്പുവരുത്തിയിരുന്നുവെന്ന് മുഖ്യമന്ത്രി ചുണ്ടിക്കാട്ടി. വി. ജോയിയുടെ സബ്മിഷന് നിയമസഭയിൽ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ശബരിമല മണ്ഡല-മകര വിളക്ക് തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും തീര്‍ത്ഥാടനം സുമഗമമാക്കാനുമുള്ള നടപടികളുടെയും ഭാഗമായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലും ദേവസ്വം വകുപ്പ് മന്ത്രിയുടെ സാന്നിദ്ധ്യത്തിലും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, പോലീസ്, ജില്ലാ ഭരണകൂടം […]Read More

Gadgets

എ.ഡി.എമ്മിന് കൈക്കൂലി നൽകിയതായി പമ്പുടമയുടെ വെളിപ്പെടുത്തൽ

കണ്ണൂർ: മരണപ്പെട്ട കണ്ണൂർ എഡിഎം നവീൻ ബാബു ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി പെട്രോള്‍ പമ്പുടമയും ശ്രീകണ്ഠാപുരം സ്വദേശിയുമായ പ്രശാന്തൻ. സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. എൻഒസി നല്‍കാനാണ് പണം ആവശ്യപ്പെട്ടത്. 98,500 രൂപ സംഘടിപ്പിച്ചു നല്‍കിയെന്നു പ്രശാന്ത് പറഞ്ഞു. വീട്ടില്‍ വച്ചുതന്നെയാണ് കൈക്കൂലി നല്‍കിയതെന്ന് അദ്ദേഹം പറഞ്ഞു. കൈക്കൂലി വാങ്ങിയതുമായി സംബന്ധിച്ച്‌ പ്രശാന്തൻ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ആറു മാസമായി എൻഒസിക്കായി ഓഫീസില്‍ കയറി ഇറങ്ങുകയായിരുന്നു. ഫയല്‍ പഠിക്കട്ടെ എന്നായിരുന്നു ആ […]Read More

Gadgets

കണ്ണൂർ എഡിഎം നവീൻ ബാബുവിന്റ മരണം; പ്രതിഷേധം ശക്തമാകുന്നു

കണ്ണൂർ: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റ മരണത്തിൽ പ്രതിഷേധം ശക്തമാകുന്നു. കോൺഗ്രസ്, ബി ജെ പി യുവജന സംഘടനകൾ ഉൾപ്പടെ ആണ് പ്രതിഷേധം നടത്തുന്നത്. പ്രതിഷേധക്കാർ കണ്ണൂർ ജില്ലാ പഞ്ചായത്തിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പിപി ദിവ്യ പൊതുസമൂഹത്തിനോട് മാപ്പ് പറയണമെന്നും പിപി ദിവ്യക്കെതിരെ കേസെടുക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. വിരമിക്കാൻ 7 മാസം മാത്രം ബാക്കി നിൽക്കെയാണ് കണ്ണൂർ എഡിഎം നവീൻ ബാബു അഴിമതിയാരോപണത്തിൽ മനംനൊന്ത് ജീവനൊടുക്കിയത്. നേരത്തെ കാസർകോട് എഡിഎം ആയിരുന്ന […]Read More

Gadgets

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലും, ചേലക്കരയില്‍ രമ്യാ ഹരിദാസും; ഉറപ്പിച്ച് കോണ്‍ഗ്രസ്

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്, ചേലക്കര നിയമസഭ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കൂടിയാലോചനകള്‍ പൂര്‍ത്തിയാക്കി കോണ്‍ഗ്രസ്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും ധാരണയിലെത്തിയിട്ടുണ്ട്. പാലക്കാട് മണ്ഡലത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാവും. ചേലക്കരയില്‍ മുന്‍ എംപി രമ്യ ഹരിദാസിനെ മത്സരിപ്പിക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം ഉപതിരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങളിലാണ് രമ്യ ഹരിദാസ്. എഐസിസി നിയമിച്ച സര്‍വേ ഏജന്‍സിയുടെ സര്‍വേ അടിസ്ഥാനമാക്കിയാണ് സ്ഥാനാര്‍ത്ഥി നിര്‍ണയം നടന്നത്. വിജയസാധ്യത മാത്രമാണ് പരിഗണിച്ചത്. അന്തിമപട്ടിക ഹൈക്കമാന്റിന് കൈമാറും. […]Read More

Gadgets

ഷാരോൺ വധക്കേസ്: വിചാരണ ഇന്ന് ആരംഭിക്കും

തിരുവനന്തപുരം: പാറശ്ശാല ഷാരോൺ വധക്കേസിൽ വിചാരണ നടപടികൾ ഇന്ന് ആരംഭിക്കും. ഷാരോൺ രാജ് കൊല്ലപ്പെട്ട് രണ്ട് വർഷത്തിന് ശേഷമാണ് നെയ്യാറ്റിൻകര സെഷൻസ് കോടതിയിൽ വിചാരണ നടപടികൾ നടക്കുന്നത്. 131 സാക്ഷികളെയാണ് കേസിൽ കോടതി വിചാരണ ചെയ്യുന്നത്. ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രത്തിൽ 142 സാക്ഷികളും 175 രേഖകളും 55 തൊണ്ടിമുതലുകളും ആണ് ഉള്ളത്. മറ്റൊരാളെ വിവാഹം കഴിക്കാൻ കേസിലെ ഒന്നാം പ്രതിയായ ​ഗ്രീഷ്മ ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലപാതകമാണ് കാമുകനായ ഷാരോണിന്റേതെന്നാണ് പാറശ്ശാല പൊലീസ് രജിസ്റ്റർ ചെയ്ത കേസ്. […]Read More

Gadgets

കണ്ണൂർ എ.ഡി.എം നവീൻ ബാബു മരിച്ച നിലയിൽ

കണ്ണൂർ: കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പള്ളിക്കുന്നിലെ വീട്ടിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. എഡിഎമ്മിനെതിരെ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഇന്നലെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ഇന്നലെ എഡിഎം നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗത്തില്‍ വെച്ചാണ് ക്ഷണിക്കാതെയെത്തിയ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പിപി ദിവ്യ അഴിമതിയാരോപണമുന്നയിച്ചത്. ഇതില്‍ മനംനൊന്താണ് ജീവനൊടുക്കിയതെന്നാണ് സൂചന. എഡിഎം നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിലാണ് ആരോപണം ഉന്നയിച്ചത്. കണ്ണൂരില്‍ നിന്നും ഇദ്ദേഹം ഇന്ന് പത്തനംതിട്ടയിലേക്ക് ജോലിക്ക് പോകേണ്ടതായിരുന്നു. എന്നാല്‍ ഇന്ന് […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes