Latest News

Month: November 2024

Gadgets

കേന്ദ്ര സർക്കാർ സ്വീകരിച്ചത് ഒരിക്കലും കാണിക്കാൻ പാടില്ലാത്ത സമീപനം; മന്ത്രി കെ ​രാ​ജൻ

തിരുവനന്തപുരം: വയനാട്ടിൽ അർഹതപ്പെട്ട സഹായം കേന്ദ്രം നിഷേധിക്കുന്നുവെന്നും, കേരളത്തോട് മാത്രം എന്തുകൊണ്ടാണ് കേന്ദ്രത്തിന് ഈ സമീപനമെന്നും ചോദിച്ച് റവന്യൂ മന്ത്രി കെ ​രാ​ജൻ. കേന്ദ്രത്തിന്റേത് ദുരന്ത സമീപനമാണ്, കേരളത്തിന്റെ ആവശ്യങ്ങളിൽ ഇനിയും ആലോചിക്കുന്നു എന്നാണ് കേന്ദ്രം പറയുന്നത്. ഇനിയും എത്ര നാൾ കാത്തിരിക്കണം. മറ്റ് സംസ്ഥാനങ്ങൾക്ക് കൊടുത്ത സഹായം കേരളത്തിന് എന്തുകൊണ്ടില്ല എന്ന് കോടതി തന്നെ ചോദിച്ചില്ലേ എന്നും കെ രാജൻ മാധ്യമങ്ങളോട് പറഞ്ഞു. കോടതിയിൽ സർക്കാരിന് പ്രതീക്ഷയുണ്ട്. സുപ്രീംകോടതി തന്നെ ഇത്തരം ഘട്ടങ്ങളിൽ കേന്ദ്രം എങ്ങനെ […]Read More

Gadgets

വര്‍ഗീയത ഉപയോഗിച്ചു ജയിക്കാമെന്നാണ് ഇരു മുന്നണികളുടേയും ധാരണ; കെ സുരേന്ദ്രന്‍

തിരുവനന്തപുരം: യുഡിഎഫ് നടത്തുന്നത് സാമുദായിക പ്രചാരണമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. വര്‍ഗീയത ഉപയോഗിച്ചു ജയിക്കാമെന്നാണ് ഇരു മുന്നണികളുടേയും ധാരണ. തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. ‘ഇരു മുന്നണികളും വര്‍ഗീയ പ്രചരണം നടത്തുകയാണ്. വര്‍ഗീയത ഉപയോഗിച്ചു ജയിക്കാമെന്നാണ് ധാരണ. എസ്ഡിപിഐ പരസ്യ പിന്തുണ യുഡിഎഫിന് നല്‍കി. അവര്‍ വ്യാപക വര്‍ഗീയപ്രചാരണം നടത്തുകയാണ്. കോണ്‍ഗ്രസ് നേതാക്കള്‍ എസ്ഡിപിഐ പിന്തുണ വേണ്ടെന്ന് പറയുന്നില്ല. വി ഡി സതീശന്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുമായി ചര്‍ച്ച നടത്തി. […]Read More

Gadgets

ഡ്രൈവിങ് ലൈസന്‍സ് കിട്ടിയതിന്റെ ആഘോഷം അതിരുകടന്നു; വിദ്യാർത്ഥിക്ക് കിട്ടിയത് എട്ടിന്റെ പണി

കൊച്ചി: ഡ്രൈവിങ് ലൈസന്‍സ് കിട്ടിയതിന്റെ ആഘോഷം അതിരുകടന്നപ്പോള്‍ വിദ്യാർത്ഥിക്ക് കിട്ടിയത് എട്ടിന്റെ പണി. തൃക്കാക്കര ഭാരതമാതാ കോളേജ് വിദ്യാര്‍ത്ഥിയുടെ ലൈസന്‍സാണ് മണിക്കൂറുകള്‍ക്കുള്ളില്‍ സസ്‌പെന്‍ഡ് ചെയ്തത്. കൊച്ചി കാക്കനാടാണ് സംഭവം. ലൈസന്‍സ് കിട്ടിയ സന്തോഷം പങ്കുവെക്കാന്‍ കൂട്ടുകാര്‍ക്കൊപ്പം ‘റൈഡ്’ പോയതാണ് വിദ്യാര്‍ത്ഥി. രണ്ട് പേരെയാണ് തനിക്കൊപ്പം ബൈക്കില്‍ കയറ്റിയത്. രണ്ട് ബൈക്കില്‍ മൂന്ന് പേര്‍ വീതം യാത്ര ചെയ്യുന്നത് അതുവഴി പോവുകയായിരുന്ന എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒയുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് ഇവരെ ഓഫീസിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ബൈക്ക് ഓടിച്ചതില്‍ ഒരു വിദ്യാര്‍ത്ഥിക്ക് രാവിലെയാണ് […]Read More

Gadgets

ചേവായൂർ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ്: വോട്ടർമാരുമായി എത്തിയ വാഹനങ്ങൾക്കുനേരെ കല്ലേറ്

കോഴിക്കോട്: ചേവായൂര്‍ സഹകരണ ബാങ്കില്‍ വോട്ടുചെയ്യാനെത്തിയ വാഹനങ്ങള്‍ക്ക് നേരെ കല്ലേറ്. ഔദ്യോഗിക പാനല്‍ ഏര്‍പ്പെടുത്തിയ വാഹനങ്ങള്‍ക്ക് നേരെയാണ് കല്ലേറുണ്ടായത്. മൂന്ന് വാഹനങ്ങളിലായായിരുന്നു വോട്ടര്‍മാരുടെ സംഘം പുറപ്പെട്ടത്. കൊയിലാണ്ടിയില്‍ വെച്ചായിരുന്നു വാഹനത്തിന് നേരെ കല്ലേറുണ്ടായത്. പറയഞ്ചേരി ഗവ.ബോയ്സ് ഹയർസെക്കന്ററി സ്കൂളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. കോണ്‍ഗ്രസ് വിമതരില്‍ നിന്ന് ഭരണം പിടിക്കാന്‍ ഔദ്യോഗിക പാനല്‍ മത്സര രംഗത്തുണ്ട്. സിപിഐഎം പിന്തുണയോടെയാണ് വിമത കോണ്‍ഗ്രസ് വിഭാഗം മത്സരിക്കുന്നത്. ബാങ്ക് ഭരണസമിതിയും ഡിസിസിയും തമ്മിലുള്ള അഭിപ്രായ വ്യത്യാസമാണ് പ്രതിസന്ധിക്ക് കാരണമായത്. ബാങ്ക് തിരഞ്ഞെടുപ്പ് […]Read More

Gadgets

ശുചീകരണ തൊഴിലാളികളെ ജാതി വിളിച്ച് അധിക്ഷേപിച്ചിട്ടില്ല; കൗൺസിലർ ഗായത്രി ബാബു

തിരുവനന്തപുരം: നഗരസഭാ കവാടത്തിന് മുൻപിൽ പ്രതിഷേധിക്കുന്ന ശുചീകരണ തൊഴിലാളികളെ ജാതി വിളിച്ച് അധിക്ഷേപിച്ചിട്ടില്ലെന്ന് കൗൺസിലറായ ഗായത്രി ബാബു.തൊഴിലാളികളുടെ മാലിന്യം ശേഖരിക്കുന്ന 12 ഓളം വാഹനങ്ങള്‍ നഗരസഭ പിടിച്ചെടുത്തിരുന്നു. അവ വിട്ടുനൽകണം എന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. ഇതിനിടയിലാണ് തൊഴിലാളികൾ ഗായത്രി ബാബു തങ്ങളുടെ ജാതി വിളിച്ച് അധിക്ഷേപിച്ചെന്ന് ആരോപിച്ചത്. എന്നാൽ അത്തരത്തിൽ ഒന്നും ഉണ്ടായിട്ടില്ലെന്നും ആരോപണം വെറുതെയാണെന്നും ഗായത്രി ബാബു പറഞ്ഞു. കേരളത്തിൽ തോട്ടിപ്പണി അവസാനിപ്പിച്ച ഒരു പാർട്ടിയാണ് സിപിഐഎം. മനുഷ്യമലിനങ്ങൾ കൈകാര്യം ചെയേണ്ടത് ഇങ്ങനെയല്ല. ഇവർ ഹരിതകർമസേനയുടെ ഭാഗമാക്കണം. […]Read More

Gadgets

നാടകസംഘം സഞ്ചരിച്ച ബസ് മറിഞ്ഞുണ്ടായ അപകടം; മരിച്ച അഭിനേത്രികളുടെ സംസ്കാരം ഇന്ന്

കായംകുളം: കണ്ണൂര്‍ മലയാംപടിയിൽ നാടകസംഘം സഞ്ചരിച്ച ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച അഭിനേത്രികളുടെ സംസ്കാരം ഇന്ന്. രാവിലെ എട്ട് മണി മുതൽ തുടങ്ങുന്ന പൊതുദർശനത്തിന് ശേഷമാകും സംസ്കാരം. അപകടത്തിൽ മരിച്ച അഞ്ജലിക്കും ജെസ്സിക്കും എല്ലാ ആദരങ്ങളോടെയും വിട നൽകാൻ ഒരുങ്ങുകയാണ് നാട്. കഷ്ടതകൾ മാത്രം നിറഞ്ഞ ജീവിത സാഹചര്യങ്ങളോട് പടപൊരുതിവന്നിരുന്ന ജെസ്സിയുടെ വേർപ്പാട്, വലിയ വേദനയാണ് സഹപ്രവർത്തകരിൽ ഉണ്ടാക്കിയത്. ഭർത്താവിന്റെ മരണവും വീട് എന്ന സ്വപ്നവും എല്ലാം ബാക്കിയാക്കി, ഒറ്റ മകളെ തനിച്ചാക്കിയാണ് ജെസ്സി മടങ്ങുന്നത്. മൂന്നാം […]Read More

Gadgets

തിരുവനന്തപുരം നഗരസഭയില്‍ വീണ്ടും ശുചീകരണ തൊഴിലാളികളുടെ പ്രതിഷേധം

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയില്‍ വീണ്ടും ശുചീകരണ തൊഴിലാളികളുടെ പ്രതിഷേധം. നഗരസഭ കവാടത്തിനു മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കിയാണ് ശുചീകരണ തൊഴിലാളികൾ പ്രതിഷേധിക്കുന്നത്. നഗരസഭയുടെ ഗേറ്റിന് ഇരുവശവും മറ്റ് തൊഴിലാളികള്‍ മുദ്രാവാക്യം വിളിച്ചുമാണ് ഇവരുടെ പ്രതിഷേധം. ഇന്നുമുതല്‍ സമരം ശക്തമാക്കുമെന്നാണ് ശുചീകരണ തൊഴിലാളികള്‍ പറയുന്നത്. പെട്രോളും കൊടി തോരണങ്ങളുമായാണ് പ്രതിഷേധിക്കുന്നത്. തൊഴിലാളികളുടെ മാലിന്യം ശേഖരിക്കുന്ന 12 ഓളം വാഹനങ്ങള്‍ പിടിച്ചെടുത്തിരുന്നു. അത് വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. നേരത്തെ ഈ വാഹനങ്ങള്‍ തിരികെ നല്‍കാമെന്ന് മേയര്‍ ആര്യ […]Read More

Gadgets

സെഞ്ച്വറിക്ക് പിന്നാലെ റെക്കോർഡുകളുമായി സഞ്ജു

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടി20 പരമ്പരയില്‍ രണ്ടാം സെഞ്ചുറി നേടിയതോടെ സഞ്ജു സാംസണ്‍ ചില റെക്കോര്‍ഡുകളും സ്വന്തമാക്കി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നാലാം ടി20യില്‍ 56 പന്തുകള്‍ നേരിട്ട സഞ്ജു 109 റണ്‍സാണ് നേടിയത്. ഒമ്പത് സിക്‌സും ആറ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്‌സ്. സഞ്ജുവിന് പിന്നാലെ തിലക് വര്‍മയും (120) സെഞ്ചുറി നേടിയിരുന്നു. ഇരുവരുടെ ബാറ്റിംഗ് കരുത്തില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 283 റണ്‍സാണ് ഇന്ത്യ അടിച്ചെടുത്തത്. ടി20 കരിയറില്‍ സഞ്ജുവിന്റെ മൂന്നാം ടി20 സെഞ്ചുറിയാണിത്. ഇതോടെ ഒരു കലണ്ടര്‍ […]Read More

Gadgets

17 വർഷത്തിന് ശേഷം പ്രധാനമന്ത്രി ഇന്ന് നൈജീരിയയിലേക്ക്; ബ്രസീലിൽ ജി20 യിൽ പങ്കെടുക്കും

ന്യൂഡൽഹി: മൂന്ന് രാജ്യങ്ങളിലെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യാത്ര തിരിക്കും. നൈജീരിയ, ബ്രസീൽ, ഗയാന എന്നീ രാജ്യങ്ങളിലേക്കാണ് മോദിയുടെ യാത്ര. ഉച്ചയ്ക്ക് 1 മണിക്ക് യാത്രതിരിക്കുന്ന മോദി നൈജീരിയൻ സമയം ഒമ്പത് മണിക്ക് തലസ്ഥാനമായ അബുജയിൽ എത്തും. പതിനേഴ് വർഷത്തിനു ശേഷമാണ് ഇന്ത്യൻ പ്രധാനമന്ത്രി നൈജീരിയയിൽ എത്തുന്നത്. നൈജീരിയയുമായുള്ള സഹകരണം ശക്തമാക്കാനുള്ള ചർച്ച മോദിയുടെ സന്ദർശനവേളയിൽ നടക്കും. ബ്രസീലിൽ നടക്കുന്ന ജി ഇരുപത് ഉച്ചകോടിയിൽ മോദി പങ്കെടുക്കും. റഷ്യ യുക്രെയിൻ സംഘർഷം, പശ്ചിമേഷ്യയിലെ സംഘർഷം […]Read More

Gadgets

ഉത്തർപ്രദേശിൽ ആശുപത്രിയിൽ വൻതീപിടിത്തം, 10 നവജാത ശിശുക്കൾ വെന്തുമരിച്ചു

ലക്‌നൗ: ഉത്തർപ്രദേശ് ഝാൻസിയിലെ മഹാറാണി ലക്ഷ്മിഭായ് ആശുപത്രിയിൽ വൻ തീപിടിത്തം. മെഡിക്കൽ കോളേജിലെ നവജാത ശിശുക്കളുടെ എൻഐസിയുലുണ്ടായ തീപിടിത്തത്തിൽ 10 നവജാത ശിശുക്കൾ മരിച്ചു. 16 കുഞ്ഞുങ്ങളുടെ നില ഗുരുതരമാണ്. ഷോർട് സർക്യൂട്ടിനെ തുടർന്നാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക വിലയിരുത്തൽ. തീപിടിത്തമുണ്ടായ സമയം തീവ്ര പരിചരണ വിഭാഗത്തിൽ അൻപതോളം നവജാത ശിശുക്കളാണ് ഉണ്ടായിരുന്നതെന്ന് അധികൃതർ അറിയിച്ചു. വെള്ളിയാഴ്ച രാത്രി 10.35 ഓടെയാണ് തീപിടിത്തമുണ്ടായത്. ഉടനടി 37 കുട്ടികളെ സുരക്ഷിതമായി രക്ഷപ്പെടുത്തി. എന്നാൽ പത്ത് കുഞ്ഞുങ്ങൾ മരണപ്പെട്ടു. തീപിടിത്തത്തിന്റെ കാരണം […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes