Latest News

Month: May 2025

Kerala

നാഷണൽ പീപ്പിൾസ് പാർട്ടിയുടെ സംസ്‌ഥാന കമ്മിറ്റി ഓഫീസ് കോട്ടയത്ത്‌ ഉദ്ഘാടനം ചെയ്തു

നാഷണൽ പീപ്പിൾസ് പാർട്ടിയുടെ സംസ്‌ഥാന കമ്മിറ്റി ഓഫീസ് കോട്ടയത്ത്‌ ഉദ്ഘാടനം ചെയ്തു. കോട്ടയം മദർ തെരേസ റോഡിലെ ലോ പോയിന്റ് ബിൽഡിങ്ങിലാണ് പുതിയ ഓഫീസ്. NPP യുടെ ദേശീയ വർക്കിങ് പ്രസിഡന്റ് ജയിംസ് സാങ്മയാണ് ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ചത്. NPYF യൂത്ത് പ്രസിഡന്റ്‌ നിക്കി, സംസ്ഥാന പ്രസിഡന്റ് കെ ടി തോമസ്, സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ഗോവിന്ദ്, വർക്കിങ് പ്രസിഡന്റ് ജോസ് ജോസഫ്, സംസ്‌ഥാന സെക്രെട്ടറിമാരായ ബിന്ദു പിള്ള, ഷൈജു എബ്രഹാം, വനിത വിഭാഗം പ്രസിഡന്റ്‌ […]Read More

Kerala

എൽഡിഎഫിന്റെ സർപ്രൈസ്; പാർട്ടി ചിഹ്നത്തിൽ തന്നെ മത്സരിക്കും; നിലമ്പൂരിൽ എം സ്വരാജ് സ്ഥാനാർഥി

മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എം സ്വരാജിനെ പ്രഖ്യാപിച്ചു. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമാണ് എം സ്വരാജ്. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം സെക്രട്ടറി എം വി ഗോവിന്ദനാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. ഇതോടെ നിലമ്പൂർ തെരഞ്ഞെടുപ്പിൽ പോരാട്ടം കനക്കും. രാഷ്ട്രീയ പോരാട്ടത്തിന് സ്വരാജ് മികച്ച സ്ഥാനാർഥിയാണെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു. നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്- സിപിഎം മത്സരിക്കും. രാഷ്ട്രീയ പ്രാധാന്യമുള്ള മണ്ഡലമാണ്. സഖാവ് കുഞ്ഞാലിയുടെ നാടാണ്. പിവി അൻവർ ഇടത് മുന്നണിയെ വഞ്ചിച്ചു. അൻവർ ഒറ്റുകൊടുത്തു […]Read More

Kerala

പയ്യോളിയിൽ ബൊലേറോ പിക്കപ്പ് വാനിന് തീപിടിച്ചു

കോഴിക്കോട്: കെഎസ്ഇബി കരാറെടുത്ത ബൊലേറോ പിക്കപ്പ്‌ വാൻ കത്തിനശിച്ചു. കോഴിക്കോട് പയ്യോളി അയനിക്കാട് പള്ളിക്ക് സമീപം ദേശീയ പാതയിലാണ് അപകടമുണ്ടായത്. ബൊലേറോ പിക്കപ്പ് ലോറിയാണ് അപകടത്തില്‍പ്പെട്ടത്. കോഴിക്കോട് ഭാഗത്തേക്കുള്ള സര്‍വീസ് റോഡില്‍ വച്ചാണ് തീപിടിത്തമുണ്ടായത്. ആര്‍ക്കും പരിക്കേറ്റിട്ടില്ല. സമീപത്തായുണ്ടായിരുന്ന പെട്രോള്‍ പമ്പില്‍ നിന്നും ഫയര്‍ എക്സ്റ്റിങ്ക്യുഷര്‍ എത്തിച്ചാണ് ആദ്യ ഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത്. വിവരമറിഞ്ഞ് എത്തിയ അഗ്നിരക്ഷാസേന തീ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കി. വാഹനം കത്തിനശിച്ച നിലയിലാണ്. അപകട കാരണം വ്യക്തമായിട്ടില്ല. പൊലീസ് സ്ഥലത്ത് എത്തി പരിശോധന […]Read More

Kerala

‘യുഡിഎഫ് തീരുമാനത്തിനായി ഒരു പകൽ കൂടി കാത്തിരിക്കും’; പിവി അൻവർ

മലപ്പുറം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരിൽ മത്സരിക്കാനുള്ള പിവി അൻവറിന്റെ പ്രഖ്യാപനം നീട്ടി. തൃണമൂൽ കോൺഗ്രസിനെ യുഡിഎഫ് ഘടകക്ഷിയാക്കിയില്ലെങ്കിൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുമെന്ന തീരുമാനത്തിലായിരുന്നു പിവി അൻവർ. എന്നാൽ, യുഡിഎഫിലെ ഉന്നത നേതാക്കൾ വിളിച്ച് ഒരു പകൽ കൂടി വെയിറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടത് പ്രകാരം യുഡിഎഫ് തീരുമാനത്തിനായി ഒരു പകൽ കൂടി കാത്തിരിക്കുമെന്നും മാന്യമായ തീരുമാനം പ്രതീക്ഷിക്കുകയാണെന്നും പിവി അൻവർ വ്യക്തമാക്കി. പ്രഖ്യാപനം നടത്താൻ ഇന്ന് രാവിലെ ഒമ്പതിന് വിളിച്ച വാർത്താസമ്മേളനത്തിലാണ് തീരുമാനം തൽക്കാലത്തേക്ക് നീട്ടിയതായി പിവി അൻവർ അറിയിച്ചത്. […]Read More

Kerala National

തരൂർ കോൺ​ഗ്രസിന്റെ സുവർണ ചരിത്രത്തെ അപമാനിച്ചെന്നും കുറ്റപ്പെടുത്തൽ

ന്യൂഡൽഹി: ഇന്ത്യയിൽ തിരിച്ചെത്തും മുൻപ് ശശി തരൂരിനെ വിദേശകാര്യ മന്ത്രിയോ സൂപ്പർ ബിജെപി വക്താവോ ആക്കുമെന്ന് കോൺ​ഗ്രസ് നേതാവ് ഉദിത് രാജ്. ആദ്യമായാണ് ഇന്ത്യ നിയന്ത്രണ രേഖയും, അന്താരാഷ്ട്ര അതിർത്തിയും കടന്ന് പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾ ആക്രമിച്ചതെന്ന ശശി തരൂരിന്റെ പ്രസ്താവനയുടെ പശ്ചാത്തലത്തിലായിരുന്നു ഉദിത് രാജിന്റെ പ്രതികരണം. കോൺ​ഗ്രസിന്റെ സുവർണ ചരിത്രത്തെ അപമാനിക്കുകയാണ് തരൂർ ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോൺ​ഗ്രസിന്റെ ഭരണകാലത്ത് പലതവണ അതിർത്തി കടന്ന് ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചിട്ടുണ്ടെന്നും ഉദിത് രാജ് ചൂണ്ടിക്കാട്ടുന്നു. എന്നാൽ, അതൊന്നും […]Read More

Kerala

തെലങ്കാന സംസ്ഥാന പുരസ്‍കാരം സ്വന്തമാക്കി ദുൽഖർ സൽമാൻ

ഹൈദരാബാദ്: ദുൽഖർ സൽമാനെ പാൻ ഇന്ത്യൻ സ്റ്റാറെന്ന് ഒരുകൂട്ടർ വിശേഷിപ്പിക്കുമ്പോൾ ട്രോൾ ചെയ്യുന്ന മറുവിഭാഗം ആളുകളുണ്ട് സോഷ്യൽ മീഡിയയിൽ. എന്നാൽ അത്രക്കാർക്കൊരു മറുപടിയാണിപ്പോൾ തെലങ്കാന സംസ്ഥാന ചലച്ചിത്ര പുരസ്‍കാര പ്രഖ്യാപനം നൽകിയിരിക്കുന്നത്. വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റർ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിലൂടെ തെലങ്കാന സംസ്ഥാന പുരസ്‍കാരം സ്വന്തമാക്കിയിരിക്കുകയാണ് ദുൽഖർ സൽമാൻ. മികച്ച നടനുള്ള സ്പെഷ്യൽ ജൂറി അവാർഡ് ആണ് ഈ ചിത്രത്തിലൂടെ ദുൽഖർ സൽമാൻ നേടിയെടുത്തത്. ഗദ്ദർ അവാർഡ് എന്ന പേരിൽ നൽകപ്പെടുന്ന […]Read More

Kerala

പൊതുനിരത്തുകളിൽ ഫ്ളക്സ് ബോർഡുകൾ വെക്കുന്നതിനെ വിമർശിച്ച് ഹൈക്കോടതി

കൊച്ചി: പൊതുനിരത്തുകളിൽ ഫ്ളക്സ് ബോർഡുകൾ വെക്കുന്നതിനെ വിമർശിച്ച് ഹൈക്കോടതി. ഭൂരിഭാഗം ബോർഡുകളിലും ഉന്നത വ്യക്തികളുടെ ചിത്രങ്ങളാണെന്നും ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ ചൂണ്ടിക്കാട്ടി. ഫ്ലെക്സ് ബോർഡുകളല്ല പ്രശസ്തി കൂട്ടുന്നതെന്ന് രാഷ്ട്രീയ പാർട്ടി നേതാക്കളോട് ആരെങ്കിലും പറഞ്ഞുകൊടുക്കണം. ഫ്ളെക്സിൽ തൻറെ മുഖം വേണ്ടായെന്ന് നേതാക്കൾ പറഞ്ഞാൽ തീരാവുന്ന പ്രശ്നമേയുളളു. ഏറ്റവും ശക്തരായ ആളുകളുടെ ചിത്രങ്ങളാണ് പല ഫ്ലെക്സുകളിലുമുള്ളതെന്നിരിക്കെ ഉദ്യോഗസ്ഥർക്ക് എങ്ങനെയാണ് നടപടിയെടുക്കാനാവുക? ഈ സംസ്ഥാനത്തിന്റെ അവസ്ഥയെ ഓർത്തു പരിതപിക്കാനേ കഴിയൂ. എന്തുകൊണ്ടാണ് റോഡിൽ ഫ്ലക്സ് വെക്കുന്നതിന് കേസ് എടുക്കാത്തതും ഫൈൻ […]Read More

Kerala

കാമുകനുമായി ഗൂഡാലോചന, ഓട്ടോറിക്ഷാ ഡ്രൈവര്‍ വെടിയേറ്റു മരിച്ച കേസില്‍ ഭാര്യയ്ക്ക് ജാമ്യം

കൈതപ്രത്ത് ഓട്ടോറിക്ഷാ ഡ്രൈവർ കെ.കെ രാധാകൃഷ്ണൻ വെടിയേറ്റു മരിച്ച കേസിൽ ഭാര്യ മിനി നമ്പ്യാർക്ക് ജാമ്യം. ഗൂഢാലോചന കുറ്റമായിരുന്നു ബിജെപി നേതാവായ മിനിക്കെതിരെ ചുമത്തിയത്. തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസിലെ മൂന്നാം പ്രതിയായിരുന്നു മിനി. സഹപാഠിയായ ഒന്നാം പ്രതി സന്തോഷുമായുള്ള പ്രണയത്തിന് തടസമായതോടെയാണ് രാധാകൃഷ്ണനെ കൊന്നതെന്നാണ് പോലീസ് കണ്ടെത്തൽ. സന്തോഷുമായി ചേർന്ന് മിനി ഗൂഢാലോചന നടത്തിയാണ് കൊലപാതകം ആസൂത്രണം ചെയ്തത്. കൊലയ്ക്ക് ശേഷം സന്തോഷ് മിനിയുമായി ഫോണിൽ സംസാരിച്ചതായും പോലീസ് കണ്ടെത്തിയിരുന്നു. സഹപാഠികളായ […]Read More

Kerala

കൊമ്പു കോർത്ത് അൻവറും സതീശനും; ആര്യാടൻ ഷൗക്കത്തിനെതിരായ പരാമർശം പിൻവലിക്കണമെന്ന് കോൺഗ്രസ്

പാലക്കാട്: പി.വി അൻവർ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനെ കുറിച്ച് നടത്തിയ പരാമർശം പിൻവലിക്കണമെന്ന് ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇക്കാര്യത്തിൽ മാറ്റമില്ലെന്നും അൻവറുമായി ബന്ധപ്പെട്ട വിഷയത്തിൽ നാളെ വൈകീട്ടോടെ തീരുമാനമുണ്ടാകുമെന്നും വി.ഡി സതീശൻ വ്യക്തമാക്കി. എനിക്കെതിരെയും അൻവർ ആരോപണമുന്നയിച്ചു. അത് അവിടെ കിടക്കട്ടെ, അത് പിൻവലിക്കണമെന്നുമില്ല. പക്ഷേ സ്ഥാനാർത്ഥിക്കെതിരായ പരാമർശം പിൻവലിക്കണമെന്നതിൽ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, യുഡിഎഫ് മുന്നണിയിൽ കയറാനുള്ള നീക്കങ്ങൾ മങ്ങിയതോടെ പി.വി അൻവർ പ്രതിസന്ധിയിലായി. സമ്മർദം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്നലെ […]Read More

Kerala

മഴയും കാറ്റും ശക്തമായി, റെയിൽവേ ട്രാക്കിൽ മരം വീണു; ആലപ്പുഴ എറണാകുളം റൂട്ടിൽ

ആലപ്പുഴ: കനത്ത മഴയിലും കാറ്റിലും അരൂർ കെൽട്രോണിന് സമീപം റെയിൽവേ ട്രാക്കിൽ മരം വീണതോടെ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. ആലപ്പുഴ എറണാകുളം റൂട്ടിലാണ് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടത്. ആലപ്പുഴ ഭാഗത്തേക്കുള്ള ട്രെയിനുകൾ കഴിഞ്ഞ അരമണിക്കൂറായി പിടിച്ചിട്ടിരിക്കുകയാണ്. ആലപ്പുഴ-ചെന്നൈ എക്സ്പ്രസ് എഴുപുന്ന സ്റ്റേഷനിൽ പിടിച്ചിട്ടിരിക്കുന്നു. ആലപ്പുഴ-കണ്ണൂർ എക്സ്പ്രസ്സ്‌ തുറവൂർ സ്റ്റേഷനിൽ പിടിച്ചിട്ടിരിക്കുന്നു. ആലപ്പുഴ വഴിയുള്ള ട്രെയിനുകൾ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലും പിടിച്ചിട്ടിരിക്കുന്നു.Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes