Latest News

Month: November 2024

Gadgets

സന്ദീപിൻ്റെ കോൺഗ്രസ് പ്രവേശനം; ചില തീരുമാനങ്ങൾ എടുക്കുന്നതും, രഹസ്യമായി വയ്ക്കുന്നതും രാഷ്ട്രീയ കൗശലമാണെന്ന്

തിരുവനന്തപുരം: സന്ദീപിൻ്റെ കോൺഗ്രസ് പ്രവേശനം പുരപ്പുറത്തു കയറി നിന്ന് പ്രഖ്യാപിച്ചിട്ടില്ലെന്ന് വി ഡി സതീശൻ. ചില തീരുമാനങ്ങൾ എടുക്കുന്നതും, ചില കാര്യങ്ങൾ രഹസ്യമായി വയ്ക്കുന്നതും രാഷ്ട്രീയ കൗശലമാണെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. സന്ദീപിനെ കൊണ്ടുവരാൻ നേരത്തേ തീരുമാനിച്ചിരുന്നു. സിപിഐഎം ഗുഡ് സർട്ടിഫിക്കറ്റ് നൽകട്ടെ എന്ന് കരുതി കാത്തിരുന്നതാണ്. സന്ദീപ് വാര്യർ ക്രിസ്റ്റൽ ക്ലിയർ ആണെന്നാണ് സിപിഐഎമ്മിൽ എല്ലാവരും പറഞ്ഞത്. കോൺ​ഗ്രസിൽ ചേർന്നപ്പോൾ ബാബരി മസ്ജിദ് ഒക്കെ പ്രശ്നമായി. സന്ദീപ് സിപിഐഎമ്മിൽ ചേർന്നിരുന്നെങ്കിൽ ഇതൊന്നും ഉണ്ടാകില്ലായിരുന്നു. സ്വയം പരിഹാസ്യനാവുകയാണ് […]Read More

Gadgets

ജെമിനി എഐയുടെ കരുത്തിൽ പുതിയ ഇമേജ് ജനറേഷൻ ഫീച്ചറുമായി ഗൂഗിൾ

ജെമിനി എഐ മോഡൽ കരുത്ത് പകരുന്ന ഒരു പുതിയ ഇമേജ് ജനറേഷൻ ഫീച്ചർ ഗൂഗിൾ ഡോക്‌സിൽ അവതരിപ്പിച്ച് ​ഗൂ​ഗിൾ. ഗൂഗിൾ ഡോക്സിലെ ഫുൾ ബ്ലീഡ് കവർ ചിത്രങ്ങളും ഗൂഗിൾ സ്ലൈഡിലെ എഐ ജനറേറ്റഡ് ഇമേജുകളും അടുത്തിടെ ​ഗൂ​ഗിൾ അവതരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉപയോക്താക്കൾക്ക് കൂടുതൽ ക്രിയാത്മകമായ ഓപ്ഷനുകൾ നൽകുന്ന ഫീച്ച‍ർ ​ഗൂ​ഗിൾ ഡോക്സിൽ അവതരിപ്പിച്ചിരിക്കുന്നത്. നേരത്തെയുണ്ടായിരുന്നതിനെക്കാളും ഡീറ്റെയ്ലായി ഇപ്പോൾ നിങ്ങൾക്ക് ആളുകളുടെയും ലാൻഡ്‌സ്‌കേപ്പുകളുടെയും മറ്റും ഫോട്ടോറിയലിസ്റ്റിക് ഇമേജുകൾ സൃഷ്‌ടിക്കാനാകുമെന്നാണ് പുതിയ ഫീച്ചറിനെക്കുറിച്ച് ​ഗൂ​ഗിൾ ബ്ലോ​ഗ് പോസ്റ്റ് വഴി […]Read More

Gadgets

നാളെ കോഴിക്കോട് ജില്ലയിൽ ഹർത്താൽ

കോഴിക്കോട് ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തെ തുടർന്ന് കോഴിക്കോട് ജില്ലിയില്‍ നാളെ ഹർത്താല്‍ പ്രഖ്യാപിച്ച്‌ കോണ്‍ഗ്രസ്. രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെയാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഡിസിസി പ്രസിഡന്റ്‌ പ്രവീണ്‍, എംകെ രാഘവൻ എംപി എന്നിവരാണ് വാർത്താസമ്മേളനത്തില്‍ ഹർത്താല്‍ പ്രഖ്യാപിച്ചത്. ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പില്‍ കേട്ടുകേള്‍വി ഇല്ലാത്ത അതിക്രമം ഉണ്ടായെന്നും എല്ലാറ്റിനും നേതൃത്വം നല്‍കിയത് സിപിഎം ആണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. 5000 ഓളം കള്ളവോട്ട് സിപിഎം ചെയ്തു. 10000 കോണ്‍ഗ്രസ് […]Read More

Gadgets

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തെ സ്വാഗതം ചെയ്ത് പാണക്കാട് സയ്യിദ് മുനവര്‍ അലി

മലപ്പുറം: സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തെ സ്വാഗതം ചെയ്ത് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് മുനവര്‍ അലി ശിഹാബ് തങ്ങള്‍. ‘വെൽകം ബ്രോ’ എന്നെഴുതിയ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുനവര്‍ അലി ശിഹാബ് തങ്ങള്‍ സന്ദീപിനെ സ്വാഗതം ചെയ്തത്. ഫേസ്ബുക്കിൽ സന്ദീപിൻ്റെ ചിത്രത്തിൻ്റെ തലക്കെട്ടായി ആണ് ‘വെൽകം ബ്രോ’ എന്ന് എഴുതിയിരുന്നത്. സാദിഖലി ശിഹാബ് തങ്ങളും സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തെ സ്വാഗതം ചെയ്തിരുന്നു. സന്ദീപ് വാര്യരുടെ മനസ് മാറിയാണ് കോണ്‍ഗ്രസിലേക്ക് വന്നതെന്നായിരുന്നു സാദിഖലി ശിഹാബ് […]Read More

Gadgets

വ്യാജ വോട്ട് വിവാദം; ക്രമക്കേട് ഉണ്ടെങ്കില്‍ പ്രത്യേക പട്ടിക ഉടനുണ്ടാകുമെന്ന് ജില്ലാ കളക്ടര്‍

പാലക്കാട്: പാലക്കാട്ടെ വ്യാജ വോട്ട് വിവാദത്തില്‍ പ്രതികരിച്ച് പാലക്കാട് ജില്ലാ കളക്ടര്‍ ഡോ എസ് ചിത്ര. വ്യാജ വോട്ട്, ഇരട്ട വോട്ട് സംബന്ധിച്ച് പരാതി ലഭിച്ചിട്ടുണ്ട്. വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട് ലഭിച്ച എല്ലാ പരാതികളും കൃത്യമായി അന്വേഷിച്ചുവരികയാണ്. ക്രമക്കേട് ഉണ്ടെങ്കില്‍ പ്രത്യേക പട്ടിക ഉടനുണ്ടാകുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. ക്രമക്കേട് ഉണ്ടെന്ന് വ്യക്തമായാല്‍ പ്രത്യേക പട്ടിക തയ്യാറാക്കി പ്രിസൈഡിങ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കുമെന്ന് കളക്ടർ പറഞ്ഞു. ഫീല്‍ഡ് തലത്തിലും ഓഫീസ് തലത്തിലും കൃത്യമായി പരിശോധനകള്‍ നടത്തുന്നുണ്ട്. നടപടിക്രമങ്ങള്‍ പൂര്‍ണമായി […]Read More

Gadgets

സഹിഷ്ണുതയുടേയും ഉൾക്കൊള്ളലിന്റേയും രാഷ്ട്രീയത്തിന്റെ കൈ പിടിക്കാൻ ആര്‌ തയ്യാറായാലും അവർക്ക് സ്വാഗതം; വി

പാലക്കാട്: ബിജെപി വിട്ട് കോൺ​ഗ്രസിലേക്ക് എത്തിയ സന്ദീപ് വാര്യരെ സ്വാ​ഗതം ചെയ്ത് കെ പി സി സി വൈസ് പ്രസിഡൻ്റ് വി ടി ബൽറാം. വെറുപ്പും വിദ്വേഷവും ഉത്പാദിപ്പിക്കുന്ന ഒരു ഫാക്ടറിയായ സംഘ്‌ പരിവാറിൽ നിന്ന് ‌സഹിഷ്ണുതയുടേയും ഉൾക്കൊള്ളലിന്റേയും രാഷ്ട്രീയത്തിന്റെ കൈ പിടിക്കാൻ ആര്‌ തയ്യാറായാലും അവർ സ്വാഗതം ചെയ്യപ്പെടേണ്ടതാണെന്നാണ് വി ടി ബൽറാം ഫേസ് ബുക്കിൽ കുറിച്ചത്. രാഷ്ട്രീയ പ്രവർത്തനത്തിൽ കൃത്യമായ തിരുത്ത്‌ വരുത്താൻ തയ്യാറായ സന്ദീപ്‌ വാര്യർക്ക്‌ അഭിവാദനങ്ങളും വി ടി ബൽറാം അറിയിച്ചിട്ടുണ്ട്. […]Read More

Gadgets

വര്‍ഗീയതയുടെ കാളീയനെ കഴുത്തില്‍ അണിഞ്ഞ് അലങ്കാരമായി കൊണ്ടു നടക്കാന്‍ കോണ്‍ഗ്രസിന് മാത്രമേ പറ്റുള്ളൂ;

പാലക്കാട്: ബിജെപിയിൽ നിന്ന് കോൺഗ്രസിലെത്തിയ സന്ദീപ് വാര്യരെ പരിഹസിച്ച് മന്ത്രി എം ബി രാജേഷ്. വര്‍ഗീയതയുടെ കാളീയനെ കഴുത്തില്‍ അണിഞ്ഞ് അലങ്കാരമായി കൊണ്ടു നടക്കാന്‍ കോണ്‍ഗ്രസിന് മാത്രമേ പറ്റുള്ളൂവെന്ന് മന്ത്രി പറഞ്ഞു. തങ്ങളെ സംബന്ധിച്ച് സന്ദീപ് വാര്യരെ പോലൊരാളെ എടുക്കുന്നത് ചിന്തിക്കാന്‍ പോലും സാധിക്കില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ‘മൂവായിരം നാലായിരമെണ്ണത്തിനെ കഴുത്തില്‍ ടയറിട്ട് തീ കൊളുത്തി ചുട്ടു കൊന്നാല്‍ ഒതുങ്ങിക്കോളും എന്നതു പോലുള്ള നൂറു കണക്കിന് വിദ്വേഷ പ്രസ്താവനകള്‍ നടത്തിയ ഒരാളെ കോണ്‍ഗ്രസ് തലയില്‍ കൊണ്ടുനടക്കട്ടേ, ഞങ്ങള്‍ക്ക് […]Read More

Gadgets

സന്ദീപ് പഴയ ഓർമ്മയിൽ ആണ് പോകുന്നതെങ്കിൽ കോൺഗ്രസ്‌ പറ്റിയ സ്ഥലമാണ്; മന്ത്രി മുഹമ്മദ്

തിരുവനന്തപുരം: ബിജെപി വിട്ട് കോൺ​ഗ്രസിലേക്ക് എത്തിയ സന്ദീപ് വാര്യരെയും കോൺ​ഗ്രസിനെയും പരിഹസിച്ച് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. സന്ദീപ് പഴയ ഓർമ്മയിൽ ആണ് പോകുന്നതെങ്കിൽ കോൺഗ്രസ്‌ പറ്റിയ സ്ഥലമാണെന്നും, സന്ദീപ് ബിജെപിയെ ഉപേക്ഷിച്ചത് ആണോ ബിജെപിയുടെ രാഷ്ട്രീയത്തെ ഉപേക്ഷിച്ചതാണോ എന്ന് സംശയമുണ്ടെന്നും റിയാസ് മാധ്യമങ്ങളോട് പ്രതികരിച്ചു. മത വർഗീയത ഉപേക്ഷിച്ചാൽ സന്തോഷം. അതല്ല പഴയ ഓർമ്മയിൽ ആണ് പോകുന്നത് എങ്കിൽ കോൺഗ്രസ്‌ പറ്റിയ സ്ഥലം. ആർഎസ്എസ് ശാഖക്ക് കാവൽ നിൽക്കണം എന്ന് തോന്നിയാൽ കെപിസിസി പ്രസിഡന്റ്‌ ഉണ്ട്, […]Read More

Gadgets

ഇത്രയും കാലം ഛർദ്ദിച്ചതൊക്കെ വിഴുങ്ങണ്ടേ?; പത്മജ വേണുഗോപാൽ

പാലക്കാട്: ബിജെപി വിട്ട് കോൺ​ഗ്രസിലേക്ക് എത്തിയ സന്ദീപ് വാര്യരെ പരിഹസിച്ച് ബിജെപി നേതാവ് പത്മജ വേണുഗോപാൽ. എത്ര വലിയ കുഴിയിൽ ആണ് വീണിരിക്കുന്നത് എന്ന് സന്ദീപ് വാര്യർക്ക് അറിയില്ലെന്നാണ് പത്മജ പ്രതികരിച്ചത്. ഇത്രയും കാലം ഛർദ്ദിച്ചതൊക്കെ വിഴുങ്ങണ്ടേയെന്നും പത്മജ വേണുഗോപാൽ ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു. മുങ്ങാൻ പോകുന്ന കപ്പലിലാണ് സന്ദീപ് വാര്യർ കയറിയതെന്നും ഇലക്ഷൻ വരെയേ സന്ദീപിനെ കോൺ​ഗ്രസിന് ആവശ്യമുള്ളൂവെന്നും പോസ്റ്റിൽ പറയുന്നു. സ്നേഹത്തിന്റെ കടയിൽ അല്ലാ സന്ദീപ് മെമ്പർഷിപ് എടുത്തത്. വെറുപ്പിന്റെയും പാപികളുടെയും ഇടയിലേക്കാണ് ചെന്ന് […]Read More

Gadgets

സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്; ചേവായൂരിൽ വീണ്ടും സംഘർഷം

കോഴിക്കോട് ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷം തെരുവുയുദ്ധമായി മാറി. രാവിലെ നടന്ന സംഘര്‍ഷത്തിന് പിന്നാലെ ഉച്ചയ്ക്കുശേഷം കോണ്‍ഗ്രസ് പ്രവര്‍ത്തകരും സിപിഎം പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. കോണ്‍ഗ്രസ് വിമതരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മിലും ഏറ്റുമുട്ടി. പൊലീസ് ഇടപെട്ടെങ്കിലും സംഘര്‍ഷം നിയന്ത്രിക്കാനായിട്ടില്ല. തെരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലത്തെ റോഡില്‍ വെച്ചാണ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്. പരസ്പരം കസരേകള്‍ എടുത്താണ് തല്ലിയത്. സംഘര്‍ഷത്തിനിടെ പൊലീസ് നോക്കുകുത്തിയാകുന്ന അവസ്ഥയാണുണ്ടായത്. സ്ഥലത്തുള്ള പ്രവര്‍ത്തകരെ നിയന്ത്രിക്കാൻ പൊലീസിനായിട്ടില്ല. വോട്ടര്‍മാരുമായി എത്തിയ വാഹനങ്ങളും സംഘര്‍ഷത്തിനിടെ ആക്രമിച്ചു. വൈകിട്ട് […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes