Latest News

Month: October 2024

Gadgets

കൻ്റോൺമെൻ്റ് ഹൗസിൽ സുരക്ഷ പിഴവ്; ഡി.ജി.പിയ്ക്ക് പരാതി

ബി.ജെ.പി – യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസിന്റെ ഗേറ്റിന് മുന്നില്‍ ഫ്ളെക്സ് ബോര്‍ഡ് സ്ഥാപിച്ച സംഭവത്തില്‍ ഗുരുതര സുരക്ഷാവീഴ്ച ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവിന്റെ പ്രൈവറ്റ് സെക്രട്ടറി സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി. സമാനമായ രീതിയിലുള്ള ഫ്ളെക്സ് ക്ലിഫ് ഹൗസിന് മുന്നിലും സ്ഥാപിക്കാന്‍ ശ്രമിച്ച ബി.ജെ.പി – യുവമോര്‍ച്ച പ്രവര്‍ത്തകരെ ദേവസ്വം ബോര്‍ഡ് ജംഗ്ഷനില്‍ പൊലീസ് തടഞ്ഞു. എന്നാല്‍ പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയുടെ ഗേറ്റ് വരെ ബി.ജെ.പി- യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് […]Read More

Gadgets

പീഡന പരാതി; നടൻ ജയസൂര്യ ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകും

തിരുവനന്തപുരം: ലൈംഗിക അതിക്രമ കേസിൽ നടൻ ജയസൂര്യ ഇന്ന് പൊലിസ് സ്റ്റേഷനിൽ ഹാജരാകും. സെക്രട്ടറിയേറ്റിലെ സിനിമ ചിത്രീകരണത്തിനിടെ ജയസൂര്യ ലൈംഗിക അതിക്രമം നടത്തിയെന്നാണ് കൊച്ചി സ്വദേശിയായ നടിയുടെ പരാതി. 2008 ൽ നടന്ന സംഭവത്തിലാണ് കൻറോൺമെൻറ് പൊലിസ് കേസെടുത്തത്. ഈ കേസിൽ ജയസൂര്യക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. ചോദ്യം ചെയ്യാൻ ഹാജരായാൽ അറസ്റ്റ് ചെയ്ത ജാമ്യത്തിൽ വിടണമെന്നാണ് കോടതി നിർദ്ദേശം. ഇന്ന് രാവിലെ പത്ത് മണിക്ക് അന്വേഷണ ഉദ്യോഗസ്ഥനായ കൻറോൺമെൻറ് എസ് എച്ച് ഒക്ക് മുന്നിൽ ഹാജരാകണമെന്നാണ് […]Read More

Gadgets

പത്ത് വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ വിദേശകാര്യമന്ത്രി ഇന്ന് പാകിസ്ഥാനിൽ

ന്യൂഡൽഹി: ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കർ ഇന്ന് പാകിസ്ഥാനിൽ. പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷാണ് ഒരു ഇന്ത്യൻ വിദേശകാര്യമന്ത്രി പാകിസ്ഥാനിൽ എത്തുന്നത്. ഷാങ്ഹായി സഹകരണ യോഗത്തിൽ പങ്കെടുക്കാനാണ് ജയശങ്കറുടെ യാത്ര. ഇന്ന് രാത്രി പാകിസ്ഥാൻ പ്രധാനമന്ത്രി നൽകുന്ന വിരുന്നിൽ വിദേശകാര്യ മന്ത്രി പങ്കെടുക്കും. നാളെയാണ് ഷാങ്ഹായി സഹകരണ സംഘടന യോഗം. പാകിസ്ഥാനുമായി പ്രത്യേക ചർച്ചയുണ്ടാവില്ല എന്നാണ് ഇന്ത്യ അറിയിച്ചിട്ടുള്ളത്. ഭീകരവാദത്തിന് എതിരായ നിലപാട് ഉച്ചകോടിയിലും ആവർത്തിക്കാനാണ് തീരുമാനം. ഇസ്‌ലാമാബാദ് യോഗത്തിൽ പങ്കെടുക്കുന്നത് പാകിസ്ഥാനെതിരെയുള്ള നിലപാടിലെ മാറ്റമല്ലെന്ന് വിദേശകാര്യ വകുപ്പ് […]Read More

Gadgets

ശബരിമല സ്പോട്ട് ബുക്കിംഗിലെ ഇളവ്; മുഖ്യമന്ത്രി ഇന്ന് സഭയില്‍ പ്രഖ്യാപിക്കാൻ സാധ്യത

തിരുവനന്തപുരം: ശബരിമല സ്പോട്ട് ബുക്കിംഗില്‍ സർക്കാർ ഇളവ് പ്രഖ്യാപിച്ചേക്കും. സ്പോട്ട് ബുക്കിംഗിലെ ഇളവ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നിയമസഭയിൽ പ്രഖ്യാപിക്കാനാണ് സാധ്യത. സ്പോട്ട് ബുക്കിംഗ് വിഷയം സബ് മിഷനായി ഉന്നയിക്കാനാണ് ഭരണപക്ഷത്തിന്‍റെ തീരുമാനം. വിഷയത്തില്‍ ദേവസ്വം പ്രസിഡന്‍റ് ഇന്ന് മുഖ്യമന്ത്രിയുമായി ചർച്ച നടത്തും. ഹിന്ദു സംഘടനകൾ പ്രത്യക്ഷ സമരം തുടങ്ങിയിട്ടും ശബരിമലയിൽ സ്പോട്ട് ബുക്കിംഗ് പുനഃസ്ഥാപിക്കുന്നതിൽ ദേവസ്വം ബോർഡ് ഇതുവരെ വ്യക്തമായ തീരുമാനം പറഞ്ഞിട്ടില്ല. ദുശ്ശാഠ്യം വെടിഞ്ഞ് സ്പോട്ട് ബുക്കിംഗ് ഉടൻ നടപ്പാക്കണമെന്ന് സിപിഐയും ആവശ്യപ്പെട്ടു. സ്പോട്ട് ബുക്കിംഗ് പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് […]Read More

Gadgets

തൂണേരി ഷിബിൻ കൊലക്കേസ്: ലീഗ് പ്രവര്‍ത്തകരായ 6 പ്രതികളും വിദേശത്ത് നിന്നെത്തി, പൊലീസ്

കൊച്ചി: നാദാപുരം തൂണേരി ഷിബിന്‍ വധക്കേസില്‍ കുറ്റക്കാരായ ഏഴ് പ്രതികള്‍ക്കുള്ള ശിക്ഷ ഹൈക്കോടതി നാളെ വിധിക്കാനിരിക്കെ ലീഗ് പ്രവർത്തകരായ ആറ് പ്രതികളും കീഴടങ്ങി.വിദേശത്ത് നിന്ന് നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ പ്രതികളെ നാദാപുരം പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളെ അറസ്റ്റ് ചെയ്ത് നാളെ ഹാജരാക്കണമെന്നാണ് കോടതി ഉത്തരവ്. ഇവരെ വെറുതെ വിട്ട കീഴ്‌ക്കോടതി വിധി ഹൈക്കോടതി റദ്ദാക്കിയിരുന്നു. കസ്റ്റഡിയിലുള്ള പ്രതികളെ നാളെ ഹൈക്കോടതിയില്‍ ഹാജരാക്കും. അതേസമയം കേസിലെ ഒന്നാം പ്രതി തെയ്യാംപടി ഇസ്മായില്‍ കീഴടങ്ങിയിട്ടില്ല. വിദേശത്തായിരുന്ന പ്രതികളെ അറസ്റ്റ് ചെയ്യാന്‍ […]Read More

Gadgets

കാനഡയ്ക്കെതിരെ നിലപാട് കടുപ്പിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: കാനഡയ്‌ക്കെതിരെ ശക്തമായ നിലപാടുമായി ഇന്ത്യ. കാനഡയിലെ ഹൈക്കമ്മീഷണര്‍ ഉള്‍പ്പടെയുള്ള നയതന്ത്ര ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കാനാണ് തീരുമാനം. ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള കാനഡയുടെ നിലപാടില്‍ ഇന്ത്യ അതൃപ്തി വ്യക്തമാക്കിയതിന് പിന്നാലെയാണ് ഹൈക്കമ്മീഷണര്‍ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കാനുള്ള തീരുമാനം. ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരുടെ സുരക്ഷ കാനഡ ഉറപ്പാക്കുമെന്ന് കരുതുന്നില്ലെന്ന് വ്യക്തമാക്കിയാണ് നീക്കം. ട്രൂഡോ സര്‍ക്കാരിന്റെ നടപടികള്‍ അവരുടെ സുരക്ഷയെ അപകടത്തിലാക്കി. ഇക്കാരണത്താല്‍ ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കുകയാണെന്ന് വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഹര്‍ദീപ് സിങ് […]Read More

Gadgets

‘തനി ഒരുവൻ 2’ പ്രേക്ഷകർക്കായി വീണ്ടും ജയം രവി, ഷൂട്ടിങ് അടുത്ത വർഷം

ജയം രവിയെ നായകനാക്കി മോഹൻ രാജ സംവിധാനം ചെയ്ത ചിത്രമാണ് തനി ഒരുവൻ. ഒരു ആക്ഷൻ ത്രില്ലർ സ്വഭാവത്തിൽ പുറത്തിറങ്ങിയ ചിത്രം വലിയ വിജയമാണ് ബോക്സ് ഓഫീസിൽ നേടിയത്. ചിത്രത്തിലെ അരവിന്ദ് സാമിയുടെയും ജയം രവിയുടെ പ്രകടനത്തിനും തിരക്കഥക്കും നിരവധി നിരൂപക പ്രശംസയാണ് ലഭിച്ചത്. ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചുകൊണ്ട് അണിയറപ്രവർത്തകർ ഒരു പ്രൊമോ പുറത്തുവിട്ടിരുന്നു. രണ്ടാം ഭാഗത്തെക്കുറിച്ചുള്ള കൂടുതൽ അപ്ഡേറ്റ് ജയം രവി പുറത്തുവിട്ടിരിക്കുകയാണ്.ഒരുപാട് ഹിഡൻ ലെയേർസ് ഉള്ള, വളരെ പ്രയാസമേറിയ സിനിമയായിരിക്കും തനി ഒരുവൻ […]Read More

Gadgets

മുന്നറിയിപ്പ്: കേരള തീരത്ത് നാളെ ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത

തിരുവനന്തപുരം: കേരള തീരത്ത് നാളെ പുലര്‍ച്ചെ 5.30 മുതല്‍ 16ന് രാത്രി 11.30 വരെ ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയെന്ന് ദേശീയ സമുദ്രസ്ഥിതി പഠന കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേരള തീരത്ത് റെഡ് അലേര്‍ട്ടാണ് ഐഎന്‍സിഒഐഎസ് പ്രഖ്യാപിച്ചിരിക്കുന്നത്. തമിഴ്‌നാട്ടിലെ തൂത്തുക്കുടി, കന്യാകുമാരി തീരങ്ങളിലും ലക്ഷദ്വീപ്, മാഹി, കര്‍ണാടക തീരങ്ങളിലും ജാഗ്രതാ മുന്നറിയിപ്പുണ്ട്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണമെന്നാണ് അറിയിപ്പ്. സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നും മുന്നറിയിപ്പുണ്ട്. രണ്ട് ജില്ലകളിലാണ് നാളെ ഓറഞ്ച് അലേര്‍ട്ടുള്ളത്. […]Read More

Gadgets

ആർ ജെ ബാലാജിയുടെ സംവിധാനത്തിൽ സൂര്യ 45 ഒരുങ്ങുന്നു

സൂര്യ നായകനാകുന്ന നാൽപ്പത്തി അഞ്ചാമത് ചിത്രം സൂര്യ 45 പ്രഖ്യാപിച്ചു. എൽ കെ ജി, മൂക്കുത്തി അമ്മൻ തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത ആർ ജെ ബാലാജിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എ ആർ റഹ്മാനാണ് ചിത്രത്തിന്റെ സംഗീതം നിർവ്വഹിക്കുന്നത്. ആർ ജെ ബാലാജി റഹ്മാനോട് കഥ പറഞ്ഞതായും അത് ഇഷ്ടമായ റഹ്മാൻ പദ്ധതിയുടെ ഭാഗമാകാൻ സമ്മതിച്ചുവെന്നും നേരത്തെ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഇതിനു പിന്നാലെയാണ് ഔദ്യോഗിക പ്രഖ്യാപനവുമായി അണിയറപ്രവർത്തകർ ഇപ്പോൾ എത്തിയിരിക്കുന്നത്. സൂര്യയ്‌ക്കൊപ്പമുള്ള എ ആർ […]Read More

Gadgets

ചൂരൽമലയിൽ സ്ഥലം അടയാളപ്പെടുത്താനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ് നാട്ടുകാർ

മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ മേഖലയില്‍ സുരക്ഷിതവും വാസയോഗ്യവുമായ സ്ഥലങ്ങള്‍ അടയാളപ്പെടുത്താനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു. വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടില്‍ സുരക്ഷിത മേഖല അടയാളപ്പെടുത്താനായി ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴാണ് സംഭവം.നാട്ടുകാരുടെ പ്രതിഷേധം മൂലം ഉദ്യോഗസ്ഥര്‍ മടങ്ങി. ആശങ്ക പരിഹരിക്കാതെ ചൂരല്‍ മലയില്‍ സുരക്ഷിത മേഖലകള്‍ അടയാളപ്പെടുത്താന്‍ അനുവദിക്കില്ലെന്നായിരുന്നു നാട്ടുകാരുടെ നിലപാട്. പ്രശ്‌ന പരിഹാരത്തിനായി ജില്ലാ കളക്ടര്‍ മേഘ ശ്രീയുടെ നേതൃത്വത്തില്‍ യോഗം വിളിച്ചു. ജനകീയ സമിതിയുടെയും ജനപ്രതിനിധികളുടെയും യോഗമാണ് വിളിച്ചത്. 30 മീറ്ററിലധികം ദൂരത്തില്‍ വീടുള്ള ആളുകളെ ഇനിയും കൊലയ്ക്ക് […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes