പാലക്കാട് ഹോട്ടലിലെ കോണ്‍ഗ്രസ് നേതാക്കളുടെ മുറിയിലെ രാത്രി റെയ്ഡ് ഷാഫി പറമ്പിലിന്റെ നാടകമാണെന്ന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി സരിന്റെ പ്രസ്താവനയെ വിമര്‍ശിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍. ഷാഫിയുടെ നാടകമാണെങ്കില്‍, എം ബി രാജേഷും റഹീമും തങ്ങള്‍ ഒരുക്കുന്ന തിരക്കഥയില്‍ അഭിനയിക്കുന്ന നടന്മാരാണോയെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദിച്ചു. അവരാണല്ലോ ഈ ആക്ഷേപമൊക്കെ ഉന്നയിക്കുന്നത് എന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. സിപിഎം ആവശ്യപ്പെട്ടതു പ്രകാരം നുണ പരിശോധനയ്ക്ക് വിധേയനാകാന്‍ താന്‍ തയ്യാറാണ്. എന്നോടൊപ്പം എംബി രാജേഷിനെയും എ എ റഹീമിനെയും […]Read More
കേരള രാഷ്ട്രിയത്തില്‍ കേട്ടുകേള്‍വിയില്ലാത്തതും നിലവാരമില്ലാത്തതുമായ ആരോപണമാണ് ട്രോളി ബാഗ് വിവാദമെന്ന് നടൻ ഹരീഷ് പേരടി. ഇതിലൂടെ യുഡിഎഫ് സ്ഥാനാർത്ഥി രാഹൂല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് എംഎല്‍എയായി വൻ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നതില്‍ സംശയമില്ലെന്ന് പേരടി പറയുന്നു. ഹരീഷ് പേരടിയുടെ വാക്കുകള്‍ ”കേരള രാഷ്ട്രിയത്തിലെ ഭരണപക്ഷ പ്രതിപക്ഷ ബഹുമാന ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത,നിലവാരമില്ലാത്ത ട്രോളി ബാഗ് രാഷ്ട്രിയ ആരോപണത്തിലൂടെ ഒരു കാര്യം ഉറപ്പായി…രാഹുല്‍ വൻ ഭൂരിപക്ഷത്തിന് പാലക്കാട് MLA യാകുമെന്ന്..ആശംസകള്‍.. അലക്കാത്ത ഷഡിയും ചില സ്വതന്ത്ര സ്ഥാനാർത്ഥികളുടെ ചിഹ്നമായിമാറുന്ന കാലം വിദൂരമല്ല”. പാലക്കാട് […]Read More
കൊല്ലം: കൊല്ലം കളക്ടറേറ്റ് ബോംബ് സ്‌ഫോടനക്കേസില്‍ മൂന്ന് പ്രതികള്‍ക്കും ജീവപര്യന്തം തടവ്. തമിഴ്‌നാട് മധുര സ്വദേശികളായ അബ്ബാസ് അലി, ഷംസൂണ്‍ കരീംരാജ, ദാവൂദ് സുലൈമാന്‍ എന്നിവര്‍ക്കാണ് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. ഗൂഢാലോചന, കൊലപാതകശ്രമം, പരിക്കേല്‍പ്പിക്കല്‍, നാശനഷ്ടം വരുത്തല്‍, എന്നിവയ്ക്ക് പുറമെ സ്‌ഫോടക വസ്തു നിയമവും യുഎപിഎ വകുപ്പുകള്‍ പ്രകാരവുമാണ് ശിക്ഷ. ഒന്ന് മുതല്‍ മൂന്ന് വരെയുള്ള പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കേസിലെ നാലാം പ്രതി ഷംസൂദ്ദീനെ കോടതി […]Read More
പാതിരാറെയ്ഡ് ഷാഫി പറമ്പിലിന്റെ നാടകമാണെന്ന ഇടതുമുന്നണി സ്ഥാനാര്‍ത്ഥി സരിന്റെ നിലപാട് പാർട്ടിയുടെതല്ലെന്ന് പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബു. ഷാഫിയുടെ എല്ലാ കള്ളക്കളിയും അറിയുന്നതിനാലാണ് സരിൻ അങ്ങനെ പറഞ്ഞതെന്ന് സുരേഷ് ബാബു വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് വിഡി സതീശനെ വെല്ലുവിളിച്ച ഇഎൻ സുരേഷ് ബാബു എംബി രാജേഷിനെ ഓല പാമ്പ് കാട്ടി പേടിപ്പിക്കാമെന്ന് കരുതേണ്ടെന്നും തിരഞ്ഞെടുപ്പിന് ശേഷം ഔദ്യോഗിക കാറില്‍ പ്രതിപക്ഷ നേതാവ് പാലക്കാട് കാല് കുത്തില്ലെന്നും വെല്ലുവിളിച്ചു. പാലക്കാട്ടെ പാതിരാ പരിശോധനയില്‍ വേറിട്ട […]Read More
തിരുവനന്തപുരം: റീല്‍സിനുവേണ്ടി ബൈക്ക് സ്റ്റണ്ട് നടത്തി ചിത്രീകരിച്ച വാഹന ഉടമകളുടെ വീടുകളില്‍ റെയ്ഡ്. ഓപ്പറേഷൻ ബൈക്ക് സ്റ്റണ്ട് എന്ന പേരിലാണ് സംസ്ഥാന വ്യാപകമായി പൊലീസും മോട്ടോർ വാഹനവകുപ്പും ചേർന്ന് പരിശോധന നടത്തിയത്. സൈബർ പട്രോളിംഗ് നടത്തിയാണ് സ്ഥിരം നിയമലംഘകരെ കണ്ടെത്തിയത്. തിരുവനന്തപുരം നഗരത്തില്‍ 11 ബൈക്കുകളാണ് നിയമലംഘകരായി കണ്ടെത്തിയത്. ഇതില്‍ നാല് ബൈക്കുകള്‍ പിടിച്ചെടുത്തു. എല്ലാ വാഹന ഉടമകള്‍ക്കും മോട്ടോർ വാഹനവകുപ്പ് പിഴ നല്‍കാനായി നോട്ടീസ് നല്‍കി. തിരുവനന്തപുരം റൂറലില്‍ 30 ബൈക്കുകളാണ് നിയമം ലംഘിച്ചതായി കണ്ടെത്തിയത്. […]Read More
പാലക്കാട്: കോൺഗ്രസ് നേതാക്കൾക്കെതിരായ കള്ളപ്പണ വിവാദത്തിൽ ഒടുവിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടൽ. പാലക്കാട് ജില്ലാ കലക്ടറോട് തിരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടി. ഉടൻ റിപ്പോർട്ട് നൽകണമെന്ന് മാത്രമുള്ള നിർദ്ദേശത്തിൽ സമയപരിധി കൃത്യമായി പറഞ്ഞിട്ടില്ല. അതേസമയം, ഡിവൈഎഫ്‌ഐയുടെ ട്രോളി ബാഗ് സമരത്തിന് മറുപടിയുമായി കോൺഗ്രസും ട്രോളി ബാഗ് സമരത്തിനൊരുങ്ങുകയാണ്. പൊതുജങ്ങൾ സത്യമെന്താണെന്ന് അറിയണമെന്നും സിപിഐഎം നടത്തിയ ഗൂഢാലോചനയ്‌ക്കെതിരെ കോൺഗ്രസും ശക്തമായ സമരമാർഗങ്ങളിലേക്ക് പോകുകയാണെന്നും രാഹുൽ പറഞ്ഞു. രണ്ടാമത്തെ ബാഗിലും ദുരൂഹതയുണ്ടെന്ന സിപിഐഎം ജില്ലാ സെക്രട്ടറിയുടെ ആരോപണത്തിന്, അവ പൊലീസ് […]Read More
ബിജെപി നേതൃത്വത്തിന്റെ തിരക്കഥയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംവിധാനം ചെയ്ത ഭീകര നാടകമായിരുന്നു പാലക്കാട്ട് പോലീസ് നടത്തിയ പാതിരാ റെയ്‌ഡെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മാത്രമല്ല, കേരളത്തിലെ തന്നെ സമുന്നതരായ രണ്ട് വനിതാ നേതാക്കളുടെ കിടപ്പുമുറിയിലേക്ക് അര്‍ദ്ധരാത്രിയില്‍ പോലീസിനെ അയച്ച് അവരെ അപമാനിക്കുക എന്ന വ്യക്തമായ ഉദ്ദേശ്യത്തോട് കൂടി നടത്തിയ ഈ സംഭവം അങ്ങേയറ്റം ഗൗരവതരമാണെന്നും അദ്ദേഹം പറഞ്ഞു. ഇത് എല്ലാ നിയമങ്ങളുടെയും ലംഘനമാണ്. എന്ത് അടിസ്ഥാനത്തിലാണ് ഷാനിമോള്‍ ഉസ്മാനും […]Read More
പ്രവാസി കേരളീയരുടെ മക്കള്‍ക്കായി നോർക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പ്; ഇപ്പോള്‍ അപേക്ഷിക്കാം
പ്രവാസി കേരളീയരുടെയും തിരികെയെത്തിയ പ്രവാസികളുടെയും മക്കൾക്ക് ഉന്നതവിദ്യാഭ്യാസത്തിന് ധനസഹായം നൽകുന്ന നോർക്ക-റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. രണ്ട് വർഷത്തിലധികമായി വിദേശത്ത് ജോലി ചെയ്യുന്ന വാർഷിക വരുമാനം 3 ലക്ഷം രൂപ വരെയുളള പ്രവാസി കേരളീയരുടെയും മുന്‍ പ്രവാസികളുടേയും മക്കള്‍ക്കാണ് അപേക്ഷിക്കാന്‍ കഴിയുക. ബിരുദാനന്തര ബിരുദ കോഴ്‌സുകൾക്കും പ്രൊഫഷണൽ ഡിഗ്രി കോഴ്‌സുകൾക്കും 2024-25 അധ്യയന വർഷത്തിലെ ഒന്നാം വര്‍ഷ വിദ്യാർത്ഥികൾക്കാണ് സ്കോളര്‍ഷിപ്പിന് അര്‍ഹത. താല്‍പര്യമുളളവര്‍ 2024 നവംബര്‍ 30 നകം അപേക്ഷ നല്‍കണമെന്ന് നോർക്ക റൂട്സ് ചീഫ് […]Read More
പാലക്കാട്: പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിനും കോണ്‍ഗ്രസിനുമെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പാലക്കാട് കെപിഎം റീജന്‍സിയില്‍ കള്ളപ്പണ ഇടപാട് നടന്നു എന്ന് പകല്‍ പോലെ വ്യക്തമാണെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നതില്‍ പൊലീസ് അലംഭാവം കാണിച്ചെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു. ഇന്നലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ പറഞ്ഞത് കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെ ജോമോനെ ഫോണില്‍ വിളിച്ചപ്പോഴാണ് കെപിഎം റീജന്‍സിയിലെ സംഭവം അറിഞ്ഞതെന്നായിരുന്നു. അതിന് ശേഷം പറഞ്ഞത് ജോമോന്റെ ഫോണില്‍ നിന്ന് […]Read More
ഹണിട്രാപ്പിലൂടെ തൃശ്ശൂർ ജില്ലയിലെ വ്യാപാരിയായ വയോധികന് നഷ്ടപ്പെട്ടത് വൻതുക. സെക്സ് ചാറ്റ് ചെയ്തും വാട്സാപ്പില്‍ വീഡിയോ കോള്‍ വഴിയും വ്യാപാരിയെ ഭീഷണിപ്പെടുത്തി രണ്ടരകോടിയോളം രൂപയാണ് തൃശ്ശൂർ പൂങ്കുന്നം സ്വദേശിയായ വയോധികനില്‍ നിന്നും തട്ടിയത്. സംഭവത്തില്‍ ദമ്പതികള്‍ അറസ്റ്റില്‍. കൊല്ലം അഞ്ചലുംമൂട് സ്വദേശികളായ സോജൻ, ഷെമി എന്നിവരാണ് അറസ്റ്റിലായത്. കൃത്യമായ തിരക്കഥയിലൂടെയാണ് ഇവർ വയോധികനെ ചതിയില്‍ വീഴ്ത്തിയത്. രണ്ടുവർഷം മുമ്പാണ് യുവതി 63 കാരനായ വ്യാപാരിയുമായി സോഷ്യല്‍ മീഡിയയിലൂടെ ബന്ധം സ്ഥാപിക്കുന്നത്. ആദ്യം ഒരു ഹായ് അയച്ചു. തിരികെ […]Read More

