Latest News

Month: November 2024

Gadgets

‘അമരൻ’; ആദ്യ ദിനം തന്നെ അമ്പത് കോടിയ്ക്ക് അരികെ കളക്ഷൻ

ശിവകാർത്തികേയന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രമാണ് അമരനെന്ന് ഒന്നടങ്കം പറയുകയാണ് പ്രേക്ഷകർ. ചിത്രത്തിന്റെ ആദ്യ ദിന പ്രതികരണം പോലെ തന്നെ കുതിച്ചുയരുകയാണ് ചിത്രത്തിന്റെ കളക്ഷനും. ആഗോളതലത്തിൽ 42 കോടി രൂപ കടന്നിരിക്കുകയാണ് ചിത്രത്തിന്റെ കളക്ഷൻ. ആദ്യ വാരം തന്നെ കളക്ഷനിൽ അമരൻ ചരിത്രം കുറിക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. റിലീസ് ദിനത്തിൽ അമരൻ 21.65 കോടി രൂപയുടെ ഇന്ത്യൻ നെറ്റ് കളക്ഷൻ നേടിയിട്ടുണ്ട്. തമിഴ് പതിപ്പ് 17 കോടി രൂപയാണ് ആദ്യദിന കളക്ഷന്‍ നേടിയത്. തെലുങ്ക്, ഹിന്ദി, കന്നഡ, […]Read More

Gadgets

SSLC പരീക്ഷ തീയതി പ്രഖ്യാപിച്ചു; മാർച്ച് 3 മുതൽ 26 വരെ

തിരുവനന്തപുരം: ഇത്തവണത്തെ എസ്എസ്എൽസി, ഹയർസെക്കൻഡറി രണ്ടാംവർഷ പൊതുപരീക്ഷകൾ മാർച്ച് മൂന്ന് മുതൽ 26 വരെ നടക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. എസ്എസ്എൽസി മോഡൽ പരീക്ഷ ഫെബ്രുവരി 17 മുതൽ 21 വരെയും നടക്കും. പത്താംക്ലാസ് മൂല്യനിർണയ ക്യാംപുകൾ 2025 ഏപ്രിൽ എട്ടിന് ആരംഭിച്ച് 28-ന് അവസാനിക്കും. 2025 മെയ് മൂന്നാം വാരത്തിനുള്ളിൽ ഫലപ്രഖ്യാപനം നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഹയർസെക്കൻഡറി ഒന്നാംവർഷ പൊതുപരീക്ഷകൾ 2025 മാർച്ച് ആറ് മുതൽ 29 വരെയുള്ള ഒൻപത് ദിവസങ്ങളിലാണ് […]Read More

Gadgets

നീലേശ്വരം വെടിക്കെട്ട് അപകടത്തിലെ ആദ്യ മൂന്ന് പ്രതികൾക്ക് ജാമ്യം

കാസർകോട്: നീലേശ്വരത്ത് ക്ഷേത്ര വെടിപ്പുരയ്ക്ക് തീപിടിച്ചുണ്ടായ അപകടത്തിലെ ആദ്യ മൂന്ന് പ്രതികൾക്ക് ജാമ്യം. ക്ഷേത്രകമ്മിറ്റി പ്രസിഡന്റ്‌ ഉൾപ്പെടെയുള്ള പ്രതികൾക്കാണ് ഹോസ്ദുർഗ് കോടതി ജാമ്യം അനുവദിച്ചത്. ഇവർക്ക് നേരെ വധശ്രമത്തിനും സ്‌ഫോടകവസ്തു നിയമപ്രകാരമുള്ള വകുപ്പുകളും ഉൾപ്പെടെ ചുമത്തിയിരുന്നു. അനുമതിയും ലൈസൻസും ഇല്ലാതെയും സുരക്ഷാ മാനദണ്ഡങ്ങൾ ഒന്നും പാലിക്കാതെയും അശ്രദ്ധമായി കൈകാര്യം ചെയ്താണ് വെടിക്കെട്ട് നടത്തിയതെന്നാണ് എഫ്ഐആറിൽ പറയുന്നത്. വെടിക്കെട്ട് പുരയ്ക്ക് തീപിടിച്ച് ക്ഷേത്രോത്സവം കാണാനെത്തിയ ഭക്തജനങ്ങളും നാട്ടുകാരുമായി 100-ൽ അധികം പേർക്ക് ഗുരുതരവും നിസ്സാരവുമായ പരിക്കേറ്റു, കെട്ടിടങ്ങൾക്ക് കേടുപാടുണ്ടായി […]Read More

Gadgets

തിരൂർ സതീഷിനെ സിപിഐഎം പണം കൊടുത്തു വാങ്ങിയെന്ന് ശോഭാ സുരേന്ദ്രൻ

തിരുവനന്തപുരം: കൊടകര കുഴല്‍പ്പണക്കേസിൽ കേരള പൊലീസ് ഇഡിയ്ക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പ്രതികരിച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. തിരൂർ സതീഷിനെ സിപിഐഎം പണം കൊടുത്തു വാങ്ങിയെന്ന് ശോഭാ സുരേന്ദ്രൻ ആരോപിച്ചു. തിരൂർ സതീഷ് എന്തിന് നിരന്തരം മുൻമന്ത്രി എ സി മൊയ്തീനെ കണ്ടുവെന്നും ശോഭാ സുരേന്ദ്രൻ ചോദിച്ചു. വെളിപ്പെടുത്തലിൽ ബിജെപി പ്രതിരോധത്തിലല്ല. പിണറായി പൊലീസ് മാസങ്ങളോളം ആരോപണ വിധേയരെ ചോദ്യം ചെയ്തിരുന്നല്ലോയെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. ചേലക്കരയിൽ അടിപതറാൻ പോകുന്നത് കൊണ്ടാണ് സിപിഐഎം പുതിയ ആരോപണവുമായി വരുന്നതെന്ന് […]Read More

Gadgets

വരാൻ പോകുന്നത് 50,000 ടവറുകൾ; ഇന്ത്യയിൽ വൻ വികസനത്തിനൊരുങ്ങി ബി.എസ്.എൻ.എൽ

ന്യൂഡൽഹി: ഡിജിറ്റൽ കണക്ടിവിറ്റിക്കായി ഇന്ത്യയിൽ സുപ്രധാന ചുവടുവെപ്പുമായി ബി.എസ്.എൻ.എൽ. അതേസമയം രാജ്യത്തുടനീളം 50,000 4ജി ടവറുകൾ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനത്തിന് ബി.എസ്.എൻ.എൻ തുടക്കം കുറിച്ചു. കേന്ദ്ര വാർത്താവിനിമയ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.നിലവിലെ 50,000 ടവറുകളിൽ 41,000 എണ്ണം ഒക്ടോബർ 29ന് മുമ്പ് പ്രവർത്തനക്ഷമമായെന്നും വാർത്താവിനിമയ മന്ത്രാലയം അറിയിച്ചു. ഒരു ലക്ഷം സ്ഥലങ്ങളിൽ 4ജി ടവറുകളെന്ന ബി.എസ്.എൻ.എല്ലിന്റെ ലക്ഷ്യത്തിന് ഇത് ഏറെ കരുത്ത് പകരുമെന്നും മന്ത്രാലയം വ്യക്തമാക്കി. ഒരു ലക്ഷം ടവറുകൾക്കുള്ള ഉപകരണങ്ങൾ നൽകുന്നതിനുള്ള കരാർ 2023 ​മെയിൽ 24,500 […]Read More

Gadgets

കൊടകര കള്ളപ്പണക്കേസ്; പുറത്തുവന്നിരിക്കുന്നത് ആധികാരികമായ വിവരങ്ങളെന്ന് വി ഡി സതീശൻ

തൃശൂർ: കൊടകര കള്ളപ്പണക്കേസിൽ സിപിഐഎം ബിജെപി നക്സസ് ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പുറത്തുവന്നിരിക്കുന്നത് ആധികാരികമായ വിവരങ്ങളാണ്. സംസ്ഥാന സർക്കാരിനും അവരുടെ അന്വേഷണസംഘത്തിനും പൊലീസിനും വ്യക്തമായി അറിയാം ഇത് ബിജെപി സംസ്ഥാന പ്രസിഡന്റ് അടക്കമുള്ള നേതാക്കൾക്ക് പങ്കാളിത്തമുള്ളതാണെന്ന്. ഒരു സമ്മർദ്ദവും കേന്ദ്ര സർക്കാരിന്റയോ ഏജൻസികളുടെയോ മേൽ സർക്കാർ ചുമത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ‘കുഴൽപ്പണം തട്ടിപ്പറിച്ച് കൊണ്ടുപോയ കേസിൽ മുഖ്യ സാക്ഷി കൂടെയാണ് മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷ്. ആധികാരികമായാണ് അദ്ദേഹം കാര്യങ്ങളെല്ലാം പറഞ്ഞത്. ബിജെപി […]Read More

Gadgets

കൊടകര കള്ളപ്പണക്കേസ് പുനരന്വേഷണം ആവശ്യപ്പെട്ട് സിപിഐഎം

തൃശൂർ: ബിജെപി നേതാവ് തിരൂർ സതീഷിന്റെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ കൊടകര കള്ളപ്പണക്കേസ് പുനരന്വേഷണം ആവശ്യപ്പെട്ട് സിപിഐഎം. പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയേറ്റിലാണ് തീരുമാനം ഉണ്ടായത്. സർക്കാർ തീരുമാനവും ഉടൻ ഉണ്ടാകുമെന്നാണ് സൂചന. വെളിപ്പെടുത്തല്‍ ഗൗരവതരമെന്നാണ് സിപിഐഎം സെക്രട്ടറയേറ്റ് വിലയിരുത്തിയത്. പുനരന്വേഷണം വേണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ആവശ്യപ്പെട്ടു. അതേസമയം, കൊടകര കള്ളപ്പണക്കേസിൽ നിർണായക പരാമർശവുമായി കേരള പൊലീസ് ഇഡിയ്ക്ക് സമർപ്പിച്ച റിപ്പോർട്ട്. കള്ളപ്പണം എത്തിച്ചത് കർണാടകയിലെ ഒരു എംഎൽഎയാണെന്നും സുരേന്ദ്രൻ അടക്കം പണം കൈകാര്യം […]Read More

Gadgets

പി സരിന് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയും കോണ്‍ഗ്രസ് വാര്‍ഡ് മെമ്പറും

പാലക്കാട്: പാലക്കാട് കോണ്‍ഗ്രസില്‍ വീണ്ടും ആഭ്യന്തര പ്രശ്‌നം രൂക്ഷമാകുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി സരിന് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് പിരായിരി മണ്ഡലം സെക്രട്ടറിയും കോണ്‍ഗ്രസ് വാര്‍ഡ് മെമ്പറും രംഗത്തെത്തിയതോടെ അനുയിപ്പിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ് നേതാക്കള്‍. മണ്ഡലം സെക്രട്ടറി ശശിയും ഭാര്യയും കോണ്‍ഗ്രസിന്റെ പഞ്ചായത്തംഗവുമായ സിതാരയുമാണ് സരിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയത്. ഷാഫി പറമ്പില്‍ എംഎല്‍എ ആയപ്പോള്‍ മണ്ഡലത്തിന് വേണ്ടി ഒന്നും ചെയ്തില്ലെന്നാണ് ഇരുവരും ആരോപിക്കുന്നത്. ഷാഫി വോട്ടര്‍മാരെ ചതിച്ചെന്നും അവര്‍ പറഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിനോട് […]Read More

Gadgets

വിവാദങ്ങൾക്കിടയിൽ അരിമ്പ്ര മനങ്ങറ്റ ജുമാമസ്ജിദ് ഖാസിയായി പാണക്കാട് സാദിഖലി തങ്ങൾ

മലപ്പുറം: വിവാദങ്ങൾക്കിടെ അരിമ്പ്ര മനങ്ങറ്റ ജുമാമസ്ജിദ് ഖാസിയായി പാണക്കാട് സാദിഖലി തങ്ങൾ ചുമതലയേറ്റു. സാദിഖലി തങ്ങൾക്ക് ഖാസി സ്ഥാനം വഹിക്കാനുള്ള പാണ്ഡിത്യമില്ലെന്ന ഉമർ ഫൈസി മുക്കത്തിന്റെ വിമർശനം വിവാദമായതിന് പിന്നാലെയായിരുന്നു സാദിഖലി തങ്ങൾ ചുമതലയേറ്റെടുത്തത്. പാണക്കാട് ഉമറലി തങ്ങളും ഹൈദരലി തങ്ങളുമായിരുന്നു നേരത്തെ മനങ്ങറ്റ മഹല്ല് ഖാസിമാർ. മഹല്ല് കമ്മിറ്റിയാണ് ഖാസിയായി സാദിഖലി തങ്ങളെ നിശ്ചയിച്ചത്. ഉമർ ഫൈസി മുക്കത്തിൻ്റെ പരാമർശം വിവാദമായതിന് പിന്നാലെ കൂടിയാണ് ഒരു മഹല്ലിന്റെ കൂടി ഖാസി സ്ഥാനം സാദിഖലി തങ്ങൾ ഏറ്റടുത്തത്. […]Read More

Gadgets

ഫാസിസ്റ്റ് വിരുദ്ധ സമ്മേളനത്തില്‍ പങ്കെടുക്കാനുള്ള വി ശിവദാസന്‍ എംപിയുടെ യാത്രയ്ക്ക് കേന്ദ്രത്തിന്റെ വിലക്ക്

ന്യൂഡല്‍ഹി: പാര്‍ലമെന്റംഗങ്ങളുടെ ഫാസിസ്റ്റ് വിരുദ്ധ സമ്മേളനത്തില്‍ പങ്കെടുക്കാനുള്ള വി ശിവദാസന്‍ എംപിയുടെ യാത്രയ്ക്ക് കേന്ദ്രം അനുമതി നിഷേധിച്ചുവെന്ന് പരാതി. വെനസ്വേലയിലേക്ക് നാളെ പുറപ്പെടാനിരിക്കെയാണ് വിദേശ മന്ത്രാലയം അനുമതി നിഷേധിച്ചത്. ജനാധിപത്യ രാജ്യത്ത് ഇത്തരം തീരുമാനം പാടില്ലാത്തതാണെന്ന് ശിവദാസന്‍ എംപി മാധ്യമങ്ങളോട് പ്രതികരിച്ചു. വിഷയത്തില്‍ വിദേശകാര്യ മന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. യാതൊരു കാരണവുമില്ലാതെയാണ് അനുമതി നിഷേധിച്ചതെന്നും എല്ലാവര്‍ക്കും വരാവുന്ന ഭീഷണിയാണിതെന്നും ശിവദാസന്‍ പറഞ്ഞു. ‘ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ വെനസ്വേലയുടെ ക്ഷണം നിരസിച്ചിട്ടില്ല. ജനാധിപത്യത്തോടുള്ള അവഗണനയാണിത്. വസ്തുതകള്‍ […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes