കോഴിക്കോട്: വീട്ടമ്മയുടെ ദുരൂഹമരണത്തില്‍ മകളുടെ ഭര്‍ത്താവ് കസ്റ്റഡിയില്‍. കോഴിക്കോട് പന്തീരങ്കാവ് പയ്യടിമേത്തലില്‍ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ് പൊലീസിന്റെ നിര്‍ണായ നീക്കം. ഇന്നലെയായിരുന്നു അസ്മാബിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ മകളുടെ ഭര്‍ത്താവ് മഹമൂദാണ് പൊലീസിന്റെ പിടിയിലായിരിക്കുന്നത്. തലയണ മുഖത്ത് അമര്‍ത്തിയാണ് മഹമൂദ് അസ്മാബിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. പ്രതിയുടെ കയ്യില്‍ നിന്നും അസ്മാബിയുടെ സ്വാര്‍ണാഭരണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ വീട്ടില്‍ നിന്നും കാണാതായ സ്‌കൂട്ടര്‍ കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും കണ്ടെത്തി. കൊലപാതകത്തിന് ശേഷം […]Read More
പാലക്കാട്: കള്ളപ്പണ വിഷയത്തിൽ സിസിടിവി ദൃശ്യങ്ങളിലെ ട്രോളി ബാഗ് ആയുധമാക്കി രാഷ്ട്രീയ പ്രതിഷേധം കടുപ്പിച്ച് ഡിവൈഎഫ്ഐ. പാലക്കാട് കോട്ടമൈതാനത്ത് ഡിവൈഎഫ്ഐ നടത്തിയ പ്രതിഷേധം പാലക്കാട് എൽഡിഎഫ് സ്ഥാനാർഥി ഡോ പി സരിൻ ഉദ്‌ഘാടനം ചെയ്തു. ‘ചാക്കും ട്രോളിയും വേണ്ട, പാലക്കാടിന് വികസനം വേണം’ എന്നാവശ്യപ്പെട്ടായിരുന്നു ഡിവൈഎഫ്ഐ പ്രതിഷേധം. പ്രതികൂട്ടിൽ ആരൊക്കെ ഉണ്ടാകുമെന്ന് ഈ തിരഞ്ഞെടുപ്പ് കഴിയുമ്പോൾ പാലക്കാട് കാണിച്ചുതരുമെന്നും സത്യം തുറന്നുകാണിക്കാൻ ഏതറ്റം വരെയും പോകുമെന്നും പ്രതിഷേധം ഉദ്‌ഘാടനം ചെയ്തുകൊണ്ട് സരിൻ പറഞ്ഞു. അന്വേഷണം ഒരു വ്യക്തിയിലേക്ക് […]Read More
ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ പൗരത്വം സംബന്ധിച്ച പരാതികളിൽ അന്വേഷണം ആരംഭിച്ച് സിബിഐ. മുതിർന്ന ബിജെപി നേതാവ് സുബ്രഹ്‌മണ്യം സ്വാമി നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. സമാനമായ വിഷയത്തിൽ അഹലബാദ് ഹൈക്കോടതിക്കു മുന്നിലുള്ള പൊതുതാൽപര്യ ഹർജിയിലാണ് ഏജൻസി നടപടി ആരംഭിച്ചിരിക്കുന്നത്. കർണാടകയിൽനിന്നുള്ള ബിജെപി പ്രവർത്തകനായ വിഘ്നേഷ് ശിഷിർ ആണ് രാഹുൽ ഗാന്ധിയുടെ വിദേശ പൗരത്വം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അലഹബാദ് കോടതിയിൽ ഹർജി നൽകിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇദ്ദേഹം ഡൽഹി ഹൈക്കോടതിയെയും സമീപിച്ചിരുന്നു. അലഹബാദ് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ ഇതേ വിഷയം മറ്റൊരു […]Read More
പാലക്കാട്: പാലക്കാട്ടെ കള്ളപ്പണ വിവാദത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ പ്രതികരിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. കോണ്‍ഫറന്‍സ് മുറിയില്‍ ബാഗ് ഉണ്ടായിരുന്നത് ഒരു മിനിറ്റ് മാത്രമാണെന്നും ആ സമയം കൊണ്ട് പണം പെട്ടിയില്‍ നിന്ന് മാറ്റാനോ അതില്‍ നിറയ്ക്കാനോ സാധിക്കില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. സാധാരണ രാഷ്ട്രീയ നേതാക്കള്‍ വാഹനത്തില്‍ അധികം വസ്ത്രങ്ങൾ കരുതാറുണ്ടെന്ന് രാഹുല്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് കാലമാണെങ്കില്‍ സ്ഥാനാര്‍ത്ഥികള്‍ ഉറപ്പായും വസ്ത്രം കരുതും. തനിക്കൊപ്പമുള്ള കെഎസ്‌യു നേതാവ് ഫസല്‍ അബ്ബാസിനോട് വസ്ത്രം അടങ്ങിയ […]Read More
ജമാഅത്തെ ഇസ്‌ലാമിയുടെ പിന്തുണയുള്ള സ്ഥാനാർഥിയാണ് പ്രിയങ്ക ഗാന്ധി; മുഖ്യമന്ത്രി പിണറായി വിജയൻ
മലപ്പുറം: വയനാട്ടിലേത് അടിച്ചേൽപ്പിക്കപ്പെട്ട തിരഞ്ഞെടുപ്പെന്നും ജമാഅത്തെ ഇസ്‌ലാമിയുടെ പിന്തുണയുള്ള സ്ഥാനാർഥിയാണ് പ്രിയങ്ക ഗാന്ധിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസ് നിലപാടും ജമാഅത്തെ ഇസ്‌ലാമി സ്വീകരിക്കുന്ന നിലപാടും എന്താണെന്നും അദ്ദേഹം ചോദിച്ചു. മലപ്പുറം എടവണ്ണയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. തന്റെ പ്രസംഗത്തിൽ ഖലീഫ ഭരണത്തെ അവഹേളിച്ചു എന്നായിരുന്നു ആരോപണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചില ഖലീഫമാർ നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ടാകും. അതുകൊണ്ട് ഖലീഫ ഭരണം വരണമെന്നാണോയെന്നും പിണറായി വിജയൻ ചോദിച്ചു. പ്രശ്നം ജനാധിപത്യത്തിന്റേതാണ്. ജനാധിപത്യമാണ് വേണ്ടത്. ജമാഅത്തെ ഇസ്‌ലാമി രാജ്യത്തിന്റെ ഭരണക്രമത്തെ […]Read More
ഹിമാചല്‍ പ്രദേശിലെ കോണ്‍ഗ്രസിന്റെ സംസ്ഥാന കമ്മിറ്റിയുള്‍പ്പെടെ എല്ലാ കമ്മിറ്റികളും പിരിച്ചു വിട്ടു
ഷിംല: ഹിമാചല്‍ പ്രദേശിലെ കോണ്‍ഗ്രസിന്റെ സംസ്ഥാന കമ്മിറ്റിയുള്‍പ്പെടെ എല്ലാ കമ്മിറ്റികളും പിരിച്ചു വിട്ടു. ദേശീയ അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് എല്ലാ കമ്മിറ്റികളും എഐസിസി പിരിച്ചുവിട്ടത്. നേരത്തെ സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷ പ്രതിഭാ സിങ് സംസ്ഥാനത്തെ കോണ്‍ഗ്രസ് കമ്മിറ്റികളും പിരിച്ചു വിട്ട് പ്രവര്‍ത്തനത്തില്‍ സജീവമായ നേതാക്കളെ ഉള്‍പ്പെടുത്തി വിവിധ ഘടകങ്ങള്‍ പുതുതായി രൂപീകരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ജില്ലാ പ്രസിഡന്റുമാരെയും ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളും പിരിച്ചുവിട്ടിട്ടുണ്ട്. ബുധനാഴ്ചയാണ് എഐസിസി നടപടിയെ കുറിച്ച് അറിയിച്ചത്. ഹിമാചലിലെ കോണ്‍ഗ്രസ് കമ്മിറ്റി […]Read More
പാലക്കാട്: പാലക്കാട്ടെ കള്ളപ്പണ വിവാദത്തില്‍ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ഇന്നലെ രാത്രി 10.11 മുതല്‍ 11.30 വരെയുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. വിവാദമായ നീല ട്രോളി ബാഗുമായി ഫെനി നൈനാന്‍ ഹോട്ടലിലേയ്ക്ക് എത്തുന്നത് വീഡിയോയിലുണ്ട്. അതേസമയം, ബാഗില്‍ എന്താണെന്നുള്ള കാര്യം വ്യക്തമല്ല. വിഡീയോയില്‍ ഫെനി നൈനാന് പുറമേ രാഹുല്‍ മാങ്കൂട്ടത്തില്‍, ഷാഫി പറമ്പില്‍, വി കെ ശ്രീകണ്ഠന്‍, ജ്യോതികുമാര്‍ ചാമക്കാല എന്നിവരുണ്ട്. രാത്രി 10.11 ന് ഷാഫി പറമ്പില്‍, വി കെ ശ്രീകണ്ഠന്‍, ജ്യോതികുമാര്‍ ചാമക്കാല എന്നിവര്‍ […]Read More
മലപ്പുറം: വയനാട്ടിലെ ആദിവാസി യുവാവ് രതിൻ ആത്മഹത്യ ചെയ്തത് മാനസികമായുള്ള പൊലീസിന്റെ ഭീഷണി മൂലമാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. അന്വേഷണം നടക്കണമെന്നും കുറ്റക്കാർ മാതൃകാപരമായി ശിക്ഷിക്കപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കുടുംബത്തിന് നഷ്ടപരിഹാരം നൽകണം. നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ കുടുംബത്തിനോടൊപ്പം നിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രതിന്റെ കുടുംബത്തിന്റെ കണ്ണീർ സർക്കാർ കണ്ടില്ലെന്ന് നടിക്കരുതെന്നും പിഎംഎ സലാം പറഞ്ഞു. പൊലീസ് കള്ളക്കേസില്‍ കുടുക്കിയെന്നാരോപിച്ചാണ് യുവാവ് പുഴയിൽ ചാടി മരിച്ചത്. പോക്‌സോ കേസില്‍ കുടുക്കിയതിന് ജീവനൊടുക്കുകയാണെന്ന് […]Read More
‘കൊണ്ടുവരുന്ന പെട്ടികളിലെല്ലാം പണമാണെന്ന് തിരിച്ചറിയാനുള്ള ദിവ്യദൃഷ്ടി സിപിഐഎം നേതാക്കള്‍ക്കുണ്ടോ’?; വി ഡി സതീശന്‍
തിരുവനന്തപുരം: പാലക്കാട്ടെ കള്ളപ്പണ വിവാദത്തില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കൊണ്ടുവരുന്ന പെട്ടികളിലെല്ലാം പണമാണെന്ന് തിരിച്ചറിയാനുള്ള ദിവ്യദൃഷ്ടി സിപിഐഎം നേതാക്കള്‍ക്കുണ്ടോ എന്ന് വി ഡി സതീശന്‍ ചോദിച്ചു. ലോഡ്ജുകളില്‍ താമസിക്കുന്ന ആളുകള്‍ സാധാരണ തുണി കൊണ്ടുപോകുന്നത് ബാഗുകളിലാണ്. അല്ലാതെ സഞ്ചികളിലല്ല. പൊലീസിന്റെ കൈയിലെ ദൃശ്യങ്ങള്‍ ജില്ലാ സെക്രട്ടറി എങ്ങനെ കണ്ടുവെന്നും സുരേഷ് ബാബു എസ് പിയാണോ എന്നും വി ഡി സതീശന്‍ ചോദിച്ചു. പി പി ദിവ്യ വിഷയത്തില്‍ വ്യാജ പരാതി നിര്‍മിച്ചത് കണ്ടതാണെന്നും […]Read More
തൃശ്ശൂര്‍: മറവിരോഗം കാരണം പൊതുജീവിതം അവസാനിപ്പിക്കുന്നതായി എഴുത്തുകാരനും സാഹിത്യ അക്കാദമി പ്രസിഡൻറുമായ സച്ചിദാനന്ദന്‍. നവംബര്‍ 1 മുതല്‍ ഓര്‍മക്കുറവ് ബാധിച്ചുതുടങ്ങിയെന്നും അതിനാല്‍ പൊതുയോഗങ്ങളും പ്രസംഗങ്ങളും പതുക്കെ അവസാനിപ്പിക്കുകയാണെന്നുമാണ് കെ സച്ചിദാനന്ദന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. കഴിഞ്ഞ അഞ്ചുദിവസത്തോളമായി ആശുപത്രിയിലാണെന്നും ഒക്ടോബര്‍ മാസം നിറയെ പരിപാടികളില്‍ പങ്കെടുത്തതിനാല്‍ സ്ട്രെസ് വല്ലാതെ ബാധിച്ചുവെന്നും അദ്ദേഹം പറയുന്നു. കവിതയുമായി ബന്ധപ്പെട്ട പരിപാടികളിലെ ഇനി പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നുള്ളൂ എന്നും പൊതുയോഗങ്ങള്‍ക്കും മറ്റും ആരും ഇനി വിളിക്കരുതെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഓര്‍മ്മയും വായനയും ഭാവനയും […]Read More

