Latest News

Month: November 2024

Gadgets

ബിജെപിയുടെ ചിഹ്നം താമരയിൽ നിന്നും മാറ്റി ചാക്ക് ആക്കണം; മന്ത്രി പി എ

തിരുവന്തപുരം: കൊടകര കുഴൽപ്പണക്കേസുമായി ബിജെപിയെ പരിഹസിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്. ബിജെപിയുടെ ചിഹ്നം താമരയിൽ നിന്നും മാറ്റി ചാക്ക് ആക്കണം. ദേശീയ അന്വേഷണ ഏജൻസികൾ ബിജെപിയുടെ താളത്തിന് തുളളുന്നവരാണെന്നും മന്ത്രി പറഞ്ഞു. കൊടകര കുഴൽപ്പണക്കേസ് ​ബിജെപിയുടെ പ്രധാന നേതാക്കളെ ബാധിക്കുന്ന പ്രശ്നമാകാൻ പോവുകയാണ്. ഉറക്കത്തിൽ പോലും ​ബിജെപിക്കെതിരെ പിച്ചും പേയും പറയാതിരിക്കാൻ ഉറക്ക ഗുളിക കഴിക്കുന്നവരാണ് കോൺ​ഗ്രസ് നേതാക്കൾ. പ്രതിപക്ഷ നേതാവ് വി ​ഡി സതീശനും കെപിസിസി പ്രസിഡന്റ് കെ സുധാകരനും അതിൽ ഉൾപ്പെടുന്നുവെന്നും […]Read More

Gadgets

‘തിരൂർ സതീഷിന് പിന്നിലുള്ളത് ശോഭ സുരേന്ദ്രൻ കേരളത്തിൽ ഉണ്ടാവരുത് എന്ന് ആഗ്രഹിക്കുന്ന ചിലർ’;

തൃശൂർ: കൊടകര കുഴൽപ്പണക്കേസുമായി ബന്ധപ്പെട്ട് പുതിയ ആരോപണം ഉന്നയിച്ച തിരൂർ സതീഷിന് പിറകിൽ താനാണെന്ന വാദങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. തിരൂർ സതീശന് പിന്നിൽ താനാണെന്ന് ചില മാദ്ധ്യമങ്ങൾ അവകാശപ്പെടുന്നുണ്ട്. ഇത്തരം വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് ശോഭാ സുരേന്ദ്രൻ വ്യക്തമാക്കി. ശോഭ സുരേന്ദ്രൻ കേരളത്തിൽ ഉണ്ടാവരുത് എന്ന് ആഗ്രഹിക്കുന്ന ചിലരുണ്ട്. അതിൽ ഒന്നാമത്തേയാൾ പിണറായി വിജയനാണ്. രണ്ടാമത്തേയാൾ ഗോകുലം ഗോപാലൻ. ബിജെപിയിലേക്ക് മാറാൻ എന്റെ കൂടെ ഡൽഹി വരെ എത്തിയ ഇപി ജയരാജനാണ് മൂന്നാമത്തേയാൾ. […]Read More

Gadgets

പാലക്കാടിൽ കോൺഗ്രസിനെതിരെ വിമതസ്ഥാനാർഥി

പാലക്കാട്: പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിനെതിരെ വിമതസ്ഥാനാർത്ഥിയായി ബ്ലോക്ക് കോൺഗ്രസ് ഭാരവാഹി. പാലക്കാട് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി സെൽവനാണ് തിരഞ്ഞെടുപ്പിൽ ഓട്ടോറിക്ഷ ചിഹ്നത്തിൽ സ്വതന്ത്രനായി മത്സരിക്കുന്നത്. അതേസമയം, ഏറെ നിർണായകമായ ഉപതിരഞ്ഞെടുപ്പ് അടുത്തിരിക്കെ പാലക്കാട് കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി. പിരായിരിയിൽ ദളിത് കോൺഗ്രസ് നേതാവും പിരായിരി മണ്ഡലം പ്രസിഡന്റുമായ കെ എ സുരേഷ് പാർട്ടി വിടുമെന്ന് സൂചന. ഷാഫി പറമ്പിലിന്റെ ഏകാധിപത്യ നീക്കങ്ങളിൽ പ്രതിഷേധിച്ചാണ് പാർട്ടി വിടുന്നതെന്നാണ് സൂചന. ഷാഫിയെ പിന്തുണയ്ക്കുന്നവർക്ക് മാത്രമാണ് പാർട്ടിയിൽ പരിഗണനയെന്നാണ് സുരേഷിന്റെ […]Read More

Gadgets

അശ്വിനി കുമാറിന് നീതി ലഭിച്ചില്ല; ഒത്തുകളിയെന്ന് വത്സൻ തില്ലങ്കേരി

കണ്ണൂർ: കണ്ണൂരിലെ ആർഎസ്എസ് നേതാവായിരുന്ന അശ്വനി കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 13 പ്രതികളെ വെറുതെ വിട്ട് കോടതി. മൂന്നാം പ്രതി കുറ്റക്കാരനെന്നാണ് കോടതി വിധി. എം.വി മർഷൂക്ക്(40) ആണ് മൂന്നാം പ്രതി. അശ്വിനി കുമാറിന് നീതി ലഭിച്ചില്ലെന്നാണ് വിലയിരുത്തൽ. കേസിൽ നിർഭാഗ്യകരമായ വിധിയാണുണ്ടായതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി വ്യക്തമാക്കി. തുടക്കം മുതൽ തന്നെ അന്വേഷണ സംഘം കേസ് അട്ടി മറിക്കാനുള്ള ശ്രമം നടത്തിയിരുന്നു. എത്രയും പെട്ടെന്ന് കേസ് അന്വേഷിച്ച് അവസാനിപ്പിക്കാനുള്ള വ്യഗ്രതയാണ് അവർ […]Read More

Gadgets

‘തന്റെ കൈകൾ ശുദ്ധം, തെളിഞ്ഞാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കും’; കെ സുരേന്ദ്രൻ

കൽപ്പറ്റ: കൊടകര കുഴൽപ്പണ കേസിൽ തന്റെ കൈകൾ ശുദ്ധമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഒരു ചെറിയ കറപോലും ഇല്ല. തെളിഞ്ഞാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കുമെന്നും കെ സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. ഏത് അന്വേഷണവും നേരിടാൻ ആത്മവിശ്വാസം ഉണ്ട്. ബിജെപിയുടെ മുന്നേറ്റത്തിലുള്ള അമ്പരപ്പ് ആണ് ആരോപണങ്ങൾക്കെല്ലാം പിന്നിലെന്നും സുരേന്ദ്രൻ പറഞ്ഞു. തിരൂർ സതീശിന് സിപിഎം സാമ്പത്തിക സഹായം ചെയ്തു. എംകെ കണ്ണന്റെ ബാങ്കിൽ വീട് ജപ്തിയായി. അത് ഒഴിവാക്കി കൊടുക്കാനാണ് ആരോപണം ഉന്നയിപ്പിച്ചത്. പിന്നിൽ വിഡി സതീശനും ഉണ്ട്. […]Read More

Gadgets

ജി എസ് ടി സ്റ്റേറ്റ് ടാക്സ് ഓഫീസറെ പിരിച്ചുവിടാൻ തീരുമാനം

തിരുവനന്തപുരം: ജി എസ് ടി സ്റ്റേറ്റ് ടാക്സ് ഓഫീസറായ അനിൽ ശങ്കറിനെ പിരിച്ചുവിടാൻ തീരുമാനം. തിരിമറികൾ നടത്തിയും വ്യാജ സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയും പ്രൊമോഷൻ നേടിയെടുത്ത സംഭവത്തിലാണ് അവസാനം നടപടിയുണ്ടായിരിക്കുന്നത്. അനിൽ ശങ്കറിനെ പിരിച്ചുവിടാനുള്ള നടപടിയുടെ ഭാഗമായി നോട്ടീസ് നൽകിയെന്ന് കെ എൻ ബാലഗോപാൽ നിയമസഭയെ അറിയിച്ചു. എൽഡി ക്ലർക്ക് ആയാണ് അനിൽ ശങ്കർ സർവീസിൽ കയറിയത്. പിന്നീട് വകുപ്പുതല പരീക്ഷ പാസാവാതെ സർവീസ് ബുക്കിൽ തിരിമറി നടത്തിയും, വ്യാജ ബികോം ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കിയും ഇയാൾ സർവീസിൽ […]Read More

Gadgets

അശ്വിനി കുമാര്‍ വധക്കേസ്; മൂന്നാം പ്രതി മാത്രം കുറ്റക്കാരന്‍

കണ്ണൂര്‍: ഹിന്ദു ഐക്യവേദി കണ്ണൂര്‍ ജില്ലാ കണ്‍വീനറായിരുന്ന അശ്വിനി കുമാറിനെ ബസില്‍ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മൂന്നാം പ്രതി എം വി മര്‍ഷൂഖ് മാത്രം കുറ്റക്കാരന്‍. 14 പ്രതികളില്‍ 13 പേരെയും തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി വെറുതെ വിട്ടു. ജസ്റ്റിസ് ഫിലിപ്പ് തോമസിന്റേതാണ് വിധി. പതിനാല് എന്‍ഡിഎഫ് പ്രവര്‍ത്തകരാണ് കേസിലെ പ്രതികള്‍. 2005 മാര്‍ച്ച് പത്തിന് രാവിലെ പത്തേ കാലോടെയായിരുന്നു കൊലപാതകം. കണ്ണൂരില്‍ നിന്ന് ബസില്‍ യാത്ര ചെയ്യുന്നതിനിടെ ഇരിട്ടി പയഞ്ചേരി മുക്കില്‍ വച്ചാണ് അശ്വിനി […]Read More

Gadgets

വള്ളിയും പുള്ളിയുമില്ലാതെ മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍

തിരുവനന്തപുരം: പോലീസുകാർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്ത പോലീസ് മെഡലിൽ വ്യാപക അക്ഷരതെറ്റുകൾ. മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ എന്ന വാചകത്തിലാണ് അക്ഷരത്തെറ്റ് കടന്നുകൂടിയത്. കേരളപ്പിറവി ദിനമായ ഇന്നലെയാണ് പോലീസുകാർക്ക് മുഖ്യമന്ത്രി മെഡൽ സമ്മാനിച്ചത്. അതേസമയം ഈ മെഡലുകൾ തിരിച്ചുവാങ്ങാനാണ് തീരുമാനം. മെഡൽ ലഭിച്ചതിന് ശേഷം പരിശോധിച്ചപ്പോഴാണ് അക്ഷരത്തെറ്റ് ശ്രദ്ധയിൽപ്പെട്ടത്. പകുതിയോളം മെഡലുകളിൽ ഈ അക്ഷരത്തെറ്റ് ഉണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ എന്നതിന് പകരം ‘മുഖ്യമന്ത്രയുടെ പോലസ് മെഡൽ’ എന്നായിരുന്നു ഭൂരിഭാഗം മെഡലുകളിലും അച്ചടിച്ചിരുന്നത്. അക്ഷരത്തെറ്റുകൾ അടങ്ങിയ […]Read More

Gadgets

ഖാസിമാർ മതപണ്ഡിതരായിരിക്കണമെന്ന് ആവർത്തിച്ച് ഉമർ ഫൈസി മുക്കം

മലപ്പുറം: ഖാസിമാർ മതപണ്ഡിതരായിരിക്കണമെന്ന് ആവർത്തിച്ച് ഉമർ ഫൈസി മുക്കം. ഖാസി ഫൗണ്ടേഷൻ സമസ്തയെ തകർക്കാൻ ഉദ്ദേശിച്ചുകൊണ്ടാണ് പ്രവർത്തിക്കുന്നത്. എടവണ്ണപ്പാറയിൽ നടത്തിയ പ്രസം​ഗത്തിൽ ഉറച്ച് നിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സാദിഖലി ശിഹാബ് തങ്ങളുടെ യോഗ്യത ചോദ്യം ചെയ്തിട്ടില്ല. യോഗ്യതയുണ്ടോയെന്ന് ഓരോ ഖാസിമാരും ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. വിഭാഗീയതയുണ്ടാക്കാനാണ് ഖാസി ഫൗണ്ടേഷൻ രൂപീകരിച്ചത്. സമസ്ത നേതാക്കന്മാർ ഖാസി ഫൗണ്ടേഷനിൽ പ്രവർത്തിക്കരുത്. മത പണ്ഡിതരാണ് സമസ്ത മുശാവറയിൽ അംഗമാവുക. മതവിധി പറയാൻ അറിയണം. മത പണ്ഡിതന്മാരല്ലാത്ത ഖാസിമാർ പിന്മാറണമെന്നും എന്നാൽ പരാമർശം […]Read More

Gadgets

സരിന് പിന്തുണയുമായി ദളിത് കോൺഗ്രസ് നേതാവ്

പാലക്കാട്: ഏറെ നിർണായകമായ ഉപതിരഞ്ഞെടുപ്പ് അടുത്തിരിക്കെ പാലക്കാട് കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി. പിരായിരിയിൽ ദളിത് കോൺഗ്രസ് നേതാവും പിരായിരി മണ്ഡലം പ്രസിഡന്റുമായ കെ എ സുരേഷ് പാർട്ടി വിടുമെന്ന് സൂചന. ഷാഫി പറമ്പിലിന്റെ ഏകാധിപത്യ നീക്കങ്ങളിൽ പ്രതിഷേധിച്ചാണ് പാർട്ടി വിടുന്നതെന്നാണ് സൂചന. ഷാഫിയെ പിന്തുണയ്ക്കുന്നവർക്ക് മാത്രമാണ് പാർട്ടിയിൽ പരിഗണനയെന്നാണ് സുരേഷിന്റെ ആരോപണം. സരിനെ പിന്തുണയ്ക്കാനും, എൽഡിഎഫിന് വേണ്ടി പ്രവർത്തിക്കാനുമാണ് സുരേഷിന്റെ നീക്കം. ഇതിനായി ഉടൻ തന്നെ സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിലെത്തി സുരേഷ് ജില്ലാ സെക്രട്ടറിയെ കാണും. […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes