കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ പക്ഷിവേട്ട. വേഴാമ്പലുകള്‍ ഉള്‍പ്പെടെ അപൂര്‍വയിനത്തില്‍പെട്ട പക്ഷികളുമായി രണ്ടുപേര്‍ പിടിയിലായി. തിരുവനന്തപുരം സ്വദേശികളായ ബിന്ദു, ശരത് എന്നിവരാണ് പിടിയിലായത്.25000 മുതല്‍ 2 ലക്ഷം രൂപ വരെ വില വരുന്ന പക്ഷികളെയാണ് അനധികൃതമായി കൊണ്ടുവന്നത്.Read More
കൊച്ചി: മുതിർന്ന സിപിഐഎം നേതാവ് ജി സുധാകരനുമായി നല്ല ബന്ധമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മന്ത്രി ആയിരുന്നപ്പോൾ നീതിപൂർവം പ്രവർത്തിച്ചയാളാണ് ജി സുധാകരൻ. താനും സുധാകരനെ കണ്ടിട്ടുണ്ട്. ജി സുധാകരനെ കെ സി വേണുഗോപാൽ കണ്ടത് വ്യക്തിപരമാണെന്നും വി ഡി സതീശൻ അഭിപ്രായപ്പെട്ടു. സിപിഐഎമ്മിൽ നടക്കുന്ന കാര്യങ്ങൾ ഞങ്ങൾ ഗൗരവമായി നിരീക്ഷിക്കുന്നു. സിപിഐഎമ്മിനെ ജീർണത ബാധിച്ചിരിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗവുമായി ഒരു ചർച്ചയും നടത്തിയിട്ടില്ലെന്നും വി […]Read More
കൊച്ചി: കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ സിപിഐഎം നേതാവ് പി ആർ അരവിന്ദാക്ഷനും ബാങ്ക് ജീവനക്കാരൻ സി കെ ജിൽസിനും ജാമ്യം. ഹൈക്കോടതിയാണ് രണ്ട് പ്രതികൾക്കും ജാമ്യം നൽകിയത്. രണ്ട് പേർക്കും ജാമ്യം നിഷേധിക്കാൻ മതിയായ കാരണങ്ങൾ ഇല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. വിചാരണ നീണ്ടുപോകുന്ന സാഹചര്യത്തിൽ കൂടിയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. നേരത്തെ ഇരുവരുടെയും ജാമ്യഹര്‍ജി പലവട്ടം ഹൈക്കോടതി തള്ളിയിരുന്നു. കർശന ഉപാധികളോടെയാണ് ജാമ്യം. 2023 സെപ്റ്റംബർ 27 മുതൽ ഇരുവരും ഇഡിയുടെ കസ്റ്റഡിയിലായിരുന്നു. 334 കോടി […]Read More
തൃശൂർ: കൊടകര കുഴൽപ്പണക്കേസിൽ ബിജെപി നേതൃത്വത്തെ വീണ്ടും വെട്ടിലാക്കി തിരൂർ സതീഷ്. ഒന്നരക്കോടി രൂപ പാർട്ടി ഓഫീസിൽ സൂക്ഷിച്ചെന്നും ഈ പണം എന്തുചെയ്തെന്ന് വെളിപ്പെടുത്തണമെന്നും സതീഷ് ആവശ്യപ്പെട്ടു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിൽ 9 കോടി രൂപ 6 ചാക്കുകളിലായി കൊണ്ടുവന്നു എന്നതായിരുന്നു തന്റെ മൊഴിയെന്നും തിരൂർ സതീഷ് വ്യക്തമാക്കി. വെളിപ്പെടുത്തലിന്റെ അനുബന്ധ രേഖകൾ തൽക്കാലം പ്രദർശിപ്പിക്കുന്നില്ല. അത് പൊലീസ് അന്വേഷണത്തെ ബാധിക്കും. കള്ളപ്പണം തടയും എന്നു പറഞ്ഞ് അധികാരമേറ്റ നരേന്ദ്രമോദിയുടെ പാർട്ടിയുടെ […]Read More
ന്യൂഡല്‍ഹി: സുപ്രീംകോടതിക്കുള്ളില്‍ തീപിടിത്തം. കോടതി നമ്പര്‍ 11 നും 12 നും ഇടയിലെ വെയിറ്റിംഗ് ഏരിയയിലാണ് തീപിടിത്തം ഉണ്ടായത്. തുടര്‍ന്ന് കോര്‍ട്ട് നമ്പര്‍ 11 ന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഷോർട്ട് സർക്ക്യൂട്ട് എന്നാണ് പ്രാഥമിക നിഗമനം. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. സുരക്ഷാ ഉദ്യോഗസ്ഥരെത്തി തീയണച്ചു.Read More
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ തീരുമാനം. വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടിയാണ് നിരക്ക് വർധനവ് പ്രഖ്യാപിച്ചത്. നിരക്ക് വർധന ജനങ്ങൾക്ക് സ്വാഭാവികമായും വിഷമമുണ്ടാക്കുമെന്നും നിരക്ക് വർധിപ്പിക്കുകയല്ലാതെ മറ്റ് വഴികളില്ലെന്നും മന്ത്രി വ്യക്തമാക്കി. ജനങ്ങൾക്ക് ബുദ്ധിമുട്ടാവാത്ത രീതിയിൽ നിരക്ക് വർധിപ്പിക്കുമെന്നുമാണ് മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. റെഗുലേറ്ററി കമ്മീഷൻ ഹിയറിംഗ് കഴിഞ്ഞുവെന്നും റെഗുലേറ്ററി കമീഷൻ ഉടൻ കെഎസ്ഇബിക്ക് റിപ്പോർട്ട് കൈമാറുമെന്നും മന്ത്രി അറിയിച്ചു. റെഗുലേറ്ററി കമ്മീഷൻ റിപ്പോർട്ട് കിട്ടിയാലുടൻ സർക്കാർ ചർച്ച ചെയ്യുമെന്നും കെ കൃഷ്ണൻകുട്ടി കൂട്ടിച്ചേർത്തു. സംസ്ഥാനം […]Read More
മനസുകൊണ്ട് ജി സുധാകരന്‍ ബിജെപിയില്‍ അംഗത്വമെടുത്തുവെന്ന പ്രസ്താവന; വിശദീകരണവുമായി ബി ഗോപാലകൃഷ്ണന്‍
കണ്ണൂര്‍: മനസുകൊണ്ട് സിപിഐഎം നേതാവ് ജി സുധാകരന്‍ ബിജെപിയില്‍ അംഗത്വമെടുത്തുവെന്ന പൊതുപരിപാടിയിലെ പ്രസ്താവന ചര്‍ച്ചയായതോടെ വിശദീകരണവുമായി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍. ജി സുധാകരന്‍ ബിജെപിയില്‍ വരുമെന്നോ അംഗത്വം എടുക്കുമെന്നോ താന്‍ ചിന്തിക്കുന്നില്ലെന്നും പക്ഷെ ഇന്ന് ബിജെപി ഉയര്‍ത്തിക്കാട്ടുന്ന മതഭീകരതയുടെ സിപിഐഎമ്മിലെ നുഴഞ്ഞുകയറ്റം ജി സുധാകരന്‍ മനസ്സിലാക്കുന്നുണ്ടെന്ന് തനിക്ക് തോന്നിയെന്നും ബി ഗോപാലകൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ജി സുധാകരന്‍ സത്യസന്ധനായ കമ്മൂണിസ്റ്റ് സഖാവാണെന്നും ഫേസ്ബുക്ക് കുറിപ്പില്‍ ഗോപാലകൃഷ്ണന്‍ പറയുന്നു. ബി ഗോപാലകൃഷ്ണന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം ഞാനും […]Read More
തീവണ്ടിയിൽ നിന്ന് അബദ്ധത്തിൽ വീണു; തമിഴ്‌നാട് സ്വദേശി വേദന കടിച്ചമർത്തി കിടന്നത് മണിക്കൂറുകൾ
പാലക്കാട്: തീവണ്ടിയിൽ നിന്ന് അബദ്ധത്തിൽ വീണ തമിഴ്‌നാട് സ്വദേശി വേദന കടിച്ചമർത്തി കിടന്നത് മണിക്കൂറുകൾ. സേലം സ്വദേശി ശരത്കുമാ(29)റാണ് തീവണ്ടിയിൽനിന്ന് വീണ് പരിക്കേറ്റ് നാല് മണിക്കൂർ പാളത്തിനരികെ കിടന്നത്. നിലവിൽ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് ശരത്കുമാർ. ഞായറാഴ്ച പുലർച്ചെ 2.30-ഓടെ ബെംഗളൂരു-കൊച്ചുവേളി എക്‌സ്പ്രസിൽ നിന്നാണ് ശരത് വീണത്. എറണാകുളത്തുനിന്ന് സേലത്തേക്ക് പോവുകയായിരുന്നു ഇയാൾ. പാലക്കാട് ഐഐടിക്ക് സമീപം പന്നിമടയിലാണ് വീണുപോയത്. നേരം പുലർന്നുതുടങ്ങിയപ്പോൾ ഉറക്കെ ശബ്ദമുണ്ടാക്കുന്നത് കേട്ട് സമീപത്തെ വീട്ടുകാർ എത്തി തന്നെ രക്ഷിക്കുകയായിരുന്നുവെന്ന് […]Read More
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഉച്ചയ്ക്ക് ശേഷം മഴ ശക്തമാവുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. വടക്കന്‍ ജില്ലകളിലും മധ്യ കേരളത്തിലുമാണ് മഴ അനുഭവപ്പെടുക.മലയോര മേഖലയില്‍ ശക്തമായ മഴ പെയ്യുന്നുണ്ട്. കാലാവസ്ഥ മാറ്റത്തിന്റെ ഭാഗമായാണ് തീവ്ര മഴ അനുഭവപ്പെടുന്നതെന്നും ഇന്നലെയും ഇന്നും മഴ തുടരുന്ന സാഹചര്യത്തില്‍ ജാഗ്രത നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ കേരള മേധാവി നീത കെ ഗോപാല്‍ പറഞ്ഞു. ഇന്ന് വൈകുന്നേരം ന്യൂനമര്‍ദ്ദം കേരളത്തിലൂടെ കടന്നുപോകും. അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ […]Read More
കണ്ണൂർ: ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന സന്ദീപ് വാര്യര്‍ക്കെതിരെ കൊലവിളി മുദ്രാവാക്യം വിളിയുമായി യുവമോര്‍ച്ച. കണ്ണൂര്‍ അഴീക്കോടാണ് സന്ദീപ് വാര്യര്‍ക്കെതിരെ ഭീഷണി മുദ്രാവാക്യം വിളിച്ച് യുവമോര്‍ച്ച പ്രകടനം നടത്തിയത്. ജയകൃഷ്ണൻ മാസ്റ്റര്‍ ബലിദാന ദിനത്തോടനുബന്ധിച്ചുള്ള പ്രകടനത്തിനിടെയാണ് പ്രകോപന മുദ്രാവാക്യം. 30 വെള്ളി കാശും വാങ്ങി പ്രസ്ഥാനത്തെ ഒറ്റുകൊടുത്ത തന്തയില്ലാ മൂരാച്ചിയെന്ന് വിളിച്ചുകൊണ്ടാണ് ഭീഷണി മുദ്രാവാക്യം വിളി ആരംഭിക്കുന്നത്. പ്രസ്ഥാനത്തെ അപമാനിക്കാൻ ബലിദാനികളെ കൂട്ടുപിടിച്ചുവെന്നും മുദ്രവാക്യം വിളിക്കുന്നുണ്ട്. ഒറ്റുകാര സന്ദീപേ, പട്ടാപകലില്‍ പാലക്കാട് നിന്നെ ഞങ്ങള്‍ എടുത്തോളാം എന്ന് […]Read More