കായംകുളത്ത് യു.പ്രതിഭ എം.എല്‍.എയും നഗരസഭ ചെയർപേഴ്സണ്‍ പി.ശശികലയും തമ്മിലുള്ള പോര് പാർട്ടിക്ക് തലവേദനയാകുന്നു. പാർട്ടി നേതൃത്വത്തെ ധിക്കരിച്ച് സ്വന്തം നിലയില്‍ പ്രവർത്തിക്കുന്ന എം.എല്‍.എക്കെതിരെ ഏരിയാ നേതൃത്വം ജില്ലാകമ്മറ്റിക്ക് പരാതി നല്‍കിക്കഴിഞ്ഞു. ഇരുവരുടെ തുറന്ന പോരാണ് കഴിഞ്ഞ ദിവസം നടന്ന ആലപ്പുഴ റവന്യൂ ജില്ലാ കലോത്സവ സംഘാടകസമിതി രൂപീകരണ യോഗം അലങ്കോലമാകാൻ കാരണം. ഇരുവരും വാക്ക് ശരങ്ങള്‍ക്കൊണ്ട് ഏറ്റുമുട്ടിയതിന് പിന്നാലെയാണ് യോഗത്തില്‍ വാക്കേറ്റവും ബഹളവും ഉണ്ടായത്. തുടർന്ന് എം.എല്‍.എ ഇറങ്ങിപ്പോകുകയായിരുന്നു. ഉപജില്ലാകലോത്സവത്തില്‍ നിന്ന് തന്നെ ഒഴിവാക്കിയതായും ഇത് ഇനി […]Read More
ചേലക്കര: ഉപതിരഞ്ഞെടുപ്പിന്റെ അവസാനവട്ട പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വീണ്ടും ചേലക്കരയിൽ. ഇന്നും നാളെയുമായി മണ്ഡലങ്ങളിൽ വിവിധ പരിപാടികളിൽ പങ്കെടുക്കാനാണ് മുഖ്യമന്ത്രി എത്തുന്നത്. ഇന്ന് രാവിലെ പത്ത് മണിക്ക് വരവൂരിലാണ് മുഖ്യമന്തിയുടെ ആദ്യ പരിപാടി. ശേഷം ദേശമംഗലത്തും ചെറുവത്തൂരിലും മുഖ്യമന്ത്രി എത്തും. നാളെ കൊണ്ടാഴി. പഴയന്നൂർ, തിരുവില്ല്വാമല എന്നിവിടങ്ങളിലും മുഖ്യമന്ത്രി പ്രസംഗിക്കും. മുഖ്യമന്ത്രിയെ നേരിട്ടിറക്കി പ്രചാരണത്തിൽ മേൽകൈ നേടാൻ ഇടതുമുന്നണി ശ്രമിക്കുമ്പോൾ കുടുംബയോഗങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് യുഡിഎഫ്. 1996ന് ശേഷം ചേലക്കര നിയമസഭാ മണ്ഡലത്തിൽ ഒരു […]Read More
പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ നീല പെട്ടിയോ പച്ച പെട്ടിയോ എന്നതല്ല തിരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യേണ്ടതെന്ന പാര്‍ട്ടി സംസ്ഥാന സമിതി അംഗം എന്‍ എന്‍ കൃഷ്ണദാസിന്റെ വിവാദ പ്രസ്താവനയില്‍ സിപിഐഎമ്മില്‍ കടുത്ത അതൃപ്തി. പാര്‍ട്ടി വിഷയം പ്രത്യേകമായി ഉന്നയിക്കവേ സംസ്ഥാന സമിതി അംഗമായ കൃഷ്ണദാസ് അതിനെ നിരാകരിച്ച് കൊണ്ട് രംഗത്തെത്തിയതിലാണ് അതൃപ്തി. കൃഷ്ണദാസ് ബോധപൂര്‍വം പ്രശ്‌നങ്ങളുണ്ടാക്കുന്നു എന്നതാണ് ഇപ്പോള്‍ പാര്‍ട്ടി വിലയിരുത്തുന്നത്. അദ്ദേഹത്തിന്റെ ലക്ഷ്യം വ്യക്തമല്ല. ഇനിയും ഈ തരത്തിലുള്ള പ്രതികരണം കൃഷ്ണദാസ് നടത്തുമെന്ന് തന്നെയാണ് സിപിഐഎം പ്രതീക്ഷിക്കുന്നത്. […]Read More
പത്തനംതിട്ട: ഇപ്പോഴുള്ള തഹസിൽദാർ സ്ഥാനത്തുനിന്ന് തന്നെ മാറ്റണമെന്ന് അഭ്യർത്ഥന നൽകി നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ. റവന്യൂ വകുപ്പിനാണ് മഞ്ജുഷ അപേക്ഷ നൽകിയത്. നിലവിൽ കോന്നി തഹസിൽദാറായ തനിക്ക് തതുല്യമായ മറ്റ് തസ്തിക അനുവദിക്കണമെന്നാണ് അപേക്ഷ. അതേസമയം, പി പി ദിവ്യയ്ക്ക് ജാമ്യം ലഭിച്ച സാഹചര്യത്തിൽ അഭിഭാഷകരുമായി കൂടിയാലോചിച്ച് നിയമ നടപടികളുമായി മുന്നോട്ടു പോകാൻ നവീൻബാബുവിന്റെ കുടുംബത്തിൻ്റെ തീരുമാനം. പി പി ദിവ്യയ്ക്ക് ജാമ്യം ലഭിക്കില്ല എന്നാണ് പ്രതീക്ഷിച്ചിരുന്നതെന്ന് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ പ്രതികരിച്ചിരുന്നു. നീതി […]Read More
പാലക്കാട്: പാലക്കാട് മുന്‍ എംഎല്‍എയും ഇപ്പോള്‍ എംപിയുമായ ഷാഫി പറമ്പിലാണ് പാലക്കാട്ടെ പെട്ടി വിവാദത്തിന് പിന്നിലെന്ന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി സരിന്റെ അഭിപ്രായത്തോട് പ്രതികരിച്ച് സിപിഐഎം സംസ്ഥാന സമിതി അംഗം എന്‍എന്‍ കൃഷ്ണദാസ്. അത് അവര്‍ പണ്ട് ഒരുമിച്ച് ഉണ്ടായിരുന്നത് കൊണ്ടും പരസ്പരം അറിയുന്നതുകൊണ്ടും പറഞ്ഞതായിരിക്കും. ഞാന്‍ ആ സ്‌കൂളല്ലാ, ഞാന്‍ കമ്മ്യൂണിസ്റ്റ് സ്‌കൂളിലാണ് പഠിച്ചത് എന്നായിരുന്നു കൃഷ്ണദാസിന്റെ പ്രതികരണം. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ നീല പെട്ടിയോ പച്ച പെട്ടിയോ എന്നതല്ല തിരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യേണ്ടതെന്ന് എന്‍ എന്‍ […]Read More
പത്തനംതിട്ട: പി പി ദിവ്യയ്ക്ക് ജാമ്യം ലഭിച്ച സാഹചര്യത്തിൽ അഭിഭാഷകരുമായി കൂടിയാലോചിച്ച് നിയമ നടപടികളുമായി മുന്നോട്ടു പോകാൻ നവീൻബാബുവിന്റെ കുടുംബത്തിൻ്റെ തീരുമാനം. പി പി ദിവ്യയ്ക്ക് ജാമ്യം ലഭിക്കില്ല എന്നാണ് പ്രതീക്ഷിച്ചിരുന്നതെന്ന് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ പ്രതികരിച്ചിരുന്നു. നീതി ലഭിക്കുന്നതിന് വേണ്ടി വന്നാൽ ഹൈക്കോടതിയെയും സുപ്രീംകോടതിയെയും വരെ സമീപിക്കാനാണ് കുടുംബത്തിൻ്റെ തീരുമാനം. വിഷയത്തിൽ കൂടുതൽ തെളിവുകൾ കോടതിയിൽ ഹാജരാക്കാൻ തയ്യാറെടുക്കുന്നതായി പ്രതിഭാഗം അഭിഭാഷകൻ വ്യക്തമാക്കിയിരുന്നു. യാത്രയയപ്പ് ചടങ്ങിലെ പി പി ദിവ്യയുടെ പ്രസംഗം നവീൻ ബാബുവിന്റെ […]Read More
മഹാരാഷ്ട്ര: ജമ്മുകശ്മീരിൽ ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അംബേദ്കറുടെ ഭരണഘടനയാണ് കശ്മീരിൽ നടപ്പിലാവുക. ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കാൻ അനുവദിക്കില്ല. പാക് അജൻഡ നടപ്പാക്കാനുള്ള കോൺഗ്രസ് ശ്രമം വിജയിക്കില്ലെന്നും മോദി വ്യക്തമാക്കി. അംബേദ്കറിന്റെ ഭരണഘടന കാശ്മീരിൽ നിന്ന് വീണ്ടും പുറത്താക്കാനുള്ള ശ്രമമാണ് കോൺഗ്രസിന്റേത്, അതനുവദിക്കില്ലെന്നും മോദി തുറന്നടിച്ചു. പ്രത്യേക പദവിയുമായി ബന്ധപ്പെട്ട് ജമ്മുകശ്മീർ നിയമസഭയിൽ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയത്. താൻ അധികാരത്തിൽ […]Read More
കാസർകോട്: വന്ദേഭാരത് എക്സ്പ്രസിനു നേരെയുണ്ടായ കല്ലേറില്‍ ചില്ലുകള്‍ തകർന്നു. കാസർഗോഡ് – തിരുവനന്തപുരം റൂട്ടിലോടുന്ന ട്രെയിനിന് നേരെയായിരുന്നു ആക്രമണം. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.40ന് ബേക്കലിനും കാഞ്ഞങ്ങാടിനും ഇടയില്‍ തെക്കുപുറം എന്ന സ്ഥലത്ത് വച്ചാണ് കല്ലേറുണ്ടായത്. നേരത്തെ നിരവധി തവണ വന്ദേഭാരതിന് നേരെ കല്ലേറുണ്ടായിട്ടുണ്ട്. സംഭവത്തിനു പിന്നില്‍ ആരാണെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും അന്വേഷണം ആരംഭിച്ചെന്നും റെയില്‍വേ പോലീസ് പറഞ്ഞു.Read More
തിരുവനന്തപുരം: സംസ്ഥാന തലസ്ഥാനത്ത് അധ്യാപകൻ ആറ് കുട്ടികളെ പീഡിപ്പിച്ചതായി പരാതി. കുട്ടികൾ പഠിക്കുന്ന സ്കൂളിലെ കണക്ക് അധ്യാപകനാണ് പീഡിപ്പിച്ചത്. നേമം പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന സംഭവത്തിൽ, കുട്ടികളുടെ രക്ഷകർത്താക്കളുടെ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതിയായ അധ്യാപകൻ നിലവിൽ ഒളിവിലാണ്.Read More
ഇടുക്കിയിലെ ബിബിന്റെ കൊലപാതകം; പ്രതികള്‍ കുറ്റം സമ്മതിച്ചത് മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍
ഇടുക്കി: ഇടുക്കിയിലെ ബിബിന്റെ കൊലപാതകത്തില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചത് മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍. പള്ളിക്കുന്നിനടുത്ത് വുഡ് ലാന്‍ഡ്‌സ് എസ്റ്റേറ്റിലെ ബിബിന്‍ ബാബുവിന്റെ മരണത്തില്‍ അമ്മയും സഹോദരനും സഹോദരിയുമാണ് അറസ്റ്റിലായത്. തൂങ്ങിമരണമെന്ന് പറഞ്ഞായിരുന്നു ബിബിന്റെ മൃതദേഹം ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിച്ചത്. പോസ്റ്റ്‌മോര്‍ട്ടത്തില്‍ ബിബിന് മര്‍ദ്ദനമേറ്റിരുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. അടുത്ത ബന്ധുക്കള്‍ അടക്കമുള്ളവര്‍ ചേര്‍ന്നാണ് ബിബിന്റെ മൃതദേഹം ആശുപത്രിയില്‍ എത്തിച്ചത്. തൂങ്ങിമരിച്ചെന്നായിരുന്നു ആശുപത്രിയില്‍ ഇവര്‍ പറഞ്ഞത്. എന്നാല്‍ […]Read More

