തൃശൂർ: കൊടകര കുഴൽപ്പണവുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തൽ നടത്തിയ ബിജെപി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷിനോട് ഹാജരാകാൻ നിർദേശിച്ച് പൊലീസ്. മൊഴിയെടുക്കലിന് ഹാജരാകണമെന്നാണ് നിർദേശം. വാരാന്ത്യമായതിനാൽ തിങ്കളാഴ്ച കോടതിയുടെ അനുമതി തേടിയ ശേഷം മൊഴിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു. നിലവിൽ കവർച്ച സംബന്ധിച്ച അന്വേഷണമാണ് പൊലീസ് പൂർത്തീകരിച്ചിരിക്കുന്നത്. പബ്ലിക് മണി ലോണ്ടറിങ് ആക്ടിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണമാണ് ഇനി നടക്കേണ്ടത്. കേസ് അന്വേഷണം സംബന്ധിച്ച റിപ്പോർട്ട് ഇഡിക്ക് കൈമാറിയിരുന്നെങ്കിലും തുടർനടപടികൾ ഉണ്ടായില്ല. ബിജെപി മുൻ ഓഫീസ് സെക്രട്ടറി […]Read More
തൃശ്ശൂര്‍: ചേലക്കര ഉപതിരഞ്ഞെടുപ്പില്‍ പ്രചാരണം കൊടുമ്പിരി കൊള്ളുന്നതിനിടെ കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ വീഡിയോ കോൾ വിവാദത്തിൽ പ്രതിരോധത്തിലായിരിക്കുകയാണ് കോൺഗ്രസ്. സിപിഐഎം പ്രവര്‍ത്തകരുമായുള്ള സംഘര്‍ഷത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് കെ സുധാകരന്‍ നടത്തിയ ഫോൺ സംഭാഷണമാണ് വിവാദമായിരിക്കുന്നത്. താനെത്തിയിട്ട് തിരിച്ചടിക്കാമെന്ന കെ സുധാകരന്റെ ആക്രമണ ആഹ്വാനം സിപിഐഎം ഇതിനോടകം പ്രചരായുധമാക്കിക്കഴിഞ്ഞു. താന്‍ വന്നിട്ട് സിപിഐഎമ്മുകാരെ തിരിച്ചടിക്കാമെന്നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനോട് വീഡിയോകോളില്‍ കെ സുധാകരന്‍ പറയുന്നത്. കെ.സുധാകരന്‍: നിങ്ങള്‍ ആള് ഇണ്ടായിട്ടില്ല? യൂത്ത് കോണ്‍ഗ്രസ് […]Read More
തിരുവനന്തപുരം: റേഷൻകാർഡ് മസ്റ്ററിംഗിന്റെ സമയപരിധി വീണ്ടും നീട്ടി. മസ്റ്ററിംഗ് പൂർത്തിയാക്കാത്ത മുൻഗണനാ വിഭാഗക്കാർക്ക് നവംബർ 30വരെ മസ്റ്ററിംഗ് ചെയ്യാമെന്ന് മന്ത്രി ജി ആർ അനിൽ പറഞ്ഞു. മുൻഗണനാ വിഭാഗത്തിൽപ്പെട്ട മഞ്ഞ, പിങ്ക് കാർഡുകാരുടെ മസ്റ്ററിംഗ് സമയമാണ് പുതുക്കിയിരിക്കുന്നത്. മുഴുവൻ പേരുടേയും മസ്റ്ററിംഗ് പൂർത്തീകരിക്കുന്നതിന് വേണ്ടിയാണ് നവംബർ 30വരെ സമയപരിധി നീട്ടിയതെന്ന് മന്ത്രി പറഞ്ഞു. മുൻഗണനാ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള റേഷൻ കാർഡ് ഉടമകൾക്ക് മസ്റ്ററിംഗിനായി നവംബർ അഞ്ച് വരെയായിരുന്നു നേരത്തെ സമയപരിധി. അതാണ് ഇപ്പോൾ നവംബർ 30 വരെ […]Read More
നമ്മൾ പലപ്പോഴും വൈദ്യുതി ബില്ലടയ്ക്കാൻ മറന്നുപോകും. മാത്രമല്ല കൃത്യസമയത്ത് വൈദ്യുതി ബിൽ അടയ്ച്ചില്ലെങ്കിൽ പിഴയൊടുക്കേണ്ടിയും വരും. ഉപഭോക്താക്കൾക്ക് വൈദ്യുതി ബിൽ അടയ്ക്കേണ്ട തീയതി സംബന്ധിച്ച മുന്നറിയിപ്പ് നൽകുന്നതിന് പ്രത്യേക സംവിധാനം ഒരുക്കിയിരിക്കുകയാണ് കെഎസ്ഇബി. അതിനായി ചെയ്യേണ്ടത്, നമ്മുടെ കൺസ്യൂമർ രേഖകൾക്കൊപ്പം ഫോൺനമ്പർ ചേർക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ വൈദ്യുതി ബിൽ തുക അടയ്ക്കേണ്ട തീയതി സംബന്ധിച്ച മുന്നറിയിപ്പ് എസ്എംഎസായി ലഭിക്കും. വൈദ്യുതി ബിൽ സംബന്ധിച്ച വിവരങ്ങൾ, വൈദ്യുതി തടസ്സം സംബന്ധിച്ച മുന്നറിയിപ്പുകൾ തുടങ്ങിയവയും ലഭ്യമാകും. https://wss.kseb.in/selfservices/registermobile എന്ന വെബ്സൈറ്റിലൂടെയും […]Read More
കാൺപൂർ: ജമ്മു കശ്മീരിൽ അടുത്തിടെ നടന്ന ഭീകരാക്രമണങ്ങളെ “നിർഭാഗ്യകരം” എന്ന് വിശേഷിപ്പിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. അനന്തനാഗ് ജില്ലയിൽ ശനിയാഴ്ച (നവംബർ 2, 2024) സുരക്ഷാ വീഴ്ചയൊന്നും ഉണ്ടായിട്ടില്ലെന്നും, സുരക്ഷാ സേന ഭീകരർക്ക് തക്ക മറുപടി നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുപിയിലെ കാൺപൂരിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു രാജ്നാഥ് സിംഗ്. സുരക്ഷാ വീഴ്ചയുടെ പ്രശ്‌നമല്ല. മുൻകാലങ്ങളെ അപേക്ഷിച്ച്, ആക്രമണങ്ങൾ കുറഞ്ഞു. നമ്മുടെ സുരക്ഷാ സേന ജാഗ്രതയിലാണ്, ഭീകരരെ പൂർണ്ണമായും തുടച്ചുനീക്കപ്പെടും, ജെകെ അതിവേഗം വികസിക്കും എന്ന് […]Read More
സിനിമ പ്രേമികൾ വളരെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് അല്ലു അർജുൻ നായകനാകുന്ന പുഷ്പ 2. സുകുമാർ സംവിധാനം ചെയ്യുന്ന സിനിമ ഇതിനോടകം തന്നെ വാർത്തകളിൽ ഇടം പിടിച്ചു കഴിഞ്ഞു. ഇപ്പോഴിതാ ചിത്രത്തിനെക്കുറിച്ചുള്ള പുതിയൊരു അപ്ഡേറ്റ് ആണ് പുറത്തുവരുന്നത്. ഒന്നാം ഭാഗത്തിലേത് പോലെ രണ്ടാം ഭാഗത്തിലും പ്രേക്ഷകരെ കോരിത്തരിപ്പിക്കാൻ ഒരു ഡാൻസ് നമ്പർ ഉണ്ടാകുമെന്നും സമാന്തയോടൊപ്പം തെലുങ്ക് സെൻസേഷൻ ശ്രീലീലയും ഗാനത്തിൽ പ്രത്യക്ഷപ്പെടും എന്നാണ് പുതിയ റിപ്പോർട്ട്. ‘ഗുണ്ടൂർ കാരം’ എന്ന ചിത്രത്തിലെ കുർച്ചി മടത്തപ്പെട്ടി എന്ന ഗാനത്തിലൂടെ […]Read More
ഹോങ്കോങ് ഇന്റര്‍നാഷണല്‍ സിക്സസ് ടൂർണമെന്റിൽ ഇന്ത്യക്ക് തുടര്‍ച്ചയായ മൂന്നാം തോല്‍വി. ഇന്ന് ഗ്രൂപ്പ് സിയിൽ യുഎഇയോടും ശ്രീലങ്കയോടും ഇന്ത്യ തോറ്റതോടെ ടൂർണമെന്റിൽ നിന്നും പുറത്തായി. ആദ്യ മത്സരത്തില്‍ പാകിസ്താനോടും ഇന്ത്യ പരാജയപ്പെടുകയുണ്ടായി. യുഎഇക്കെതിരെ ഒരു റണ്ണിനായിരുന്നു തോല്‍വി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനെത്തിയ യുഎഇ നിശ്ചിത ആറ് ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സ് നേടിയപ്പോൾ മറുപടി ബാറ്റിങില്‍ ഇന്ത്യക്ക് നാല് വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സെടുക്കാനാണ് സാധിച്ചത്. അവസാന ഓവറില്‍ 27 റണ്‍സാണ് ഇന്ത്യക്ക് ജയിക്കാന്‍ […]Read More
ശ്രീനഗർ: സൈന്യവുമായി ഉണ്ടായ ഏറ്റുമുട്ടലിൽ ജമ്മുകാശ്മീരിൽ രണ്ട് ഭീകരരെ വധിച്ചെന്ന് സൈനിക കേന്ദ്രങ്ങൾ അറിയിച്ചു. അനന്തനാഗ് ജില്ലയിലാണ് സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. ആക്രമണത്തിൽ കൊല്ലപ്പെട്ട ഭീകരന്റെ പേരോ മറ്റ് വിവരങ്ങളോ ലഭ്യമല്ലെന്നും സൈന്യം വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ജമ്മുകാശ്മീരിൽ ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ജമ്മുകാശ്മീരിലെ ശ്രീനഗറിലെ ബന്ദിപോര ജില്ലയിലും ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ നടന്നതായും റിപ്പോർട്ടുകളുണ്ട്. ഖാൻയാറിലാണ് സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. ഇന്ന് രാവിലെ നഗരത്തിലെ ഖാൻയാർ മേഖലയിൽ ഭീകരരുടെ […]Read More
പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്കുള്ളില്‍ അസ്വാരസ്യം. ബിജെപിയുമായി ഇടഞ്ഞ് സംസ്ഥാന സമിതി അംഗമായ സന്ദീപ് വാര്യര്‍. തിങ്കളാഴ്ച നടന്ന എന്‍ഡിഎ കണ്‍വെന്‍ഷനില്‍ മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം സന്ദീപ് വാര്യര്‍ക്ക് സീറ്റ് നല്‍കിയിട്ടുണ്ടായിരുന്നില്ല. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞിട്ടും തന്നെ അവഗണിച്ചതിലാണ് സന്ദീപ് ബിജെപിയുമായി ഇടഞ്ഞത്. പ്രതിഷേധ സൂചകമായി പാലക്കാട് പ്രചാരണ ചുമതലയില്‍ നിന്ന് സന്ദീപ് വാര്യര്‍ ഒഴിഞ്ഞു. നിരവധി മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്ത കണ്‍വെന്‍ഷനില്‍ അണികളോടൊപ്പം വേദിയിലായിരുന്നു സന്ദീപ് ഇരുന്നത്. പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറുമായും […]Read More
തിരുവനന്തപുരം: മുനമ്പം പ്രശ്നത്തിൽ വ്യക്തത വേണമെന്ന് മുസ്‌ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. ഇന്നലെ ചേർന്ന മുസ്ലിം സംഘടനകളുടെ യോഗത്തിൽ മുനമ്പത്തെ പ്രദേശവാസികളെ സംരക്ഷിക്കണമെന്ന തീരുമാനമാണെടുത്തത്. അവർക്ക് നിയമപരമായ സംരക്ഷണം നൽകണം. പതിറ്റാണ്ടുകളായി അവിടെ താമസിക്കുന്ന ആളുകളാണ്. അവരുടെ സ്വത്തുക്കൾ നഷ്ടപ്പെടരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിയമപരമായി അത് ചെയ്ത് കൊടുക്കേണ്ട ഉത്തരവാദിത്വം അധികാരികൾക്കാണ്. അത് ചെയ്യാൻ സർക്കാർ എടുക്കുന്ന നടപടികൾക്കും പൂർണ പിന്തുണ നൽകും. വിഷയത്തിൽ ചില വർഗീയ കക്ഷികൾ മുതലെടുപ്പ് നടത്താൻ നോക്കുകയാണ്. സംസ്ഥാന […]Read More

