Latest News

Month: November 2024

Gadgets

സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയ പരാമര്‍ശം ദൗര്‍ഭാഗ്യകരം; പി കെ കുഞ്ഞാലിക്കുട്ടി

പാലക്കാട്: മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പരാമര്‍ശം ദൗര്‍ഭാഗ്യകരമാണെന്നും സമൂഹം ഉള്‍ക്കൊള്ളാത്ത ഒന്നാണെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. ഗവണ്‍മെന്റിന് പറ്റാത്തത് പാണക്കാട്ടെ തങ്ങള്‍ ചെയ്യുന്നതിലുള്ള അസൂയയാണ് മുഖ്യമന്ത്രിക്ക്. മുനമ്പം വിഷയത്തിലടക്കം മതസൗഹാര്‍ദ്ദം കാത്തുസൂക്ഷിക്കാന്‍ സാദിഖലി തങ്ങളുടെ ഇടപെടല്‍ ജനങ്ങള്‍ കാണുന്നുണ്ട്. ജനങ്ങളുടെ ഹൃദയത്തിലാണ് പാണക്കാട് തങ്ങന്മാരുടെ സ്ഥാനമെന്നും ഗവണ്‍മെന്റിന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. രാഷ്ട്രീയ പ്രക്ഷുബ്ദതയുടെ കാലത്ത് ശിഹാബ് […]Read More

Gadgets

സന്നിധാനത്തെത്തുന്ന കുഞ്ഞുങ്ങള്‍ക്ക് ദര്‍ശനത്തിന് ഇനി പ്രത്യേക പരിഗണന

ശബരിമല: സന്നിധാനത്തെത്തുന്ന കുഞ്ഞുങ്ങള്‍ക്ക് ദര്‍ശനത്തിന് ഇനി പ്രത്യേക പരിഗണന നല്‍കും. മുതിര്‍ന്ന അയ്യപ്പന്‍മാര്‍ക്കും മാളികപ്പുറങ്ങള്‍ക്കും അംഗപരിമിതര്‍ക്കും പ്രത്യേക പരിഗണന ലഭ്യമാണ്. വലിയ നടപ്പന്തലില്‍ ഒരു വരിയാണ് അവര്‍ക്കായി ഒഴിച്ചിട്ടിരിക്കുന്നത്. കൂടാതെ പതിനെട്ടാംപടി കയറിയെത്തുമ്പോള്‍ ഫ്‌ളൈ ഓവര്‍ വഴിയല്ലാതെ നേരിട്ട് ദര്‍ശനത്തിന് അനുവദിക്കുന്നുണ്ട്. കൊച്ചുകുട്ടികള്‍ക്കൊപ്പം മുതിര്‍ന്ന ഒരാളെയും നേരിട്ട് ദര്‍ശനത്തിനായി കടത്തിവിടുന്നുമുണ്ട്. എന്നാല്‍ ഇക്കാര്യങ്ങള്‍ അറിയാത്ത പല ഭക്തരും ഫ്‌ളൈ ഓവര്‍ വഴിയും പോകാറുണ്ട്. സംഘമായി എത്തുന്ന ഭക്തര്‍ കൂട്ടം തെറ്റിപ്പോകുമോ എന്ന ഭയത്താലാണ് പലപ്പോഴും ഇങ്ങനെയുള്ള സൗകര്യങ്ങള്‍ […]Read More

Gadgets

മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് എന്‍പിപി

ഇംഫാല്‍: മണിപ്പൂരില്‍ ബിജെപി നയിക്കുന്ന സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് എന്‍പിപി. സംസ്ഥാനത്തെ ക്രമസമാധാനപാലനം നടപ്പിലാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ആരോപിച്ചാണ് പിന്തുണ പിന്‍വലിച്ചത്. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദയ്ക്ക് ഔദ്യോഗികമായ അയച്ച കത്തിലൂടെയാണ് കോണ്‍റാഡ് സംഗ്മ നയിക്കുന്ന എന്‍പിപി പിന്തുണ പിന്‍വലിക്കുകയാണെന്ന് പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ അക്രമസംഭവങ്ങള്‍ അവസാനിപ്പിച്ച് സമാധാനാന്തരീക്ഷം കൊണ്ടുവരുന്നതില്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങും സര്‍ക്കാരും പരാജയപ്പെട്ടെന്ന് കത്തില്‍ ആരോപിക്കുന്നു. 60 അംഗ നിയമസഭയില്‍ ഏഴ് സീറ്റുകളാണ് എന്‍പിപിക്കുള്ളത്. എന്‍പിപി പിന്തുണ പിന്‍വലിച്ചത് ബിജെപി […]Read More

Gadgets

പുഷ്പ 2വിന്റെ ട്രെയ്‌ലർ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകർ

ഈ വര്‍ഷത്തെ ഏറ്റവും ഹൈപ്പുള്ള ചിത്രങ്ങളിലൊന്നായ പുഷ്പ 2വിന്റെ ട്രെയ്‌ലറെത്തി. അല്ലു അര്‍ജുന്‍ നായകനായ പുഷ്പയായി വീണ്ടുമൊരിക്കല്‍ കൂടി എത്തുമ്പോള്‍ അപ്പുറത്തുള്ള ഫഹദ് ഫാസിലിന്റെ ഭന്‍വര്‍ സിംഗ് ഷെഖാവത്തും അതിശക്തനായി നില്‍പ്പുണ്ട്. ആദ്യ ഭാഗത്തിനേക്കാള്‍ സ്‌ക്രീന്‍സ്‌പേസും സമയവും ഇത്തവണ ഭന്‍വര്‍ സിംഗ് ഷെഖാവത്തിനുണ്ടാകുമെന്ന് ഉറപ്പ് നല്‍കും വിധമാണ് ട്രെയ്‌ലറില്‍ ഫഹദിനെ അവതരിപ്പിച്ചിരിക്കുന്നത്. ആക്ഷനിലും അഭിനയത്തിലുമെല്ലാം തുല്യശക്തികള്‍ തമ്മിലുള്ള ഒരു നേര്‍ക്കുനേര്‍ പോരാട്ടത്തിന്റെ സാധ്യതയാണ് ട്രെയ്‌ലര്‍ തുറന്നുവെക്കുന്നത്. പുഷ്പ 1 ഒരു ഇന്‍ട്രോ പോലെയായിരുന്നു. പുഷ്പ 2 ലാണ് […]Read More

Gadgets

ചേവായൂരില്‍ കെ സുധാകരന്‍ നടത്തിയ കൊലവിളി പ്രസംഗത്തിനുള്ള മറുപടി ജനങ്ങള്‍ നല്‍കി; വി

കോഴിക്കോട്: ചേവായൂര്‍ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ സിപിഐഎം പിന്തുണയോടെ കോണ്‍ഗ്രസ് വിമത മുന്നണി വിജയിച്ചതില്‍ പ്രതികരണവുമായി മന്ത്രി വി എന്‍ വാസവന്‍. ചേവായൂരില്‍ കെ സുധാകരന്‍ നടത്തിയ കൊലവിളി പ്രസംഗത്തിനുള്ള മറുപടിയാണ് ജനങ്ങള്‍ നല്‍കിയത്. അതിന് മറ്റുള്ളവരെ പഴി പറഞ്ഞിട്ട് കാര്യമില്ല. സഹകരണ മേഖലയില്‍ യാതൊരു ആശയക്കുഴപ്പവുമില്ലെന്ന് വി എന്‍ വാസവന്‍ പറഞ്ഞു. കരുവന്നൂരില്‍ 132 കോടി രൂപ നിക്ഷേപകര്‍ക്ക് മടക്കി കൊടുത്തു. കരുവന്നൂര്‍ ബാങ്ക് പഴയതുപോലെ ഇപ്പോള്‍ കരുത്താര്‍ജിച്ചു മുന്നോട്ടു പോവുകയാണെന്നും ചേവായൂര്‍ വിഷയത്തില്‍ പരാതി […]Read More

Gadgets

സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരേ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

പാലക്കാട്: മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരേ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മുമ്പത്തെ പാണക്കാട് തങ്ങളെ എല്ലാവരും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നയാളാണെന്നും ഇപ്പോഴത്തെ സാദിഖലി തങ്ങളെപ്പോലെയല്ലയെന്നും മുഖ്യമന്ത്രി പറഞ്ഞു. പാലക്കാട് തിരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുമ്പോളാണ് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരേ രൂക്ഷ വിമർശനം ഉന്നയിച്ചത്. സാദിഖലി തങ്ങള്‍ ഇപ്പോള്‍ ജമാഅത്തെ ഇസ്ലാമിയുടെ ഒരു അനുയായിയുടെ മട്ടില്‍ പെരുമാറുന്നുവെന്നും മുഖ്യമന്ത്രി വിമർശിച്ചു. സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനം യുഡിഎഫ് ചെന്നുപെട്ടിട്ടുള്ള ഗതികേടാണന്നും മുഖ്യമന്ത്രി പറഞ്ഞു. […]Read More

Gadgets

ശ്രേയസ് അയ്യരിനായി ഡൽഹി ക്യാപിറ്റൽസ് രംഗത്തെത്തുമെന്ന് ഇന്ത്യൻ മുൻ താരം സുനിൽ ഗാവസ്കർ

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ മെഗാലേലത്തിൽ ശ്രേയസ് അയ്യരിനായി ഡൽഹി ക്യാപിറ്റൽസ് രംഗത്തെത്തുമെന്ന് ഇന്ത്യൻ മുൻ താരം സുനിൽ ഗാവസ്കർ. ‘കഴിഞ്ഞ ഐപിഎൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് വിജയിക്കുമ്പോൾ ശ്രേയസ് അയ്യരായിരുന്നു അവരുടെ നായകൻ. വീണ്ടും ശ്രേയസ് ലേലത്തിലേക്ക് പോകുമ്പോൾ കൊൽക്കത്ത വീണ്ടും ശ്രേയസിനായി രംഗത്തെത്തിയേക്കും. കൊൽക്കത്ത അങ്ങനെ ചെയ്തില്ലെങ്കിൽ ഡൽഹി ശ്രേയസിനായി രംഗത്തെത്തുമെന്നും സുനിൽ ഗാവസ്കർ പറഞ്ഞു. ഇന്ത്യൻ പ്രീമിയർ ലീഗ് 2025 മെഗാലേലത്തിന് മുമ്പായുള്ള റീടെൻഷൻ ലിസ്റ്റ് പുറത്തുവന്നപ്പോൾ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നിരയിൽ കഴിഞ്ഞ […]Read More

Gadgets

സന്ദീപിന് ഏഴര ശനി കാലത്തെ കണ്ടകശനി ആണ്, കണ്ടകശനി കൊണ്ടേ പോകൂവെന്നും പത്മജ

കൊച്ചി: സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനത്തെ രൂക്ഷമായി വിമർശിച്ച് ബിജെപി നേതാവ് പത്മജ വേണുഗോപാൽ. സന്ദീപിന് ഏഴര ശനി കാലത്തെ കണ്ടകശനി ആണെന്നും കണ്ടകശനി കൊണ്ടേ പോകൂവെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു. പല പാർട്ടികൾ മാറി വന്ന സന്ദീപ് വാര്യരെ കൊണ്ടു നടക്കാൻ മാത്രം അധഃപതിച്ചോ കോൺഗ്രസ്സും മുസ്ലിം ലീഗുമെന്നും അവർ ചോദിച്ചു. മൂന്നു പാർട്ടികൾ പരീക്ഷിച്ച സ്ഥിതിക്ക് കൊച്ചുകൊച്ചു പാർട്ടികൾ ഉണ്ടെന്നും അവരോടൊക്കെ ഒരു ബന്ധം വെക്കുന്നത് നന്നായിരിക്കുമെന്നും പത്മജ കുറിച്ചു. 20-ാം തീയതി കഴിഞ്ഞാൽ […]Read More

Gadgets

സന്ദീപ് വാര്യര്‍ ഗാന്ധി വധത്തെ ന്യായീകരിച്ച നേതാവാണ്; കെ മുരളീധരന്‍

തിരുവനന്തപുരം: സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തില്‍ എതിര്‍പ്പ് പരസ്യമാക്കി കെ മുരളീധരന്‍. സന്ദീപ് വാര്യര്‍ ഗാന്ധി വധത്തെ ന്യായീകരിച്ച നേതാവാണെന്നും അദ്ദേഹം രാഹുല്‍ ഗാന്ധിയെ വ്യക്തിപരമായി വിമര്‍ശിച്ചിട്ടുണ്ടെന്നും കെ മുരളീധരന്‍ ചൂണ്ടിക്കാണിച്ചു. ‘ഞാന്‍ അച്ചടക്കമുള്ള പാര്‍ട്ടി നേതാവാണ്. അദ്ദേഹത്തെ പാർട്ടിയിൽ എടുക്കാൻ തീരുമാനിച്ച സ്ഥിതിക്ക് അത് അംഗീകരിക്കുന്നു. കൂടുതലൊന്നും പറയാനില്ല. സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ വരുന്നത് അറിഞ്ഞത് ടിവിയിലൂടെയാണ്. ഞാന്‍ അറിയപ്പെടുന്ന ഒരു കോണ്‍ഗ്രസ് നേതാവല്ല, സാധാരണ പ്രവർത്തകനാണ്’, കെ മുരളീധരന്‍ പറഞ്ഞു. ഒരു നേതാവ് പാര്‍ട്ടി […]Read More

Gadgets

സന്തോഷ് കുറുവ സംഘാംഗം തന്നെയെന്ന് പൊലീസ്

മണ്ണഞ്ചേരിയിലെ മോഷണത്തിന് പിന്നില്‍ കുറുവാസംഘമെന്ന് സ്ഥിരീകരിച്ച്‌ പോലീസ്. അറസ്റ്റിലായ സന്തോഷ് സെല്‍വം ഈ സംഘത്തില്‍പ്പെട്ടയാളാണ്. 14 പേരടങ്ങുന്ന സംഘം താവളമടിച്ചിട്ടുണ്ട്. സന്തോഷിനെതിരെ തമിഴ് നാട്ടില്‍ 18 കേസും കേരളത്തില്‍ എട്ട് കേസുകളുമുണ്ട്. മോഷണത്തില്‍ സ്ത്രീകളുടെ പങ്ക് പരിശോധിക്കുമെന്നും പോലീസ് അറിയിച്ചു. കേസില്‍ സി.സി.ടി.വി. ദൃശ്യങ്ങള്‍ മാത്രം ആശ്രയിക്കാനാവുമായിരുന്നില്ല. വീട്ടുകാർ ആരും പ്രതികളില്‍ ആരെയും കണ്ടിരുന്നില്ല. കുറുവാസംഘത്തിന്റെ അകത്തുതന്നെയുള്ള സ്പർധ മുതലെടുത്ത് പ്രതികളിലെത്തുകയായിരുന്നു. ഇതുപ്രകാരം നടത്തിയ അന്വേഷണത്തിലാണ് ആലപ്പുഴ കേന്ദ്രീകരിച്ച്‌ പ്രവർത്തനം നടത്തുന്ന സന്തോഷ് സെല്‍വത്തിലെത്തിയതെന്നും ആലപ്പുഴ ഡിവൈ.എസ്.പി. […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes