പാലക്കാട്: മണ്ഡലത്തിൽ ബിജെപിയും കോൺഗ്രസും ആയിരക്കണക്കിന് വ്യാജ വോട്ടുകൾ ചേർത്തുവെന്ന ആരോപണവുമായി സിപിഐഎം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു. ഇത് സംബന്ധിച്ച് പാർട്ടി കളക്ടർക്ക് പരാതി നൽകിയിട്ടുണ്ടെന്നും സുരേഷ് ബാബു വാർത്താസമ്മേളനത്തിൽ പറഞ്ഞു. വിവിധ ബൂത്തുകളിൽ ഇത്തരത്തിൽ വ്യാജവോട്ടർമാരെ ചേർത്തുവെന്ന് സുരേഷ് ബാബു ആരോപിക്കുന്നു. ബൂത്ത് 177ൽ തിരിച്ചറിയാൻ പറ്റാത്ത 37 വോട്ടർമാരുണ്ട്. ഇവർ ആ ബൂത്തിലുള്ളവരല്ല എന്നും മലമ്പുഴ മണ്ഡലത്തിൽ വോട്ടർ പട്ടികയിൽ പേരുള്ളയാൾക്ക് കണ്ണാടിയിലും വോട്ടുണ്ടെന്നും സുരേഷ് ബാബു പറഞ്ഞു. വ്യാജ […]Read More
പാലക്കാട്: പാലക്കാട് നിയോജക മണ്ഡലത്തില്‍ നേട്ടമുണ്ടായത് എന്‍ഡിഎ സര്‍ക്കാര്‍ ഭരിക്കുന്ന കാലത്താണെന്ന് സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍. എന്‍ഡിഎ പ്രതിനിധി ജയിച്ചാല്‍ കേന്ദ്രസഹായം ലഭിക്കുമെന്ന് സി കൃഷ്ണകുമാര്‍ പറഞ്ഞു. പാലക്കാടിന് നേട്ടമുണ്ടായത് എന്‍ഡിഎ സര്‍ക്കാര്‍ ഭരിക്കുന്ന കാലത്താണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. എല്‍ഡിഎഫ് – യുഡിഎഫ് ഭരണങ്ങള്‍ താരതമ്യം ചെയ്യാനുള്ള അവസരമാണിതെന്നും സി കൃഷ്ണകുമാര്‍ കൂട്ടിച്ചേര്‍ത്തു. എംപിയും എംഎല്‍എയും പരിപൂര്‍ണ്ണ പരാജയമാണെന്നും അദ്ദേഹം പറഞ്ഞു. താന്‍ അധികാരത്തില്‍ വന്നാല്‍ മൂന്ന് പഞ്ചായത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായിരിക്കും ആദ്യ പരിഗണന […]Read More
ഓണ്‍ലൈന്‍ ട്രേഡിംഗ് വഴി ലാഭ വിഹിതം നല്‍കാമെന്ന് വിശ്വസിപ്പിച്ച് 13 ലക്ഷം കവര്‍ന്ന കേസില്‍ മുഖ്യപ്രതിയെ കരിപ്പൂരില്‍ നിന്ന് ബത്തേരി പൊലീസ് പിടികൂടി. ബത്തേരി പത്മാലയം വീട്ടില്‍ വൈശാഖിനെ(29)യാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്. കേസിൽ ഉള്‍പ്പെട്ട് വിദേശത്തേക്ക് മുങ്ങിയ ഇയാള്‍ക്കെതിരെ പൊലീസ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. ഒരു വര്‍ഷത്തിന് ശേഷം തിരിച്ച് നാട്ടിലേക്ക് വരും വഴിയാണ് വൈശാഖ് പിടിയിലാകുന്നത്. പുത്തന്‍കുന്ന് സ്വദേശിയുടെ പരാതി പ്രകാരം കഴിഞ്ഞ നവംബറില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. ഓണ്‍ലൈന്‍ […]Read More
സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ സമാപനത്തിനിടെ വിദ്യാര്‍ത്ഥികളെ മർദ്ദിച്ച പൊലീസ് നടപടി പ്രതിഷേധാർഹമെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ. സ്കൂള്‍ വിദ്യാർത്ഥികളെ കായികമായി നേരിടാൻ കേരളാ പൊലീസിന് ആരും ലൈസൻസ് നല്‍കിയിട്ടില്ല എന്ന് ഓർമ്മ വേണം. പോയിൻ്റ് പട്ടികയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥി പ്രതിഷേധം ഉണ്ടായെങ്കില്‍ പക്വതയോടെ വിഷയത്തെ കൈകാര്യം ചെയ്യേണ്ട പൊലീസ് അസത്യം പറയുകയും മർദ്ദിക്കുകയും ചെയ്ത നടപടി എങ്ങനെ അംഗീകരിക്കാനാകുമെന്നും അദ്ദേഹം ചോദിച്ചു. വിദ്യാർത്ഥികളെ വലിച്ചിഴച്ച് പുറത്തു കൊണ്ടുപോകാൻ ശ്രമിച്ചതിന് സ്ഥലത്തുണ്ടായിരുന്ന മാധ്യമ പ്രവർത്തകരും രക്ഷകർത്താക്കളും […]Read More
സി.പി.എം നിയന്ത്രണത്തിലുള്ള കോളിത്തട്ട് സർവീസ് സഹകരണ ബാങ്ക് ഭരണസമിതി ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ (ജനറല്‍) പിരിച്ചുവിട്ടു. ഇരിട്ടി അസി. രജിസ്ട്രാർ ഓഫീസിലെ കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടർ ജയശ്രീയെ അഡ്മിനിസ്ട്രേറ്ററായി നിയമിച്ചു. ക്രമക്കേട് സംബന്ധിച്ച് അസി. രജിസ്ട്രാറുടെ പരിശോധനാ റിപ്പോർട്ടിന്റെയും സഹകരണ നിയമത്തിലെ വകുപ്പ് 65 പ്രകാരം നടത്തിയ അന്വേഷണത്തിന്റെയും അടിസ്ഥാനത്തിലാണ് നടപടി. ബാങ്കിന്റെ 10 വർഷത്തെ വരവ്-ചെലവ് കണക്ക് പരിശോധിച്ചപ്പോള്‍ 8.76 കോടി രൂപ വകമാറ്റി ചെലവഴിച്ചതായി കണ്ടെത്തി. വായ്പയില്‍ സംഘത്തിന് ലഭിക്കേണ്ട പലിശയില്‍ 85,50,101 […]Read More
സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ സമാപനസമ്മേളനം അലങ്കോലപ്പെടുത്താന്‍ ആസൂത്രിത ശ്രമമുണ്ടായി; വി ശിവന്‍കുട്ടി
തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ സമാപനസമ്മേളനം അലങ്കോലപ്പെടുത്താന്‍ ആസൂത്രിത ശ്രമമുണ്ടായതായി മന്ത്രി വി ശിവന്‍കുട്ടി. പ്രതിഷേധിച്ച സ്‌കൂള്‍ പ്രതിനിധികളുമായി നേരത്തെ ചര്‍ച്ച നടത്തിയിരുന്നു. അത് ചെവികൊള്ളാതെ മേള അലങ്കോലമാക്കാന്‍ ശ്രമം നടന്നു. കായികമേളയുടെ അഭിമാനത്തിന് ക്ഷതമേല്‍പ്പിക്കുന്ന തരത്തിലായിരുന്നു പ്രതിഷേധമെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി വിഷയം ഗൗരവമായി പരിശോധിക്കുമെന്നും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ‘സാംസ്‌കാരിക പരിപാടി തടയാനും വളണ്ടിയര്‍മാരെ മര്‍ദ്ദിക്കാനും ശ്രമമുണ്ടായി. കായികമേളയുടെ അന്തസ്സിനും അഭിമാനത്തിനും ക്ഷതമേല്‍പ്പിക്കുന്ന രീതിയില്‍ ആയിരുന്നു വിരലിലെണ്ണാവുന്നവരുടെ പ്രവര്‍ത്തനം. ഇക്കാര്യം പൊതു വിദ്യാഭ്യാസ വകുപ്പ് ഗൗരവമായി പരിശോധിക്കും. […]Read More
കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിൽ പട്ടികജാതി മന്ത്രിയില്ല, പാർട്ടി എല്ലാ അടിസ്ഥാന തത്വങ്ങളിൽ നിന്നും വ്യതിചലിച്ചു;
പാലക്കാട്: ചേലക്കര മണ്ഡലത്തിൽ ശക്തമായ ഭരണവിരുദ്ധ വികാരം നിലനിൽക്കുന്നുവെന്നും ഇത് പാർട്ടിക്ക് ഗുണകരമാകുമെന്നും കെ സി വേണുഗോപാൽ. കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിൽ പട്ടികജാതി മന്ത്രിയില്ല എന്ന വാദം വീണ്ടും ആവർത്തിച്ച കെസി വേണുഗോപാൽ കമ്യൂണിസ്റ്റ് പാർട്ടി അതിന്റെ എല്ലാ അടിസ്ഥാന തത്വങ്ങളിൽ നിന്നും വ്യതിചലിച്ചുവെന്നും ആരോപിച്ചു. ഇവിടെ ഒരു ഭരണം പോലും മര്യാദയ്ക്കില്ല. ഈ തിരഞ്ഞെടുപ്പ് സർക്കാരിനെ വിലയിരുത്തലാകില്ല എന്ന് പറഞ്ഞുകൊണ്ട് എൽഡിഎഫ് മുൻകൂർ ജാമ്യം എടുത്തിരിക്കുകയാണ്. എന്നാൽ സംസ്ഥാനത്തെ തിരഞ്ഞെടുപ്പുകൾ സർക്കാരിന്റെ വിലയിരുത്തലുകൾ അല്ലാതെ മറ്റെന്താണ്? ഈ […]Read More
ചേലക്കര: വാർത്താസമ്മേളനം നടത്തിയതിൽ ഒരു തെറ്റുമില്ലെന്ന് ആവർത്തിച്ച് പി വി അൻവർ എംഎൽഎ. കേസ് എന്തുതന്നെയായാലും നേരിടാമെന്നും മറ്റ് സ്ഥാനാർത്ഥികളുടെ ഒരു കാര്യത്തിലും കമ്മീഷൻ ഇടപെടുന്നില്ലെന്നും അൻവർ പറഞ്ഞു. വാർത്താസമ്മേളനം വിളിച്ചതിലുള്ള തന്റെ ലക്ഷ്യം നിറവേറി എന്നും അൻവർ പറഞ്ഞു. എതിർസ്ഥാനാർത്ഥികൾ ചെയ്യുന്ന ഒന്നും ഈ കമ്മീഷൻ കാണുന്നില്ല. തിരഞ്ഞെടുപ്പിൽ പരമാവധി 40 ലക്ഷം ചിലവഴിക്കാമെന്നിരിക്കെ, കോടികളാണ് ഇവർ ചിലവാക്കുന്നത്. ഇത് സംബന്ധിച്ച് ഇലക്ഷൻ കമ്മീഷനിൽ താൻ പരാതി നൽകിയിട്ടുണ്ടെന്നും തന്റെ പേരിൽ കേസ് വന്നാൽ കോടതിയിൽ […]Read More
ഡാമുകള്‍ കേന്ദ്രീകരിച്ചുള്ള സീ പ്ലൈനിന് എതിര്‍പ്പ് ഉണ്ടാകില്ല, മുഖ്യമന്ത്രി മാപ്പു പറയണമെന്ന് ആവശ്യപ്പെടുന്നവര്‍
തിരുവനന്തപുരം: സീ പ്ലെയിന്‍ ഡാമുകള്‍ കേന്ദ്രീകരിച്ച് നടപ്പിലാക്കുന്ന പദ്ധതിയെന്ന് മന്ത്രി മുഹമ്മദ് റിയാസ്. വരാന്‍ പോകുന്നത് ജനാധിപത്യ സീ പ്ലെയിന്‍ പദ്ധതിയാണ്. ഡാമുകള്‍ കേന്ദ്രീകരിച്ചുള്ള സി പ്ലൈനിന് എതിര്‍പ്പ് ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി മാപ്പു പറയണമെന്ന് ആവശ്യപ്പെടുന്നവര്‍ സ്വയം കണ്ണാടിയില്‍ നോക്കണമെന്നും മന്ത്രി പറഞ്ഞു. യുഡിഎഫിനെ പോലെ പദ്ധതി അടിച്ചേല്‍പ്പിക്കില്ല. തൊഴിലാളി സംഘടനകളുമായി ചര്‍ച്ച നടത്തിയതിന് ശേഷം മാത്രമാണ് പദ്ധതി നടപ്പിലാക്കുക. തൊഴിലാളി സംഘടനകള്‍ വികാരം പ്രകടിപ്പിക്കുന്നത് സ്വാഭാവികമാണ്. തൊഴിലാളി സംഘടനകള്‍ ആശങ്കപ്പെടേണ്ടതില്ല. വിഷയത്തെകുറിച്ച് പരമാവധി ചർച്ചകൾ നടത്തും. […]Read More
കൂറുമാറ്റ കോഴ വിവാദത്തില്‍ തോമസ് കെ. തോമസ് എംഎല്‍എയ്ക്ക് എൻസിപിയുടെ ക്ലീൻ ചിറ്റ്. പാർട്ടി തല അന്വേഷണ റിപ്പോർട്ട് പുറത്തു വന്നിട്ടുണ്ട്. തോമസിനെ സംരക്ഷിക്കാൻ വേണ്ടിയാണ് അന്വേഷണ കമ്മിഷനെ നിയോഗിച്ചതെന്ന അഭ്യൂഹങ്ങള്‍ പുറത്തു വന്നിരുന്നു. ഇത് ശരിവച്ചുള്ള റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. കോവൂർ കുഞ്ഞുമോൻ എംഎല്‍എയുടെ വാദമുഖങ്ങളാണ് റിപ്പോർട്ട് അംഗീകരിച്ചിരിക്കുന്നത്. എല്‍ഡിഎഫ് എംഎല്‍എമാരായ ആന്‍റണി രാജുവിനും കോവൂർ കുഞ്ഞുമോനും എൻസിപി അജിത് പവാറിന്‍റെ ഭാഗത്തേക്ക് കൂറുമാറാനായി 50 ലക്ഷം വീതം കോഴ വാഗ്ദാനം ചെയ്തെന്ന പരാതി മുഖ്യമന്ത്രി പിണറായി […]Read More

