ന്യൂഡൽഹി: വിവിധ സേവനങ്ങൾക്കായി ഒറ്റ പ്ലാറ്റ്ഫോം അവതരിപ്പിക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ. ഇതിനായി ഇന്ത്യൻ റെയിൽവേ ‘സൂപ്പർ മൊബൈൽ ആപ്ലിക്കേഷൻ’ പുറത്തിറക്കും. ‘സൂപ്പർ ആപ്’ ഈ വർഷം അവസാനത്തോടെ അവതരിപ്പിക്കുമെന്ന് ദേശീയമാധ്യമം റിപ്പോർട്ട് ചെയ്തു. സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ് ആണ് ആപ് വികസിപ്പിച്ചത്. വരുമാനത്തിനുള്ള മറ്റൊരു വഴിയായും സൂപ്പർ ആപ്പിനെ റെയിൽവേ കാണുന്നുണ്ട്. 2023-24 സാമ്പത്തിക വർഷത്തിൽ ഐആർസിടിസി 1111.26 കോടി രൂപ അറ്റാദായവും 4270.18 കോടി രൂപ വരുമാനവുമാണു നേടിയത്. റെയിൽവേയ്ക്കു 45.3 കോടി […]Read More
ഡൽഹി: കാനഡയിൽ ക്ഷേത്രം ആക്രമിച്ച സംഭവത്തിൽ രൂക്ഷമായി പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാനഡ നീതിയും നിയമവാഴ്ചയും ഉറപ്പാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. നയതന്ത്ര ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്താനുള്ള ശ്രമം ഭീരുത്വം നിറഞ്ഞതാണ്. ഇന്ത്യയുടെ നിശ്ചയദാർഢ്യത്തെ പിന്നോട്ടടിക്കാനാവില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. സമൂഹ മാദ്ധ്യമമായ എക്‌സിൽ കൂടെ പങ്കു വച്ച പോസ്റ്റിലൂടെയാണ് പ്രധാനമന്ത്രി തന്റെ നിലപാട് വ്യക്തമാക്കിയത്. ഇന്ത്യ കാനഡ ബന്ധം വഷളായതിനു ശേഷം ആദ്യമായിട്ടാണ്, ഇത്ര ശക്തമായ ഒരു പ്രതികരണം നരേന്ദ്ര മോദി നടത്തുന്നത്. ക്ഷേത്രത്തിന് നേരെ ഖലിസ്ഥാൻ […]Read More
കൽപ്പറ്റ: വയനാട് പനമരത്ത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു. പോക്‌സോ കേസിൽ ഉൾപ്പെടുത്തി അകത്തിടും എന്ന പോലീസ് ഭീഷണിയെ തുടർന്നാണ് യുവാവ് ആത്മഹത്യ ചെയ്തത് എന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. സമൂഹ മാദ്ധ്യമങ്ങളിൽ വീഡിയോ പോസ്റ്റ് ചെയ്തതിനു ശേഷമായിരുന്നു യുവാവ് ആത്മഹത്യ ചെയ്തത്. ഇതിൽ പൊലീസിനെതിരായ ആരോപണം ഉണ്ടായിരുന്നു.വയനാട് എസ്‍പിയാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. സംഭവത്തിൽ പൊലീസിനെതിരായ ആരോപണങ്ങളിലും അന്വേഷണം നടത്തും. ഇതിൻറെ ഭാഗമായി വകുപ്പുതല പ്രാഥമിക അന്വേഷണവും തുടങ്ങി.യുവാവിൻറെ ആത്മഹത്യയിൽ കമ്പളക്കാട് പൊലീസിനെതിരെ […]Read More
ഇത്രയും നാള്‍ കെ റെയിലിന് അനുമതി നിഷേധിച്ച കേന്ദ്ര സര്‍ക്കാരിന്റെയും റെയില്‍വെയുടെയും പെട്ടെന്നുള്ള മനം മാറ്റത്തിന് പിന്നില്‍ സിപിഎം – ബിജെപി അന്തര്‍ധാരയുണ്ടെന്ന ആരോപണവുമായി കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എം പി രംഗത്ത്. കേരളത്തില്‍ ബിജെപിക്ക് ഒരു എം പിയെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കി നല്‍കിയപ്പോള്‍ അതിനു നല്‍കുന്ന മറ്റൊരു പ്രത്യുപകാരമാണ് കെ റെയിലെന്നും സുധാകരൻ അഭിപ്രായപ്പെട്ടു. ജനങ്ങളുടെ ബുദ്ധിമുട്ട് പരിഗണിക്കാതെ സി പി എമ്മിന് പൊതുസമ്പത്ത് കൊള്ളനടത്താന്‍ അവസരം ഒരുക്കുകയാണ് കേന്ദ്ര സര്‍ക്കാർ. പാരിസ്ഥിതിക, സാങ്കേതിക […]Read More
തിരുവനന്തപുരം: തിരിച്ചിട്ടപാറയില്‍ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. ആറ്റിങ്ങല്‍ സ്വദേശി മിഥുൻ ആണ് മരിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം തിരിച്ചിട്ടപ്പാറയില്‍ എത്തിയതായിരുന്നു മിഥുൻ. ഉച്ചയോടെ സ്ഥലത്ത് മഴ കനത്തപ്പോള്‍ സമീപത്തുള്ള പാറയുടെ അടിയില്‍ കയറി നില്‍ക്കുന്ന സമയത്ത് മിന്നലേല്‍ക്കുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ മിഥുൻ മരിച്ചിരുന്നു. മിഥുനൊപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. മൃതദേഹം തിരുവനന്തപുരം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.Read More
കൊച്ചി: സംവിധായകൻ ശ്രീകുമാർ മേനോനെതിരെ നടി മഞ്ജു വാര്യർ നൽകിയ പരാതിയിലെടുത്ത കേസ് ഹൈക്കോടതി റദ്ദാക്കി. ഹൈക്കോടതി ആവശ്യപ്പെട്ടിട്ടും മഞ്ജു വാര്യര്‍ നാല് വര്‍ഷത്തോളം നിലപാട് അറിയിക്കാത്തതിനാലാണ് കേസ് റദ്ദാക്കിയത്. ഒടിയന്‍ സിനിമയ്ക്ക് ശേഷമുള്ള സൈബര്‍ ആക്രമണവുമായി ബന്ധപ്പെട്ടായിരുന്നു മഞ്ജു വാര്യർ അന്നത്തെ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് പരാതി നൽകിയത്. സൈബർ ആക്രമണത്തിന് പിന്നിൽ ശ്രീകുമാർ മേനോനാണ് എന്നായിരുന്നു മഞ്ജു വാര്യരുടെ പരാതി. ഡിജിപി പരാതി തൃശൂർ ടൗണ്‍ ഈസ്റ്റ് പൊലീസിന് കൈമാറി. തുടർന്ന് കേസ് രജിസ്റ്റർ […]Read More
കോഴിക്കോട്: പണത്തിന് ആവശ്യമുള്ളതിനാല്‍ ലോറി വില്‍ക്കാന്‍ പോകുന്നുവെന്നും ആരും വിലപേശരുതെന്നും അര്‍ജുന്റെ ലോറി ഉടമ മനാഫ്. ഒന്‍പത് ലക്ഷം രൂപയുടെ ആവശ്യമുള്ളതിനാലാണ് മനാഫ് ലോറി വില്‍ക്കാന്‍ ഒരുങ്ങുന്നത്. അത്യാവശ്യമായി ഒന്‍പത് ലക്ഷം രൂപയുടെ ആവശ്യമുണ്ടെന്ന് മനാഫ് പറഞ്ഞു. ആരും വിലപേശരുത്, ഒഎല്‍എക്‌സില്‍ ഇടുന്നതിനേക്കാളും നല്ലത് നിങ്ങളോട് ഇങ്ങനെ പറയുന്നതല്ലെയെന്നും മനാഫ് ചോദിച്ചു. 2012 മോഡല്‍ 12 ടയര്‍ ലോറിയാണെന്നും മനാഫ് കൂട്ടിച്ചേര്‍ത്തു. ചാരിറ്റി ആപ്പുണ്ടാക്കുന്നതിനായി സഹായം ആവശ്യപ്പെട്ട് നേരത്തെ മനാഫ് രംഗത്തെത്തിയിരുന്നു. ആപ്പുണ്ടാക്കുന്നതിന് അഞ്ചുലക്ഷം രൂപയാണ് ചിലവ് […]Read More
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. തിരുവനന്തപുരത്ത് ഓറഞ്ച് അലേര്‍ട്ടും ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. നേരത്തേ എട്ട് ജില്ലകളിലായിരുന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. ശക്തമായ ഇടിമിന്നലുണ്ടാകാനുള്ള സാധ്യതയും കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. പൊതുജനങ്ങള്‍ക്കുള്ള പ്രത്യേക നിര്‍ദേശങ്ങളും കാലാവസ്ഥാ വകുപ്പ് […]Read More
മലപ്പുറം: ബിജെപിയിൽ അതൃപ്തിയും വിവാദങ്ങളും പുകയുന്നതിനിടെ, സന്ദീപ് വാര്യരാണ് രാഷ്ട്രീയ മാറ്റത്തെ കുറിച്ച് തീരുമാനമെടുക്കേണ്ടതെന്ന് അഭിപ്രായപ്പെട്ട് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരൻ. സന്ദീപ് വാര്യരെ കോൺഗ്രസ് ക്ഷണിക്കുന്നില്ലെന്നും ക്ഷണിക്കേണ്ട ആവശ്യം ഇല്ലെന്നും പറഞ്ഞ മുരളീധരൻ, സന്ദീപ് ഇടതുപക്ഷത്തേക്ക് പോയാൽ എരിചട്ടിയിൽ നിന്ന് വറചട്ടിയിലേക്കുള്ള ചാട്ടമാകുമെന്നും പറഞ്ഞു. പത്രസമ്മേളനത്തിൽ റിപ്പോർട്ടറിനെയും 24 ന്യൂസിനെയും ബഹിഷ്കരിച്ച ശോഭാ സുരേന്ദ്രന്റെ നിലപാടിനെയും കെ മുരളീധരൻ തള്ളിപ്പറഞ്ഞു. ഒരു മാധ്യമങ്ങളെയും ബഹിഷ്ക്കരിക്കുന്ന രീതി ശരിയല്ലെന്ന് അഭിപ്രായപ്പെട്ട മുരളീധരൻ മാധ്യമങ്ങളെ ഒരിക്കലും കോൺഗ്രസ് ബഹിഷ്ക്കരിച്ചിട്ടില്ലെന്നും […]Read More
ദില്ലി: ചൈനീസ് സ്‌മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ റിയല്‍മി കമ്പനി ജിടി 7 പ്രോ ഫ്ലാഗ്‌ഷിപ്പ് നവംബര്‍ 26ന് ഇന്ത്യയില്‍ അവതരിപ്പിക്കും എന്ന് സ്ഥിരീകരണം. സ്‌നാപ്‌ഡ്രാഗണ്‍ 8 ജനറേഷന്‍ എലൈറ്റ് ചിപ്പില്‍ ഇന്ത്യയില്‍ പുറത്തിറങ്ങുന്ന ആദ്യ സ്മാര്‍ട്ട്ഫോണായിരിക്കും റിയല്‍മി ജിടി 7 പ്രോ. എഐ ടൂളുകള്‍, വലിയ ബാറ്ററി, വേഗമാര്‍ന്ന ചാര്‍ജിംഗ് സാങ്കേതികവിദ്യ തുടങ്ങി ഏറെ സവിശേഷതകള്‍ റിയല്‍മി ജിടി 7 പ്രോയ്ക്ക് പ്രതീക്ഷിക്കുന്നു. ഇന്ത്യയില്‍ നവംബര്‍ 26ന് ഉച്ചയ്ക്ക് 12 മണിക്കാണ് റിയല്‍മി ജിടി 7 പ്രോ പുറത്തിറങ്ങുക എന്ന് […]Read More

