Latest News

Month: October 2024

Gadgets

മഹാ വികാസ് അഘാടി സഖ്യകക്ഷികൾക്കിടയിൽ തർക്കങ്ങളില്ല; രമേശ് ചെന്നിത്തല

മുംബൈ: മഹാ വികാസ് അഘാടി സഖ്യകക്ഷികൾക്കിടയിൽ യാതൊരു തർക്കങ്ങളുമില്ലെന്ന് മഹാരാഷ്ട്ര കോൺഗ്രസിന്റെ ചുമതല വഹിക്കുന്ന, എഐസിസി പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല. ആകെ ഉണ്ടായിരുന്നത് ചെറിയ തെറ്റിദ്ധാരണകളാണെന്നും അവ പരിഹരിച്ച് കൃത്യമായി മുന്നോട്ടുപോകാനായെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. സഖ്യത്തിൽ പ്രശ്നങ്ങളില്ല എന്ന് തറപ്പിച്ചുപറഞ്ഞ ചെന്നിത്തല മഹായുതി സഖ്യത്തെ വിമർശിക്കുകയും ചെയ്തു. ‘ഞങ്ങളുടെ സഖ്യത്തിൽ ആശയക്കുഴപ്പങ്ങൾ മാത്രമേയുള്ളൂ, പക്ഷെ അവിടെ (മഹായുതി) സഖ്യകക്ഷികളുടെ സീറ്റുകൾ പിടിച്ചെടുക്കാൻ പരസ്പരം അടിയാണ്. ബിജെപി മാത്രമേ അവിടെ ജീവനോടെയുള്ളൂ. ഷിൻഡെയുടെയും അജിത് […]Read More

Gadgets

പി പി ദിവ്യക്കെതിരെ പാർട്ടി നടപടിയില്ല; പൂർണ്ണ വിവരങ്ങൾ പുറത്ത് വരട്ടെയെന്ന നിലപാടിൽ

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പി പി ദിവ്യക്കെതിരെ പാർട്ടി നടപടിയില്ല. വിഷയം ചർച്ച പോലും ചെയ്യാതെ പൂർണ്ണ വിവരങ്ങൾ പുറത്ത് വരട്ടെയെന്ന നിലപാടാണ് ജില്ലാ സെക്രട്ടറിയേറ്റ് സ്വീകരിച്ചത്. അതേസമയം അറസ്റ്റിലായ പി പി ദിവ്യ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിൽ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. ജില്ലാ കളക്ടറുടെ മൊഴിയില്‍ വ്യക്തതയില്ലെന്നടക്കം ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. തെറ്റ് ചെയ്തുവെന്ന് നവീന്‍ ബാബു പറഞ്ഞുവെന്ന കളക്ടറുടെ മൊഴി പരിശോധിക്കണമെന്നും ആവശ്യമുണ്ട്. തെറ്റുപറ്റിയെന്ന് നവീന്‍ ബാബു കളക്ടറോട് പറഞ്ഞതില്‍ പൂര്‍ണ […]Read More

Gadgets

ചില മൊഴികള്‍ ഉള്‍പ്പെടുത്താത്തതില്‍ ദുരൂഹത; പി പി ദിവ്യയുടെ അഭിഭാഷകന്‍

കണ്ണൂർ: നവീൻ ബാബു മരണത്തെ തുടർന്ന് പി പി ദിവ്യക്കെതിരെയുണ്ടായ ആരോപണത്തിൽ ടി വി പ്രശാന്തന്റെ മൊഴി ഉൾപ്പെടുത്താത്തത് എന്ത് കൊണ്ടാണെന്ന് ദിവ്യയുടെ അഭിഭാഷകൻ കെ വിശ്വൻ. ഇന്നലെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതിനെ തുടർന്ന് പ്രത്യേക അന്വേഷണ സംഘം ദിവ്യയെ കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് ഇന്ന് പി പി ദിവ്യയുടെ അഭിഭാഷകൻ നൽകിയ തുടർ ജാമ്യാപേക്ഷ നൽകി. ഇതിന് ശേഷമായിരുന്നു കെ വിശ്വൻ മാധ്യമങ്ങളെ കണ്ടത്. കഴിഞ്ഞ ദിവസങ്ങളിലെ പ്രധാന സ്ഥലങ്ങളിലെ സിസി ടിവി ദൃശ്യങ്ങളെടുക്കണമെന്നും കെ […]Read More

Gadgets

ജില്ലാ കളക്ടറുടെ മൊഴിയില്‍ വ്യക്തതയില്ലെന്ന് ചൂണ്ടിക്കാട്ടി, ജാമ്യാപേക്ഷ സമര്‍പ്പിച്ച് പി പി ദിവ്യ

കണ്ണൂര്‍: കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പി പി ദിവ്യ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് ദിവ്യ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ജില്ലാ കളക്ടറുടെ മൊഴിയില്‍ വ്യക്തതയില്ലെന്നടക്കം ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. തെറ്റ് ചെയ്തുവെന്ന് നവീന്‍ ബാബു പറഞ്ഞുവെന്ന കളക്ടറുടെ മൊഴി പരിശോധിക്കണമെന്നും ആവശ്യമുണ്ട്. തെറ്റുപറ്റിയെന്ന് നവീന്‍ ബാബു കളക്ടറോട് പറഞ്ഞതില്‍ പൂര്‍ണ മൊഴിയില്ല. സാക്ഷിയായ പ്രശാന്തിന്റെ പൂര്‍ണമൊഴി ഹാജരാക്കിയില്ലെന്നും ദിവ്യയുടെ ജാമ്യ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ദിവ്യയുടെ ജാമ്യ ഹര്‍ജിയെ […]Read More

Gadgets

കണ്ണൂരിൽ പുതിയ എഡിഎം ആയി കൊല്ലം സ്വദേശി പത്മചന്ദ്ര കുറുപ്പ് ചുമതലയേറ്റു

കണ്ണൂർ: കണ്ണൂർ ജില്ലയുടെ പുതിയ എഡിഎം ആയി കൊല്ലം സ്വദേശി പത്മചന്ദ്ര കുറുപ്പ് ചുമതലയേറ്റു. ഇന്ന് രാവിലെയാണ് പത്മചന്ദ്ര കുറുപ്പ് ചേമ്പറിലെത്തി ചുമതലയേറ്റത്. മുൻപ് നാഷണൽ ഹൈവേ അക്വിസിഷനിൽ ആയിരുന്നു പത്മചന്ദ്ര കുറുപ്പ്. നേരത്തെ ഇദ്ദേഹം സ്ഥാനം ഏറ്റെടുക്കാൻ വിസമ്മതിച്ചതായി റിപ്പോർട്ടുകളുണ്ടയിരുന്നു. കാര്യങ്ങളെല്ലാം മനസിലാക്കി വരുന്നതേയുള്ളൂ എന്നും വലിയ പ്രതീക്ഷയോടെയാണ് വന്നതെന്നുമായിരുന്നു പത്മചന്ദ്ര കുറുപ്പിന്റെ ആദ്യ പ്രതികരണം. വിവാദങ്ങളൊന്നും ബാധിക്കില്ലെന്നും ശുഭാപ്തിവിശ്വാസത്തോടെയാണ് വന്നിരിക്കുന്നതെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. നവീൻ ബാബുവിനെപ്പറ്റി കേട്ടിട്ടേയുള്ളൂ എന്നും ഒരുമിച്ച് ജോലി ചെയ്തിട്ടില്ലെന്നും […]Read More

Gadgets

ഓഫീസുകളുടെ പ്രവര്‍ത്തന സമയത്ത് വകുപ്പ് അടിസ്ഥാനത്തിലുള്ള കൂട്ടായ്മകൾക്കും സാംസ്‌കാരിക പരിപാടികൾക്കും വിലക്ക്

തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തന സമയത്ത് വകുപ്പ് അടിസ്ഥാനത്തിലുള്ള കൂട്ടായ്മകളും സാംസ്‌കാരിക പരിപാടികളും വിലക്കി സര്‍ക്കാര്‍. ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. ഇക്കാര്യങ്ങള്‍ സ്ഥാപന മേലധികാരികള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഭരണപരിഷ്‌കാര വകുപ്പിന്റെ ഉത്തരവിലുണ്ട്. സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങള്‍ക്കും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്കും അനുസൃതമല്ലാതെ ഓഫീസ് പ്രവര്‍ത്തനങ്ങള്‍ക്ക് തടസമുണ്ടാകുന്ന രീതിയില്‍ ഓഫീസുകളില്‍ കള്‍ച്ചറല്‍ ഫോറങ്ങള്‍ നടക്കുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടെന്ന് ഉത്തരവില്‍ പറയുന്നു. ഇത് ഒഴിവാക്കണം. ഈ വിഷയത്തില്‍ സ്ഥാപന മേലധികാരികള്‍ പ്രത്യേകമായി ശ്രദ്ധിക്കണമെന്നുമാണ് ഉത്തരവിലുള്ളത്. ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പിനായി സ്‌പെഷ്യല്‍ സെക്രട്ടറി […]Read More

Gadgets

കാക്കനാട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിന്റെ സിസി ടിവി ദൃശ്യങ്ങൾ പുറത്ത്

കൊച്ചി: കാക്കനാട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിന്റെ സിസി ടിവി ദൃശ്യങ്ങൾ പുറത്ത്. വള്ളത്തോൾ ജംഗ്ഷനിൽ നിന്നും ഇടപ്പള്ളി റോഡിലേക്ക് ബസ് തിരിയുമ്പോഴാണ് അപകടം നടന്നതെന്നാണ് സിസിടിവി ദൃശ്യം വ്യക്തമാക്കുന്നത്. ബസും വേഗതയിലായിരുന്നുവെന്നും സിസിടിവി ദൃശ്യം സൂചന നൽകുന്നു. കാക്കനാട് നിന്നും കളമശ്ശേരിയിലേക്ക് പോവുകയായിരുന്ന ടോറസ് ലോറിയാണ് ബസിലിടിച്ചത്. ടോറസ് ലോറി ബസിലിടിച്ചതിന് പിന്നാലെ മറ്റൊരു ടോറസ് ലോറിയും പിന്നാലെ വന്ന് അപകടത്തിൽപ്പെട്ടിരുന്നു. അതേ സമയം വാഹനാപകടത്തിൽ മരിച്ച യാത്രക്കാരിയെ തിരിച്ചറിഞ്ഞു. പൂക്കാട്ട്പടി സ്വദേശി സുലുവാണ് […]Read More

Gadgets

നീലേശ്വരത്തുണ്ടായ വെടിക്കെട്ട് അപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും

കാസർകോട്: നീലേശ്വരത്തുണ്ടായ വെടിക്കെട്ട് അപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും. ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിൻ്റേതാണ് തീരുമാനം. തിങ്കളാഴ്ച അർധ രാത്രിയായിരുന്നു അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തില്‍ അപകടമുണ്ടായത്. തങ്ങളുടെ ചികിത്സാചെലവ് സർക്കാർ ഏറ്റെടുക്കണമെന്നും, അടിയന്തര ധനസഹായം അനുവദിക്കണമെന്നും പരിക്കേറ്റവർ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യത്തിലാണ് ഇതോടെ തീരുമാനമായിരിക്കുന്നത്. ആശുപത്രി മുഖാന്തരമായിരിക്കും ധനസഹായം നൽകുക. അപകടത്തിന് കാരണം ക്ഷേത്ര കമ്മിറ്റിക്കാരുടെ അശ്രദ്ധയാണെന്നും ക്ഷേത്ര കമ്മിറ്റിയും ചികിത്സാ സഹായം നൽകണമെന്നും പരിക്കേറ്റവർ പറഞ്ഞിരുന്നു. അതേസമയം, അപകടത്തിൽ വെന്റിലേറ്ററിൽ കഴിയുന്ന രോഗികളുടെ ആരോഗ്യനില […]Read More

Gadgets

നവീൻ ബാബു തന്നെ കണ്ടെന്നുള്ള മൊഴി തള്ളാതെ കളക്ടർ അരുൺ കെ വിജയൻ

കണ്ണൂർ: ചടങ്ങ് കഴിഞ്ഞ ശേഷം നവീൻ ബാബു തന്നെ കണ്ടെന്നുള്ള മൊഴി തള്ളാതെ കളക്ടർ അരുൺ കെ വിജയൻ. കൂടുതൽ കാര്യങ്ങൾ പറയാൻ പരിമിതിയുണ്ടെന്നും ഇനിയും വിവരങ്ങൾ പുറത്തുവരാനുണ്ടെന്നും കളക്ടർ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, നവീൻ ബാബുവിന്റെ മരണത്തിൽ ചോദ്യം ചെയ്യലിനിടെ കളക്ടർ ക്ഷണിച്ചിട്ടാണ് താൻ വന്നതെന്ന വാദത്തിൽ ഉറച്ച് നില്‍ക്കുകയാണ് പി പി ദിവ്യ. കേസിന്റെ ആദ്യഘട്ടം മുതൽക്കേ പറയുന്ന വാദത്തിലാണ് ചോദ്യം ചെയ്യലിനിടെയും പി പി ദിവ്യ ഉറച്ചുനിന്നത്. അതേസമയം, പി പി ദിവ്യയെ […]Read More

Gadgets

രാഷ്ട്രീയത്തില്‍ സൗന്ദര്യത്തിന് സ്ഥാനമില്ല, പ്രിയങ്ക ഗാന്ധിയെ ഇന്ദിരാ ഗാന്ധിയോട് ഉപമിക്കുന്നതിനെ വിമര്‍ശിച്ച് ജി

ആലപ്പുഴ: വയനാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധിയെ ഇന്ദിരാ ഗാന്ധിയോട് ഉപമിക്കുന്നതിനെ വിമര്‍ശിച്ച് ജി സുധാകരന്‍. രാഷ്ട്രീയത്തില്‍ സൗന്ദര്യത്തിന് സ്ഥാനമില്ലെന്ന് ജി സുധാകരന്‍ പറഞ്ഞു. പ്രിയങ്കാ ഗാന്ധിയുടെ മൂക്ക് ഇന്ദിരാ ഗാന്ധിയുടേത് പോലെയെന്ന് പറയുന്നതെന്തിനാണെന്ന് ചോദിച്ച ജി സുധാകരന്‍, ഒരുപാട് സൗന്ദര്യമുള്ളവരെ ജനങ്ങള്‍ക്കിഷ്ടമല്ലെന്നും പ്രതികരിച്ചു. ‘പ്രിയങ്ക ഗാന്ധിക്ക് ധൈര്യമുണ്ട്. സംസാരിക്കാനറിയാം. അവര്‍ പ്രവര്‍ത്തിച്ച് രക്ഷപ്പെടട്ടെ. മുടിയൊക്കെ ഇളക്കി അല്‍പ്പം വിയര്‍പ്പൊക്കെ ഒഴുക്കി പാവപ്പെട്ടവന്റെ അടുത്ത് പോയതാണെന്ന് തോന്നണ്ടേ. രാഷ്ട്രീയം സുഖജീവിതമാണോ? പാവപ്പെട്ടവരുടെ ഇടയില്‍ പ്രവര്‍ത്തിച്ച സത്യന്‍ മൊകേരിയെ […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes