തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക് പോകുന്നതില്‍ അദ്ഭുതമൊന്നുമില്ലെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍. കേരളത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് എംപി ബിജെപിയില്‍ ചേരാന്‍ പോകുന്നുയെന്ന തരത്തിലുള്ള വാര്‍ത്തക്കുപിന്നാലെയാണ് എ വിജയരാഘവന്റെ പ്രതികരണം. കോണ്‍ഗ്രസ്സ് നേതാവ് പാര്‍ട്ടിയില്‍ ചേര്‍ന്നാല്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്ന വിലയിരുത്തലില്‍ ആണ് ബിജെപി. ഇതിന് മുന്‍പും നിരവധി കോണ്‍ഗ്രസ്സ് നേതാക്കള്‍ ബിജെപിയിലേക്ക് പോയിട്ടുണ്ട്. കരുണാകരന്റെ വീട്ടില്‍ വരെ ആര്‍എസ്എസ്സുകാര്‍ കയറി,പത്മജ വേണുഗോപാല്‍ തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് ബിജെപിയില്‍ പോയില്ലേ. സിപിഐഎം […]Read More
തിരുവനന്തപുരം:ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ചടയന്‍ ഗോവിന്ദന്‍ അനുസ്മരണ പരിപാടിയില്‍ പങ്കെടുത്തില്ലെന്ന് അറിയിച്ച് സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജന്‍. ആരോഗ്യപ്രശ്നങ്ങളാല്‍ ആയുര്‍വേദ ചികിത്സ നടക്കുന്നതായും ജയരാജന്‍ പാര്‍ട്ടിയെ അറിയിച്ചു. എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കിയ ശേഷം പാര്‍ട്ടിയോട് കടുത്ത അതൃപ്തിയിലാണ് ഇ.പി. സ്ഥാനത്തുനിന്ന് നീക്കിയശേഷം പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കാനോ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കാനോ ഇ പി തയ്യാറായിട്ടില്ല. ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി മാധ്യമപ്രവര്‍ത്തകരെ ഒഴിവാക്കിയതെന്നാണ് വിശദീകരണം. എന്നാല്‍ അനുസ്മരണ പരിപാടിയില്‍ പുഷ്പ്പാര്‍ച്ചനയില്‍ പങ്കെടുക്കുമെന്നായിരുന്നു ജില്ലാ കമ്മിറ്റിയുടെ പത്രകുറിപ്പുണ്ടായിരുന്നത്.Read More
തിരുവനന്തപുരം: നടനും എംഎല്‍എയുമായ മുകേഷിന് മുന്‍കൂര്‍ ജാമ്യത്തില്‍ അന്വേഷണ സംഘത്തിനെതിരെ സര്‍ക്കാര്‍. നടിയുടെ പരാതിയിലെടുത്ത ബലാത്സംഗക്കേസില്‍ മുന്‍കൂര്‍ ജാമ്യം നല്‍കികൊണ്ടുള്ള എറണാകുളം സെഷന്‍സ് കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കുന്നത് സര്‍ക്കാര്‍ വിലക്കി. മുന്‍കൂര്‍ ജാമ്യത്തില്‍ അന്വേഷണ സംഘത്തിന് കടിഞ്ഞാണിട്ടിരിക്കുകയാണ് സര്‍ക്കാര്‍. ഹൈക്കോടതിയെ സമീപിക്കേണ്ടന്നാണ് ആഭ്യന്തര വകുപ്പ് അന്വേഷണ സംഘത്തിന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. മുന്‍കൂര്‍ ജാമ്യത്തിനെതിരെയുള്ള അപ്പീല്‍ ഹര്‍ജി തയ്യാറാക്കിയിരുന്നു. ഇതിനിടെയാണ് സര്‍ക്കാരിന്റെ അസാധാരണ ഇടപെടലുണ്ടായത്. മുകേഷിന്റെ കാര്യത്താല്‍ അപ്പീല്‍ അനുമതി ഇല്ലെങ്കില്‍ ഇടവേള ബാബുവിന്റെ മുന്‍കൂര്‍ ജാമ്യത്തിലും […]Read More
തിരുവനന്തപുരം: ബംഗാളി നടിയോട് മോശമായി പെരുമാറിയ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെ തൽസ്ഥാനത്ത് നിന്ന മാറ്റണമെന്ന് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ. രഞ്ജിത്തിനെതിരെ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.പാലേരി മാണിക്യം എന്ന ചിത്രത്തിൽ അഭിനയിക്കുന്ന സമയത്താണ് രഞ്ജിത്തിന്റെ ഭാഗത്ത് നിന്ന് മോശം അനുഭവം ഉണ്ടായതെന്ന് പങ്കുവച്ചു ബംഗാളി നടി ശ്രീലേഖ എത്തിയതോടെയാണ് വിവാദത്തിനു തീപിടിച്ചത്. മാത്രമല്ല സംവിധായകൻ രഞ്ജിത്ത് മലയാള സിനിമയിലെ പൗർഗ്രൂപ്പിലെ ഒരാളാണെന്നും സുധാകരൻ പറഞ്ഞു. ആരോപണ വിധേയർ പിണറായി സർക്കാറിന്റെ […]Read More

