ന്യൂഡൽഹി: രാജ്യത്തെ ആദ്യ വനിതാ സിഐഎസ്എഫ് റിസർവ് ബറ്റാലിയന് അനുമതി നൽകി കേന്ദ്ര സർക്കാർ. ഇതിനായി ഡൽഹിയിലെ സിഐഎസ്എഫ് ആസ്ഥാനത്ത് റിക്രൂട്ട്മെന്റും പ്രത്യേക പരിശീലന തയ്യാറെടുപ്പുകളും ആരംഭിച്ചിട്ടുണ്ട്. 1,000-ലധികം ഉദ്യോഗസ്ഥരെ ഉൾക്കൊള്ളുന്ന ബറ്റാലിയന് ആണ് ഇപ്പോൾ അനുമതി നൽകിയിരിക്കുന്നത്. രാജ്യത്തിന്റെ പല സ്ഥലങ്ങളിലും സുരക്ഷ വർധിപ്പിക്കാൻ ആണ് തീരുമാനം. വിമാനത്താവളങ്ങളിലും മറ്റ് സുപ്രധാന കേന്ദ്രങ്ങളിലും കൂടുതൽ സേനയെ വിന്യസിക്കാനാണ് സർക്കാർ തീരുമാനം ഇത് കണക്കിലെടുത്താണ് പുതിയ വനിതാ സിഐഎസ്എഫ് റിസർവ് ബറ്റാലിയന് അംഗീകാരം നൽകിയിരിക്കുന്നത്. സീനിയർ കമാൻഡൻ്റ് […]Read More
കല്‍പറ്റ/ചേലക്കര: ഉപതിരഞ്ഞെടുപ്പ് നടന്ന വയനാട്ടിലും ചേലക്കരയിലും പോളിങ് സമയം ഔദ്യോഗികമായി അവസാനിച്ചു. മുന്‍ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് രണ്ട് മണ്ഡലങ്ങളിലും പോളിങ് ശതമാനം കുറവാണ്. വയനാട്ടില്‍ ഇതുവരെ 64.27 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇത് 73.57 ശതമാനമായിരുന്നു. ചേലക്കരയില്‍ ഇതുവരെ രേഖപ്പെടുത്തിയത് 72.29 ശതമാനം വോട്ടാണ്. മുന്‍ തിരഞ്ഞെടുപ്പില്‍ ഇത് 77.40 ശതമാനമായിരുന്നു. ചേലക്കരയിൽ വോട്ടിങ് സമയം കഴിഞ്ഞും ആളുകൾ വോട്ടുചെയ്യാൻ ക്യൂവിൽ തുടരുന്നതിനാൽ പോളിങ് ശതമാനം ഇനിയും ഉയർന്നേക്കാം. വയനാട്ടിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് […]Read More
വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിനാകണമെങ്കില്‍ ഇനിമുതല്‍ സിംബാബ്‍വെയില്‍ സര്‍ക്കാരിന് ഫീസ് നല്‍കണം. 50 ഡോളറാണ് ഏറ്റവും കുറഞ്ഞ ലൈസന്‍സ് ഫീ. വാട്സ്ആപ്പിലൂടെയുള്ള വ്യാജപ്രചരണങ്ങള്‍ തടയുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. എല്ലാ വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിനിസ്ട്രേറ്റര്‍മാരും ലൈസന്‍സിനായി രാജ്യത്തെ പോസ്റ്റ് ആന്‍ഡ് ടെലികമ്മ്യൂണിക്കേഷന്‍ റെഗുലേറ്ററി അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് നിര്‍ദേശം. ലൈസന്‍സ് നല്‍കുന്നതിന്റെ ഭാഗമായി ഗ്രൂപ്പ് അഡ്മിനാകുന്നവര്‍ അവരുടെ വ്യക്തി വിവരങ്ങള്‍ നല്‍കേണ്ടതുണ്ട്. ദേശീയ സുരക്ഷ ഉറപ്പാക്കുന്നതിനും പൊതു ക്രമം നിലനിര്‍ത്തുന്നതിനും നിയമം നിര്‍ണായകമാണെന്ന് സര്‍ക്കാര്‍ വാദിക്കുന്നു. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ […]Read More
കണ്ണൂർ: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നാളെ. വോട്ടെടുപ്പിൽ പി പി ദിവ്യ പങ്കെടുക്കില്ല. നിയമോപദേശത്തിന്റെ ഭാഗമായാണ് തീരുമാനം. അഡ്വ. കെ കെ രത്നകുമാരിയാണ് എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. ജൂബിലി ചാക്കോയാണ് കോൺഗ്രസ് സ്ഥാനാർഥി. എഡിഎം നവീൻ ബാബുവിൻറെ മരണത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുത്തതിന് പിന്നാലെയാണ് പി പി ദിവ്യയെ കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡൻറ് പദവിയിൽ നിന്ന് നീക്കിയത്. സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റിൻറേതായിരുന്നു തീരുമാനം. തുടർന്ന് അഡ്വ. കെ കെ രത്‌നകുമാരിയെയാണ് പുതിയ ജില്ല […]Read More
കണ്ണൂര്‍: ആത്മകഥാ വിവാദത്തില്‍ ഡിസിയെ പ്രതിക്കൂട്ടില്‍ നിര്‍ത്താതെ ഇ പി ജയരാജന്‍. ഡിജിപിക്ക് നല്‍കിയ പരാതിയില്‍ ഇ പി ഡിസിയെ പരാമര്‍ശിക്കുന്നില്ല. തന്റെ ആത്മകഥയിലെ ഉള്ളടക്കങ്ങള്‍ എന്ന തരത്തില്‍ മാധ്യമങ്ങള്‍ വ്യാജ വാര്‍ത്ത കൊടുത്തുവെന്നും എന്നാല്‍ തന്റെ ആത്മകഥ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ലെന്നും പരാതിയില്‍ പറയുന്നു. ഉപതെരഞ്ഞെടുപ്പ് വോട്ടിങ് ദിനത്തില്‍ തന്നെ ഇത്തരം വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും പറയുന്നു. ആത്മകഥ ഇനിയും എഴുതി പൂര്‍ത്തിയാക്കിയിട്ടില്ല. അച്ചടിക്കാനോ പ്രസിദ്ധീകരിക്കാനോ ആരെയും ഏല്‍പ്പിച്ചിട്ടില്ല. മാധ്യമങ്ങള്‍ വഴി പുറത്ത് വന്നത് തെറ്റായ […]Read More
കണ്ണൂര്‍: ആത്മകഥാ വിവാദത്തില്‍ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍. ആത്മകഥ ഇനിയും എഴുതി പൂര്‍ത്തിയാക്കിയിട്ടില്ലെന്നും അച്ചടിക്കാനോ പ്രസിദ്ധീകരിക്കാനോ ആരെയും ഏല്‍പ്പിച്ചിട്ടില്ലെന്നും പരാതിയില്‍ പറയുന്നു. മാധ്യമങ്ങള്‍ വഴി പുറത്ത് വന്നത് തെറ്റായ കാര്യങ്ങളാണ്. ആത്മകഥയുടെ പേരോ കവര്‍ പേജോ പോലും ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും പരാതിയിലുണ്ട്. നിയമനടപടികളുമായി മുന്നോട്ടു പോവുമെന്ന് ഇ പി നേരത്തേ അറിയിച്ചിരുന്നു. വിവാദത്തില്‍ ഇ പി അതൃപ്തിയറിയിച്ചിരുന്നു. പ്രസിദ്ധീകരണത്തിനായി ഡിസി ബുക്ക്സും മാതൃഭൂമിയും ഉള്‍പ്പെടെ സമീപിച്ചിരുന്നു. എഴുതിക്കഴിയട്ടെ എന്നാണ് മാതൃഭൂമിക്ക് മറുപടി നല്‍കിയത്. […]Read More
ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിയുടെ ഫോമിനെ കുറിച്ചുള്ള റിക്കി പോണ്ടിങ്ങിന്റെ പരാമര്‍ശത്തില്‍ പ്രതികരണവുമായി ഓസീസ് ഇതിഹാസം ബ്രെറ്റ് ലീ. റിക്കി പോണ്ടിങ് ചെയ്തത് മണ്ടത്തരമാണെന്നാണ് അദ്ദേഹത്തിന്റെ മുന്‍ സഹതാരം കൂടിയായ ലീ പറയുന്നത്. വിമര്‍ശനങ്ങള്‍ വിരാട് കോഹ്‌ലിയുടെ ഉള്ളിലെ തീ ആളിക്കത്തിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ലീ. ‘വിരാട് കോഹ്‌ലിയുടെ ഫോമിനെ വിമര്‍ശിച്ചത് റിക്കി പോണ്ടിങ് ചെയ്ത മണ്ടത്തരമായിരുന്നു. നിങ്ങള്‍ എന്താണ് ചെയ്യുന്നത് റിക്കീ? നിങ്ങളുടെ വിമര്‍ശനം കോഹ്‌ലിയുടെ ഉള്ളിലെ തീ ആളിക്കത്തിക്കുകയാണ് ചെയ്യുന്നത്. കോഹ്‌ലി ലോകോത്തര […]Read More
മലപ്പുറം: പൊന്നാനിയിലെ വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ പുതിയ തീരുമാനമെടുക്കാൻ മജിസ്‌ട്രേറ്റ് കോടതിക്ക് ഹൈക്കോടതിയുടെ നിർദ്ദേശം. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പ്രതികളായ കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതിലാണ് പുതിയ തീരുമാനമെടുക്കേണ്ടത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റേതാണ് നടപടി. സിംഗിൾ ബെഞ്ച് മജിസ്‌ട്രേറ്റ് കോടതിക്ക് നൽകിയ ഉത്തരവ് നിലനിൽക്കുന്നതല്ലെന്ന് നിരീക്ഷിച്ചാണ് ഡിവിഷൻ ബെഞ്ചിന്റെ നടപടി. സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് അനുസരിച്ച് കേസെടുക്കാൻ പൊലീസിന് നിർദേശം നൽകിയ പൊന്നാനി മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവും നിലനിൽക്കുന്നതല്ലെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. മജിസ്‌ട്രേറ്റിൽ […]Read More
കണ്ണൂര്‍: സിപിഐഎം നേതാവ് ഇ പി ജയരാജന്റെ ആത്മകഥ കാലത്തിന്റെ കണക്ക് ചോദിക്കലാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ഉമ്മന്‍ചാണ്ടിയെ അപമാനിച്ചതിലുള്ള തിരിച്ചടിയാണിതെന്ന് സുധാകരന്‍ പറഞ്ഞു. ഇടതുപക്ഷത്തിന്റെ ദൗര്‍ബല്യം ദിനംപ്രതി കൂടുകയാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ജയരാജന്‍ പാര്‍ട്ടിക്കകത്ത് നില്‍ക്കുമോയെന്ന ആശങ്ക ഉയര്‍ത്തുന്നതാണ് ആത്മകഥയുടെ വരികളെന്നും അദ്ദേഹം പറഞ്ഞു. ഇ പി ജയരാജന്‍ പറയുന്നത് ശുദ്ധ അസംബന്ധമാണ്. കേരളത്തിലെ ഏറ്റവും പ്രമുഖമായ ഡി സി ബുക്‌സ് വളരെ വിശ്വസ്തമായ സ്ഥാപനമാണ്. ആ സ്ഥാപനത്തിന്റെ അകത്ത് നിന്നും അനാവശ്യമായ അപഖ്യാതികളും […]Read More
തിരുവനന്തപുരം: ആത്മകഥാ വിവാദത്തില്‍ അതൃപ്തിയറിയിച്ച് ഇ പി ജയരാജന്‍. പ്രസിദ്ധീകരണത്തിനായി ഡിസി ബുക്ക്സും മാതൃഭൂമിയും ഉള്‍പ്പെടെ സമീപിച്ചിരുന്നു. എഴുതിക്കഴിയട്ടെ എന്നാണ് മാതൃഭൂമിക്ക് മറുപടി നല്‍കിയത്. കാണിച്ചത് തെമ്മാടിത്തരമാണെന്നും ധിക്കാരമാണെന്നും ഇപി കൂട്ടിച്ചേര്‍ത്തു. ‘മാധ്യമങ്ങള്‍ക്ക് ഇതിലൊരു പങ്കുണ്ട്. ഡിസി ബുക്സിന് ഞാന്‍ കൊടുത്തിട്ടില്ല. പ്രസിദ്ധീകരണത്തിന് ഡിസി ബുക്സ് ചോദിച്ചിട്ടുണ്ട്, മാതൃഭൂമി ചോദിച്ചിട്ടുണ്ട്. മാതൃഭൂമിയുടെ ശശിയും ഞാനും തമ്മില്‍ നല്ല ബന്ധമാണ്. ആദ്യം പുസ്തകം എഴുതി കഴിയട്ടെ എന്നാണ് അവര്‍ക്ക് മറുപടി നല്‍കിയത്. എന്ത് തെമ്മാടിത്തരമാണ് കാണിച്ചത്. എന്ത് ധിക്കാരമാണ് […]Read More

