ശ്രീനഗര്‍: ജമ്മു കശ്മീര്‍ ശ്രീനഗറില്‍ ഗ്രനേഡ് ആക്രമണം. ലാല്‍ ചൗക്കിലെ ഞായറാഴ്ച ചന്ത കേന്ദ്രീകരിച്ചാണ് ആക്രമണം നടന്നത്. ആക്രമണത്തില്‍ പത്തോളം പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പതിനെട്ട് വയസിന് താഴെ പ്രായമുള്ള മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മിസ്ബ (17), ആസാന്‍ കലൂ (17), ഫൈസല്‍ അഹ്‌മ്മദ്(16) എന്നിവര്‍ക്കാര്‍ പരിക്കേറ്റത്. ഇവര്‍ക്ക് പുറമേ ഹബീബുള്ള റാത്തര്‍ (50), അല്‍ത്താഫ് അഹ്‌മ്മദ് സീര്‍ (21), ഊര്‍ ഫറൂഖ് (പ്രായം വ്യക്തമല്ല), ഫൈസന്‍ മുഷ്താഖ് (20), സാഹിദ് (19), ഗുലാം […]Read More
പാലക്കാട്: തിരഞ്ഞെടുപ്പ് ചൂട് കനക്കുന്നതിനിടെ സ്ഥാനാർത്ഥികൾ തമ്മിലുള്ള പിണക്കങ്ങളും തുടരുകയാണ്. ബിജെപി നേതാവിന്റെ മകളുടെ വിവാഹവേദിയിൽ വെച്ച് എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി പി സരിന് ഷാഫി പറമ്പിലും യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലും കൈകൊടുക്കാതിരുന്നതാണ് പുതിയ വിഷയം. വിവാഹ വേദിയിൽ കണ്ടതോടെ സരിൻ ഇരുവരുമായും ഹസ്തദാനത്തിന് ശ്രമിച്ചു. എന്നാൽ ഷാഫിയും രാഹുലും ഇതിന് തയ്യാറായില്ല. ഇതോടെ കല്യാണവേദിയിലും പിണക്കം മാറാതെ നേതാക്കളെന്ന വാർത്തകളും വന്നു. സംഭവത്തിന് പിന്നാലെ പി സരിനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ് നേതാവ് വി […]Read More
ന്യൂസിലാന്‍ഡുമായുള്ള ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ ബാറ്റിങ് നിര വന്‍ ദുരന്തമായി മാറുന്ന കാഴ്ചയാണ് നമ്മൾ കണ്ടത്. പരമ്പരയിലെ ആറിന്നിങ്‌സുകളില്‍ ഒന്നില്‍ മാത്രമാണ് ഇന്ത്യക്കു 400ന് മുകളില്‍ സ്‌കോര്‍ ചെയ്യാനായത്. ആദ്യ ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സിലായിരുന്നു ഇത്. 402 റണ്‍സാണ് അന്നു ഇന്ത്യ സ്‌കോര്‍ ചെയ്തത്. ഇതു മാറ്റിനിര്‍ത്തിയാല്‍ ശേഷിച്ച ഇന്നിങ്‌സുകളില്‍ 46, 156, 245, 263 എന്നിങ്ങനെയാണ് ഇന്ത്യന്‍ ടീമിന്റെ ടോട്ടലുകള്‍. ബെംഗളൂരുവിലെ ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സിലെ 46 റണ്‍സെന്നത് സ്വന്തം നാട്ടില്‍ ഇന്ത്യയുടെ ഏറ്റവും ചെറിയ […]Read More
ചിപ്പ്സ് വാങ്ങാൻ ഇറങ്ങി; ട്രെയിന്‍ പുറപ്പെട്ടപ്പോൾ ഓടിക്കയറാൻ ശ്രമിച്ച പെൺകുട്ടി രക്ഷപ്പെട്ടത് തലനാരിഴക്ക്
കണ്ണൂർ: കണ്ണൂരിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ റെയിൽവേ ട്രാക്കിൽ വീണ പെൺകുട്ടി രക്ഷപ്പെട്ടത് തലനാരിഴക്ക്. പുതുച്ചേരി എക്സ്പ്രസ്സിൽ കയറാൻ ശ്രമിക്കവെയാണ് അപകടമുണ്ടായത്. റെയിൽവേ പൊലീസും യാത്രക്കാരും ചേർന്നാണ് പെൺകുട്ടിയെ രക്ഷപ്പെടുത്തിയത്. സ്റ്റേഷനിൽ ട്രെയിൻ നിർത്തിയപ്പോൾ ട്രെയിനടിയിലേക്ക് വീണ് കിടക്കുകയായിരുന്ന പെൺകുട്ടിയെ വലിച്ച് എടുക്കുകയായിരുന്നു. പെൺകുട്ടിക്ക് നിസാര പരിക്കുകളുണ്ട്. ഇന്ന് രാവിലെ കണ്ണൂർ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. തലശ്ശേരിയിൽ നിന്നും മംഗലാപുരത്തേക്ക് ടിക്കറ്റ് എടുത്ത പെൺകുട്ടി ട്രെയിൻ കണ്ണൂർ സ്റ്റേഷനിൽ നിർത്തിയപ്പോൾ കടയിൽ നിന്ന് ചിപ്പ്സ് വാങ്ങാനായി […]Read More
പാലക്കാട്: കല്ല്യാണ വീട്ടിലെ ഹസ്തദാന വിവാദത്തില്‍ പാലക്കാട്ടെ ഇടത് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഡോ. പി സരിന് പിന്തുണയുമായി മന്ത്രി എം ബി രാജേഷ്. സരിന്റെ നടപടി ശരിയാണെന്ന് എം ബി രാജേഷ് പറഞ്ഞു. എതിര്‍ സ്ഥാനാര്‍ത്ഥിയെ ശത്രുവായി കാണുന്ന രാഷ്ട്രീയ സംസ്‌കാരം നിന്ദ്യമാണ്. പരസ്പരം എതിര്‍ സ്ഥാനാര്‍ത്ഥികളായി മത്സരിക്കുന്നു എന്നതുകൊണ്ട് കണ്ടാല്‍ മിണ്ടാത്ത ശത്രുതയാകുമോയെന്നും എം ബി രാജേഷ് പറഞ്ഞു. രാഷ്ട്രീയത്തിലും പൊതുജീവിതത്തിലും എല്ലാക്കാലത്തുമുണ്ടായിട്ടുള്ള ചില സാമാന്യ മര്യാദകളുണ്ടെന്നും മന്ത്രി പറഞ്ഞു. അതിനൊന്നും ഒരു വിലയും കല്‍പിക്കാത്ത […]Read More
പാലക്കാട്: എല്‍ഡിഎഫ് സ്ഥാനാർഥി ഡോ. പി സരിന് കൈകൊടുക്കാതെ യുഡിഎഫ് സ്ഥാനാർഥി രാഹുല്‍ മാങ്കൂട്ടത്തിലും ഷാഫി പറമ്പില്‍ എംപിയും. പാലക്കാട്ടെ ബിജെപി നേതാവ് നടേശന്റെ മകളുടെ വിവാഹച്ചടങ്ങിലാണ് ഇരുവരും ഒന്നിച്ചെത്തിച്ചത്. സരിൻ പേര് വിളിച്ചിട്ടും രാഹുല്‍ കൈകൊടുക്കാതെ പോകുകയായിരുന്നു. അതേസമയം, രാഹുലും ഷാഫി പറമ്പിലും മുൻ കോണ്‍ഗ്രസ് നേതാവ് എ.വി. ഗോപിനാഥിന് ഹസ്തദാനം നടത്തുകയും ആലിംഗനം ചെയ്യുകയും ചെയ്തു. സരിൻ പലതവണ രാഹുലിന്റെ പേര് വിളിച്ചു. കേള്‍ക്കാതെ പോയതോടെ ഇത് മോശമാണെന്ന് സരിൻ പറഞ്ഞു. പിന്നാലെ അയ്യയ്യയ്യേ […]Read More
പാലക്കാട്: കൊടകര കുഴല്‍പ്പണ കേസ് പാലക്കാട് ചർച്ചയാകില്ലെന്ന ഇടത് മുന്നണി സ്ഥാനാർത്ഥി സരിന്‍റെ പരാമർശം ബിജെപിയെ സഹായിക്കാനെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍.കൊടകര ചർച്ചയായാല്‍ അത് ബാധിക്കുക ബിജെപിയെ ആണ്. ഈ കാര്യം മനസിലാക്കിയാണ് സരിൻ കൊടകര ചർച്ചയാകില്ലെന്നു പറയുന്നത്. സി കൃഷ്ണകുമാർ കൊടകര ചർച്ചയാകില്ലെന്നു പറഞ്ഞാല്‍ അതില്‍ യുക്തിയുണ്ടെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. “ഇതേത് മുന്നണിയുടെ സ്ഥാനാർത്ഥിയാ? ഞാൻ വിചാരിച്ചു ബിജെപി സ്ഥാനാർത്ഥി പറഞ്ഞതാണെന്ന്. ഇവരൊക്കെയാണോ പാലക്കാട് എന്തെല്ലാം ചർച്ച ചെയ്യുമെന്ന് തീരുമാനിക്കുന്നത്? ഇവരിട്ട് കൊടുക്കുന്ന […]Read More
തൃശൂർ: മുഖ്യമന്ത്രിക്കെതിരായ അധിക്ഷേപ പ്രസംഗത്തില്‍ കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിക്കെതിരെ പൊലീസ് കേസെടുത്തു.ചേലക്കര പൊലീസാണ് കേസെടുത്തത്. കോണ്‍ഗ്രസ് നേതാവ് വി ആര്‍ അനൂപിന്റെ പരാതിയിലാണ് പൊലീസ് നടപടി.ചേലക്കരയിലെ ബിജെപി ഉപതെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ വേദിയിലാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി മുഖ്യമന്ത്രി പിണറായി വിജയനെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയത്. ഈ പരാമര്‍ശത്തിനെതിരെയായിരുന്നു പരാതി. പരാതിക്കാരനായ വി ആര്‍ അനൂപിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തും. ഞായറാഴ്ച മാത്രം സുരേഷ് ഗോപിക്കെതിരെ രണ്ടുകേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. നേരത്തെ, പൂരനഗരയില്‍ ആംബുലന്‍സില്‍ വന്നതിന് സിപിഐ നേതാവിന്റെ […]Read More
പാലക്കാട്: ഷൊർണൂർ റെയിൽവേ സ്റ്റേഷനു സമീപം തിരുവനന്തപുരത്തേക്ക് പോകുന്ന കേരള എക്സ്പ്രസ് ഇടിച്ച് റെയിൽവേയുടെ നാല് ശുചീകരണ തൊഴിലാളികൾ മരിച്ച സംഭവം ഞെട്ടിക്കുന്നതും അത്യന്തം വേദനാജനകവുമാണെന്ന് വി.കെ ശ്രീകണ്ഠൻ എം.പി പറഞ്ഞു. റെയിൽവേ ട്രാക്കിൽ നിന്ന് മാലിന്യം നീക്കുകയായിരുന്ന ഇവർ തീവണ്ടി അടുത്തു വരുന്നത് ശ്രദ്ധിച്ചിട്ടുണ്ടാവില്ല. ഇതാണ് ഈ ദാരുണ സംഭവത്തിന് ഇടയാക്കിയത്. തീവണ്ടി കടന്നു പോകുന്ന സമയത്തെ കുറിച്ച് അറിയാതിരുന്നതാവാം ദാരുണമായ ഈ അപകടത്തിന് കാരണം. ഇത്തരം വിഷയങ്ങളിൽ റെയിൽവേയുടെ ഏകോപനം കൃത്യമല്ല എന്നത് ഈ […]Read More
പാലക്കാട്: ഷൊർണൂർ പാലത്തിൽ ട്രെയിൻ തട്ടി രണ്ട് സ്ത്രീകളുൾപ്പെടെ നാല് പേർ മരിച്ചു. തമിഴ്നാട് സ്വദേശികളായ ശുചീകരണ തൊഴിലാളികളാണ് മരിച്ചത്. ലക്ഷ്മണൻ, വള്ളി, റാണി, ലക്ഷ്മണൻ എന്നിങ്ങനെ നാല് പേരാണ് മരിച്ചത്. മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തിയതായാണ് റിപ്പോർട്ട്. ഒരാളുടെ മൃതദേഹം താഴ്ചയിലേക്ക് വീണതിനാൽ തിരച്ചിൽ നടക്കുകയാണ്. മൂന്ന് പേരുടേയും മൃതദേഹങ്ങൾ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്ന കേരള എക്സ്പ്രസ് തട്ടിയായിരുന്നു അപകടം. റെയിൽ വേട്രാക്കിലെ മാലിന്യങ്ങൾ ശേഖരിക്കുകയായിരുന്നു ഇവർ. ട്രെയിൻ എത്തിയത് […]Read More

