Latest News

Month: November 2024

Gadgets

യോഗി ആദിത്യനാഥിനേക്കാള്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് വിശ്വാസം പിണറായി വിജയനെയാണെന്ന് കെ മുരളീധരന്‍

കാരശ്ശേരി: യോഗി ആദിത്യനാഥിനേക്കാള്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് വിശ്വാസം പിണറായി വിജയനെയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. പാലക്കാട് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ മുഖ്യമന്ത്രി ഇതുവരെ പങ്കെടുക്കാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. കല്‍പ്പൂരില്‍ നടന്ന യുഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാട്ടില്‍ പ്രിയങ്കാ ഗാന്ധിക്കെതിരെ വരെ പ്രസംഗിക്കാനെത്തുന്ന മുഖ്യമന്ത്രി പിണറായി പാലക്കാട്ട് ബിജെപിക്കെതിരെ പ്രസംഗിക്കാന്‍ പോകാത്തതെന്താണെന്നും മുരളീധരന്‍ ചോദിച്ചു. അയല്‍സംസ്ഥാനങ്ങള്‍ വികസനത്തില്‍ ശ്രദ്ധിക്കുമ്പോള്‍ കേരളത്തില്‍ ഒന്നുംനടക്കുന്നില്ലെന്നും ധൂര്‍ത്തും കെടുകാര്യസ്ഥതയും മാത്രമാണുള്ളതെന്ന് മുരളീധരന്‍ പറഞ്ഞു. കോടഞ്ചേരി പഞ്ചായത്തുതല കുടുംബസംഗമം […]Read More

Gadgets

ബിജെപിയിലേക്ക് തനിക്ക് ക്ഷണം ലഭിച്ചിരുന്നുവെന്ന് തുറന്നുപറഞ്ഞ് ശശി തരൂർ

കോഴിക്കോട്: ബിജെപിയിലേക്ക് തനിക്ക് ക്ഷണം ലഭിച്ചിരുന്നുവെന്ന് തുറന്നുപറഞ്ഞ് കോൺഗ്രസ് പ്രവർത്തക സമിതി അംഗവും തിരുവനന്തപുരം എംപിയുമായ ശശി തരൂർ. മലയാള മനോരമ ഹോർത്തൂസ് വേദിയിലായിരുന്നു രാഷ്ട്രീയജീവിതത്തിലെ നിർണായക നാളുകളിൽ വന്ന ആ ക്ഷണത്തെക്കുറിച്ച് തരൂർ മനസുതുറന്നത്‌. യുഎൻ സെക്രട്ടറി ജനറൽ സ്ഥാനത്തേയ്ക്ക് മത്സരിച്ച് പരാജയപ്പെട്ട കാലത്താണ് ഈ സംഭവം ഉണ്ടായതെന്നാണ് തരൂർ പറയുന്നത്. അന്ന് വാജ്പേയി സർക്കാരിലെ ഒരു മന്ത്രി ന്യൂയോർക്കിലെ തന്റെ ഓഫീസിലെത്തി ബിജെപിയിലേക്ക് ക്ഷണിച്ചു. എന്നാൽ തങ്ങൾ ഇരുവരുടെയും കാഴ്ചപ്പാട് ഒന്നല്ലാത്തതിനാലും, രാജ്യത്തെ തങ്ങൾ […]Read More

Gadgets

കൊടകര കുഴല്‍പ്പണക്കേസ്; തുടരന്വേഷണം സംബന്ധിച്ച ആഭ്യന്തരവകുപ്പിന്റെ ഉത്തരവ് ഇന്നുണ്ടായേക്കും

തൃശൂര്‍: കൊടകര കുഴല്‍പ്പണ കേസില്‍ തുടരന്വേഷണം സംബന്ധിച്ച ആഭ്യന്തരവകുപ്പിന്റെ ഉത്തരവ് ഇന്നുണ്ടായേക്കും. തുടരന്വേഷണം പൊലീസിന് എത്രമാത്രം സാധ്യമാകും എന്ന കാര്യത്തിലും സംശയങ്ങളുണ്ട്. ഇത് സംബന്ധിച്ച നിയമോപദേശം പൊലീസ് തേടി. നിലവില്‍ കവര്‍ച്ച സംബന്ധിച്ച അന്വേഷണമാണ് പൊലീസ് പൂര്‍ത്തീകരിച്ചിരിക്കുന്നത്. സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച അന്വേഷണം പൊലീസിന് സാധ്യമാകില്ല. പബ്ലിക് മണി ലോണ്ടറിങ് ആക്ട് പ്രകാരമാണ് പ്രധാനമായും അന്വേഷണം നടക്കേണ്ടത്. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണമാണ് കൊടകര കുഴല്‍പ്പണ കേസില്‍ ഇനി നടക്കേണ്ടത്. കേസ് അന്വേഷണം സംബന്ധിച്ച റിപ്പോര്‍ട്ട് ഇഡിക്ക് കൈമാറിയിരുന്നെങ്കിലും […]Read More

