Latest News

Month: November 2024

Gadgets

തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്കായി മുഖ്യമന്ത്രി ഇന്ന് പാലക്കാട് മണ്ഡലത്തിലെത്തും

പാലക്കാട്: രണ്ട് ദിവസത്തെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പാലക്കാട് മണ്ഡലത്തിലെത്തും. നേരത്തെ തീരുമാനിച്ച പരിപാടി തിരഞ്ഞെടുപ്പ് മാറ്റിയതിനെ തുടര്‍ന്ന് നീട്ടി വെക്കുകയായിരുന്നു. രാവിലെ 11 മണിക്ക് മേപ്പറമ്പിലാണ് ആദ്യ പൊതുയോഗം. ഉച്ചക്ക് ശേഷം മാത്തൂരും കൊടുന്തിരപ്പുള്ളിയിലുമുള്ള തിരഞ്ഞെടുപ്പ് യോഗങ്ങളിലും മുഖ്യമന്ത്രി സംസാരിക്കും. നാളെ കണ്ണാടി, ഒലവക്കോട്, സുല്‍ത്താന്‍പേട്ട എന്നിവിടങ്ങളിലായിരിക്കും മുഖ്യമന്ത്രിയുടെ പ്രചാരണ പരിപാടികള്‍. യുഡിഎഫിലെയും എന്‍ഡിഎയിലെയും പ്രമുഖ നേതാക്കളായ ദീപാ ദാസ് മുന്‍ഷി, കെ സുധാകരന്‍, വി ഡി സതീശന്‍, കെ […]Read More

Gadgets

ആത്മകഥ വിവാദം; ഇ പി ജയരാജന് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വി​ജയൻ

ആലപ്പുഴ: ആത്മകഥ വിവാദത്തിൽ ഇ പി ജയരാജന് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വി​ജയൻ. ഒരാൾ എഴുതുന്ന പുസ്തകത്തെപ്പറ്റി അയാൾ അറിയണ്ടേ എന്നും ഉപതിരഞ്ഞെടുപ്പ് സമയം നോക്കി വാർത്തകൾ മെനയുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ആത്മകഥ പ്രസിദ്ധീകരിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല എന്ന് ജയരാജൻ പറഞ്ഞിരുന്നു. യുഡിഎഫിനെയും ബി​ജെപിയെയും സഹായിക്കാനായി ഉപതെരഞ്ഞെടുപ്പ് സമയം നോക്കി വാർത്തകൾ മെനയുകയാണ്. വായനക്കുള്ള പുസ്തകം നേരെ വാട്സപ്പ് സന്ദേശമായി ആരെങ്കിലും അയച്ചു കൊടുക്കുമോ. പ്രസിദ്ധീകരണശാല ആ പുസ്തകത്തിൻ്റെ സാധാരണ രീതിയിലുള്ള പ്രസാധനമല്ല ഉദ്ദേശിച്ചത്. വിവാദമായ വിഷയങ്ങൾ […]Read More

Gadgets

കേന്ദ്ര സര്‍ക്കാര്‍ അവഗണനക്കെതിരെ ഈ മാസം 19ന് വയനാട്ടിൽ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് യുഡിഎഫ്

കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് നേരെ കേന്ദ്ര സര്‍ക്കാര്‍ അവഗണന നടത്തുകയാണെന്നാരോപിച്ച് ഈ മാസം 19ന് വയനാട് ജില്ലയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് യുഡിഎഫ്. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. പുനരധിവാസം വൈകുന്ന സാഹചര്യത്തില്‍ ഇനിയും കൈയ്യും കെട്ടി നോക്കിയിരിക്കാന്‍ സാധിക്കില്ലെന്ന് ടി സിദ്ധിഖ് എംഎല്‍എ പറഞ്ഞു.Read More

Gadgets

തിയേറ്ററുകൾ ഇളക്കിമറിക്കാൻ വല്യേട്ടന്‍ മടങ്ങിയെത്തുന്നു

24 വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയുടെ സൂപ്പര്‍ഹിറ്റ് ചിത്രം വല്യേട്ടന്‍ തിയേറ്ററുകളിലേക്ക് മടങ്ങിയെത്തുന്നു. രണ്ടായിരങ്ങളില്‍ തിയേറ്ററുകളെ പൂരപ്പറമ്പാക്കിയ ഷാജി കൈലാസ് മാസ് ചിത്രം റീറിലീസിലും തരംഗം തീര്‍ക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. 4 k അറ്റ്‌മോസ് മികവോടെയാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. നവംബര്‍ 29നാണ് റീറിലീസ്. ചിത്രത്തിന്റെ പുതിയ ട്രെയ്‌ലര്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. സായ് കുമാര്‍ കഥാപാത്രത്തിന്റെ വിവരണത്തിലൂടെ ആരംഭിക്കുന്ന ടീസര്‍ അറക്കല്‍ മാധവനുണ്ണിയെ കുറിച്ചുള്ള പ്രേക്ഷക ഓര്‍മകള്‍ തൊട്ടുണര്‍ത്തുകയാണ്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും ആഘോഷിക്കപ്പെട്ട മാസ് ഹീറോകളിലൊന്നായ അറക്കല്‍ മാധവനുണ്ണിയെ […]Read More

Gadgets

സരിനും ഭാര്യയും ചേർന്ന് വാർത്താ സമ്മേളനം, ആറ് വർഷമായി പാലക്കാട് വീട്

പാലക്കാട്: പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി പാലക്കാട്ടെ ഇടതു സ്വതന്ത്ര സ്ഥാനാർത്ഥി പി സരിൻ. ഭാര്യ ഡോ സൗമ്യയുമായി ചേർന്ന് നടത്തിയ വാർത്താസമ്മേളനത്തില്‍ സരിൻ പ്രതിപക്ഷ നേതാവിനെ വെല്ലുവിളിച്ച്‌ വീട്ടിലേക്കും ക്ഷണിച്ചു. സൗമ്യ എവിടെ എന്ന് കുറെയായി ചിലർ ചോദിക്കുന്നുണ്ട്. വീട്ടിലേക്ക് വന്നാല്‍ പ്രതിപക്ഷ നേതാവിന് കാര്യങ്ങള്‍ ബോധ്യപ്പെടുമെന്ന് സരിൻ പറഞ്ഞു. ഇരട്ട വോട്ടുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളോടാണ് ഭാര്യയുമായെത്തി സരിന്‍റെ മറുപടി. വസ്തുതയ്ക്ക് വിരുദ്ധമായി കാര്യങ്ങള്‍ പടച്ചുവിട്ടുവെന്നും തന്റെ വീട്ടില്‍ താമസിക്കുന്നത് കുടുംബസുഹൃത്ത് […]Read More

Gadgets

പാക് അധീന കാശ്മീരില്‍ ചാമ്പ്യന്‍സ് ട്രോഫിയുടെ പര്യടനം റദ്ദാക്കി ഐസിസി

പാക് അധീന കാശ്മീരില്‍ ചാമ്പ്യന്‍സ് ട്രോഫിയുടെ പര്യടനം റദ്ദാക്കി ഐസിസി. 2025 ചാമ്പ്യന്‍സ് ട്രോഫി കിരീടവുമായി പാക് അധീന കാശ്മീരിന്റെ ഭാഗമായ സ്‌കാര്‍ഡു, മുറെ, മുസാഫറാബാദ് എന്നീ പ്രദേശങ്ങളില്‍ പര്യടനം നടത്താന്‍ പാകിസ്താന്‍ ക്രിക്കറ്റ് ബോർഡ് തീരുമാനിച്ചിരുന്നു. ഇതാണ് ഐസിസി റദ്ദാക്കിയത്. ഈ നഗരങ്ങളെ ട്രോഫി പര്യടനയാത്രയില്‍ ഉള്‍പ്പെടുത്തുന്നതായി പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഐസിസിയുടെ തീരുമാനം. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ (ബിസിസിഐ) എതിര്‍പ്പിനെ തുടര്‍ന്നാണ് പാക് അധീന കാശ്മീരിലെ (പിഒകെ) തര്‍ക്കഭൂമിയുടെ പരിധിയില്‍ […]Read More

Gadgets

ഭക്തി സാന്ദ്രമായി സന്നിധാനം; ശബരിമല നട തുറന്നു

പമ്പ: ഈ വർഷത്തെ മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിന് ഇന്ന് തുടക്കം. മണ്ഡലകാല പൂജകൾക്കായി ശബരിമല നട തുറന്നു. നാല് മണിക്കാണ് മേൽശാന്തി പി.എൻ മഹേഷ് നട തുറന്ന് ദീപം തെളിയിച്ചത്. താഴമൺ മഠത്തിലെ പ്രത്യേക പരിശീലനത്തിനുശേഷം എത്തുന്ന നിയുക്ത മേൽശാന്തിമാരെ തന്ത്രി കണ്ഠര് രാജീവർ ക്ഷേത്രത്തിലേക്ക് ആനയിച്ചു. മേൽശാന്തിമാരെ കൈപിടിച്ചാണ് പതിനെട്ടാം പടികയറ്റി സന്നിധാനത്തിലേക്കെത്തിച്ചത്. തന്ത്രിമാരായ കണ്‌ഠരര് രാജീവര്, കണ്‌ഠരര് ബ്രഹ്മദത്തൻ എന്നിവരുടെ കാർമികത്വത്തിൽ ആദ്യം ശബരിമല മേൽശാന്തിയുടെയും പിന്നീട് മാളികപ്പുറം മേൽശാന്തിയുടെയും അഭിഷേകം ഉടൻ നടക്കും. നാളെ […]Read More

Gadgets

ആത്മകഥാ ബോംബ് ഒരു തരത്തിലും പാര്‍ട്ടിയെ ബാധിച്ചിട്ടില്ല, വിവാദം തള്ളി എം വി

തിരുവനന്തപുരം: ആത്മകഥാ വിവാദം തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ആത്മകഥാ ബോംബ് ഒരു തരത്തിലും പാര്‍ട്ടിയെ ബാധിച്ചിട്ടില്ല. വിഷയത്തില്‍ ഇ പി ജയരാജന്‍ നിയമനടപടി സ്വീകരിച്ചിട്ടുണ്ട്. പുസ്തകം വ്യാജമാണെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പൂര്‍ത്തിയാക്കാത്ത പുസ്തകത്തെ കുറിച്ചാണ് വിവാദം കനക്കുന്നത്. പ്രസിദ്ധീകരിക്കുന്നുവെന്ന് പറഞ്ഞ ദിവസം എഴുത്തുകാരന്‍ പറയുകയാണ് അയാള്‍ പുസ്തകം എഴുതി പൂര്‍ത്തിയായിട്ടില്ലെന്ന്. വിഷയം പാര്‍ട്ടി അന്വേഷിക്കേണ്ട ആവശ്യമില്ല. താന്‍ എഴുതിയത് എന്ന് പറഞ്ഞ് പ്രചരിപ്പിച്ചത് തെറ്റാണെന്നും ഇപി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം […]Read More

Gadgets

ആത്മകഥാ വിവാദം; സെക്രട്ടേറിയറ്റ് തീരും മുൻപ് വിശദീകരണം നൽകി ഇ പി മടങ്ങി

തിരുവനന്തപുരം: ആത്മകഥാ വിവാദത്തിൽ പാർട്ടിക് വിശദീകരണം നൽകി ഇ പി ജയരാജൻ. വിവാദം ഗൂഡാലോചനയെന്ന നിലപാട് ആവർത്തിച്ച ഇപി താൻ എഴുതിയതല്ല പുറത്തുവന്നതെന്നും പറഞ്ഞു. ശേഷം സെക്രട്ടേറിയറ്റ് തീരും മുൻപ് ഇപി യോഗത്തിൽ നിന്നും ഇറങ്ങി. അതേസമയം, ഇ പി ജയരാജന്റെ ആത്മകഥാ വിവാദത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്ന് ഡി സി ബുക്സ് സിഇഒ രവി ഡിസി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. നിലപാട് സമൂഹമാധ്യമത്തിലൂടെയാണ് വ്യക്തമാക്കിയത്. ഫെസിലിറ്റേറ്റർ മാത്രമാണ് ഡിസി ബുക്സ്. പൊതുരംഗത്ത് നിൽക്കുന്നവരെ ബഹുമാനിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. […]Read More

Gadgets

പി വി അൻവറിനെതിരെ ക്രിമിനൽ അപകീർത്തി കേസ് ഫയൽ ചെയ്ത് പി ശശി

കണ്ണൂ‍ർ: പി വി അൻവറിനെതിരെ ക്രിമിനൽ അപകീർത്തി കേസ് ഫയൽ ചെയ്ത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി. തലശ്ശേരി, കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രറ്റ് കോടതികളിലാണ് ഹർജി നൽകിയത്. പി വി അൻവറിന് പിന്നിൽ അധോലോക സംഘങ്ങളാണെന്ന് പി ശശി പറഞ്ഞു. സർക്കാരിന്റെ നീക്കങ്ങളിൽ ഈ അധോലോക സംഘങ്ങൾ അസ്വസ്ഥരാണ്. മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടാണ് തനിക്ക് നേരെയുള്ള ആക്രമണമെന്നും പി ശശി പറഞ്ഞു. മുഖ്യമന്ത്രിയെ ആക്രമിക്കുക, അദ്ദേഹത്തിന്റെ കുടുംബത്തെ ആക്രമിക്കുക എന്നിവയാണ് അൻവറിന്റെ ലക്ഷ്യം. മാധ്യമ ശ്രദ്ധ […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes