Latest News

Month: November 2024

Gadgets

മേഴ്സിക്കുട്ടിയമ്മയോ, ആരാണത്? ചോദ്യവുമായി എൻ.പ്രശാന്ത്

അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ. എ ജയതിലകിനും മുൻ മന്ത്രി മേഴ്സിക്കുട്ടിയമ്മയ്ക്കുമെതിരെ വീണ്ടും ആരോപണവുമായി കൃഷി വകുപ്പ് സ്‌പെഷല്‍ സെക്രട്ടറി എന്‍ പ്രശാന്ത്. ജൂനിയര്‍ ഉദ്യോഗസ്ഥരുടെ കരിയറും ജീവിതവും ജയതിലക് നശിപ്പിച്ചെന്നാണ് ആരോപണം. വിസില്‍ ബ്ലോവറുടെ ആനുകൂല്യം തനിക്കുണ്ട്. നിയമം പഠിച്ചിട്ടുണ്ടെന്നും ചട്ടങ്ങള്‍ തനിക്കറിയാമെന്നും പ്രശാന്ത് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ഫെയ്‌സ്ബുക്ക് പോസ്റ്റിന് കമന്റായി മുന്‍ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയ്ക്ക് മറുപടിയുണ്ടോയെന്നതിന് അതാരാണെന്നായിരുന്നു പ്രശാന്ത്രിന്റെ പരിഹാസരൂപേണെയുള്ള മറുചോദ്യം. കുറിപ്പിലെ പ്രസക്തഭാഗങ്ങള്‍ ‘പല സുഹൃത്തുക്കളും ചോദിക്കുന്നു, അദ്ദേഹത്തിന്റെയും ഗോപാലകൃഷ്ണന്റെയും […]Read More

Gadgets

രാഹുലിൻ്റെ വീഡിയോ സിപിഎം പേജിൽ, പാർട്ടി സ്വന്തം പേജല്ലെന്ന് പറഞ്ഞെങ്കിലും ഒടുവിൽ പേജ്

പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുല്‍ മാങ്കൂട്ടത്തലിന്റെ വീഡിയോ എഫ്ബി പേജില്‍ വന്ന സംഭവത്തില്‍ വിശദീകരണവുമായി സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു. വീഡിയോ വന്നത് ഔദ്യോഗിക എഫ്ബി പേജില്‍ തന്നെയാണെന്ന് ജില്ലാ സെക്രട്ടറി സ്ഥിരീകരിച്ചു. അക്കൗണ്ട് ഹാക്ക് ചെയ്‌താണ് വീഡിയോ പോസ്റ്റ്‌ ചെയ്‌തതെന്നാണ് വിശദീകരണം. എസ്പിക്ക് പരാതി നല്‍കുമെന്നും ഉദയഭാനു വിശദീകരിച്ചു. രാഹുല്‍ മാങ്കൂട്ടത്തില്‍ വ്യാജ കാർഡ് ഉണ്ടാക്കി യൂത്ത് കോണ്‍ഗ്രസിന്റെ പ്രസിഡന്റായ ആളാണെന്നും സ്വന്തം വീടിരിക്കുന്ന വാർഡില്‍ പോലും രാഹുല്‍ നിന്നാല്‍ ജയിക്കില്ലെന്നും […]Read More

Gadgets

ആഴക്കടൽ വിൽപ്പനയുടെ തിരക്കഥ രചിച്ചത് വഞ്ചനയുടെ പര്യായമായ പ്രശാന്ത്; ജെ. മേഴ്സിക്കുട്ടിയമ്മ

ഐഎഎസ് തലപ്പത്തെ തമ്മിലടി തുടരുകയാണ്. താൻ ഔദ്യോഗിക ചുമതലകളില്‍ വീഴ്ച വരുത്തിയെന്ന റിപ്പോർട്ട് മനഃപൂർവം ചമച്ചതാണെന്നും അതു മാദ്ധ്യമങ്ങള്‍ക്ക് നല്‍കിയതിനു പിന്നില്‍ അഡിഷണല്‍ ചീഫ് സെക്രട്ടറി ജയതിലകാണെന്നും ജൂനിയർ ഐ.എ.എസ് ഓഫീസർ എൻ.പ്രശാന്ത് സോഷ്യല്‍മീഡിയയിലൂടെ തുറന്നടിക്കുകയായിരുന്നു. ചിത്തരോഗി എന്നാണ് സീനിയർ ഓഫീസറെ ഭംഗ്യന്തരേണ പരിഹസിച്ചത്. ഇപ്പോഴിതാ പ്രശാന്തിനെതിരെ അതിരൂക്ഷ ഭാഷയില്‍ വിമർശനവുമായി എത്തിയിരിക്കുകയാണ് സിപിഎം നേതാവും മുൻ മന്ത്രിയുമായ ജെ മേഴ്സികുട്ടി അമ്മ. താൻ മന്ത്രിയായിരുന്ന സമയത്ത് ആഴക്കടല്‍ ട്രോളറുകള്‍ക്ക് ഫിഷറീസ് വകുപ്പ് അനുമതി നല്‍കിയത് സംബന്ധിച്ച്‌ […]Read More

Gadgets

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ വേട്ടക്കാരായ നിര്‍മാതാക്കള്‍ ഉണ്ടെങ്കിലും നടപടിയെടുക്കുന്നില്ല; സാന്ദ്ര തോമസ്

കൊച്ചി: പ്രൊഡ്യൂസേഴ്സ് അസോസിയേഷനെതിരെ തുറന്നടിച്ച് നടിയും നിര്‍മാതാവുമായ സാന്ദ്ര തോമസ്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ വേട്ടക്കാരായ നിര്‍മാതാക്കള്‍ ഉണ്ടെങ്കിലും നടപടിയെടുക്കുന്നില്ലെന്ന് സാന്ദ്ര പറഞ്ഞു. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ ഭാഗമായ നടന്‍ ദിലീപിനെതിരെ ആരോപണം വന്നപ്പോള്‍ എഎംഎംഎ സംഘടനയിൽ നടപടി ഉണ്ടായെങ്കിലും കെഎഫ്പിഎയിൽ നടപടിയുണ്ടായില്ലെന്ന് സാന്ദ്ര പറഞ്ഞു. ആല്‍വിന്‍ ആന്റണി, വൈശാഖ് രാജന്‍ പോലെയുള്ളവര്‍ ഇപ്പോഴും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ ഭാഗമാണെന്ന് സാന്ദ്ര പ്രതികരിച്ചു. തനിക്ക് മുഖ്യമന്ത്രിയില്‍ വിശ്വാസമുണ്ടെന്നും സാന്ദ്ര കൂട്ടിച്ചേര്‍ത്തു. ‘വേട്ടക്കാരെ സംരക്ഷിക്കുന്ന ഒരു സംഘടനയായി കെഎഫ്പിഎ. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് പരാതിക്കാര്‍ […]Read More

Gadgets

ന്യൂനപക്ഷത്തിനെതിരേയുള്ള വികാരം ഉയര്‍ത്താന്‍ ബിജെപി ഭരണകൂടം ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി

ചേലക്കര: ന്യൂനപക്ഷത്തിനെതിരേയുള്ള വികാരം ഉയര്‍ത്താന്‍ ബി ജെ പി ഭരണകൂടം ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ന്യൂനപക്ഷ വിരുദ്ധത അന്താരാഷ്ട്ര തലത്തില്‍ വിമര്‍ശന വിധേയമായി. സംഘപരിവാറിന്റെ ആക്രമങ്ങള്‍ക്ക് രാജ്യത്തെ ക്രൈസ്തവര്‍ വിധേയരായിയെന്നും അദ്ദേഹം പറഞ്ഞു. അക്രമികള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം ഒരുക്കി. മുസ്‌ലിം ന്യൂനപക്ഷവും അക്രമങ്ങള്‍ക്ക് വിധേയമായി. സംവരണ വിഷയത്തിലെ പരാമര്‍ശം അമിത് ഷായുടെ അനാവശ്യമായ വിരോധം സൃഷ്ടിക്കാനുള്ള നീക്കമാണ്. രാഷ്ട്രീയ ലാഭം ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. ഉന്നത സ്ഥാനത്ത് ഇരിക്കുന്നവര്‍ അനാവശ്യ വിവാദം ഉണ്ടാക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.എല്‍ഡിഎഫ് സര്‍ക്കാരിനെ […]Read More

Gadgets

മുനമ്പം വിഷയം; സർക്കാർ നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്ന് മന്ത്രി വി അബ്ദുറഹിമാൻ

കോഴിക്കോട്: മുനമ്പം വിഷയത്തിൽ സർക്കാർ നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്ന് മന്ത്രി വി അബ്ദുറഹിമാൻ. അവിടെ കുടിയൊഴിപ്പിക്കൽ ഒരിക്കലും ഉണ്ടാകില്ലെന്നും ആരോപണം തെറ്റാണെന്നും മന്ത്രി വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് എന്ത് തീരുമാനം വന്നാലും കുടിയൊഴിപ്പിക്കില്ല. ഇപ്പോൾ രാഷ്ട്രീയ വിഷയമാകുന്നത് എന്തുകൊണ്ടാണെന്ന് ജനങ്ങൾക്ക് അറിയാമെന്നും മന്ത്രി പറഞ്ഞു. സുരേഷ് ഗോപിയുടെ പ്രസ്താവനയിലും മന്ത്രി പ്രതികരിച്ചു. പ്രശ്നത്തിൽ ഇടപെടാൻ ഇതുവരെ സുരേഷ് ഗോപി തയ്യാറായിട്ടില്ല. ഇപ്പോൾ ഒരു ആക്ഷൻ ഹീറോയെ പോലെ വന്ന് ഇറങ്ങി പറയുന്നത് കേന്ദ്രമന്ത്രിക്ക് ചേർന്നതല്ല. ഇത് തെറ്റായ […]Read More

Gadgets

മലപ്പുറത്ത് നിയന്ത്രണം വിട്ട ടിപ്പർ ഒന്നിലേറെ വാഹനങ്ങളിലിടിച്ച് രണ്ട് മരണം

മലപ്പുറം: മലപ്പുറത്ത് ടിപ്പര്‍ ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ട് മരണം. വാഴക്കാട് മുണ്ടുമുഴിയിലാണ് സംഭവം. ഓട്ടുപ്പാറ കുറുമ്പാലികോട്ട് അഷ്‌റഫ് (52), സഹോദരന്റെ മകന്‍ നിയാസ് (29) എന്നിവരാണ് മരിച്ചത്. ടിപ്പര്‍ എതിരെ വന്ന കാറിലും, കാര്‍ ഇടിയുടെ ആഘാതത്തില്‍ നിര്‍ത്തിയിട്ടിരുന്ന ഇരുചക്ര വാഹനത്തിലും ഇടിക്കുകയായിരുന്നു. സ്‌കൂട്ടറില്‍ ചാരിയിരുന്ന് സംസാരിക്കുയായിരുന്നു മരിച്ച രണ്ട് പേരും. സമീപത്ത് ഉണ്ടായിരുന്ന ഓട്ടോയില്‍ ഇടിച്ചതോടെ ഓട്ടോ വയലിലേക്ക് മറിഞ്ഞു. കാറില്‍ ഉണ്ടായിരുന്നവരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിയന്ത്രണം വിട്ട ടിപ്പര്‍ വീണ്ടും മൂന്ന് […]Read More

Gadgets

സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ കേന്ദ്ര ഏജന്‍സികള്‍ വല്ലാതെ പാടുപെട്ടുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തൃശൂര്‍: എല്‍ഡിഎഫ് സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ കേന്ദ്ര ഏജന്‍സികള്‍ വല്ലാതെ പാടുപെട്ടുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങള്‍ക്ക് മുന്നില്‍ അപഹാസ്യരാകുന്ന രീതിയിലായിരുന്നു കേന്ദ്ര ഏജന്‍സികളുടെ ഇടപെടല്‍. അത് ഒരു വിഭാഗം മാധ്യമങ്ങള്‍ ഏറ്റെടുത്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ചെറുതുരുത്തിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു ആര്‍ പ്രദീപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മാധ്യമങ്ങള്‍ക്കും എല്‍ഡിഎഫ് സര്‍ക്കാരിനോട് ഒടുങ്ങാത്ത പകയാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. എങ്ങനെയെങ്കിലും എല്‍ഡിഎഫ് ഒഴിഞ്ഞുപോകണം എന്നാണ് അവര്‍ ആഗ്രഹിക്കുന്നത്. പരിഹാസ്യമായ കഥകള്‍ക്കെല്ലാം തങ്ങള്‍ വിചാരിച്ചാല്‍ വിശ്വാസ്യത സൃഷ്ടിക്കാന്‍ […]Read More

Gadgets

ഇന്ത്യയിലെ സാറ്റലൈറ്റ് ഇന്റർനെറ്റ്; ഇലോൺ മസ്‌കിന്റെ സ്റ്റാർലിങ്ക് ജിയോയ്ക്കും എയർടെലിനും വെല്ലുവിളിയോ???

സാറ്റലൈറ്റ് ബ്രോഡ്ബാൻഡിന് ഇന്ത്യയുടെ സ്‌പെക്ട്രം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് ടെലികോം റെഗുലേറ്റർ ട്രായിയെ സമീപിച്ച് റിലയൻസ് കമ്മ്യൂണിക്കേഷൻസ്. ആഗോള ട്രെൻഡുകൾക്ക് അനുസൃതമായി സർക്കാർ സാറ്റലൈറ്റ് സ്‌പെക്ട്രം അനുവദിക്കുമെന്ന് ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ പ്രസ്താവന പുറത്തുവന്നതിന് പിന്നാലെയാണ് റിലയൻസ് പോളിസി എക്സിക്യൂട്ടീവായ രവി ഗാന്ധി വെള്ളിയാഴ്ച ട്രായിയോട് തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടത്. സാറ്റലൈറ്റ് ബ്രോഡ്ബാൻഡിന് വേണ്ടി ഇലോൺ മസ്‌കിന്റെ സ്റ്റാർലിങ്ക് സജീവമായി രംഗത്തുണ്ട്. നേരത്തെ ആഫ്രിക്കയിൽ കുറഞ്ഞ തുകയ്ക്ക് ഇന്റർനെറ്റ് സേവനങ്ങൾ ഉപഭോക്താക്കൾക്ക് നൽകി പ്രാദേശിക […]Read More

Gadgets

പിണറായി ഉമ്മൻ ചാണ്ടിയോട് മാപ്പു പറയണം, 11 വർഷവും 14 കോടിയും നഷ്ടപ്പെടുത്തി,

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കൊണ്ടുവന്ന സീപ്ലെയിന്‍ പദ്ധതി അട്ടിമറിച്ച സി പി എം അതേ പദ്ധതി പത്തുവര്‍ഷത്തിനുശേഷം തങ്ങളുടേതാക്കി നടപ്പാക്കുമ്പോൾ 11 വര്‍ഷവും 14 കോടി രൂപയും നഷ്ടപ്പെടുത്തിയതിന് മാപ്പെന്നൊരു വാക്കെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്‍ പറയണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കൊച്ചിയില്‍ നിന്ന് ഇടുക്കി മാട്ടുപ്പെട്ടിയിലേക്ക് കൊട്ടിഘോഷിച്ച്‌ പിണറായി സര്‍ക്കാര്‍ സീപ്ലെയിന്‍ പറത്തുമ്പോൾ തന്റെ മറ്റൊരു സ്വപ്‌നപദ്ധതി യാഥാര്‍ത്ഥ്യമാകുന്നത് ഉമ്മന്‍ ചാണ്ടി വിസ്മൃതിയിലായി ഒന്നരവര്‍ഷം കഴിയുമ്പോൾ. രാജ്യത്തെ ആദ്യത്തെ സീപ്ലെയില്‍ പദ്ധതി 2013 […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes