ഇന്ത്യയില്‍ കഴിഞ്ഞ മാസം പുറത്തിറങ്ങിയ സാംസങ് ഗ്യാലക്‌സി എസ്24 എഫ്‌ഇയുടെ പിന്‍ഗാമി വരുന്നതായി സൂചനകള്‍. ഗ്യാലക്‌സി എസ്25 എഫ്‌ഇയില്‍ സാംസങ് ഫ്ലാഗ്‌ഷിപ്പ് നിലവാരത്തിലുള്ള ഡൈമന്‍സിറ്റി 9400 ചിപ്പാണ് ഉള്‍പ്പെടുത്തുക എന്നാണ് റിപ്പോര്‍ട്ട്. സ്ലിം ഡിസൈനാണ് ഫോണിനുണ്ടാവുക എന്നും സൂചനയുണ്ട്. സാംസങ് ഗ്യാലക്‌സി എസ്25 എഫ്‌ഇയെ കുറിച്ചുള്ള ഊഹാപോഹങ്ങളിൽ ഒരു ടിപ്‌സ്റ്റര്‍ പുറത്തുവിട്ട വിവരങ്ങളില്‍ പറയുന്നത് ഫോണ്‍ അടുത്ത വര്‍ഷം പുറത്തിറങ്ങും എന്നാണ്. മീഡിയടെക് ഡൈമന്‍സിറ്റി 9400 എന്ന കരുത്തുറ്റ ചിപ്‌സെറ്റാണ് സാംസങ് ഗ്യാലക്‌സി എസ്25 എഫ്‌ഇ വരിക. […]Read More
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവശേഷിക്കുന്ന മത്സരങ്ങളിൽ നിന്നും ബാബർ അസമിനെ പുറത്താക്കിയതിൽ പ്രതികരണവുമായി സഹതാരം ഫഖർ സമാൻ. ബാബർ അസമിനെ പാകിസ്താൻ ടീമിൽ നിന്ന് പുറത്താക്കിയതായി കേൾക്കുന്നു. 2020-2023 കാലഘട്ടത്തിൽ മോശം ഫോമിൽ കളിച്ചപ്പോൾ ഇന്ത്യ വിരാട് കോഹ്‍ലിയെ പുറത്താക്കിയില്ല. എക്കാലത്തെയും മികച്ച ബാറ്ററെ പുറത്താക്കാനാണ് പാകിസ്താൻ ക്രിക്കറ്റിന്റെ തീരുമാനമെങ്കിൽ, അത് ടീമിനുള്ളിൽ തെറ്റായ സന്ദേശം നൽകും. ടീമിനുള്ളിൽ തെറ്റായ സന്ദേശം നൽകുന്നത് ഒഴിവാക്കാൻ ഇനിയും സമയമുണ്ട്. ഫഖർ സമാൻ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. മോശം ഫോമിനെ തുടർന്നാണ് […]Read More
കഥാപാത്രം എക്സൈറ്റ് ചെയ്യിക്കണം; അല്ലാത്തപക്ഷം എത്ര പ്രതിഫലം കിട്ടിയാലും ഫഹദ് സിനിമ ചെയ്യുകയില്ലെന്ന്
ഫഹദ് ഫാസിലിന് താല്പര്യം തോന്നുന്ന സിനിമകൾ മാത്രമേ അദ്ദേഹം ചെയ്യുകയുള്ളൂ. സിനിമ തിയേറ്ററിൽ വിജയിക്കുമോ ഇല്ലയോ എന്നതല്ല, ആ കഥാപാത്രം അദ്ദേഹത്തെ എക്സൈറ്റ് ചെയ്യിക്കണം. അല്ലാത്തപക്ഷം എത്ര പ്രതിഫലം കൊടുക്കാമെന്ന് പറഞ്ഞാലും ഫഹദ് ആ സിനിമ ചെയ്യുകയില്ലെന്ന് ജ്ഞാനവേല്‍ പറഞ്ഞു. ഫഹദ് വേട്ടയ്യൻ സിനിമയുടെ ഭാഗമായതിനെക്കുറിച്ച് സംവിധയകാൻ ടി ജെ ജ്ഞാനവേലിന്റെ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. രജനികാന്ത് ചിത്രം വേട്ടയ്യൻ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. രജനിയും അമിതാഭ് ബച്ചനും ഉൾപ്പടെ വലിയ താരനിരയുള്ള സിനിമയിൽ ഏറെ […]Read More
പത്തനംതിട്ട: ട്രെയിന്‍ യാത്രക്കാരായ ദമ്പതികളെ ബോധം കെടുത്തി കവര്‍ച്ച. പത്തനംതിട്ട വടശ്ശേരിക്കര തലച്ചിറ സ്വദേശികളായ പി.ഡി രാജു (70), ഭാര്യ മറിയാമ്മ (68) എന്നിവരാണ് കവര്‍ച്ചക്കിരയായത്. കൊല്ലം-വിശാഖപട്ടണം എക്‌സ്പ്രസില്‍ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. ഇവരുടെ കൈവശമുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണുകളും ബാഗും ഉള്‍പ്പെടെയുള്ള വിലപിടിച്ച വസ്തുക്കളാണ് മോഷ്ട്ടാക്കൾ കവര്‍ന്നത്. ബര്‍ത്തിന് അരികില്‍ ഇവര്‍ വെച്ചിരുന്ന ഫ്‌ലാസ്‌കിലെ വെള്ളത്തില്‍ മയക്കുമരുന്ന് കലര്‍ത്തിയാണോ കവര്‍ച്ച നടത്തിയത് എന്ന സംശയമാണ് ഉയരുന്നത്. വെളളം കുടിച്ചതിന് ശേഷം ബോധരഹിതരായി എന്നാണ് ദമ്പതികളുടെ മൊഴി. […]Read More
തൃശൂര്‍: പുതുക്കാട് മണലിപ്പുഴയില്‍ നിന്ന് തലയില്ലാത്ത നിലയില്‍ മൃതദേഹം കണ്ടെത്തി. ഇന്ന് ഉച്ചയോടെ ചാക്കില്‍ കെട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമീപവാസികളായ വഞ്ചിക്കാരാണ് ചാക്ക് ആദ്യം കണ്ടത്. സംശയം തോന്നിയ ഇവര്‍ പോലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് ചാക്കിനുള്ളില്‍ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞത്. തലയില്ലാത്ത നിലയിലായിരുന്നു മൃതദേഹം. മൃതദേഹം പുരുഷന്റേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ചാക്കില്‍ നിന്ന് ഒരു മൊബൈല്‍ ഫോണും കണ്ടെത്തിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളൂ. മൃതദേഹത്തിന് അഞ്ചുദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക […]Read More
മോസ്റ്റ് വയലൻറ് ഫിലിം എന്ന ലേബലിൽ എത്തുന്ന ‘മാർക്കോ’ ടീസർ പുറത്തിറങ്ങി. മലയാളത്തിലെ ഏറ്റവും വയലന്റ് ചിത്രം എന്നാണ് ഈ സിനിമയെ വിശേഷിപ്പിക്കുന്നത്. ഉണ്ണി മുകുന്ദനെ നായകനാക്കി ക്യൂബ്‌സ് എൻറർടെയ്ൻമെൻറ്‌സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ‘മാർക്കോ’യുടെ ടീസർ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. പൂർണമായും ആക്ഷൻ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം മലയാളം ഇന്നുവരെ കാണാത്ത രീതിയിലാണ് ഒരുങ്ങുന്നതെന്നാണ് ടീസർ തരുന്ന സൂചന. നടൻ ജഗദീഷിന്റെയും അസാധ്യമായ അഭിനയമുഹൂർത്തങ്ങൾ സിനിമയിലുണ്ടാകുമെന്ന സൂചനയും […]Read More
പത്തനംതിട്ട: ശബരിമലയിലേക്ക് വ്രതമെടുത്ത് മാലയിട്ട് വരുന്ന ഒരു ഭക്തനും ദർശനം നിഷേധിക്കില്ലെന്ന് മന്ത്രി വി എൻ വാസവൻ. ശബരിമലയിൽ വരുന്ന തീർത്ഥാടകർക്ക് തിരിച്ചു പോകേണ്ടി വരില്ല. സ്പോട്ട് ബുക്കിങ്ങിന് പകരം ക്രമീകരണം ഏർപ്പെടുത്തും. ഇടത്താവളങ്ങളിൽ അക്ഷയ സെന്ററുകളുടെ സഹായത്തോടെ ബുക്കിംഗ് സൗകര്യം ഒരുക്കും. ഒരു കലാപവും ഉണ്ടാവാൻ സർക്കാർ അനുവദിക്കില്ല. ബോധപൂർവ്വം പ്രശ്നങ്ങൾ സൃഷ്ടിക്കാൻ വന്നാൽ അതിനെ നേരിടും. സർക്കാർ ഒരുതരത്തിലുള്ള പ്രകോപനങ്ങൾക്കും ഇല്ലെന്നും വി എൻ വാസവൻ പറഞ്ഞു. ശബരിയില്‍ ഇത്തവണ ദര്‍ശനം ഓണ്‍ലൈന്‍ ബുക്കിങ് […]Read More
തിരുവനന്തപുരം: മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയെ ചോദ്യം ചെയ്ത വിഷയത്തില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ചോദ്യം ചെയ്യല്‍ സ്വാഭാവിക നടപടിയാണെന്ന് സതീശന്‍ പറഞ്ഞു. അന്വേഷണം പ്രഹസനമാണെന്നും സ്വഭാവികമായ നടപടിക്കപ്പുറം ഒന്നും സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഉപതിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയുള്ള തിരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണ് ഇപ്പോള്‍ നടക്കുന്നതെന്നും സതീശന്‍ കൂട്ടിച്ചേർത്തു. ‘ചോദ്യം ചെയ്യല്‍ ഒരു സ്വാഭാവിക നടപടിക്രമമാണ്. അതിനപ്പുറം അതിലൊന്നും കാണുന്നില്ല. പത്തുമാസം ഇതില്‍ ഒരു അന്വേഷണം നടന്നിട്ടില്ല. ചോദ്യം ചെയ്യല്‍ […]Read More
തിരുവനന്തപുരം: സിഎംആര്‍എല്‍ എക്‌സാലോജിക് കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ മൊഴി എസ്എഫ്‌ഐഒ രേഖപ്പെടുത്തി. കഴിഞ്ഞ ബുധനാഴ്ച്ചയാണ് മൊഴിയെടുത്തത്. അന്വേഷണ ഉദ്യോഗസ്ഥനായ അരുണ്‍ പ്രസാദാണ് മൊഴി രേഖപ്പെടുത്തിയത്. കേസില്‍ അന്വേഷണം ഏറ്റെടുത്ത് മാസങ്ങള്‍ക്കിപ്പുറമാണ് മൊഴി രേഖപ്പെടുത്തുന്നത്. കഴിഞ്ഞ ജനുവരിയിലാണ് കേസില്‍ എസ്എഫ്‌ഐഒ അന്വേഷണം പ്രഖ്യാപിച്ചത്. ചെന്നൈയിലെ ഓഫീസില്‍ എത്തിയാണ് വീണ വിജയന്‍ മൊഴി നല്‍കിയത്. എക്‌സാലോജിക്കിന് മാസപ്പടിയായി പണം ലഭിച്ചുവെന്നായിരുന്നു ആരോപണം. സി എം ആർ എൽ വീണ വിജയൻ്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊലൂഷ്യൻസ് എന്ന കമ്പനിക്ക് […]Read More
ദീപിക ദിനപ്പത്ര ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന സമ്മേളനം സംഘടിപ്പിച്ചു. അഡ്വ. റോയ് വാരികാട്ട് സമ്മേളനത്തിന് ഭദ്ര ദീപം തെളിയിച്ചു. മന്ത്രി റോഷി അഗസ്റ്റിൻ, ഫ്രാൻസിസ് ജോർജ്. M.P, തിരുവഞ്ചൂർ രാധാകൃഷ്ണൻ MLA, ഷോൺ ജോർജ് തുടങ്ങിയവർ പങ്കെടുത്തു.Read More