Latest News

Month: December 2024

Gadgets

എ.ഐ. ക്യാമറയില്‍ കുടുങ്ങിയിട്ടുള്ളവർക്കും സ്ഥിരം നിയമലംഘനം നടത്തുന്ന ഡ്രൈവര്‍മാർക്കും നല്ലനടപ്പ്

തിരുവനന്തപുരം:സംസ്ഥാനത്ത് വാഹനാപകടങ്ങള്‍ തുടര്‍ക്കഥയാകുന്ന സാഹചര്യത്തില്‍ സ്ഥിരമായി നിയമലംഘനങ്ങള്‍ നടത്തുന്ന ഡ്രൈവര്‍മാരെ കണ്ടെത്തി നടപടിയെടുക്കാന്‍ മോട്ടോര്‍വാഹന വകുപ്പ്. ഇത്തരത്തില്‍ നിയമലംഘനങ്ങള്‍ നടത്തുന്ന ഡ്രൈവര്‍മാരുടെ പട്ടിക തയാറാക്കാന്‍ ആര്‍.ടി.ഒമാര്‍ക്ക് ഗതാഗത കമ്മീഷണര്‍ നിര്‍ദേശം നല്‍കി. പട്ടികയില്‍ പേര് വരുന്ന ഡ്രൈവര്‍മാര്‍ക്ക് പ്രത്യേകം പരിശീലനം നല്‍കാനാണ് ഇപ്പോള്‍ മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാനത്തുടനീളമുള്ള നിയമലംഘകരായ ഡ്രൈവര്‍മാര്‍ക്ക് പരിശീലനം നല്‍കുന്നതിനായി നാല് കേന്ദ്രങ്ങളാണ് ഒരുക്കുന്നത്. നിലവില്‍ ഇത്തരം പരിശീലനം നല്‍കുന്ന മോട്ടോര്‍വാഹന വകുപ്പിന്റെ എടപ്പാളിലെയും കളമശ്ശേരിയിലെയും കേന്ദ്രങ്ങള്‍ക്ക് പുറമെ, കെ.എസ്.ആര്‍.ടി.സിയുമായി സഹകരിച്ച് […]Read More

Gadgets

ഇന്ത്യന്‍ ബഹിരാകാശസഞ്ചാരിയെ ചന്ദ്രനിലിറക്കും; 2035 ൽ സ്വന്തം ബഹിരാകാശനിലയം; നേട്ടങ്ങള്‍ കൈവരിക്കാനൊരുങ്ങി രാജ്യം

ഡല്‍ഹി: ബഹിരാകാശപര്യവേക്ഷണം, ബയോടെക്നോളജി, സമുദ്രവിഭവവികസനം എന്നീ മേഖലകളില്‍ നേട്ടങ്ങള്‍ കൈവരിക്കാന്‍ രാജ്യം ഒരുങ്ങുകയാണെന്ന് കേന്ദ്ര ശാസ്ത്ര-സാങ്കേതിക ബഹിരാകാശ സഹമന്ത്രി ജിതേന്ദ്രസിങ്. ആഗോള സാങ്കേതികരംഗത്ത് ഇന്ത്യയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ 2035-ഓടെ സ്വന്തം ബഹിരാകാശനിലയമായ ഭാരതീയ അന്തരീക്ഷനിലയം സ്ഥാപിക്കും. 2040-ഓടെ ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരിയെ ചന്ദ്രനില്‍ ഇറക്കുകയെന്ന ലക്ഷ്യം സാക്ഷാത്കരിക്കുമെന്നും മന്ത്രി പറഞ്ഞു. ഡല്‍ഹിയില്‍നടന്ന പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗഗന്‍യാന്‍ പദ്ധതിയുടെ ഭാഗമായി ഭാരതീയ അന്തരീക്ഷനിലയം സ്ഥാപിക്കുന്നതിനുള്ള പദ്ധതിക്ക് കഴിഞ്ഞ സെപ്റ്റംബറിലാണ് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയത്. നിലവില്‍ അമേരിക്കയും ചൈനയും […]Read More

Gadgets

രണ്ടു പാന്‍ കാര്‍ഡുള്ളവരാണോ? വരുന്നു പ്രോജക്റ്റ് പാന്‍ 2.0, വലിയ പിഴ; കൂടുതൽ

പാന്‍ 2.0 സ്‌കീം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചതോടെ ഒന്നിലധികം പാന്‍ കാര്‍ഡുള്ളവരെ വേഗത്തില്‍ കണ്ടെത്താന്‍ സാധിക്കുമെന്ന് വിദഗ്ധർ. ഡ്യൂപ്ലിക്കേറ്റ് പാന്‍ കാര്‍ഡുകള്‍ ഒഴിവാക്കണമെന്നും പാന്‍ 2.0 ഉപയോഗിച്ച് ഡ്യൂപ്ലിക്കേറ്റ് കാര്‍ഡുകള്‍ ട്രാക്ക് ചെയ്യാനും ഇല്ലാതാക്കാനും എളുപ്പം സാധിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. അതിനാല്‍ ഡ്യൂപ്ലിക്കേറ്റ് പാന്‍ എത്രയും വേഗം ബന്ധപ്പെട്ട അധികാരികളെ ഏല്‍പ്പിക്കണം. അല്ലാത്തപക്ഷം ഡ്യൂപ്ലിക്കേറ്റ് പാന്‍ ഉണ്ടെങ്കില്‍, ആദായനികുതി നിയമത്തിലെ സെക്ഷന്‍ 272 ബി പ്രകാരം ആദായനികുതി വകുപ്പിന് 10,000 രൂപ വരെ പിഴ ചുമത്തും. ഒരു വ്യക്തിക്കും […]Read More

Gadgets

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥിനി മരിച്ചു

കൊച്ചി: കോതമംഗലം-നീണ്ടപാറ ചെമ്പന്‍കുഴിയില്‍ കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥിനി മരിച്ചു. ആന്‍മേരി(21)യാണ് മരിച്ചത്. കോതമംഗലത്ത് എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥികളായ അല്‍ത്താഫും ആന്‍മേരിയുമാണ് അപ്രതീക്ഷിതമായുണ്ടായ കാട്ടാനയുടെ ആക്രമണത്തില്‍ അപകടത്തില്‍പെട്ടത്. ആന പിഴുതെറിഞ്ഞ പന വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബൈക്കിന് മുകളിലേക്ക് വീഴുകയായിരുന്നു. മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും.Read More

Gadgets

അധ്യാപകനെ തോക്ക് ചൂണ്ടി വിവാഹം കഴിപ്പിച്ച് വധുവിന്റെ ബന്ധുക്കള്‍

പട്‌ന: സ്‌കൂളിലേക്ക് പോകുംവഴി അധ്യാപകനെ തോക്ക് ചൂണ്ടി വിവാഹം കഴിപ്പിച്ച് വധുവിന്റെ ബന്ധുക്കള്‍. ബിഹാറിലാണ് സംഭവം. ബിഹാര്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ അധ്യാപകനായ അവിനാഷ് കുമാറിനെയാണ് വധുവിന്റെ കുടുംബം ഭീഷണിപ്പെടുത്തിയത്. നേരത്തെ വിവാഹത്തിന് താത്പര്യമറിയിച്ചിരുന്ന അവിനാഷ് പിന്നീട് പിന്മാറിയെന്നാണ് യുവതിയുടെ കുടുംബത്തിന്റെ ആരോപണം. ഇരുവരും നാല് വര്‍ഷത്തോളമായി പ്രണയത്തിലായിരുന്നുവെന്നാണ് യുവതിയുടെ ആരോപണം. എന്നാൽ താനും യുവതിയും പ്രണയത്തിലായിരുന്നില്ലെന്നാണ് അവിനാഷിൻ്റെ പ്രതികരണം. അടുത്തിടെയാണ് അവിനാഷ് ബിപിഎസ്‌സി പരീക്ഷ പാസായി അധ്യാപകനായത്. കാടിഹാറിലായിരുന്നു പോസ്റ്റിങ്. രജൗരയിലെ സഹോദരയുടെ വീട്ടില്‍ നിന്ന് […]Read More

Gadgets

ക്രിസ്മസ് ബംബർ സമ്മാന ഘടന പഴയതുപോലെ തുടരും

തിരുവനന്തപുരം: സമ്മാനഘടനയിലെ ത‍‌ർക്കത്തെ തുടർന്ന് അച്ചടി നിർത്തിയ ക്രിസ്മസ് ബംബർ ടിക്കറ്റുകള്‍ ഉടനെ പുറത്തിറങ്ങും. 5000 രൂപയുടെ സമ്മാനത്തിൻ്റെ എണ്ണം കുറച്ചതിന് പിന്നാലെയാണ് തർക്കം ഉടലെടുത്തത്. ഇതിന് പിന്നാലെ പുറത്തിറക്കാനിരുന്ന ക്രിസ്മസ് ബംബറിൻ്റെ അച്ചടി നിർത്തി വെക്കുകയായിരുന്നു. തർക്കത്തെ തുടർന്ന് കഴിഞ്ഞ തവണത്തെ ക്രിസ്മസ് ബംബറിൻ്റെ സമ്മാനഘടന തന്നെ നടപ്പാക്കാനാണ് തീരുമാനം. ക്രിസ്മസ് ബംബർ പുറത്തിറക്കാനുള്ള തയ്യാറെടുപ്പുകൾക്കിടയിലാണ് ലോട്ടറി ഡയറക്ടറേറ്റ് അച്ചടി നിർത്താനുള്ള തീരുമാനം എടുക്കുന്നത്. അടുത്തയാഴ്ചയോടെ ബംബർ പഴയ ഘടനയിൽ തന്നെ പുറത്തിറക്കുമെന്നാണ് തീരുമാനം.Read More

Gadgets

ഗാന്ധി കുടുംബത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: ഗാന്ധി കുടുംബത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺ​ഗ്രസ് രാജ്യത്തിൻ്റെ ഭരണഘടയെ അപമാനിക്കുകയാണെന്നാണ് പ്രധാനമന്ത്രിയുടെ പരാമർശം. കോൺഗ്രസിലെ ഒരു കുടുബം ഭരണഘടനയെ ചവിട്ടി താഴ്ത്താൻ ശ്രമിച്ചു. ഒരു കുടുംബം ഇന്ത്യയെ 55 വർഷം ഭരിച്ചു. ഭരണഘടനയെ തകർക്കുന്നതെല്ലാം അവർ ചെയ്തു. വ്യക്തി താത്പര്യത്തിന് വേണ്ടി നിയമവിരുദ്ധമായി ഭരണഘടന ഭേദഗതി ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടന തടസ്സമായി വന്നാൽ ഭേദഗതി ചെയ്യണമെന്ന് നെഹ്റു മുഖ്യമന്ത്രിമാർക്ക് കത്തെഴുതിയിട്ടുണ്ട്. നെഹ്‌റുവിനെ അന്നത്തെ രാഷ്‌ട്രപതി രാജേന്ദ്രപ്രസാദ് എതിർത്തു. 60 വർഷത്തിനിടെ കോൺഗ്രസ് […]Read More

Gadgets

കേരളം മുതിര്‍ന്ന പൗരന്മാരുടെ നാടായി മാറരുതെന്ന് എം എ യൂസുഫലി

കോട്ടയം: കേരളം മുതിര്‍ന്ന പൗരന്മാരുടെ നാടായി മാറരുതെന്ന് ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ചെയര്‍മാന്‍ എം എ യൂസുഫലി. നമ്മുടെ ചെറുപ്പക്കാര്‍ വിദേശത്തേക്ക് ചേക്കേറുകയാണെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്തെ ലുലുമാളിന്റെ ഉദ്ഘാടനച്ചടങ്ങിനോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അവരെ ഇവിടെ പിടിച്ചുനിര്‍ത്താന്‍ പുതിയ പദ്ധതികള്‍ വേണം. അതിനായി പഴയ നിയമങ്ങള്‍ മാറി പുതിയ വരണം. ചില യൂട്യൂബര്‍മാര്‍ പലതും നശിപ്പിക്കാന്‍ ശ്രമിക്കുന്നു. നമ്മളെ ആട്ടിപ്പായിക്കാന്‍ ശ്രമിക്കുന്ന ചില വ്‌ളോഗര്‍മാരുണ്ട്. അവരെ വിശ്വസിക്കാനും ചിലരുണ്ട്. അവരൊന്നും ഈ നാടിന് വേണ്ടി ഒന്നും സംഭാവന […]Read More

Gadgets

മെക് 7 വ്യായാമ കൂട്ടായ്മയെ പിന്തുണച്ച് രംഗത്തെത്തി സോളിഡാരിറ്റി

കോഴിക്കോട്: വിവാദത്തിലകപ്പെട്ട മെക് 7 വ്യായാമ കൂട്ടായ്മയെ പിന്തുണച്ച് രംഗത്തെത്തി സോളിഡാരിറ്റി. മെക് 7 പ്രത്യേകിച്ചൊരു സമുദായവുമായും സംഘടനയുമായും ഔദ്യോഗിക ബന്ധമില്ലാത്തവര്‍ പങ്കെടുക്കുന്ന കൂട്ടായ്മയാണെന്നാണ് സോളിഡാരിറ്റിയുടെ വാദം. ഇതിനെ കുറിച്ച് സംശയവും തെറ്റിദ്ധാരണയും ഉണ്ടാക്കുന്നതില്‍ സിപിഐഎം നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും വലിയ പങ്കെടുക്കുന്നുണ്ടെന്നും സോളിഡാരിറ്റി സംസ്ഥാന അദ്ധ്യക്ഷന്‍ സി ടി സുഹൈബ് ഫേസ്ബുക്കില്‍ കുറിച്ചു. സുഹൈബിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം മുസ്ലിം സമുദായത്തിലുള്ളവര്‍ സംഘടിച്ചാല്‍ അവര്‍ സാമൂഹിക പ്രവര്‍ത്തനം നടത്തിയാല്‍ അവര്‍ സമരം ചെയ്താല്‍ അവര്‍ വിദ്യാഭ്യാസം നേടിയാല്‍ സമ്പാദിച്ചാല്‍ […]Read More

Gadgets

മാടായി കോളേജ് വിവാദത്തിൽ എം കെ രാഘവനെ അനുകൂലിച്ച് വീണ്ടും പോസ്റ്റർ

കണ്ണൂർ: എം കെ രാഘവനെ അനുകൂലിച്ച് പിലാത്തറയിൽ വീണ്ടും പോസ്റ്റർ പ്രത്യക്ഷപ്പെട്ടു. ഇന്നു പുലർച്ചയോടെയാണ് കോൺഗ്രസിൻ്റെ കൊടിമരത്തിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. പരസ്യ പ്രതികരണങ്ങൾ പാടില്ലെന്ന് കെപിസിസി നിയോഗിച്ച പ്രശ്നപരിഹാര സമിതി ഇരു വിഭാഗത്തോടും നിർദ്ദേശിച്ചിരുന്നു. എന്നാൽ നിർദ്ദേശത്തെ ലംഘിച്ചാണ് പിലാത്തറയിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസമാണ് കെപിസിസി സമിതിയുടെ ചര്‍ച്ചയില്‍ പരസ്യ പ്രതികരണത്തിന് വിലക്കേര്‍പ്പെടുത്തിയത്. മാടായി കോളേജുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നപരിഹാരം നീളുമെന്നാണ് വിലയിരുത്തല്‍. വിവാദ വിഷയം പരസ്യ ഏറ്റുമുട്ടലിലേക്ക് എത്തിയതോടെയാണ് പ്രശ്‌നം പരിഹരിക്കാന്‍ കെപിസിസി നിയോഗിച്ച മൂന്നംഗ […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes