താമരശ്ശേരി ഷഹബാസ് കൊലപാതക്കേസിൽ ആറ് വിദ്യാർത്ഥികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. വിദ്യാർത്ഥികളെ മാതാപിതാക്കളുടെ ജാമ്യത്തിൽ വിട്ടയക്കാനാണ് ഉത്തരവ്. ഇവരെ ഒബ്‌സർവേഷൻ ഹോമിൽ നിന്നും വിട്ടയയ്ക്കും. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. കോടതി നടപടി വേദനാജനകമാണെന്നും ആരോപണവിധേയരെ സർക്കാർ സംരക്ഷിക്കുന്നുവെന്നും ഷഹബാസിന്റെ പിതാവ് ഇക്ബാൽ ആരോപിച്ചു. കര്‍ശന ഉപാധികളോടൊണ് ആറ് വിദ്യാർത്ഥികളെയും വിട്ടയയ്ക്കുന്നത്. അന്വേഷണവുമായി സഹകരിക്കണമെന്നും മാതാപിതാക്കൾക്ക് നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ സത്യവാങ്മൂലം നല്‍കണം. മറ്റ് കുറ്റകൃത്യത്തില്‍ ഏര്‍പ്പെടരുതെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഒബ്‌സര്‍വേഷനില്‍ തുടരുന്നതിന് ബാലനീതി നിയമം […]Read More
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിനു പിന്നാലെ രജിസ്റ്റർ ചെയ്ത കേസിൽ ജയസുര്യ, ബാലചന്ദ്രമേനോനെതിരെ തെളിവില്ലെന്ന് പോലീസ്. സാക്ഷികളും പരാതിക്കാരിക്ക് എതിരാണെന്നും പോലീസ് പറഞ്ഞു. 2008ലെ ‘ദേ ഇങ്ങോട്ട് നോക്കിയേ’ എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ ജയസൂര്യയും ബാലചന്ദ്രമേനോനും പീഡിപ്പിച്ചെന്നായിരുന്നു നടിയുടെ പരാതി. സെക്രട്ടേറിയറ്റിലെ ശുചിമുറിയിൽ അപമര്യാദയായി പെരുമാറിയെന്നാണ് ജയസൂര്യക്കെതിരെയുള്ള ആരോപണം. എന്നാല്‍ അന്ന് ഷൂട്ടിംഗ് നടന്നെങ്കിലും ഓഫിസിലോ മുറികളിലോ കയറാൻ അനുമതി ഉണ്ടായിരുന്നില്ലെന്നും, പരാതിയിൽ പറയുന്ന ശുചിമുറി പിന്നീട് മാറ്റിയതിനാൽ കൃത്യമായ സ്ഥലം തിരിച്ചറിയാൻ കഴിയുന്നില്ലെന്നും, […]Read More
തിരുവനതപുരം: നടൻ ജി കൃഷ്‌ണകുമാറിൻ്റെ മകൾ ദിയ കൃഷ്ണയുടെ ആഭരണക്കടയിൽനിന്ന് 66 ലക്ഷം രൂപ വനിതാ ജീവനക്കാരുടെ അക്കൗണ്ടിലേക്ക് എത്തിയതായി പോലീസ് കണ്ടെത്തി. മ്യൂസിയം പൊലീസ് ജീവനക്കാരുടെ ബാങ്ക് സ്റ്റേറ്റ്‌മെൻ്റ് പരിശോധിച്ചപ്പോൾ തട്ടിപ്പ് വ്യക്തമായി. തിങ്കളാഴ്ച ഇവരുടെ വീടുകളിൽ പൊലീസ് മൊഴിയെടുക്കാൻ എത്തിയെങ്കിലും വീടുകളിൽ ഇവർ ഇല്ലായിരുന്നു. ഇന്നലെ ഹാജരാകാൻ നിർദേശിച്ചെങ്കിലും അവർ എത്തിയില്ല. 66 ലക്ഷം രൂപ ജീവനക്കാരുടെ അക്കൗണ്ടിലേക്ക് എത്തിയെങ്കിലും പണം ചെലവാക്കിയതെങ്ങനെയെന്നു വ്യക്തമല്ല. നികുതി വെട്ടിക്കാനായി ദിയയുടെ നിർദേശപ്രകാരം പണം മാറ്റിയതും പിന്നീട് […]Read More
കോഴിക്കോട് നാദാപുരത്ത് സഹോദരങ്ങളെ ആക്രമിച്ച പ്രതി ചുറക്കുനി ബഷീറിനായി അന്വേഷണം ശക്തമാക്കി പൊലീസ്. അലമാരയിൽ സൂക്ഷിച്ച വാൾ ഉപയോഗിച്ചാണ് പ്രതി ആക്രമണം നടത്തിയത്. സമൂഹ മാധ്യമത്തിൽ പ്രതി നടത്തിയ മോശം പരാമർശത്തെ കുറിച്ച് ചോദിക്കാനായി എത്തിയപ്പോഴാണ് സഹോദരങ്ങളായ നാസറിനും സലീമിനും വെട്ടേറ്റത്. അലമാരയിൽ സൂക്ഷിച്ച വാൾ ഉപയോഗിച്ചാണ് സഹോദരങ്ങളെ വെട്ടി പരുക്കേൽപ്പിച്ചത്. ഇന്നലെ രാത്രിയാണ് സഹോദരങ്ങളായ ഊരം വീട്ടിൽ നാസർ, സലീം എന്നിവർക്കാണ് വെട്ടേറ്റത്. അയൽവാസിയായ ചിറക്കുനി ബഷീർ ആണ് വെട്ടിയത്. ഒളിവിൽപ്പോയ പ്രതിക്കായി പൊലിസ് അന്വേഷണം […]Read More
കെനിയയിൽ വാഹനാപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം; പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി
കെനിയയിൽ വാഹനാപകടത്തിൽ മരിച്ച അഞ്ച് മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി. ഗുരുതരമായി പരുക്കേറ്റ രണ്ട് മലയാളികളെ നെയ്റോബിയിലെ ആശുപത്രിയിലേക്ക് എയർലിഫ്റ്റ് ചെയ്തു. കൂടാതെ പരുക്കേറ്റ ബാക്കിയുള്ള എല്ലാവരേയും ഇന്ന് രാവിലെ തന്നെ നെയ്റോബിയിലേക്ക് റോഡുമാർഗ്ഗം എത്തിക്കും. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും, വേൾഡ് മലയാളി അസോസിയേഷൻ പ്രവർത്തകരും ഇത് സംബന്ധിച്ച നിയമനടപടികൾ തുടരുകയാണ്. ഖത്തറിൽ നിന്ന് വിനോദ സഞ്ചാരത്തിനായി എത്തിയ മലയാളികളടങ്ങുന്ന സംഘം ഞായറാഴ്ച വൈകിട്ടാണ് അപകടത്തിൽപെട്ടത്. നിലവിൽ പരുക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവർ എല്ലാവരും […]Read More
തിരുവനന്തപുര: സ്കൂൾ പ്രവേശനോത്സവത്തിന്പോക്സോ കേസ് പ്രതി മുകേഷ് എം നായർ പങ്കെടുത്ത സംഭവത്തിൽ പ്രധാനധ്യാപകൻ ടി എസ് പ്രദീപ് കുമാറിനെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു. വിവാദം വിദ്യാഭ്യാസ വകുപ്പിന് അവമതിപ്പ് ഉണ്ടാക്കിയെന്നും ഇത്തരം സാഹചര്യം ഉണ്ടായതിൽ പ്രതീപ് കുമാറിന് വീഴ്ച്ച പറ്റിയെന്നും ഫോർട്ട് സ്കൂൾ മാനേജർ പി. ജ്യോതീന്ദ്രകുമാർ പറഞ്ഞു.Read More
താമരശ്ശേരിയിലെ പത്താംക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഷഹബാസ് വധക്കേസിൽ പ്രതികളുടെ ജാമ്യ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് കുര്യന്റെ ബെഞ്ചാണ് ജാമ്യ ഹർജിയിൽ വിധി പറയുന്നത്. വിദ്യാർത്ഥികളായ ആറ് പ്രതികളാണ് കേസിൽ ഉള്ളത്. ക്രിമിനൽ സ്വഭാവമുള്ള കുട്ടികൾക്ക് ജാമ്യം നൽകരുതെന്നാണ് ഷഹബാസിന്റെ പിതാവ് കോടതിയിൽ ഉന്നയിച്ചിരുന്നത്. ഗൗരവകരമായ കുറ്റകൃത്യമെന്ന് കോടതിയും നിരീക്ഷിച്ചിരുന്നു. എന്നാൽ, വിദ്യാർഥികളുടെ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിക്കാനും, അവർക്ക് തുടർപഠനത്തിനും കോടതി അവസരമൊരുക്കി. ഫെബ്രുവരി 28നാണ് ട്യൂഷൻ സെന്ററിലെ കലാപരിപാടിയെ ചൊല്ലിയുണ്ടായ സംഘർഷത്തെ […]Read More
സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു. ഇന്ന് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളില്‍ മഴ മുന്നറിയിപ്പില്ല. അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ തൃശൂര്‍ ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെ മുതല്‍ മഴ ശക്തിപ്രാപിക്കുമെന്നാണ് […]Read More
അനധികൃത കുടിയേറ്റത്തിനെതിരായ ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തിന്റെ നടപടിക്കെതിരെ ലോസ് ആഞ്ചലസില്‍ നടക്കുന്ന പ്രക്ഷോഭത്തില്‍പ്രാദേശിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ലോസ് ആഞ്ചലസ് മേയര്‍ കാരന്‍ ബാസിന്റേതാണ് പ്രഖ്യാപനം.എന്നാൽ, നാഷണല്‍ ഗാര്‍ഡുകളേയും മറീനുകളെയും നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസോം നല്‍കിയ അപേക്ഷ ഫെഡറല്‍ കോടതി തള്ളി.ഗവര്‍ണറുടെ അപേക്ഷയില്‍ വ്യാഴാഴ്ച വാദം കേള്‍ക്കും. പ്രതിഷേധങ്ങള്‍ അവസാനിക്കണമെങ്കില്‍ ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് നടത്തുന്ന റെയ്ഡുകള്‍ അവസാനിപ്പിക്കുകയാണ് വേണ്ടതെന്ന് മേയര്‍ കാരന്‍ ബാസ് പറഞ്ഞു. പ്രക്ഷോഭത്തില്‍ നഗരത്തില്‍ വലിയ രീതിയില്‍ നാശനഷ്ടങ്ങള്‍ […]Read More
പാരിസ്: ഇസ്രായേൽ തട്ടിക്കൊണ്ടുപോയ ഫ്രീഡം ഫ്ലോട്ടില കപ്പലിലെ ആക്ടിവിസ്റ്റ് ഗ്രേറ്റ തുംബർഗിനെ പാരിസിലേക്ക് തിരിച്ചയച്ചു. ഫ്രീഡം ഫ്ലോട്ടില കപ്പലിലെ നാല് ആക്ടിവിസ്റ്റുകളെയാണ് ഇസ്രായേൽ സ്വന്തം നാട്ടിലേക്ക് തിരിച്ചയച്ചത്. പാരിസിലെ ചാൾസ് ഡി ഗല്ലെ എയർപോർട്ടിൽ ഇറങ്ങിയ ഗ്രേറ്റ തുംബർഗ് പോരാട്ടം ഇനിയും തുടരുമെന്ന് മാധ്യമങ്ങളോട് പ്രതികരിച്ചു. “നിയമവിരുദ്ധമായി ഇസ്രായേൽ ഞങ്ങളെ തട്ടി കൊണ്ടുപോയി തടവിലാക്കി. അവിടെ ഇനിയും തുടരുന്നവരുണ്ട്. അവരുടെ കാര്യം അനിശ്ചിതത്വത്തിലാണ്. ഗസ്സയിലെത്തി അവിടെയുള്ളവർക്ക് സഹായം വിതരണം ചെയ്യുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. കഴിയുന്നതെല്ലാം ഇനിയും […]Read More

