കനത്തമഴയെ തുടർന്ന് ഇടുക്കി കല്ലാർകുട്ടി ഡാമിന്റെ എല്ലാ ഷട്ടറുകളും ഉയർത്തി. 5 ഷട്ടറുകളും ഒരു അടി വീതമാണ് ഉയർത്തിയത്. തുറന്നുവിട്ട വെള്ളം മുതിരപ്പുഴയാറിലേക്കാണ് ഒഴുക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ മുതിരപ്പുഴ, പെരിയാർ തീരത്ത് താമസിക്കുന്ന ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി. ഇന്നലെ രാത്രിയിൽ പെയ്ത ശക്തമായ മഴയെ തുടർന്ന് ഡാമിലേക്കുള്ള നീരൊഴുക്ക് കൂടിയതിന്റെ അതിസ്ഥാനത്തിലാണ് ഷട്ടറുകൾ ഉയർത്തിയത്. ഇപ്പോഴും അനിയന്ത്രിതമായി ഡാമിലെ ജലനിരപ്പ് ഉയരുകയാണ്. മഴ ശക്തമായാൽ ഇനിയും ജലനിരപ്പ് ഉയരുകയാണെങ്കിൽ ഷട്ടറുകൾ വീണ്ടും ഒരടി കൂടി ഉയർത്താനാണ് […]Read More
തമിഴ്നാട് വിരുദുനഗറിലെ സ്വകാര്യ പടക്ക നിർമാണശാലയിൽ സ്ഫോടനം. ഒരു സ്ത്രീ അടക്കം മൂന്ന് തൊഴിലാളികൾ മരിച്ചു. രണ്ട് സ്ത്രീകളും ഒരു പുരുഷനുമാണ് അപകടത്തിൽ മരിച്ചത്. അഞ്ച് പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇവരെ വിരുദുനഗറിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയായിരുന്നു വിരുദുനഗർ ജില്ലയിലെ കരിയപ്പെട്ടിയിൽ അപകടം ഉണ്ടാകുന്നത്. മുപ്പതോളം മുറികളിലായാണ് ഇവിടെ പടക്കം നിർമിച്ചുകൊണ്ടിരുന്നത്. രാവിലെ തൊഴിലാളികൾ ജോലിക്കായി എത്തിയപ്പോഴായിരുന്നു താഴത്തെ നിലയിലെ മുറിയിൽ പൊട്ടിത്തെറി ഉണ്ടാകുന്നത്. ഈ മുറി പൂർണമായും അപകടത്തിൽ തകർന്നു. സ്ഥലത്ത് കളക്ടറടക്കമുള്ളവർ […]Read More
ഇംഫാൽ: മണിപ്പൂരിൽ സംഘർഷാവസ്ഥ തുടർന്നുകൊണ്ടിരിക്കെ മെയ്തെയ് നേതാവ് ബോയ്നാവോപംഗെയ്ജാം അറസ്റ്റിലായി. നേരത്തെ അരംബായ് തെങ്കോൽ നേതാവിനെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങൾ ഉയരുകയും. തുടർന്ന് 5 ജില്ലകളിൽ ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തുകയും ചെയ്തിരുന്നു. മണിപ്പൂരിലെ സംഘർഷത്തിൽ ഇതുവരെ 260 പേർ മരിച്ചെന്നാണ് കണക്ക്.Read More
സംസ്ഥാനത്തെ ഹൈസ്കൂൾ ക്ലാസുകളിൽ പുതിയ സമയക്രമം; വെള്ളിയാഴ്ച ഒഴികെ എല്ലാദിവസവും അരമണിക്കൂർ അധിക
സംസ്ഥാനത്തെ ഹൈസ്കൂൾ ക്ലാസുകളിൽ പുതിയ സമയക്രമം നിശ്ചയിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്. വെള്ളിയാഴ്ച ഒഴികെ എല്ലാദിവസവും അരമണിക്കൂർ അധിക പ്രവർത്തി സമയമാക്കി പുതുക്കി. രാവിലെ 9.45 മുതൽ വൈകീട്ട് 4.15 വരെ ആയിരിക്കും ഇനി മുതല്‍ ഹൈസ്കൂൾ ക്ലാസുകൾ. രാവിലെയും ഉച്ചക്ക് ശേഷം 15 മിനുട്ടുകൾ വീതമാണ് കൂട്ടിയത്. ഒന്ന് മുതൽ നാല് വരെയുള്ള ക്ലാസുകളിൽ ശനിയാഴ്ച അധിക പ്രവൃത്തിദിനമാക്കില്ല. 220 പ്രവൃത്തി ദിവസം വേണമെന്ന ഹൈക്കോടതിയുടെ കർശന നിർദ്ദേശത്തെ തുടർന്നാണ് സമയക്രമത്തില്‍ മാറ്റം വരുത്തിയത്. യുപി വിഭാഗത്തിൽ […]Read More
മാസപ്പടിക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ മറുപടി സത്യവാങ്മൂലവുമായി വീണ വിജയൻ. മുഖ്യമന്ത്രിയുടെ മകളായതിനാൽ കേസിൽ പ്രതിയാക്കാൻ ശ്രമിക്കുന്നുവെന്നും പൊതുതാത്പര്യ ഹർജി തന്നെ ബോധപൂർവം മോശക്കാരിയായി ചിത്രീകരിക്കാനാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. എംആര്‍ അജയനെന്ന് മാധ്യമപ്രവര്‍ത്തകനാണ് മാസപ്പടി കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊണ്ട് പൊതുതാത്പര്യ ഹര്‍ജി ഹൈക്കോടതിയില്‍ ഫയല്‍ ചെയ്തത്. സിബിഐ അന്വേഷണ ആവശ്യം നിലനിൽക്കുന്നതല്ല. സ്വയം ആരംഭിച്ച സംരംഭത്തിന്റെ ഭാഗമായിട്ടുള്ള ഇടപാടുകൾ ഒരു കമ്പനിയും ഒരു വ്യക്തിയും തമ്മിൽ നടന്ന ഇടപാട് മാത്രമാണ് ഇതെന്നും സത്യവാങ്മൂലത്തിൽ […]Read More
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ 7000 കടന്നതിനെ തുടർന്ന്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുന്ന മന്ത്രിമാർക്ക് ആർടി-പിസിആർ പരിശോധന നിർബന്ധമാക്കി. ഇന്ന് വൈകുന്നേരം, ഡൽഹി മുഖ്യമന്ത്രി, ഏഴ് എംപിമാർ, എംഎൽഎമാർ, 70-ഓളം ബിജെപി പ്രവർത്തകർ പ്രധാനമന്ത്രിയെ അദ്ദേഹത്തിന്റെ വസതിയിൽ കാണാനിരിക്കുകയാണ്. എല്ലാവരും ആർടി-പിസിആർ പരിശോധനയ്ക്ക് വിധേയരാകുമെന്നാണ് റിപ്പോർട്ട്.Read More
സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വീണ്ടും വർധനവ് 72,000ന് മുകളില്‍. ഇന്ന് പവന് 600 രൂപ വര്‍ധിച്ചു. 72,160 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 75 രൂപയാണ് വര്‍ധിച്ചത്. 9020 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഏകദേശം 1500 രൂപ ഇടിഞ്ഞ ശേഷമാണ് ഇന്ന് 600 രൂപ വര്‍ധിച്ചത്. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളായ ഇന്ത്യയിൽ ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ […]Read More
മട്ടാഞ്ചേരി: നടൻ മമ്മൂട്ടിയുടെ ഭാര്യ സുൽഫത്തിൻ്റെ പിതാവ് പി.എസ്. അബു (90) അന്തരിച്ചു. സ്റ്റാർ ജംഗ്ഷൻ ഗിരിധർ ഐ ക്ലിനിക്കിന് സമീപം പായാട്ട് പറമ്പ് വീട്ടിൽ പരേതനായ സുലൈമാൻ സാഹിബിൻ്റെ മകനാണ് പി എസ് അബു. മാതാവ്: പരേതയായ ആമിന. ഭാര്യ: പരേതയായ നബീസ.സംസ്ക്കാരം ഇന്ന് രാത്രി 8 മണിക്ക് കൊച്ചങ്ങാടി ചെമ്പിട്ടപള്ളി ഖബർസ്ഥാനിൽ നടക്കും.Read More
തിരുവനതപുരം: കേരളത്തിൽ കോവിഡ് ബാധിച്ച് മൂന്ന് പേർ മരിച്ചു, കൂടാതെ രാജ്യത്ത് 24 മണിക്കൂറിനിടെ ആറ് മരണങ്ങൾ കൂടി സ്ഥിരീകരിച്ചു. രാജ്യത്തെ ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 1,121 ആയി. കേരളത്തിൽ കേസ് വർധന തുടരുന്നു.Read More
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയുടെ ബിഎ മലയാളം നാലാം സെമസ്റ്റർ പാഠ്യപദ്ധതിയിൽ, മൈക്കിൾ ജാക്സന്റെ ‘ദേ ഡോണ്ട് കെയർ എബൌട്ട് അസ്’ (They Don’t Care About Us) പാട്ടും വേടന്റെ ‘ഭൂമി ഞാൻ വാഴുന്നിടം’ എന്ന പാട്ടും താരതമ്യ പഠനത്തിനായി ഉൾപ്പെടുത്തി. അമേരിക്കൻ റാപ്പ് സംഗീതവും മലയാള റാപ്പ് സംഗീതവും താരതമ്യപ്പെടുത്തുന്നതാണ് ഈ പാഠത്തിന്റെ ലക്ഷ്യം. 1990-കളിൽ പ്രസിദ്ധമായ ‘ദേ ഡോണ്ട് കെയർ എബൌട്ട് അസ്’ ജൂത വിരുദ്ധ ആരോപണങ്ങളെ എതിർത്തുകൊണ്ടുള്ളതാണ്. യുദ്ധം, പലായനം എന്ന വിഷയങ്ങൾ […]Read More

