മലപ്പുറം: വിവാഹം പെട്ടെന്ന് നടക്കാനായി മന്ത്രവാദ ചികിത്സ നടത്താമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 19 കാരിയെ ബോധം കെടുത്തി പീഡിപ്പിച്ച് ഗർഭിണിയാക്കിയ 56 കാരന് കോടതി 16 വർഷം കഠിനതടവും 1,10,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കാളികാവ് കെ എ കെ പടിയിലെ കുന്നുമ്മല്‍ അബ്ദുല്‍ ഖാദറിനെയാണ് നിലമ്പൂർ അതിവേഗ പോക്‌സോ സ്‌പെഷല്‍ കോടതി ജഡ്ജി കെ പി ജോയ് ശിക്ഷിച്ചത്. പിഴത്തുക അതിജീവിതക്ക് നല്‍കണമെന്നും കോടതി വിധിച്ചിട്ടുണ്ട്. പിഴയടച്ചില്ലെങ്കില്‍ ഒരു വർഷവും രണ്ടു മാസവും അധികതടവ് […]Read More
കരുനാഗപ്പള്ളിയില്‍ വിഭാഗീയതയെ തുടർന്ന് ലോക്കല്‍ സമ്മേളനങ്ങള്‍ അലങ്കോലപ്പെട്ടതില്‍ സിപിഎം ജില്ലാ നേതൃത്വത്തിന് കടുത്ത അതൃപ്തി. വിഭാഗീയ പ്രശ്നങ്ങള്‍ കയ്യാങ്കളിയിലേക്ക് നീളുന്നത് പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നാണ് വിലയിരുത്തല്‍. എന്നാല്‍ തിടുക്കപ്പെട്ടുള്ള നടപടി ഒഴിവാക്കി പരാതികള്‍ സംസ്ഥാന സമ്മേളനത്തിനു ശേഷം പരിശോധിക്കാനാണ് ജില്ലാ നേതൃത്വത്തിന്‍റെ തീരുമാനം. അതിനിടെ സേവ് സിപിഎം എന്ന പേരില്‍ കരുനാഗപ്പള്ളിയില്‍ നേതാക്കള്‍ക്കെതിരെ പരസ്യ പ്രതിഷേധവുമായി ഒരുവിഭാഗം പാര്‍ട്ടി അംഗങ്ങള്‍ രംഗത്തെത്തി. സിപിഎം കരുനാഗപ്പള്ളി എരിയ കമ്മിറ്റിക്ക് കീഴിലെ മിക്ക ലോക്കല്‍ സമ്മേനങ്ങളും വിഭാഗീയ പ്രശ്നങ്ങള്‍ കാരണം കയ്യാങ്കളിയിലാണ് […]Read More
പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ ഇടത് സ്വതന്ത്രനായി സ്റ്റെതസ്കോപ്പ് ചിഹ്നത്തില്‍ മത്സരിച്ച് പരാജയപ്പെട്ടെങ്കിലും പി സരിനെ ഔദ്യോഗികമായി പാര്‍ട്ടിയിലേക്ക് സ്വീകരിച്ച് സംസ്ഥാന സെക്രട്ടറി എംവിഗോവിന്ദന്‍. രാവിലെ തിരുവനന്തപുരത്ത് എകെജി സെന്‍ററിലെത്തിയ സരിനെ സംസ്ഥാന സെക്രട്ടറി എംവിഗോവിന്ദനും എകെബാലനും ചുവപ്പ് ഷാളണിയിച്ച് സ്വീകരിച്ചു. പാർട്ടി സ്വതന്ത്രൻ പാർട്ടിയിലായെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. സരിന്‍ സംഘടനാ തലത്തില്‍ പ്രവർത്തിക്കും, ഘടകവും മറ്റ് ചുമതലകളും ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.Read More
ആലപ്പുഴ: വനിത ശിശു ആശുപത്രിക്കെതിരെ വീണ്ടും പരാതി. പ്രസവത്തിൽ കുഞ്ഞിൻ്റെ കൈക്ക് ചലന ശേഷി നഷ്ടപ്പെട്ടെന്ന പരാതിയുമായി ആലപ്പുഴ റെയിൽവെ വാർഡ് സ്വദേശികളായ വിഷ്ണുവും അശ്വതിയും. ആറു മാസത്തിനുള്ളിൽ ഭേദമാകും എന്ന് ഡോക്ടർ ഉറപ്പു നൽകിയെങ്കിലും ഒരു വർഷമായിട്ടും ചലന ശേഷി തിരിച്ച് കിട്ടിയില്ല. കഴിഞ്ഞ ദിവസം ആരോപണം നേരിട്ട ഡോക്ടർ പുഷ്പക്ക് എതിരെ കുടുംബം പൊലീസിൽ പരാതി നൽകി. ഗർഭിണിയായ ഭാര്യയെ സ്വകാര്യ ആശുപത്രിയിൽ കാണിക്കാൻ പണം തികയാതെ വന്നതോടെയാണ് വിഷ്ണു സർക്കാർ ആശുപത്രിയിൽ അഭയം […]Read More
ആലപ്പുഴ: നവജാതശിശുവിൻ്റെ അസാധാരണ വൈകല്യവുമായി ബന്ധപ്പെട്ട സംഭവത്തിൽ പ്രതിഷേധം കനക്കുന്നു. ഗർഭസ്ഥ ശിശുവിൻ്റെ സ്കാനിംഗ് നടത്തിയ മിഡാസ് ലാബിലേക്ക് ഡിവൈഎഫ്ഐയുടെ പ്രതിഷേധം. ലാബിന്റെ ബോർഡും ബാനറുകളും പ്രവർത്തകർ അടിച്ചു തകർത്തു. ആലപ്പുഴ അമ്മയും കുഞ്ഞും ആശുപത്രിക്കെതിരെയും സ്കാൻ ചെയ്ത മിഡാസ്, ശങ്കേഴ്സ് എന്നീ ലാബുകൾക്കെതിരെയും പരാതിയുമായി കുടുംബം രംഗത്തെത്തിയിരുന്നു. അതേസമയം, സംഭവത്തിൽ കുഞ്ഞിനെ ആലപ്പുഴ മെഡിക്കൽ കോളേജിൽ എത്തിച്ചു. തിരുവനന്തപുരത്ത് നിന്നുള്ള വിദഗ്ധസംഘം മെഡിക്കൽ കോളേജിൽ എത്തി. ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടർ ഡോക്ടർ വി മീനാക്ഷിയുടെ നേതൃത്വത്തിലുള്ള സംഘമാണ് […]Read More
മലപ്പുറം: കോഴിക്കോട്ട് ആദര്‍ശ സമ്മേളനം സംഘടിപ്പിച്ചത് സമസ്തയില്‍ എല്ലാവരേയും ഒന്നിപ്പിച്ചു നിര്‍ത്താനെന്ന് എസ്‌വൈഎസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെയും ജിഫ്രി തങ്ങളെയും രണ്ട് ഭാഗത്ത് നിര്‍ത്താനുള്ള നീക്കത്തെ തടയുകയാണ് ലക്ഷ്യമെന്നും സമസ്തയില്‍ പിളര്‍പ്പ് ഉണ്ടാവില്ലെന്നും അബ്ദുസമദ് പൂക്കോട്ടൂര്‍ പറഞ്ഞു. ഭിന്നതയ്ക്ക് ശ്രമിക്കുന്നയാളുകള്‍ ഒറ്റപ്പെട്ട് പോകും. ഉമര്‍ഫൈസിയുടെ വിഷയം മാത്രമല്ല. ലീഗിനേയും സമസ്തയെയും രണ്ടാക്കാന്‍ ചില രാഷ്ട്രീയ കക്ഷികള്‍ ശ്രമിക്കുന്നുണ്ടെന്നും അബ്ദുസമദ് പൂക്കോട്ടുര്‍ പറഞ്ഞു. ‘മുസ്ലീം ലീഗിനേയും സമസ്തയേയും രണ്ടാക്കിയല്‍ ഗുണം ലഭിക്കുന്ന […]Read More
ന്യൂഡൽഹി: കേസുമായി മുന്നോട്ട് പോകാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ച് ഹേമ കമ്മിറ്റിക്ക് മുന്നില്‍ മൊഴി നൽകിയ നടി സുപ്രീം കോടതിയില്‍. ഭാവിയില്‍ അതിക്രമങ്ങളുണ്ടാകരുതെന്ന താല്‍പര്യം മുന്‍നിര്‍ത്തിയാണ് ഹേമ കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയതെന്നും അവർ വ്യക്തമാക്കി. മൊഴിയുടെ അടിസ്ഥാനത്തില്‍ സംഭവവുമായി ബന്ധമില്ലാത്തവരെ പോലും എസ്‌ഐടി ബുദ്ധിമുട്ടിക്കുന്നുവെന്നും നടി ഹർജിയിൽ പറഞ്ഞിട്ടുണ്ട്. കേസുമായി മുന്നോട്ട് പോകാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ചിട്ടും തുടര്‍നടപടിയെടുത്തില്ലെന്നും നടി ചൂണ്ടിക്കാണിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കേസെടുക്കാനുള്ള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജി സുപ്രീം […]Read More
കൊടകര കുഴല്‍പ്പണക്കേസില്‍ തുടരന്വേഷണത്തിന് കോടതി അനുമതി. ഇരിഞ്ഞാലക്കുട അഡീഷണല്‍ സെഷൻസ് കോടതിയാണ് അനുമതി നല്‍കിയത്. 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമർപ്പിക്കണം. ബിജെപിയുടെ മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് തുടരന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. ബിജെപി നേതാക്കള്‍ ബിജെപി ഓഫീസുമായി കേന്ദ്രീകരിച്ച് കള്ളപ്പണ ഇടപാട് നടന്നു എന്നുള്ളതാണ് സതീഷിന്റെ വെളിപ്പെടുത്തല്‍ ഉണ്ടായിരുന്നത്. കൊടകരയില്‍ വെച്ച് പണം കവർച്ച ചെയ്യപ്പെട്ട കേസാണ് കൊടകര കുഴല്‍പ്പണ കേസ്. കേസില്‍ അന്വേഷണം നടത്തുകയും കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിരുന്നു. അതില്‍ ബിജെപി നേതാക്കള്‍ […]Read More
കാക്കനാട്: യാത്രക്കാരനോട് ഓട്ടോക്കൂലിയായി അധികപണം വാങ്ങിയ ഡ്രൈവര്‍ക്ക് കിട്ടിയത് എട്ടിന്റെ പണി. പുതുവൈപ്പ് സ്വദേശിയായ ഡ്രൈവര്‍ പ്രജിത്തിനെയാണ് മോട്ടോര്‍ വാഹന വകുപ്പ് വീട്ടിലെത്തി പിടികൂടിയത്. ഒപ്പം വന്‍ തുക പിഴയായും ഈടാക്കി. കഴിഞ്ഞ ദിവസമാണ് സംഭവം. ഓട്ടോ ഡ്രൈവര്‍ യാത്രാക്കൂലി ഇനത്തില്‍ 50 രൂപയാണ് അധികം വാങ്ങിയത്. പുതുവൈപ്പ് ബീച്ചില്‍ നിന്നും പാലാരിവട്ടം സംസ്‌കാര ജംഗ്ഷനിലേക്കാണ് പ്രജിത്തിനെ ഓട്ടം വിളിച്ചത്. പതിമൂന്നര കിലോമീറ്റര്‍ ഓടിയതിന് ഡ്രൈവര്‍ 420 രൂപ ആവശ്യപ്പെട്ടു. റോബിന്‍ ഇത് ചോദ്യം ചെയ്‌തെങ്കിലും ഡ്രൈവര്‍ […]Read More
പാലക്കാട്: പാലക്കാട് അട്ടപ്പാടിയിൽ കാണാതായ വാച്ചറെ കണ്ടെത്തി. പ്ലാമരത്തിന് സമീപം തച്ചമല വനമേഖലയിൽ നിന്നാണ് വാച്ചർ മുരുകനെ കണ്ടെത്തിയത്. ഒമ്മല ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ് മുരുകൻ. ഇന്നലെ ജോലി ചെയ്ത് മടങ്ങിയ ശേഷമാണ് മുരുകനെ കാണാതായത്. മുരുകനായി പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു.Read More