Gadgets

‘സുരക്ഷിതത്വ ബോധമുണ്ടായാൽ ക്രിസ്ത്യാനികൾ ബിജെപിയോടൊപ്പം’; ഫാ.ജോർജ് മയിലാടൂർ

വയനാട്: സുരക്ഷിതത്വ ബോധമുണ്ടായാൽ കേരളത്തിലെ ക്രിസ്ത്യൻ സമൂഹം ബിജെപിയോടൊപ്പം നിൽക്കുമെന്ന് പുൽപ്പള്ളി തിരുഹൃദയ ദേവാലയം വികാരി ഫാ.ജോർജ് മയിലാടൂർ. ദേവാലയ സന്ദർശനത്തിന് എത്തിയ വയനാട് എൻഡിഎ സ്ഥാനാർത്ഥി നവ്യ ഹരിദാസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റേത് വ്യക്തിപരമായ അഭിപ്രായമാണെങ്കിൽ സമുദായത്തിലെ വലിയൊരു വിഭാഗത്തിന്റെ വികാരം അത്തരത്തിലാണെന്നും ഫാ.ജോർജ് മയിലാടൂർ വ്യക്തമാക്കി. ‘ഇസ്രായേൽ, കശ്മീർ, മുനമ്പം തുടങ്ങിയ വിഷയങ്ങളിലൊക്കെ ബിജെപിയും കേന്ദ്ര സർക്കാരും മികച്ച നിലപാടാണ് സ്വീകരിക്കുന്നത്. നിരവധി വികസന പ്രവർത്തനങ്ങളും നടക്കുന്നു. എന്നാൽ ഉത്തരേന്ത്യയിൽ ക്രിസ്ത്യൻ ജനതയുടെ സുരക്ഷ ഒരു […]Read More

Gadgets

ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം; സൈനിക ക്യാമ്പിന് നേരെ വെടിവെപ്പ്

ശ്രീന​ഗർ: ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം. ജമ്മു കശ്മീരിലെ ബന്ദിപ്പോരയിൽ സൈനിക ക്യാമ്പിന് നേരെ ഭീകരർ വെടിവെച്ചു. വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് ആക്രമണം ഉണ്ടായത്. ജമ്മു കശ്മീരിൽ ഇന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്ന രണ്ടാമത്തെ ആക്രമണമാണിത്. ബന്ദിപ്പോര-പൻഹാർ റോഡിലുള്ള ബിലാൽ കോളനി ആർമി ക്യാമ്പിന് നേരെയാണ് ആക്രമണമുണ്ടായത്. ആർക്കും പരിക്കുകളില്ലെന്നും വെടിവെപ്പുണ്ടായ ഉടൻ സൈന്യം തിരിച്ചടി നൽകിയെന്നുമാണ് റിപ്പോർട്ടുകൾ. സംഭവത്തെക്കുറിച്ചുള്ള ഔദ്യോഗിക വിശദീകരണം ഇനിയും വരാനിരിക്കുന്നതേയുള്ളൂ. നേരത്തെ കശ്മീരിലെ ബുദ്ധഗാമിലാണ് ആദ്യം ആക്രമണമുണ്ടാത്. അവിടെ യുപി സ്വദേശികളായ രണ്ട് തൊഴിലാളികൾക്ക് […]Read More

Gadgets

കോഴിക്കോട് പിടിയിലായത് കൊടുംകുറ്റവാളികൾ; മോഷണത്തിനിടെ ഏഴു പേരെ കൊലപ്പെടുത്തി

കോഴിക്കോട്: മോഷണക്കേസില്‍ അറസ്റ്റ് ചെയ്ത തമിഴ്‌നാട് സ്വദേശികളായ സഹോദരങ്ങളെ പൊലീസ് ചോദ്യം ചെയ്തപ്പോള്‍ നടത്തിയത് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. സേലം സ്വദേശികളായ മുരുകന്‍ (33), സഹോദരന്‍ കേശവന്‍ (25) എന്നിവരെയാണ് കഴിഞ്ഞ ദിവസം കോഴിക്കോട് പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്ന കേസില്‍ ഉള്‍പ്പെട്ട സ്ഥാപനമായ പാലാഴിയിലെ ‘എനി ടൈം മണി’യില്‍ കയറി കവര്‍ച്ച നടത്തിയ സംഭവത്തിലാണ് ഇരുവരും പിടിയിലായത്. പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇവര്‍ നടത്തിയ ഏഴ് കൊലപാതകങ്ങള്‍ സംബന്ധിച്ച വെളിപ്പെടുത്തലുണ്ടായത്. കേരളത്തിലും തമിഴ്‌നാട്ടിലും […]Read More

Gadgets

സജി ചെറിയാനെതിരെ സി.ബി.ഐ അന്വേഷണം; ഹർജി ഇന്ന് പരിഗണിക്കും

കൊച്ചി: മന്ത്രി സജി ചെറിയാന്‍റെ മല്ലപ്പളളി പ്രസംഗത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഭരണഘടനയെ ആക്ഷേപിച്ച്‌ പ്രസംഗിച്ചു എന്ന ആരോപണം നില്‍നില്‍ക്കുന്നതല്ലെന്നായിരുന്നു പൊലീസിന്‍റെ നേരത്തെയുളള കണ്ടെത്തല്‍. എന്നാല്‍ ഭരണത്തിലെ തന്‍റെ സ്വാധീനം ഉപയോഗിച്ച്‌ സജി ചെറിയാൻ കേസ് അട്ടിമറിച്ചെന്നാണ് ഹ‍‍ർജിയിലുളളത്. പൊലീസിന്‍റെ കേസ് ഡയറി ഹാജരാക്കാൻ കോടതി നേരത്തെ നിർദേശിച്ചിരുന്നു. മല്ലപ്പള്ളിയില്‍ നടത്തിയ പ്രസംഗം വളച്ചൊടിച്ചുവെന്നും ഭരണഘടനാ മൂല്യങ്ങള്‍ ഉയർത്തിപ്പിടിക്കുന്ന പൊതു പ്രവർത്തകനാണ് താനെന്നും സജി ചെറിയാൻ പ്രസംഗത്തില്‍ വിശദീകരിച്ചിരുന്നു. ഭരണഘടനയെ […]Read More

Gadgets

കാതോലിക്കാ ബാവായുടെ കബറടക്കം ഇന്ന്

കൊച്ചി: യാക്കോബായ സുറിയാനി സഭാ അധ്യക്ഷന്‍ ബസേലിയോസ്‌ തോമസ്‌ പ്രഥമൻ കാതോലിക്കാ ബാവായുടെ കബറടക്കം ഇന്ന്. ഇന്ന് വൈകീട്ട് പുത്തൻകുരിശ്‌ പാത്രിയർക്കാ സെന്ററിൽ പ്രത്യേകം തയ്യാറാക്കിയ കല്ലറയിൽ കബറടക്കും. മുഖ്യന്ത്രി ഇന്ന് രാവിലെ അന്ത്യാഞ്‌ജലി അർപ്പിക്കും. സഭാ പരമാധ്യക്ഷൻ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമൻ പാത്രിയാർക്കീസ് ബാവായുടെ പ്രതിനിധികളായി അമേരിക്കൻ ആർച്ച് ബിഷപ് ദിവന്നാസിയോസ് ജോൺ കവാക്, യുകെ ആർച്ച് ബിഷപ് അത്താനാസിയോസ് തോമ ഡേവിഡ് എന്നിവർ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കും. വെള്ളിയാഴ്ച രാത്രിയാണ് മൃതദേഹം പുത്തൻകുരിശിൽ എത്തിച്ചത്. നിരവധി […]Read More

Gadgets

ഇക്കൊല്ലത്തെ എഴുത്തച്ഛൻ പുരസ്കാരം കഥാകൃത്ത് എൻ എസ് മാധവന്

തിരുവനന്തപുരം: 2024-ലെ എഴുത്തച്ഛൻ പുരസ്‌കാരം എൻ എസ് മാധവന്. സാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്ക് നൽകുന്ന കേരള സർക്കാരിന്റെ പരമോന്നത പുരസ്‌കാരമാണിത്. അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് എഴുത്തച്ഛൻ പുരസ്‌കാരം. എസ് കെ വസന്തൻ ചെയർമാനായ നാലംഗ ജൂറിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്. 1948 -ൽ എറണാകുളത്ത്‌ ജനിച്ച എൻ എസ് മാധവൻ മഹാരാജാസ് കോളേജ്, തിരുവനന്തപുരം മാർ ഇവാനിയോസ്‌ കോളേജ്‌, കേരള സർവ്വകലാശാല ധനശാസ്ത്ര വകുപ്പ്‌ എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം നേടി. 1975 -ൽ ഐഎഎസ്‌ ലഭിച്ചു. […]Read More

Gadgets

പി പി ദിവ്യയെ ചോദ്യം ചെയ്ത ശേഷം ജയിലിലേക്ക് മടക്കി എത്തിച്ചു

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തെ തുടര്‍ന്ന് അറസ്റ്റിലായ പി.പി.ദിവ്യയെ പൊലീസ് ചോദ്യം ചെയ്ത ശേഷം ജയിലില്‍ തിരികെ എത്തിച്ചു. രാവിലെ 11 മുതല്‍ ഉച്ചയ്‌ക്ക് ശേഷം മൂന്ന് മണി വരെയാണ് അന്വേഷണസംഘം ദിവ്യയെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യല്‍ കഴിഞ്ഞ് കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധന നടത്തിയിട്ടാണ് ദിവ്യയെ കോടതിയില്‍ ഹാജരാക്കിയ ശേഷം വനിതാ ജയിലിലേക്ക് മടക്കി എത്തിച്ചത്. കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് വെളളിയാഴ്ച വൈകുന്നേരം വരെ ദിവ്യയെ കസ്റ്റഡിയില്‍ വിട്ടത്. […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes