ആന്റണി വർഗീസ് പെപ്പെ പ്രധാന വേഷത്തിലെത്തുന്ന ദാവീദ് എന്ന ചിത്രത്തിലെ നടന്റെ ക്യാരക്ടർ പോസ്റ്റർ പങ്കുവെച്ച് അണിയറപ്രവർത്തകർ. ‘ദാവീദ്: ഒരു പോരാളിയുടെ കഥ. ഓരോ പോരാട്ടവും മാസ്റ്റർപീസും, പോരാടുന്നവൻ ആര്‍ട്ടിസ്റ്റുമായ ആഷിഖ് അബുവിൻ്റെ ലോകത്തേക്ക് വരൂ. ഇതാ ഞങ്ങളുടെ ആദ്യ പഞ്ച്’ എന്ന കുറിപ്പോടെയാണ് പോസ്റ്റർ എത്തിയിരിക്കുന്നത്. പെപ്പെയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് ഗോവിന്ദ് വിഷ്ണുവാണ്. മോഹൻലാലിന്റെ മലൈക്കോട്ടൈ വാലിബനുശേഷം ജോൺ ആൻഡ് മേരി പ്രൊഡക്‌ഷൻസിന്റെ ബാനറിൽ അച്ചു ബേബി ജോൺ […]Read More
തിരുവനന്തപുരം: വയനാട് തുരങ്ക പാതയുമായി മുന്നോട്ടെന്ന് വ്യക്തമാക്കി സംസ്ഥാന സർക്കാർ പദ്ധതിക്ക് വേണ്ടിയുള്ള ഫിനാൻഷ്യൽ ബിഡ് തുറന്നു. തുരങ്കപാതയുടെ പ്രവർത്തി രണ്ട് പാക്കേജുകളിലായാണ് ടെൻഡർ ചെയ്തിരിക്കുന്നത്. വയനാട് തുരങ്കപാത പദ്ധതിക്കായി 2043 കോടിയുടെ ഭരണാനുമതി നേരത്തെ നൽകിയിരുന്നു. പദ്ധതിക്ക് വേണ്ടി ഏറ്റെടുക്കേണ്ട ഭൂമിയുടെ 90 ശതമാനവും വയനാട്, കോഴിക്കോട് ജില്ലകളിലായി ഏറ്റെടുത്ത് കഴിഞ്ഞു. പദ്ധതിക്കായുള്ള പാരിസ്ഥിതിക അനുമതി ലഭ്യമാക്കാനുള്ള അപേക്ഷ സംസ്ഥാന തല വിദഗ്ദ്ധ സമിതിയുടെ പരിഗണനയിലാണ്. അതേസമയം മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ശേഷവും […]Read More
പാലക്കാട്: എലുപ്പുള്ളിയിൽ കിണറ്റിൽ അകപ്പെട്ട കാട്ടുപന്നിക്കൂട്ടത്തെ വെടിവെച്ച് കൊന്നു. കാക്കത്തോട് സ്വദേശി ബാബുരാജിൻ്റെ വീട്ടിലെ കിണറ്റിലാണ് കാട്ടുപന്നിക്കൂട്ടം വീണത്. അഞ്ച് കാട്ടപന്നികളാണ് കിണറ്റിൽ അകപ്പെട്ടത്. വെടിവെച്ച് കൊന്ന കാട്ടുപന്നികളെ പുറത്തെടുത്തു. ഇന്ന് പുലർച്ചെയാണ് കൃഷിസ്ഥലം നനക്കാൻ വെള്ളമെടുക്കാന്‍ ഉപയോഗിക്കുന്ന കിണറ്റിൽ കാട്ടുപന്നിക്കൂട്ടം വീണത്. വിവരം അറിഞ്ഞ ഉടനെ ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തെത്തി കാട്ടുപന്നികളെ കിണറ്റിൽ നിന്നും രക്ഷപ്പെടുത്താൻ ശ്രമിച്ചിരുന്നു. എന്നാൽ രക്ഷപ്പെടുത്താൻ സാധിച്ചില്ല. കിണറിന് ചുറ്റുപാടും നിരവധി ആളുകൾ താമസിക്കുന്നുണ്ട്. ജീവനോടെ കാട്ടുപന്നികളെ പുറത്തെത്തിച്ചാൽ പരിഭ്രാന്തിയോടെ ഓടുമെന്നും […]Read More
കൊച്ചി: സിനിമയില്‍ അവസരം നല്‍കാമെന്നും വിവാഹം കഴിക്കാമെന്നും വാഗ്ദാനം നല്‍കി പീഡിപ്പിച്ചതായി സംവിധായകനും സുഹൃത്തിനുമെതിരെ സഹസംവിധായികയുടെ പരാതി. സഹസംവിധായികയുടെ പരാതിയില്‍ സംവിധായകൻ സുരേഷ് തിരുവല്ല, സുഹൃത്ത് വിജിത്ത് വിജയകുമാർ എന്നിവർക്കെതിരെ കേസെടുത്തു. മാവേലിക്കര സ്വദേശിനിയാണ് മരട് പൊലീസില്‍ പരാതി നല്‍കിയത്. വിജിത്ത് സിനിമ മേഖലയിലെ സെക്സ് റാക്കറ്റിന്റെ കണ്ണിയാണെന്നും ആരോപണമുയർന്നിട്ടുണ്ട്. അഡ്ജസ്റ്റ്മെന്റിന് തയാറാകണമെന്ന് സുരേഷ് തിരുവല്ല ആവശ്യപ്പെട്ടുവെന്നും വിജിത്ത് രണ്ടുതവണ ബലാത്സംഗത്തിന് ഇരയാക്കിയെന്നുമാണ് പരാതിയിലുള്ളത്. സഹ സംവിധായിക ഏതാനും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.Read More
തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്ഷേത്രത്തില്‍ പൊട്ടിത്തെറിയുണ്ടായതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മേല്‍ശാന്തി മരിച്ചു. കിളിമാനൂര്‍ പുതിയകാവ് ഭഗവതി ക്ഷേത്രത്തിലാണ് സംഭവം നടന്നത്. ചിറയിന്‍കീഴ് സ്വദേശി ഇലങ്കമഠത്തില്‍ ജയകുമാരന്‍ നമ്പൂതിരി (49)ആണ് മരിച്ചത്. ക്ഷേത്രത്തിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചായിരുന്നു അപകടമുണ്ടായത്. ഈ മാസം ഒന്നാം തീയതിയായിരുന്നു സംഭവം. ക്ഷേത്രത്തിലെ തിടപ്പള്ളിയില്‍ നിവേദ്യം പാചകം ചെയ്യുന്നതിനിടെ വാതക ചോര്‍ച്ചയുണ്ടായിരുന്നു. ഈ സമയം മേല്‍ശാന്തി ജയകുമാരര്‍ വിളക്കുമായി ഇവിടേയ്ക്ക് എത്തി. ഞൊടിയിടയില്‍ തീ പടര്‍ന്നുപിടിക്കുകയായിരുന്നു. മേല്‍ശാന്തിയുടെ ശരീരത്തിലേയ്ക്ക് തീ ആളിപ്പടര്‍ന്നു. ഉടന്‍ തന്നെ ഇദ്ദേഹത്തെ […]Read More
കോഴിക്കോട്: തൂണേരി ഷിബിൻ കൊലക്കേസിൽ കുറ്റക്കാരെന്ന് ഹൈക്കോടതി കണ്ടെത്തിയ പ്രതികൾക്കായി പോലീസ് ലുക്കൌട്ട് നോട്ടീസ് പുറത്തിറക്കി. നിലവിൽ വിദേശത്തുള്ള പ്രതികളെ നാട്ടിൽ തിരിച്ചെത്തിക്കാനുള്ള ശ്രമത്തിലാണ് നാദാപുരം പോലീസ്. ഒക്ടോബർ 15 നകം പ്രതികളെ വിചാരണക്കോടതിയിൽ അറസ്റ്റ് ചെയ്ത് ഹാജരാക്കണമെന്നാണ് ഹൈക്കോടതി നിർദേശം. ഡിവൈഎഫ്ഐ പ്രവർത്തകനായിരുന്ന ഷിബിൻ കൊലക്കേസിൽ വിചാരണക്കോടതി വെറുതെ വിട്ട പ്രതികൾ കുറ്റക്കാരെന്ന് ഒക്ടോബർ 4 നാണ് ഹൈക്കോടതി വിധി പറഞ്ഞത്. ഒക്ടോബർ 15 നകം അറസ്റ്റ് ചെയ്ത് കോഴിക്കോട് മാറാട് കോടതിയിൽ ഹാജരാക്കണമെന്നാണ് നിർദേശം. […]Read More
പാറമേക്കാവ് അഗ്രശാല തീപിടുത്തം; ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി
തൃശൂർ: പാറമേക്കാവ് അഗ്രശാല തീപിടുത്തവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ്. പോലീസ് എഫ്ഐആറിൽ പറയുന്ന കാര്യങ്ങൾ വസ്തുതാ വിരുദ്ധമാണ്. സംഭവത്തിൽ അട്ടിമറി നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കണം. പൂരം വിവാദവുമായി തീ പിടുത്തത്തിന് ബന്ധമുണ്ടോ എന്ന് സംശയിക്കുന്നതായും ജി രാജേഷ് പറഞ്ഞു. അഗ്രശാലയിലെ തീപിടുത്തത്തിൽ തെക്കു പടിഞ്ഞാറൻ മുറിയിലെ പാളകൾ, പ്ലേറ്റുകൾ, വടക്ക് പടിഞ്ഞാറൻ മുറിയിലെ വിളക്കുകൾ എന്നിവ കത്തി നശിച്ചു എന്നാണ് എഫ്ഐആറിൽ പറയുന്നത്. എന്നാൽ അതിനൊന്നും ഒരു കേടുപാടും […]Read More
ഹേമ കമ്മിറ്റി റിപ്പോർട്ട്; അടിയന്തര പ്രമേയം ചർച്ച ചെയ്യാൻ തയ്യാറാകാത്തത് ദൗർഭാഗ്യകരമെന്ന് വി
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയം ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാകാത്തത് ദൗർഭാഗ്യകരമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സർക്കാർ പ്രതിക്കൂട്ടിലാകും എന്നതുകൊണ്ടാണ് ചർച്ച ചെയ്യാതിരുന്നത്. സർക്കാർ ഹേമ കമ്മിറ്റി റിപ്പോർട്ട് ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നില്ലെന്നും വി ഡി സതീശൻ പറഞ്ഞു. കേരളത്തിലെ സ്ത്രീകളെ ഗൗരവമായി ബാധിക്കുന്ന വിഷയം സഭയിൽ ചർച്ച ചെയ്തില്ലെങ്കിൽ എവിടെയാണ് ചർച്ച ചെയ്യേണ്ടതെന്നും വി ഡി സതീശൻ ചോദിച്ചു. ലാവ്‌ലിൻ കേസ് എത്ര തവണ നിയമസഭ ചർച്ച […]Read More
കൊച്ചി: വിദേശത്ത് നിന്ന് വളർത്ത് മൃഗങ്ങളായ പൂച്ച, നായ എന്നിവയെ കൊണ്ടുവരാൻ അവസരമൊരുക്കി കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് (സിയാൽ). ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ജോർജ് കുര്യൻ സർവീസ് സെൻ്റർ ഉദ്ഘാടനം ചെയ്തു. ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് എന്നീ വിമാനത്താവളങ്ങളിൽ സ്ഥിതിചെയ്യുന്ന ആനിമൽ ക്വാറന്റൈൻ സർട്ടിഫിക്കേഷൻ സെന്ററിലൂടെ മാത്രമേ വളർത്തുമൃഗങ്ങളെ കൊണ്ടുവരാൻ നേരത്തെ അനുമതിയുണ്ടായിരുന്നുള്ളൂ. ഇപ്പോൾ കൊച്ചി വിമാനത്താവളത്തിൽ ആനിമൽ ക്വാറൻ്റൈൻ ആൻഡ് സർട്ടിഫിക്കേഷൻ സർവീസ് സെൻ്റർ ആരംഭിച്ചത് വിദേശികൾക്ക് ഏറെ […]Read More
കോഴിക്കോട്: ബാംഗ്ലൂരിൽ നിന്നും മയക്കുമരുന്ന് കോഴിക്കോട് എത്തിച്ച് വിൽപ്പന നടത്തുന്ന ബസ് ജീവനക്കാരൻ ഫറോക്ക് പോലീസിന്റെ പിടിയിൽ. കോഴിക്കോട് സിറ്റി-ഫറോക്ക് കോളേജ് റൂട്ടിലോടുന്ന ബസ്സിലെ ജീവനക്കാരനായ ബിജുവിൽ നിന്നുമാണ് മുപ്പതു ഗ്രാം മാരക മയക്കുമരുന്നായ എം.ഡി.എം.എ (കൊമേഴ്സ്യൽ ക്വാണ്ടിറ്റി) പിടികൂടിയത്. ബാംഗ്ലൂരിൽ നിന്നും വലിയ തോതിൽ മയക്കുമരുന്ന് എത്തിച്ച് ചില്ലറ വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് പിടികൂടിയ പ്രതി. ഫറോക്ക് മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് പ്രതി മയക്കു മരുന്ന് വിൽപ്പന നടത്തുന്നതായുള്ള രഹസ്യവിവരത്തെ തുടർന്ന് നടത്തിയ […]Read More