Latest News

Month: November 2024

Gadgets

കുറുവ സംഘം ആലപ്പുഴയിൽ എത്തിയതായി സൂചന; ജാ​ഗ്രത പാലിക്കണമെന്ന് നിർദ്ദേശം

ആലപ്പുഴ: തമിഴ്നാട്ടിൽ നിന്നുള്ള മോഷണസംഘമായ കുറുവ സംഘം ആലപ്പുഴയിൽ എത്തിയതായി സൂചന. മുഖം മറച്ച് അർധന​ഗ്നരായ രണ്ടം​ഗ സംഘത്തിന്റെ സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ പൊലീസ് അതീവ ജാ​ഗ്രത പാലിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മണ്ണഞ്ചേരി നേതാജി ജം​ഗ്ഷന് സമീപം മോഷണശ്രമം നടന്നിരുന്നു. സംഭവസ്ഥലത്ത് നിന്നും ശേഖരിച്ച സിസിടിവി ദൃശ്യങ്ങളിലാണ് രണ്ടം​ഗ സംഘത്തിന്റെ ദൃശ്യങ്ങൾ ലഭിച്ചത്. സാധാരണ അർധന​ഗ്നരായി മുഖം മറച്ചാണ് കുറുവ സംഘം മോഷണത്തിനെത്തുക. ആറ് മാസത്തോളം മോഷണം നടത്താൻ ഉദ്ദേശിക്കുന്ന വീടുകള്‍ നിരീക്ഷിച്ച […]Read More

Gadgets

ശ്വാസംമുട്ടി രാജ്യതലസ്ഥാനം; ​ദീപാവലി ആഘോഷങ്ങൾ പരിധിവിട്ടു

ഡൽഹി: ദീപാവലി, നവരാത്രി ആഘോഷങ്ങൾക്ക് ശേഷം ഡൽഹിയിൽ വായു മലിനീകരണ തോതിൽ ഭയാനകമായ വർധന. ശരാശരി മലിനീകരണ നിരക്ക് 359 ആയി ഉയർന്നതായി സിപിസിബി പുറത്ത് വിട്ട കണക്കുൾ പറയുന്നു. രാവിലെ ആറ് മണി വരെ ഡൽഹിയിലെ വിവിധ സ്ഥലങ്ങളിൽ വായു ഗുണനിലവാര സൂചിക (എക്യുഐ) നില വളരെ മോശമാണെന്നും റിപ്പോർട്ടിൽ പറയുന്നു. അശോക് വിഹാർ, അയ നഗർ, ബവാന, ബുരാരി, ദ്വാരക, ആർ കെ പുരം തുടങ്ങിയ പ്രദേശങ്ങളിലും വായു ഗുണനിലവാരം മോശമാണ്. കഴിഞ്ഞ ദിവസങ്ങളിലെ ആഘോഷങ്ങളിൽ […]Read More

Gadgets

കൊടകര കുഴല്‍പ്പണക്കേസ് വീണ്ടും അന്വേഷിക്കണമെന്ന് വി എസ് സുനില്‍കുമാര്‍

തൃശൂര്‍: ബിജെപി തൃശൂര്‍ മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ കൊടകര കുഴല്‍പ്പണക്കേസ് വീണ്ടും അന്വേഷിക്കണമെന്ന് സിപിഐ നേതാവ് വി എസ് സുനില്‍കുമാര്‍. പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ പൊലീസ് തയ്യാറാകണം. വിഷയം അന്വേഷിക്കേണ്ട കേന്ദ്ര ഏജന്‍സികള്‍ മറ്റുപല കാര്യങ്ങള്‍ക്കും പിന്നാലെയാണെന്നും വി എസ് സുനില്‍കുമാര്‍ പറഞ്ഞു. തിരൂര്‍ സതീഷിന്റെ വെളിപ്പെടുത്തല്‍ ഒട്ടും ഞെട്ടലുണ്ടാക്കുന്നതല്ലെന്നും സുനില്‍കുമാര്‍ പറഞ്ഞു. കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം ബിജെപി തിരഞ്ഞെടുപ്പ് വിജയത്തിനായി ദുരുപയോഗിക്കുകയാണ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ […]Read More

Gadgets

ചുമതലയുണ്ടായപ്പോള്‍ നേതാക്കളുടെ നിര്‍ദേശപ്രകാരമാണ് പൊലീസില്‍ മൊഴി നല്‍കിയത്, ഇനി യാഥാര്‍ത്ഥ്യം പറയും; തിരൂര്‍

തൃശൂര്‍: കൊടകര കള്ളപ്പണക്കേസില്‍ താന്‍ നടത്തിയ വെളിപ്പെടുത്തലിലാണ് നേതൃത്വം മറുപടി നല്‍കേണ്ടതെന്ന് മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷ്. ജില്ലാ ഓഫീസില്‍ ചുമതലയുണ്ടായപ്പോള്‍ നേതാക്കളുടെ നിര്‍ദേശപ്രകാരമാണ് അന്ന് പൊലീസില്‍ മൊഴി നല്‍കിയതെന്നും ഇനി യാഥാര്‍ത്ഥ്യം തുറന്നു പറയുമെന്നും അദ്ദേഹം പറഞ്ഞു. തന്നെക്കുറിച്ച് നേതൃത്വം പറഞ്ഞ കാര്യങ്ങള്‍ കളവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പണം കൊണ്ടുവന്ന സമയത്ത് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും, ജില്ലാ പ്രസിഡന്റ് അനീഷ് കുമാറും ഓഫീസിലുണ്ടായിരുന്നില്ലെന്നും സതീഷ് പറഞ്ഞു. ‘ഞാനുന്നയിച്ച കാര്യം പാര്‍ട്ടിക്ക് വേണ്ടി തിരഞ്ഞെടുപ്പ് […]Read More

Gadgets

അജിത്കുമാറിൻ്റെ മെഡൽ വിതരണം നിർത്തിവച്ച് ഡിജിപി ഉത്തരവ്

തിരുവനന്തപുരം: എ.ഡി.ജി.പി എം.ആർ.അജിത്കുമാറിന്റെ മെഡല്‍ തടഞ്ഞ് ഡി.ജി.പി ഷേഖ്ദർവേഷ് സാഹിബ്. മികച്ച സേവനത്തിനുള്ള ‘മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍’ ആണ് തടഞ്ഞത്. പേരൂർക്കട എസ്.എ.പി പരേഡ് ഗ്രൗണ്ടിലെ ചടങ്ങില്‍ വച്ച്‌ നാളെ രാവിലെ 9ന് മുഖ്യമന്ത്രി സമ്മാനിക്കേണ്ട മെഡല്‍ വിതരണം ചെയ്യേണ്ടെന്ന് പൊലീസ് മേധാവി ഷേഖ് ദർവേഷ് സാഹിബിനു വേണ്ടി എ.ഐ.ജി പദംസിംഗ് ഉത്തരവിറക്കി. സ്വർണക്കടത്ത് അടക്കം വിവിധ ആരോപണങ്ങളില്‍ പൊലീസ് മേധാവിയുടെയും വിജിലൻസ്, ക്രൈംബ്രാഞ്ച്, ഇന്റലിജൻസ് മേധാവികളുടെയും അന്വേഷണം നേരിടുന്നതിനാലാണ് മെഡല്‍ തടഞ്ഞത്. സേവനത്തിന്റെയും സമർപ്പണത്തിന്റെയും പ്രതിബദ്ധതയുടെയും […]Read More

Gadgets

ഇന്ത്യൻ ക്രിക്കറ്റിൽ ചരിത്ര നേട്ടം സ്വന്തമാക്കി വിരാട് കോഹ്‌ലി; ഐപിഎല്ലിൽ 21 കോടി

ബെം​ഗളൂരു: ഐപിഎൽ മെഗാ താരലേലത്തിന് മുന്നോടിയായി ടീമുകൾ നിലനിർത്തിയ താരങ്ങളുടെ പട്ടിക പുറത്തുവിട്ടപ്പോൾ താരമായത് സൂപ്പർതാരം വിരാട് കോഹ്ലി. കോഹ്ലിക്ക് നൽകിയത് 21 കോടി രൂപയാണ്. ഇതോടെ ഒരു ഇന്ത്യൻ താരം ഐപിഎല്ലിൽ നേടുന്ന ഏറ്റവും വലിയ തുകയായി ഇത് മാറി. ഇതാദ്യമായാണ് 20 കോടി രൂപക്ക് മുകളിൽ ഒരു ഇന്ത്യൻ താരത്തിന് ലഭിക്കുന്നത്. കോഹ്ലിക്ക് ശേഷം ഉയർന്ന തുക വരുന്ന മറ്റ് ഇന്ത്യൻ താരങ്ങളെ കൂടി നോക്കാം. 18 കോടി നൽകി മുംബൈ ഇന്ത്യൻസ് ജസ്പ്രീത് ബുംറയെ […]Read More

Gadgets

കാതോലിക്ക ബാവക്ക് വിട; ഇന്ന് പൊതുദർശനം, സംസ്കാരം നാളെ

എറണാകുളം: യാക്കോബായ സഭാധ്യക്ഷന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയ്ക്ക് വിട നൽകാനൊരുങ്ങി നാട്. ഇന്ന് കോതമംഗലം ചെറിയ പള്ളിയിൽ എത്തിക്കുന്ന മൃതദേഹം നാളെ പുത്തൻകുരിശെത്തിച്ചാണ് സംസ്കരിക്കുക. ബാവയുടെ ഭൗതികശരീരം ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിലെ ക്രമീകരണങ്ങൾക്ക് ശേഷം കോതമംഗലം ചെറിയ പള്ളിയിൽ എത്തിച്ച് പൊതുദർശനത്തിന് വെച്ചു. ഇന്ന് രാവിലെ 8 മണിക്ക് ചെറിയ പള്ളിയിൽ വിശുദ്ധ കുർബാന നടത്തി. 9.30ന് പരിശുദ്ധ സഭയുടെ എപ്പിസ്കോപ്പൽ സുന്നഹദോസിന്റെയും വർക്കിംഗ് കമ്മിറ്റിയുടെയും സംയുക്ത യോഗത്തിന് ശേഷം 10.30ന് സംസ്കാര ശുശ്രൂഷയുടെ പ്രാരംഭ […]Read More

Gadgets

അതിശക്തമായ മഴയോടെ കേരളപ്പിറവി; ഓറഞ്ച് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്ത മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ മുന്നറിയിപ്പ്. 2 ജില്ലകളിൽ ഇന്ന്‌ അതിശക്ത മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. ഈ ജില്ലകളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, പാലക്കാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിൽ നാളെ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ നാളെ യെല്ലോ […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes