പാലക്കാട്: ഉപതിരഞ്ഞെടുപ്പില്‍ പാലക്കാട് ചേലക്കര മണ്ഡലങ്ങളില്‍ സിപിഐഎം സ്ഥാനാര്‍ത്ഥികള്‍ തോല്‍ക്കുമെന്ന് പി വി അന്‍വര്‍ എംഎല്‍എ. താന്‍ വായില്‍തോന്നിയത് പറയുന്നവനാണോയെന്ന് ഉപതിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുമെന്നും അന്‍വര്‍ പ്രതികരിച്ചു. പാലക്കാടും ചേലക്കരയിലും സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിച്ചേക്കുമെന്ന് സൂചിപ്പിച്ച അന്‍വര്‍, നല്ല സ്ഥാനാര്‍ത്ഥിയെ കിട്ടിയാല്‍ രണ്ട് മണ്ഡലങ്ങളിലും മത്സരിപ്പിക്കുമെന്നാണ് പറഞ്ഞത്. ഡിഎംകെ രൂപീകരണയോഗമല്ല ജില്ലാ കമ്മറ്റി ഉണ്ടാക്കുന്നതിന്റെ പ്രാഥമിക ചര്‍ച്ചയാണ് നടക്കാന്‍ പോകുന്നതെന്നും അന്‍വര്‍ വ്യക്തമാക്കി. ‘തിരഞ്ഞെടുപ്പ് രംഗത്ത് ഡിഎംകെ സജീവമായി ഉണ്ടാകും. ഗൗരവത്തില്‍ പാലക്കാടും ചേലക്കരയും കാണും. ഡിഎംകെ ആശയം […]Read More
തിരുവനന്തപുരം: നിയമസഭ സമ്മേളനം തുടരുന്നതിനിടെ ഇന്ന് സഭയിലെത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ആരോഗ്യപരമായ പ്രശ്നങ്ങളെ തുടർന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സഭയിലെത്തിയിരുന്നില്ല. തൊണ്ട വേദനയും പനിയുമുള്ളതിനാലാണ് വിട്ടുനിന്നതെന്നായിരുന്നു വിശദീകരണം. എന്നാൽ വളരെ പ്രധാനപ്പെട്ട എഡിജിപി-ആർഎസ്എസ് ബന്ധത്തിൽ പ്രതിപക്ഷത്തിൻ്റെ അടിയന്തര പ്രമേയം നടക്കുന്നതിനിടയിൽ മുഖ്യമന്ത്രിയുടെ അസാന്നിധ്യം വലിയ ചർച്ചകളിലേക്ക് വഴിതെളിച്ചു. അതേസമയം, കെകെ രമ എംഎൽഎയുടെ അടിയന്തര പ്രമേയ നോട്ടീസിൽ അവതരണാനുമതി നൽകിയില്ല. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി. ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാർ പൂഴ്ത്തിയെന്ന ആരോപണം ഉന്നയിച്ചായിരുന്നു അടിയന്തര പ്രമേയത്തിന് […]Read More
പെണ്‍കുട്ടികള്‍ക്കെതിരെ ആഗോള തലത്തില്‍ നടക്കുന്ന ലൈംഗികാതിക്രമം സംബന്ധിച്ച് ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുകൾ പുറത്ത്. എട്ടിലൊരു പെണ്‍കുട്ടി പതിനെട്ട് വയസ് തികയും മുമ്പേ ലൈംഗികാതിക്രമത്തിന് ഇരയാകുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഇന്നു ജീവിച്ചിരിക്കുന്ന 37 കോടിയിലേറെ സ്ത്രീകളും കുട്ടികളും ലൈംഗികാതിക്രമം നേരിട്ടിട്ടുണ്ടെന്നും യുനിസെഫിന്റെ റിപ്പോർട്ടില്‍ പറയുന്നു. 14 മുതല്‍ 17 വയസുവരെയുള്ള പ്രായത്തിലാണ് കുട്ടികളേറേയും ലൈംഗികാതിക്രമം നേരിടുന്നതെന്നും റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു. 2010-നും 2022-നുമിടയില്‍ 120 രാജ്യങ്ങളില്‍ നടത്തിയ സർവേയുടെ അടിസ്ഥാനത്തിലുള്ളതാണ് റിപ്പോർട്ട്. ഈ വിഷയത്തില്‍ ആദ്യമായാണ് യുനിസെഫ് ആഗോള അവലോകനം നടത്തുന്നത്. വർധിച്ചുവരുന്ന […]Read More
തിരുവനന്തപുരം: ശബരിമല ദർശനത്തിന് സ്പോട് ബുക്കിംഗ് ഒഴിവാക്കിയ തീരുമാനത്തിൽ സർക്കാരിൻ്റെ പുനരാലോചന. സ്പോട് ബുക്കിങിൽ ഇളവ് അനുവദിക്കാനാണ് ആലോചിക്കുന്നത്. വ്യാപകമായി പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് സർക്കാരിന്റെ ഈ നീക്കം. സ്പോട് ബുക്കിങ് നിർത്തിയതിനെതിരെ ചില സംഘടനകൾ കോടതിയെ സമീപിക്കാൻ തീരുമാനിച്ചിരുന്നു. ഇന്ന് തിരുവനന്തപുരത്ത് ചേരുന്ന ദേവസ്വം ബോർഡ് യോഗത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് സ്പോട് ബുക്കിങ് അനുവദിച്ചേക്കും. എങ്കിലും ഇക്കാര്യത്തിൽ അന്തിമ തീരുമാനം സംസ്ഥാന സർക്കാരിൻ്റേതാവും. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗമാണ് ദർശനത്തിന് ഓൺലൈൻ […]Read More
ന്യൂഡൽഹി: അന്താരാഷ്ട്ര വിപണിയിൽ 2000 കോടി രൂപ വിലമതിക്കുന്ന 200 കിലോഗ്രാം കൊക്കെയ്ൻ ഡൽഹി പോലീസ് പിടിച്ചെടുത്തു. ഒരാഴ്ചയ്ക്കിടെ ഡൽഹിയിൽ നടക്കുന്ന രണ്ടാമത്തെ വലിയ ലഹരിവേട്ടയാണിത്. ദിവസങ്ങൾക്ക് മുന്നേയാണ് 5620 കോടി രൂപയുടെ ലഹരിമരുന്നുകൾ പോലീസ് ഡൽഹിയിൽ നിന്നും പിടികൂടിയത്. പടിഞ്ഞാറൻ ഡൽഹിയിലെ രമേശ് നഗറിൽ വാടകയ്ക്ക് പ്രവർത്തിക്കുന്ന ഒരു കടയിൽ നിന്നാണ് 2000 കോടി രൂപ വിലമതിക്കുന്ന 200 കിലോഗ്രാം കൊക്കെയ്ൻ പോലീസ് പിടിച്ചെടുത്തത്. ലഘു ഭക്ഷണങ്ങൾ എന്നു തോന്നിക്കുന്ന ചെറു പായ്ക്കറ്റുകളിലായിരുന്നു ലഹരിമരുന്ന് ഒളിപ്പിച്ചിരുന്നത്. കാർഡ്ബോർഡ് […]Read More
ലഹരിക്കേസ്: പ്രയാഗയുടെ മൊഴി വിശ്വാസത്തില്‍ എടുത്ത് പോലീസ്, ശ്രീനാഥ് ഭാസിയുടെ മൊഴിയിൽ പൊരുത്തക്കേട്
കൊച്ചി: ലഹരിക്കേസുമായി ബന്ധപ്പെട്ട് ഇന്നലെ പ്രയാഗ മാര്‍ട്ടിനെയും ശ്രീനാഥ് ഭാസിയെയും പോലീസ് ചോദ്യം ചെയ്തിരുന്നു. ഇതിൽ നടി പ്രയാഗ മാര്‍ട്ടിന്റെ മൊഴി പോലീസ് വിശ്വാസത്തില്‍ എടുത്തിട്ടുണ്ടെന്നാണ് വിവരം. ഓം പ്രകാശിനെ അറിയില്ലെന്ന് പ്രയാഗ ഇന്നലെ പറഞ്ഞിരുന്നു. ഇക്കാര്യത്തിലാണ് സ്ഥിരീകരണമുണ്ടായിരിക്കുന്നത്. എന്നാല്‍ ശ്രീനാഥ് ഭാസിയുടെ മൊഴികളില്‍ പൊരുത്തക്കേടുകളുണ്ടെന്നാണ് വിവരം ലഭിക്കുന്നത്. ശ്രീനാഥ് ഭാസിയുടെയും ബിനു ജോസഫിന്റെയും സാമ്പത്തിക ഇടപാടുകളിലും പൊലീസിന് സംശയമുണ്ട്. ഇരുവരുടെയും മൊഴി വിശദമായി പരിശോധിക്കും. രാസപരിശോധനയ്ക്ക് സാമ്പിള്‍ ശേഖരിക്കാന്‍ കോടതിയെ സമീപിക്കാനും ആലോചനയുണ്ട്. ഓം പ്രകാശിനായി […]Read More
കൊച്ചി: മട്ടാഞ്ചേരിയില്‍ എല്‍.കെ.ജി വിദ്യാർഥിയായ മൂന്നരവയസ്സുകാരനെ ക്രൂരമായി മർദിച്ച പ്ലേ സ്കൂള്‍ അധ്യാപികയെ അറസ്റ്റ് ചെയ്തു. രക്ഷിതാക്കളുടെ പരാതിയിലാണ് അധ്യാപികയായ സീതാലക്ഷ്മിയെ അറസ്റ്റ് ചെയ്തത്. ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാത്തതിനാണ് അധ്യാപിക കുട്ടിയുടെ മുതുകില്‍ ചൂരല്‍ കൊണ്ട് തല്ലി പരിക്കേല്‍പിച്ചത്. ഇവരെ കോടതിയില്‍ ഹാജരാക്കും. കുട്ടി വീട്ടിലെത്തിയപ്പോഴാണ് രക്ഷിതാക്കള്‍ ശരീരത്തിലെ പാടുകള്‍ ശ്രദ്ധിച്ചത്. തുടർന്ന് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രി അധികൃതരാണ് വിവരം പൊലീസിനെ അറിയിച്ചത്. മട്ടാഞ്ചേരി പാലസ് റോഡിലെ സ്മാർട്ട് കിഡ് എന്ന സ്ഥാപനത്തിലാണ് സംഭവം. കുട്ടിയെ […]Read More
കാസര്‍കോട്: ഓട്ടോറിക്ഷ പിടിച്ചുവെച്ചതിനെ തുടര്‍ന്ന് ഓട്ടോ ഡ്രൈവര്‍ അബ്ദുല്‍ സത്താര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസിനെതിരെ കുടുംബം. ആരോപണ വിധേയനായ എസ്‌ഐ അനൂപിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് മകന്‍ അബ്ദുല്‍ ഷാനിസ് പറഞ്ഞു. പിതാവിനെ ഇനി തിരിച്ചുകിട്ടില്ല. പക്ഷെ ഇനി ഒരാള്‍ക്കും ഈ ഗതി ഉണ്ടാകരുതെന്നും മകന്‍ പറഞ്ഞു. ഓട്ടോറിക്ഷ പൊലീസ് വിട്ടുകൊടുക്കാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും ഷാനിസ് പ്രതികരിച്ചു.’ഓട്ടോ ഡ്രൈവര്‍ ആത്മഹത്യ ചെയ്ത സംഭവം; എസ്‌ഐക്കെതിരെ കേസെടുക്കണമെന്ന് കുടുംബംഎസ്‌ഐ അനൂപില്‍ നിന്ന് നേരിട്ട മാനസിക പീഡനത്തെ തുടര്‍ന്നാണ് സത്താര്‍ […]Read More
തിരുവനന്തപുരം: മേയര്‍- കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ പൊലീസിന് കോടതിയുടെ വിമര്‍ശനം. ഡ്രൈവര്‍ യദു കന്റോണ്‍മന്റ് സ്റ്റേഷനില്‍ നല്‍കിയ പരാതിയിലെ അന്വേഷണത്തിലാണ് പൊലീസിനെ കോടതി വിമര്‍ശിച്ചത്. മേയറും സംഘവും സഞ്ചരിച്ച കാര്‍ കണ്ടെത്താത്തതിലും മൊഴി എടുക്കാത്തതിലുമാണ് കോടതി വിമര്‍ശനം ഉന്നയിച്ചത്. ഇതുവരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് ഈ മാസം 22-ന് സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു. കെഎസ്ആര്‍ടിസി ഡ്രൈവറായ യദു മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എയ്ക്കുമെതിരെ കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷന്‍ നല്‍കിയ പരാതി അന്വേഷിക്കാത്തതിലാണ് കോടതിയുടെ വിമര്‍ശനം. […]Read More
ഒരു കാലത്ത് കേരളത്തിൽ വിജയ്‌ക്കൊപ്പം ഏറ്റവും കൂടുതൽ ആരാധകരുണ്ടായിരുന്ന നടനായിരുന്നു സൂര്യ. എന്നാൽ മോശം സിനിമകളും ബോക്സ് ഓഫീസ് പരാജയങ്ങളും സൂര്യയെയും സൂര്യ ചിത്രങ്ങളെയും കളക്ഷനിൽ പിന്നോട്ടടിച്ചു. വീണ്ടും തന്റെ ഒന്നാം സ്ഥാനം പിടിച്ചടക്കാൻ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് സൂര്യ. ശിവയുടെ സംവിധാനത്തിലൊരുങ്ങുന്ന കങ്കുവയുടെ റിലീസിനെ വലിയ രീതിയിൽ ആഘോഷിക്കാൻ ഒരുങ്ങുകയാണ് കേരളത്തിലെ സൂര്യ ആരാധകർ. ചിത്രത്തിന്റെ റിലീസിന് ഒരു മാസം ബാക്കി നിൽക്കെ ഫാൻ ഷോ ടിക്കറ്റുകൾ വളരെ വേഗം വിറ്റ് തീരുന്ന കാഴ്ചയാണ് കാണാനാകുന്നത്. […]Read More