Latest News

Month: November 2024

Gadgets

നയം മാറ്റി വന്നാൽ ബിജെപി കൗൺസിലർമാർക്ക് സ്വാഗതം; രാഹുൽ മാങ്കൂട്ടത്തിൽ

പാലക്കാട്: നഗരസഭയിലെ അസംതൃപ്തരായ ബിജെപി കൗണ്‍സിലര്‍മാരെ കോണ്‍ഗ്രസിലെത്തിക്കാന്‍ ഓപറേഷന്‍ കമല നടത്തില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. കൗണ്‍സിലർമാരുമായി തുറന്ന ചർച്ച നടന്നിട്ടില്ല. നയംമാറ്റം വന്നാല്‍ എല്ലാവരെയും സ്വീകരിക്കും.  പാലക്കാട്ടെ ആളുകളുടെ മനസില്‍ പ്രത്യയശാസ്ത്രം മാറി. അത് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു. അത് മാറ്റത്തിന്‍റെ സൂചനയാണെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ നേത്വത്വത്തിനെതിരെ പരസ്യ വിമര്‍ശനവുമായി പാലക്കാട് നഗരസഭ അധ്യക്ഷയും ദേശീയ കൗണ്‍സില്‍ അംഗം എന്‍ നടരാജനും രംഗത്തെത്തിയിരുന്നു. വി കെ ശ്രീകണ്ഠന്‍ എംപിയും ഡിസിസി പ്രസിഡന്‍റും ബിജെപി […]Read More

Gadgets

സാഹിത്യ അക്കാദമി അധ്യക്ഷ ചുമതല ഒഴിയുന്നു; കവി സച്ചിദാനന്ദന്‍

കൊച്ചി: കേരള സാഹിത്യ അക്കാദമി അധ്യക്ഷ ചുമതല അടക്കം ഔദ്യോഗിക പദവികളില്‍ നിന്നും ഒഴിയുന്നതായി കവി കെ സച്ചിദാനന്ദന്‍. പൊതുയോഗങ്ങളും പ്രസംഗങ്ങളും പതുക്കെ അവസാനിപ്പിക്കുന്നുവെന്ന് അറിയിച്ചതിന് പിന്നാലെയാണ് പദവി ഒഴിയുന്നതായി ഫേസ്ബുക്കിലൂടെ അറിയിച്ചത്. ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടികാട്ടിയാണ് ചുമതലയില്‍ നിന്നും ഒഴിയുന്നത്. അതേസമയം സച്ചിദാനന്ദന്‍ ഔദ്യോഗിക ചുമതലകളില്‍ നിന്നും ഒഴിവായത് അറിയില്ലെന്ന് അക്കാദമി സെക്രട്ടറി അബൂബക്കര്‍ അറിയിച്ചു. ഏഴു വര്‍ഷം മുമ്പ് ഒരു താല്‍ക്കാലിക മറവി രോഗത്തിന് വിധേയനായിരുന്നുവെന്നും അന്നു മുതല്‍ മരുന്ന് കഴിക്കുകയാണെന്നും നേരത്തെ ഫേസ്ബുക്ക് […]Read More

Gadgets

നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി; നയൻതാരയ്ക്കെതിരെ കോടതിയിൽ ഹർജി നൽകി ധനുഷ്

ചെന്നൈ: നെറ്റ്ഫ്ലിക്സ് ഡോക്യുമെൻററി വിവാദത്തിൽ നയൻതാരയ്ക്കെതിരെ ധനുഷ് ഹൈക്കോടതിയിൽ സിവിൽ അന്യായം ഫയൽ ചെയ്തു. നയൻതാര പകർപ്പവകാശം ലംഘിച്ചെന്ന് ധനുഷ് കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നു. ‘നാനും റൗഡി താൻ’ എന്ന ചിത്രത്തിലെ ദൃശ്യങ്ങൾ ഉൾപ്പെടുത്തികൊണ്ട് നെറ്റ്ഫ്ലിക്സിൽ നയൻതാരയുടെ ബിയോണ്ട് ദി ഫെയറിടെയിൽ എന്ന ഡോക്യുമെൻററി റീലീസ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വിവാദങ്ങൾ കൂടുതൽ ആളിക്കത്തിയത്. ദൃശ്യങ്ങൾ ഉപയോഗിക്കുന്നതിന് എൻഒസി നൽകാത്തതിനെ കുറിച്ച് ധനുഷിനെ അഭിസംബോധന ചെയ്ത തുറന്ന കത്ത് പങ്കുവെച്ച് നയൻതാര രംഗത്തെത്തിയതോടെയാണ് വിവാദങ്ങളുടെ തുടക്കം.Read More

Gadgets

നവീന്‍ ബാബുവിന്റെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള കുടുംബത്തിന്‍റെ ഹര്‍ജിയിൽ വിശദവാദം ഡിസംബര്‍

കൊച്ചി: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള കുടുംബത്തിന്‍റെ ഹര്‍ജി വിശദമായ വാദത്തിനായി ഹൈക്കോടതി ഡിസംബര്‍ 6ന് പരിഗണിക്കും. ഹര്‍ജിയില്‍ സര്‍ക്കാരിനോടും സിബിഐയോടും ഹൈക്കോടതി നിലപാട് തേടി. പത്ത് ദിവസത്തിനകം നിലപാട് വ്യക്തമാക്കണമെന്നാണ് അറിയിച്ചിരിക്കുന്നത്. കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ സത്യവാങ്മൂലം നല്‍കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ആത്മഹത്യ സംബന്ധിച്ച കേസ് അല്ലേയെന്ന് ഹൈക്കോടതി ചോദിച്ചു. കൊലപാതകം എന്നാണോ പറയുന്നത്. അത് എന്തടിസ്ഥാനത്തിലാണെന്നും ഹൈക്കോടതി ചോദിച്ചു. ആത്മഹത്യയല്ല, കൊലപാതകമെന്ന് സംശയമുണ്ടെന്ന് നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ അഭിഭാഷക […]Read More

Gadgets

പതിനെട്ടാം പടിയിലെ പോലീസ് ഫോട്ടോഷൂട്ട്; 23 പോലീസുകാർക്കെതിരെ നടപടി

തിരുവനന്തപുരം: ശബരിമലയിലെ പതിനെട്ടാം പടിയിൽ നിന്ന് ഫോട്ടോയെടുത്ത സംഭവത്തിൽ പോലീസുകാർക്കെതിരെ നടപടി. എസ്‍എപി ക്യാമ്പസിലെ 23 പോലീസുകാർക്കെതിരെയാണ് നടപടി. മുഴുവൻ പേർക്കും കണ്ണൂർ കെഎപി -4 ക്യാമ്പിൽ നല്ല നടപ്പ് പരിശീലനത്തിന് എഡിജിപി എസ്‍ ശ്രീജിത്ത് നിർദേശം നൽകി. പതിനെട്ടാം പടിയിൽ പുറം തിരിഞ്ഞിരുന്ന് പോലീസുകാർ ഫോട്ടോ എടുത്തത് വലിയ വിവാദത്തിന് തിരി കൊളുത്തിയിരുന്നു. പരിശീലനത്തിനായി 23 പോലീസുകാരും ശബരിമലയിൽ നിന്ന് മടങ്ങി. തീവ്ര പരിശീലനം നൽകണമെന്നാണ് എഡിജിപി നിർദേശം നൽകിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ നാളെ റിപ്പോർട്ട് […]Read More

Gadgets

നാട്ടികയിൽ അഞ്ച് പേരുടെ ജീവനെടുത്ത വാഹനാപകടം; ക്ലീനർ കുറ്റസമ്മതം നടത്തി

തൃശ്ശൂർ: നാട്ടികയിൽ അഞ്ച് പേരുടെ ജീവനെടുത്ത വാഹനാപകടത്തിൽ വാഹനം ഓടിച്ചിരുന്ന ക്ലീനറുടെ കുറ്റസമ്മതം. മദ്യലഹരിയിൽ മയങ്ങിപ്പോയതാണെന്ന് ക്ലീനർ അലക്സ് സമ്മതിച്ചു. ഇരുപത് സെക്കന്റ് കണ്ണടച്ചു പോയി. വണ്ടി എന്തിലോ തട്ടുന്നെന്ന് തോന്നിയപ്പോൾ വെട്ടിച്ചു എന്നുമാണ് അലക്സിന്റെ മൊഴി. നിലവിളി ശബ്ദം കേട്ടതോടെ രക്ഷപെടാൻ നോക്കിയെന്നും അലക്സ് കുറ്റസമ്മതം നടത്തി. അപകട സമയത്ത് അലക്സാണ് വാഹനം ഓടിച്ചിരുന്നത്. കണ്ണൂർ ആലങ്കോട് സ്വദേശിയാണ് അറസ്റ്റിലായ അലക്സ്. സംഭവത്തില്‍ ഡ്രൈവറെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ രണ്ടു ദിവസത്തിനകം കോടതിയിൽ […]Read More

Gadgets

പറശ്ശിനികടവ് മുത്തപ്പനുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകളോട് പ്രതികരിച്ച് പറശ്ശിനി മടപ്പുര

കണ്ണൂർ: പറശ്ശിനികടവ് മുത്തപ്പനുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകളോട് പ്രതികരിച്ച് പറശ്ശിനി മടപ്പുര. വ്യാപാരികൾ പലരും അരവണ പായസം മുത്തപ്പൻ്റെ പ്രസാദം എന്ന തരത്തിൽ വിൽക്കുന്നുണ്ടെന്നും എന്നാൽ ഇതിന് പറശ്ശിനിക്കടവ് മുത്തപ്പനുമായി യാതൊരു ബന്ധമില്ലായെന്നുമാണ് മടപ്പുര വാർത്താക്കുറിപ്പിലൂടെ അറിയിച്ചത്. മുത്തപ്പൻ്റെ പ്രസാദം തേങ്ങാപൂളും പയറും മാത്രമാണെന്നും അരവണ നൽകുന്നില്ലായെന്നുമാണ് വാർത്താക്കുറിപ്പിലുള്ളത്. ഇതോടൊപ്പം തന്നെ പറശ്ശിനി മടപ്പുരയിലെ കോലധാരിയുമായി ബന്ധപ്പെട്ട സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയെ പറ്റിയും വാർത്താക്കുറിപ്പിൽ വ്യക്തത നൽകിയിട്ടുണ്ട്. വാർത്താക്കുറിപ്പിൻ്റെ പൂർണ രൂപം പറശ്ശിനി […]Read More

Gadgets

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് പുനഃരുജ്ജീവിപ്പിക്കാന്‍ നിയമോപദേശം തേടാന്‍ പൊലീസ്

കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് പുനഃരുജ്ജീവിപ്പിക്കാന്‍ നിയമോപദേശം തേടാന്‍ പൊലീസ്. കേസ് തീർപ്പാക്കാനുള്ള ഹൈക്കോടതി ഉത്തരവ് പുനഃപരിശോധിക്കണമെന്ന് പെണ്‍കുട്ടിയുടെ കുടുംബം കോടതിയെ സമീപിക്കും. തന്റെ മകള്‍ നേരിട്ടത് ക്രൂര മര്‍ദ്ദനമാണെന്നും രാഹുലിനും കുടുംബത്തിനുമെതിരായ പരാതിയുമായി മുന്നോട്ട് പോകുമെന്നും പിതാവ് പറഞ്ഞു. ‘മകള്‍ നേരിട്ടത് ക്രൂരമര്‍ദ്ദനം. ആശുപത്രിയില്‍ എത്തിക്കാന്‍ പോലും രാഹുലും കുടുംബവും തയ്യാറായില്ല. രാഹുല്‍ സൈക്കോപാത്ത് ആണ്. പഴയ കേസില്‍ നിന്നും പിന്മാറിയത് ഭീഷണികാരണം. അന്ന് മകള്‍ ഇട്ട വീഡിയോ രാഹുല്‍ എഴുതി നല്‍കിയതാണ്. കേസുമായി മുന്നോട്ട് […]Read More

Gadgets

കെ സുരേന്ദ്രനെ അടിയന്തരമായി മാറ്റേണ്ട സാഹചര്യമില്ലെന്ന് ബിജെപി കേന്ദ്രനേതൃത്വം

ന്യൂഡൽഹി: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ അടിയന്തരമായി മാറ്റേണ്ട സാഹചര്യമില്ലെന്ന് ബിജെപി കേന്ദ്രനേതൃത്വം. ഉപതിരഞ്ഞെടുപ്പ് ഫലത്തിൻ്റെ അടിസ്ഥാനത്തിൽ സംസ്ഥാന അധ്യക്ഷനെ മാറ്റേണ്ട അടിയന്തര സാഹചര്യം നിലവിലില്ലെന്നാണ് കേന്ദ്രനേതൃത്വം വ്യക്തമാക്കുന്നത്. ഉപതിരഞ്ഞെടുപ്പ് ഫലത്തിൻ്റെ അടിസ്ഥാനത്തിൽ വിവാദങ്ങൾ വേണ്ടെന്നും കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. ഉപതിരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് പരാതികൾ ഉണ്ടെങ്കിൽ സംഘടനാ ഘടകങ്ങളിൽ ഉന്നയിക്കണമെന്നും കേന്ദ്ര നേതൃത്വം നിർദ്ദേശിച്ചിട്ടുണ്ട്. വിഷയത്തിൽ പരസ്യപ്രസ്താവന നടത്തിയാൽ അച്ചടക്ക ലംഘനമായി കണക്കാക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളിലേക്കും നിയമസഭയിലേയ്ക്കും നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പ്രവർ‌ത്തനം […]Read More

Gadgets

വയനാട് ബിജെപി മുൻ ജില്ലാ പ്രസിഡൻ്റ് കെ.പി മധുവിനെ കോൺഗ്രസിൽ എത്തിക്കാൻ നീക്കം,

വയനാട്: ബിജെപിയില്‍ നിന്ന് രാജിവെച്ച ബിജെപി മുൻ വയനാട് ജില്ലാ പ്രസിഡന്‍റ് കെപി മധുവിനെ കോണ്‍ഗ്രസിലെത്തിക്കാൻ നീക്കം. ഇതുമായി ബന്ധപ്പെട്ട് സന്ദീപ് വാര്യര്‍ കെ പി മധുവുമായി ബന്ധപ്പെട്ടു. കോണ്‍ഗ്രസിലേക്ക് ക്ഷണിച്ചുകൊണ്ടാണ് സന്ദീപ് വാര്യര്‍ കെപി മധുവുമായി നിര്‍ണായക ചര്‍ച്ച നടത്തിയത്. സന്ദീപ് വാര്യര്‍ ബന്ധപ്പെട്ടിരുന്നുവെന്നും ആലോചിച്ച്‌ അറിയിക്കാമെന്ന് മറുപടി നല്‍കിയതായും കെപി മധു പറഞ്ഞു. ബിജെപിയില്‍ നിന്ന് രാജിവെച്ചതിന് പിന്നാലെയാണ് കെപി മധുവിനെ സന്ദീപ് വാര്യര്‍ ബന്ധപ്പെട്ടത്. കെപി മധുവിനായി എല്‍ഡിഎഫ്, യുഡിഎഫ് നേതാക്കള്‍ രംഗത്തുണ്ട്. […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes