Latest News

Month: November 2024

Gadgets

പിന്‍വാതില്‍ നിയമനം മുതല്‍ ജാവദേക്കര്‍ കൂടിക്കാഴ്ച വരെയുള്ള വിവാദങ്ങളില്‍ ഇ പി പറഞ്ഞ

തൃശൂര്‍: സിപിഐഎം നേതാവ് ഇ പി ജയരാജന്റേതെന്ന പേരില്‍ പുറത്ത് വന്ന ആത്മകഥയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് വി ടി ബൽറാം. പിന്‍വാതില്‍ നിയമനം മുതല്‍ ജാവദേക്കര്‍ കൂടിക്കാഴ്ച വരെയുള്ള വിവാദങ്ങളില്‍ ഇ പി ജയരാജന്‍ പറഞ്ഞ കാര്യങ്ങള്‍ നാം കേട്ടതാണെന്നും ഇനി മറുപടി പറയേണ്ടത് ഡിസി ബുക്‌സ് ആണെന്നും വി ടി ബൽറാം പ്രതികരിച്ചു. ഇ പി ജയരാജന്‍ പറയുന്ന കാര്യങ്ങളിലെ വിശ്വാസ്യത കേരളത്തിന് ഒരുപാട് വട്ടം മനസിലായിട്ടുണ്ടെന്നും അദ്ദേഹം ഫേസ്ബുക്ക് […]Read More

Gadgets

പറയാനുള്ള കാര്യങ്ങള്‍ തുറന്നുപറയുന്ന വ്യക്തിയാണ് ഇപി ജയരാജൻ; തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

തിരുവനന്തപുരം: പറയാനുള്ള കാര്യങ്ങള്‍ തുറന്നുപറയുന്ന വ്യക്തിയാണ് ഇപി ജയരാജനെന്ന് കെപിസിസി അച്ചടക്ക സമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഇപി വളരെ നിഷ്‌കളങ്കനായ വ്യക്തിയാണ്. ഇപി എഴുതിയ പുസ്തകം ശരി അല്ല എന്ന് പറയാന്‍ ആളല്ല. ഡിസി ബുക്‌സ് പോലൊരു സ്ഥാപനം അദ്ദേഹം പറയാത്തത് എഴുതാന്‍ സാധ്യത ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ഡിസി ബുക്‌സ് പ്രവർത്തന പാരമ്പര്യമുള്ള സ്ഥാപനമാണ്. പാര്‍ട്ടി സമ്മര്‍ദ്ദത്തിലാണ് ഇപി ജയരാജന്‍ ഇതൊക്കെ ഇപ്പോള്‍ നിഷേധിക്കുന്നത്. പുസ്തകം ഇറങ്ങാതിരിക്കും എന്ന് തോന്നുന്നില്ല. കുറച്ചു കാലത്തേക്ക് തടഞ്ഞു […]Read More

Gadgets

പുസ്തക വിവാദം; ഇ പി ജയരാജന്റെ പ്രതികരണത്തോടെ അവസാനിക്കണമായിരുന്നുവെന്ന് ടി പി രാമകൃഷ്ണൻ

പാലക്കാട്: ഇ പി ജയരാജന്റെ പുസ്തക വിവാദം അദ്ദേഹത്തിന്റെ പ്രതികരണത്തോടെ അവസാനിക്കണമായിരുന്നുവെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. വിഷയം വീണ്ടും ചർച്ചയാക്കുന്ന മാധ്യമങ്ങളുടെ സമീപനം സദുദ്ദേശപരമല്ല. പാലക്കാട്ടേയും ചേലക്കരയിലെയും എൽഡിഎഫ് മുന്നേറ്റം തടയുകയാണ് ഇതിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഇ പി പറയാത്ത കാര്യങ്ങൾ ബുക്കിലുണ്ട് എന്ന് പറയുന്നത് വലിയ ഗൂഢാലോചനയുടെ ഭാഗമാണെന്നും ടി പി രാമകൃഷ്ണൻ പറ‍ഞ്ഞു. പ്രകാശനം ഉൾപ്പെടെയുള്ള കാര്യങ്ങൾ വിശദീകരിക്കേണ്ടത് ഇപിയാണ്. ഇപി മനപ്പൂർവ്വം പ്രചാരവേല സൃഷ്ടിക്കില്ല. ഇപി പറയുന്നതാണോ പ്രസാദകർ […]Read More

Gadgets

ആത്മകഥാ വിവാദം; ഇ പി ജയരാജനെ പിന്തുണച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി

കണ്ണൂർ: ആത്മകഥാ വിവാദത്തിൽ ഇ പി ജയരാജനെ പിന്തുണച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. താൻ ആരെയും ഒന്നും ഏല്പിച്ചിട്ടില്ലെന്ന് ജയരാജൻ പറഞ്ഞതാണെന്നും ഇതെല്ലാം മാധ്യമസൃഷ്ടിയാണെന്നുമായിരുന്നു എം വി ഗോവിന്ദന്റെ മറുപടി. പാർട്ടിക്ക് ഈ വിഷയത്തിൽ കൃത്യമായ ധാരണയുണ്ട്. ജയരാജൻ തന്നെ എല്ലാ കാര്യങ്ങളും കൃത്യമായി പറഞ്ഞതാണ്. മാധ്യമങ്ങൾ വ്യാജവാർത്തകൾ ഉണ്ടാക്കുകയാണെന്നും ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഈ സമയത്ത് ‘തോന്നിവാസം’ എഴുതി പാർട്ടിയുടെ മേൽ കെട്ടിവെക്കാനുള്ള നീക്കമാണിതെന്നും എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി. ‘കട്ടന്‍ചായയും പരിപ്പുവടയും’ എന്ന […]Read More

Gadgets

‘താൻ ഭർത്താവിന്റെ കീഴിൽ ജീവിക്കാൻ ആ​ഗ്രഹിക്കുന്ന സ്ത്രീ’; വീണ്ടും ആവർത്തിച്ച് സ്വാസിക

ഭർത്താവിന്റെ കാൽതൊട്ട് തൊഴാറുണ്ടെന്നും ഭർത്താവ് കഴിച്ച പാത്രത്തിലാണ് ഭക്ഷണം കഴിക്കാറ് എന്നുമുള്ള പരാമർശങ്ങൾ നടത്തിയതിന്റെ പേരിൽ ഏറെ വിവാദങ്ങളിൽപ്പെട്ടിരുന്നു നടി സ്വാസിക. ഇപ്പോഴിതാ വിവാഹജീവിതത്തിൽ തനിക്ക് തുല്യത വേണ്ടെന്നും ഭർത്താവിന് കീഴിൽ ജീവിക്കുന്നതാണ് താൽപര്യമെന്നും തുറന്നു പറയുകയാണ് സ്വാസിക. ഇത് താൻ ഇന്നെടുത്ത തീരുമാനമല്ലെന്നും കൗമാര പ്രായത്തിൽ തന്നെ ഇങ്ങനെ ജീവിക്കാൻ തീരുമാനമെടുത്തതാണെന്നും സ്വാസിക പറഞ്ഞു. എന്തുകൊണ്ടാണ് ഇത്തരമൊരു തീരുമാനമെന്ന് ചോദിച്ചാൽ അറിയില്ലെന്നും വീട്ടിൽ ആരും ഇങ്ങനെയല്ലെന്നും താരം പറഞ്ഞു. താൻ പറയുന്നതുകേട്ട് ആരും സ്വാധീനിക്കപ്പെടരുതെന്നും സ്​ത്രീകൾ […]Read More

Gadgets

ബുൾഡോസർ രാജ് വേണ്ടെന്ന് സുപ്രീം കോടതി; മുൻവിധിയോടെ നടപടി പാടില്ല

ന്യൂഡൽഹി: ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ ഒരാളുടെ വാസസ്ഥലം എങ്ങനെ തകർക്കാനാകുമെന്ന് ചോദിച്ച് സുപ്രീംകോടതി. ബുൾഡോസർ ഹർജികളിലാണ് കോടതിയുടെ ചോദ്യം. സർക്കാർ സംവിധാനത്തിന് ഒരു വ്യക്തി കുറ്റക്കാരനാണെന്ന് എങ്ങനെ പറയാനാകുമെന്നും സുപ്രീം കോടതി ചോദിച്ചു. തുടർന്ന് പ്രതികളുടെ വീടുകൾ തകർക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. വ്യക്തി കുറ്റക്കാരനാണോ അല്ലയോയെന്ന് സർക്കാരിന് എങ്ങനെ പറയാനാകും. അങ്ങനെ നിർദേശിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണം. കോടതിയുടെ ജോലി സർക്കാർ ഏറ്റെടുക്കേണ്ട. പാർപ്പിടം ജന്മാവകാശമെന്നും കോടതി വ്യക്തമാക്കി. കേസുകളിൽ ഉൾപ്പെട്ടവരുടെ വീടുകൾ തകർക്കാനാവില്ല. നിരാലംബരായ സ്ത്രീകളേയും കുട്ടികളേയും തെരുവിലേക്ക് […]Read More

Gadgets

ഇ പി ജയരാജന്റെ ആത്മകഥ വിവാദം; തിരഞ്ഞെടുപ്പ് ദിവസത്തെ സ്ഥിരം കലാപരിപാടിയാണെന്ന് എ

തിരുവനന്തപുരം: ഇ പി ജയരാജന്റെ പുസ്തകവുമായി ബന്ധപ്പെട്ട വിവാദം തിരഞ്ഞെടുപ്പ് ദിവസം സ്ഥിരമായുണ്ടാകുന്ന കലാപരിപാടിയാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍. ഡിസി ബുക്‌സിന്റേത് ബിസിനസ് തന്ത്രം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ‘തിരഞ്ഞെടുപ്പ് ദിവസങ്ങളില്‍ സ്ഥിരമായി ഇത്തരം കാര്യങ്ങളുമായി മാധ്യമങ്ങള്‍ വരാറുണ്ട്. തിരഞ്ഞെടുപ്പ് ദിവസം ഇക്കാര്യം ചോദ്യം ചെയ്ത്, അതിന് ഉത്തരം പറയിപ്പിച്ച്, അതിന് വ്യാഖ്യാനങ്ങള്‍ നടത്തുക എന്ന പ്രക്രിയയിലേക്ക് ഞാനില്ല. അവര്‍ പുസ്തക കച്ചവടക്കാരല്ലേ. വാര്‍ത്തകള്‍ തീരുമ്പോള്‍ നിങ്ങള്‍ പുതിയ വാര്‍ത്ത തേടില്ലേ. അതുപോലെ […]Read More

Gadgets

ഇ പി ജയരാജന്റെ ആത്മകഥാ വിവാദത്തില്‍ പ്രതികരണവുമായി പി കെ ബഷീര്‍ എംഎല്‍എ

മലപ്പുറം: സിപിഐഎം നേതാവ് ഇ പി ജയരാജന്റെ ആത്മകഥാ വിവാദത്തില്‍ പ്രതികരണവുമായി പി കെ ബഷീര്‍ എംഎല്‍എ. സിപിഐഎമ്മില്‍ എന്നും വിവാദമാണെന്നും ഇ പി ജയരാജന്‍ ഉള്ള കാര്യം സത്സസന്ധമായി പറയുകയാണ് ചെയ്തതെന്നുമാണ് പി കെ ബഷീര്‍ പ്രതികരിച്ചത്. ‘ഇന്നത്തെ ദിവസം പുസ്തക വിവരം പുറത്തു വന്നതില്‍ എല്ലാവര്‍ക്കും പങ്ക് ഉണ്ടാകും. ഇപി-അന്‍വര്‍ കോംബോ ഒന്നും ഉണ്ടാവില്ല. അങ്ങനെ ഒരു മണ്ടത്തരം ഇപി ചെയ്യില്ല’, പി കെ ബഷീര്‍ പറഞ്ഞു. ആറ് ലക്ഷത്തിനു മുകളില്‍ പ്രിയങ്ക ഗാന്ധിക്ക് […]Read More

Gadgets

ആത്മകഥാ വിവാദം; ഇ പി ജയരാജനെ അനുകൂലിച്ച് പി വി അൻവർ എംഎൽഎ

ചേലക്കര: ആത്മകഥാ വിവാദം കൊടുമ്പിരി കൊണ്ടിരിക്കെ ഇ പി ജയരാജനെ അനുകൂലിച്ച് പി വി അൻവർ എംഎൽഎ. ഇ പി ജയരാജനെ ഒതുക്കുന്നതാണെന്നും അദ്ദേഹം വെറും സാധു മനുഷ്യനാണെന്നും പി വി അൻവർ പറഞ്ഞു. ഇ പി വിവാദം വിശ്വാസ്യയോഗ്യമായി തോന്നിയില്ല എന്നതാണ് അൻവറിന്റെ അഭിപ്രായം. ചേലക്കര തിരഞ്ഞെടുപ്പിന്റെ അടിസ്ഥാനത്തിൽ നടക്കുന്ന ഒരു വലിയ ഗൂഢാലോചനയാണിത്. ഈ തിരഞ്ഞെടുപ്പിൽ അമ്പത് ശതമാനത്തോളം സിപിഐഎം വോട്ട് ചോരും. അതുകൊണ്ട് ജയരാജന്റെ പുസ്തകം ഏൽപ്പിച്ചയാളെ സിപിഐഎം വിലയ്ക്കുവാങ്ങി അൻവറിനെ വർഗീയവാദിയാക്കി ചിത്രീകരിച്ചു. […]Read More

Gadgets

‘കട്ടൻ ചായയും പരിപ്പുവടയും’, വി.എസിൻ്റെ ടി.പിയുടെ വീട് സന്ദർശനവും ചർച്ചയാക്കി ടി.സിദ്ദിഖ്

തിരുവനന്തപുരം: ഇപി ജയരാജന്‍ സിപിഐഎമ്മിലെ തിരുത്തല്‍ ശക്തിയാണെന്ന് ടി സിദ്ദിഖ് എംഎല്‍എ. പണ്ട് ടി പി ചന്ദ്രശേഖരന്‍ കൊലപാതകത്തില്‍ വി എസ് എടുത്ത നിലപാടാണ് ഇന്ന് ഇ പി ആവര്‍ത്തിക്കുന്നത്. അന്ന് ടി പിയുടെ ഭാര്യ കെ.കെ രമയെ വി എസ് കണ്ടത് ആരും മറന്നിട്ടുണ്ടാകില്ല. പാര്‍ട്ടിക്കകത്തെ പുഴുക്കുത്തുകളെ കുറിച്ചാണ് ഇപി സംസാരിക്കുന്നത്. താത്ക്കാലിക രാഷ്ട്രീയ ലാഭത്തിനായി എടുക്കുന്ന കമ്മ്യൂണിസ്റ്റ് വിരുദ്ധത പാര്‍ട്ടിക്കകത്തു നിന്ന് തന്നെ ചോദ്യങ്ങള്‍ ഉയര്‍ത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘തിരഞ്ഞെടുപ്പ് ദിവസം പാര്‍ട്ടിയുടെ പുഴുക്കുത്ത് […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes