പാലക്കാട്: തൃശൂര്‍ പൂരം അലങ്കോലമാക്കിയത് ആര്‍എസ്എസ് എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. അന്വേഷണം നടക്കുകയാണ്. അന്വേഷണത്തില്‍ ആര്‍എസ്എസ് തൃശൂര്‍ പൂരം അലങ്കോലമാക്കിയത് പുറത്തുവരും. തൃശൂര്‍ പൂരം പൂര്‍ണമായി കലങ്ങിയെന്ന് വരുത്തിത്തീര്‍ക്കാനാണ് ശ്രമിക്കുന്നതെന്നും എം വി ഗോവിന്ദന്‍ പ്രതികരിച്ചു. തൃശൂര്‍ പൂരം വിഷയം ഉപതിരഞ്ഞെടുപ്പില്‍ ഒരു പ്രശ്‌നമായി ഉയര്‍ത്തുകയാണ് യുഡിഎഫ്. ഇതിലൂടെ വി ഡി സതീശന്‍ ബിജെപിക്ക് സഹായം ചെയ്തുകൊടുത്തു. പൂരം പൂര്‍ണമായി കലങ്ങിയെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നു. അത് ശരിയല്ലെന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചതെന്നും […]Read More
ദിവ്യയുടെ ജാമ്യപേക്ഷ തള്ളിയതോടെ സർക്കാരും പാർട്ടിയും നവീൻ ബാബുവിന്റെ കുടുംബത്തോടൊപ്പമാണെന്ന് വ്യക്തം; കെ
പത്തനതിട്ട: പി പി ദിവ്യയുടെ ജാമ്യപേക്ഷ തള്ളിയതോടെ സർക്കാരും പാർട്ടിയും നവീൻ ബാബുവിന്റെ കുടുംബത്തോടൊപ്പമാണെന്ന് വ്യക്തമായെന്ന് സി പി ഐ എം പത്തനംതിട്ട ജില്ലാ പ്രസിഡന്റ് കെ പി ഉദയഭാനു. കോടതിയിൽ നിൽക്കുന്ന കേസ് ആയതിനാൽ ആണ് പ്രതികരിക്കാതിരുന്നതെന്നും കുടുംബത്തോടൊപ്പം ഉണ്ടെന്ന് പാർട്ടി സെക്രട്ടറി നേരത്തെ വ്യക്തമാക്കിയതാണെന്നും ഉദയഭാനു പ്രതികരിച്ചു. പി പി ദിവ്യയുടെ മേൽ ചുമത്തിയത് ജാമ്യം ഇല്ലാത്ത വകുപ്പ് ആണ്. തുടർനടപടികൾ വേണ്ടതു പോലെ സർക്കാർ ചെയ്യുമെന്നും കെ പി ഉദയഭാനു പറഞ്ഞു. തലശ്ശേരി […]Read More
കാസര്‍കോട്: നീലേശ്വരത്ത് ക്ഷേത്രത്തില്‍ വെടിപ്പുരയ്ക്ക് തീപിടിച്ചുണ്ടായ അപകടത്തില്‍ എട്ട് പേര്‍ക്കെതിരെ കേസെടുത്തു. ക്ഷേത്രകമ്മിറ്റി അംഗങ്ങളായ എട്ടുപേര്‍ക്കെതിരെയാണ് കേസെടുത്തത്. ചന്ദ്രശേഖരന്‍, ഭരതന്‍, എ വി ഭാസ്‌കരന്‍, തമ്പാന്‍, ചന്ദ്രന്‍, ബാബു, രാജേഷ്, ശശി എന്നിവര്‍ക്കെതിരെയാണ് കേസ്. അനുമതിയും ലൈസന്‍സും ഇല്ലാതെ സുരക്ഷാ മാനദണ്ഡങ്ങള്‍ ഒന്നും പാലിക്കാതെ അശ്രദ്ധമായി കൈകാര്യം ചെയ്താണ് വെടിക്കെട്ട് നടത്തിയതെന്ന് എഫ്ഐആറില്‍ പറയുന്നു. വെടിക്കെട്ട് പുരയ്ക്ക് തീപിടിച്ച് ക്ഷേത്രോത്സവം കാണാനെത്തിയ ഭക്തജനങ്ങളും നാട്ടുകാരുമായി 100 ല്‍ അധികം പേര്‍ക്ക് ഗുരുതരവും നിസ്സാരവുമായ പരിക്കേറ്റു. കെട്ടിടങ്ങള്‍ക്ക് കേടുപാടുണ്ടായി […]Read More
പത്തനംതിട്ട: സന്തോഷിക്കാനുള്ള സമയമല്ലെങ്കിലും വിധിയിൽ ആശ്വാസമുണ്ടെന്ന് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ. പി പി ദിവ്യയ്ക്ക് മുന്‍കൂർ ജാമ്യമില്ല എന്ന തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ വിധിക്ക് പിന്നാലെയായിരുന്നു കോന്നി തഹസിൽദാർ കൂടിയായ മഞ്ജുഷയുടെ പ്രതികരണം. പൊലീസിന്റെ ഭാഗത്ത് നിന്നും വീഴ്ച സംഭവിച്ചുവെന്നും എത്രയും പെട്ടെന്ന് പ്രതിയായ പി പി ദിവ്യയെ അറസ്റ്റ് ചെയ്യണമെന്നും മഞ്ജുഷ പറഞ്ഞു. കുടംബാംഗങ്ങൾ വരുന്നതിന് മുമ്പ് ഇൻക്വസ്റ്റ് നടത്തിയതും ഭീഷണി പ്രസംഗത്തിൽ കളക്ടർ ഇടപെടാത്തതും പ്രാദേശിക ചാനലിനെ കൊണ്ട് പി പി […]Read More
കണ്ണൂർ: എഡിഎം നവീൻ ബാബു ജീവനൊടുക്കിയ കേസിൽ കണ്ണൂർ മുൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യക്ക് മുൻകൂർ ജാമ്യമില്ല. തലശ്ശേരി കോടതിയാണ് മുൻകൂർ ജാമ്യഹർജിയിൽ വിധി പറഞ്ഞത്. നവീൻ ബാബു മരിച്ച് പതിനഞ്ചാം ദിവസമാണ് ദിവ്യയുടെ കോടതി വിധി. നവീൻ ബാബുവിന്റെ മരണത്തിന് പിന്നാലെയെടുത്ത കേസിൽ ദിവ്യ മാത്രമാണ് പ്രതി. ആത്മഹത്യാ പ്രേരണക്കുറ്റമാണ് പൊലീസ് ദിവ്യക്കെതിരെ ചുമത്തിയത്. ആഗ്രഹിച്ച വിധിയെന്ന് നവീൻ ബാബുവിന്റെ കുടുംബം പ്രതികരിച്ചു. എഡിഎം നവീൻ ബാബുവിനെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചത് യാത്രയയപ്പ് യോഗത്തിലെ പിപി ദിവ്യയുടെ […]Read More
നീലേശ്വരത്ത് ക്ഷേത്രത്തില്‍ വെടിപ്പുരയ്ക്ക് തീപിടിച്ചുണ്ടായ അപകടം ക്ഷണിച്ചുവരുത്തിയത്; സിപിഐഎം ജില്ലാ സെക്രട്ടറി എം
നീലേശ്വരം: നീലേശ്വരത്ത് ക്ഷേത്രത്തില്‍ വെടിപ്പുരയ്ക്ക് തീപിടിച്ചുണ്ടായ അപകടം ക്ഷണിച്ചുവരുത്തിയതെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന്‍. ഇത്തരമൊരു സാഹചര്യം ഉണ്ടാക്കരുതായിരുന്നു. ക്ഷണിച്ചുവരുത്തിയ അപകടമാണിത്. അത്യന്തം അശ്രദ്ധയാണ് ഇതിന്റെ പിന്നില്‍. ആവശ്യമായ കാര്യങ്ങള്‍ ക്ഷേത്ര ഭാരവാഹികള്‍ ചെയ്യണമെന്നും എം വി ബാലകൃഷ്ണന്‍ പ്രതികരിച്ചു. ‘പടക്കം കൈകാര്യം ചെയ്തത് ആരാണെന്നതില്‍ ഗൗരവമായ പരിശോധന നടത്തണം. മേലില്‍ ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാത്ത സാഹചര്യം ഉണ്ടാവണം. വിശദമായ അന്വേഷണം ഉണ്ടാവണം. സര്‍ക്കാര്‍ അത്യന്തം ശ്രദ്ധയോടെ കൈകാര്യം ചെയ്യും. അതിനാവശ്യമായ നടപടി സ്വീകരിക്കും. […]Read More
കണ്ണൂർ: എഡിഎമ്മിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പി പി ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജിയില്‍ ഇന്ന് വിധി. കഴിഞ്ഞ ദിവസം മണിക്കൂറുകളോളം നീണ്ട വാദമാണ് കോടതിയില്‍ നടന്നത്. ജാമ്യത്തിനായി ദിവ്യയുടെ അഭിഭാഷകൻ എഡിഎമ്മിനെ കുറ്റപ്പെടുത്തിയപ്പോള്‍, നവീൻ ബാബുവിന്‍റെ കുടുംബത്തിന്‍റെ അഭിഭാഷകനും പ്രോസിക്യൂഷനും ദിവ്യയെ കുറ്റപ്പെടുത്തി വാദമുഖങ്ങള്‍ നിരത്തി. തലശ്ശേരി പ്രിൻസിപ്പല്‍ സെഷൻസ് കോടതി ജഡ്ജ് നിസാർ അഹമ്മദാണ് ഉത്തരവ് പറയുക. ദിവ്യ ആസൂത്രിതമായി യാത്രയയപ്പ് യോഗത്തിലെത്തി വ്യക്തിഹത്യ നടത്തിയെന്നും, പ്രേരണക്കുറ്റം നിലനില്‍ക്കുമെന്നുമാണ് പ്രോസിക്യൂഷൻ വാദം. ദിവ്യക്കെതിരായ സംഘടനാ […]Read More
ഈ വർഷത്തെ ബാലണ്‍ ദി ഓർ പുരസ്കാരം മാഞ്ചസ്റ്റർ സിറ്റി ഡിഫൻസീവ് മിഡ്ഫീല്‍ഡർ റോഡ്രി സ്വന്തമാക്കി. മാഞ്ചസ്റ്റർ സിറ്റിക്ക് ആയും സ്പെയിൻ ദേശീയ ടീമിനായും നടത്തിയ പ്രകടനമാണ് റോഡ്രിയെ ഫുട്ബോള്‍ ലോകത്തെ ഏറ്റവും വലിയ വ്യക്തിഗത പുരസ്കാരത്തില്‍ എത്തിച്ചത്. വിനീഷ്യസ് ജൂനിയർ ബാലണ്‍ ദി ഓർ സ്വന്തമാക്കും എന്നായിരുന്നു നേരത്തെ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇന്ന് വിനീഷ്യസ് വിജയിക്കില്ല എന്ന് ഉറപ്പായതോടെ റയല്‍ മാഡ്രിഡ് ക്ലബ് ബാലണ്‍ ദി ഓർ പുരസ്കാര ചടങ്ങ് തന്നെ ബഹിഷ്കരിച്ചിരുന്നു. റോഡ്രി […]Read More
കോയമ്പത്തൂർ :നാഗർകോവിലില്‍ ആത്മഹത്യ ചെയ്ത മലയാളി അധ്യാപികയുടെ ഭർതൃമാതാവ് മരിച്ചു. കൊല്ലം പിറവന്തൂർ സ്വദേശിയായ ശ്രുതിയുടെ ആത്മഹത്യക്ക് പിന്നാലെ ജീവനൊടുക്കാൻ ശ്രമിച്ച ചെമ്പകവല്ലി ഇന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ചെമ്പകവല്ലിയുടെ പീഡനം കാരണം ജീവനൊടുക്കുന്നുവെന്നാണ് ശ്രുതിയുടെ അവസാന സന്ദേശത്തില്‍ പറഞ്ഞത്. തമിഴ് നാട് വൈദ്യുതി വകുപ്പില്‍ എഞ്ചിനീയർ ആയ പിറവന്തൂർ സ്വദേശി ബാബുവിൻ്റെ മകളായിരുന്നു മരിച്ച ശ്രുതി. സ്വകാര്യ കോളേജില്‍ അസിസ്റ്റൻ്റ് പ്രൊഫസറായിരുന്നു ശ്രുതി. നാഗർകോവില്‍ സ്വദേശി കാർത്തികുമായി കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് വിവാഹം കഴിഞ്ഞത്. വൈദ്യുതി […]Read More
കാസർകോട്: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് കളിയാട്ട മഹോത്സവത്തിനിടെ പടക്കങ്ങള്‍ സൂക്ഷിച്ച സ്ഥലത്തുണ്ടായ പൊട്ടിത്തെറിയില്‍ 154 പേര്‍ക്ക് പരിക്ക്. അപകടത്തില്‍ പരിക്കേറ്റ് 97 പേരാണ് ചികിത്സയിലുള്ളത്. അപകടത്തില്‍ പരിക്കേറ്റവരില്‍ എട്ടുപേരുടെ നില ഗുരുതരമാണെന്ന് ജില്ല കളക്ടര്‍ ഇമ്പശേഖര്‍ പറഞ്ഞു. പരിക്കേറ്റവരില്‍ സന്ദീപ് എന്നയാളുടെ നില അതീവഗുരുതരമാണ്. 80 ശതമാനം പൊള്ളലേറ്റ് അതീവ ഗുരുതരമായി പരിക്കേറ്റ സന്ദീപിനെ പുലര്‍ച്ചെ പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. നിലവില്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ അഞ്ചുപേരാണ് ചികിത്സയിലുള്ളത്. കാഞ്ഞങ്ങാട് […]Read More