അഹമ്മദാബാദ് വിമാനപകടത്തിൽ 110 പേർ മരിച്ചതായി പ്രാഥമിക വിവരം. ഇതിൽ 40 പേരുടെ മൃതദേഹങ്ങൾ ഇതിനകം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പരിക്കേറ്റ നിരവധി പേരെ അഹമ്മദാബാദിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകുകയാണ്.Read More
ഇടുക്കി: വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷനിൽ ഒളിക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. സ്റ്റേഷനിലെ പൊലീസുകാരനായ വൈശാഖിനെയാണ് പൊലീസ് പിടികൂടിയത്. വനിതാ പൊലീസുകാർ വസ്ത്രം മാറുന്നതിനായി ഉപയോഗിക്കുന്ന മുറിയിലായിരുന്നു ഇയാൾ ഒളിക്യാമറ സ്ഥാപിച്ചത്. ദൃശ്യങ്ങൾ പകർത്തിയതിന് പിന്നാലെ വനിത പൊലീസ് ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തിയതോടെ സംഭവം പുറത്ത് എത്തുകയായിരുന്നു. ഭീഷണിപ്പെടുത്തലിന് ഇരയായ വനിതാ ഉദ്യോഗസ്ഥ വനിതാ സെല്ലിലും ലും സൈബർ ക്രൈം സെല്ലിലും പരാതി നൽകി. തുടര്ന്നാണ് ഇടുക്കി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തി പ്രതിയെ […]Read More
ദോഹ: കെനിയ വാഹനാപകടത്തിൽ പരിക്കേറ്റവരെ നാട്ടിലെത്തിക്കുന്ന ശ്രമങ്ങൾ പുരോഗമിക്കുകയാണ്. മൂന്ന് സ്ത്രീകളും രണ്ട് കുട്ടികളും ഉൾപ്പെടെ അഞ്ച് പേരാണ് അപകടത്തിൽ മരിച്ചത്. 27 പേർക്ക് പരിക്കേറ്റിരുന്നു. സാരമായ പരിക്കുകൾ നേരിട്ടവരടക്കമുള്ള എല്ലാവരും ഇപ്പോള് അപകടനില തരണം ചെയ്തതായി അധികൃതർ അറിയിച്ചു.Read More
ഭോപ്പാൽ: മധ്യപ്രദേശിലെ സഞ്ജയ് ഗാന്ധി സർക്കാർ ആശുപത്രിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി കൂട്ട ബലാത്സംഗത്തിനിരയായി. ഇ എൻ ടി വിഭാഗത്തിൽ പ്രവേശിക്കപ്പെട്ട യുവതിയുടെ മകളാണ് ആക്രമണത്തിനിരയായത്. ജൂൺ 8 രാത്രിയാണ് സംഭവം നടന്നത്. പെൺകുട്ടിയുടെതെന്ന് കരുതുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ആശുപത്രി അധികൃതർ സംഭവം മറച്ചുവെക്കാൻ ശ്രമിച്ചതായും ആരോപണങ്ങൾ ഉയരുന്നുണ്ട്. ഉപമുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയുമായ രാജേന്ദ്ര ശുക്ലയുടെ മണ്ഡലത്തിൽ നടന്ന ഈ സംഭവത്തിൽ പ്രതിഷേധം ശക്തമാണ്.Read More
കോഴിക്കോട്: ആർഎസ്എസിന്റെ ദണ്ഡയുടെ ആദ്യത്തെ അടിവീണത് ദലിതന്റെ പുറത്താണെന്ന് റാപ്പർ വേടൻ. ‘ഒരാളെ കൊല്ലാനും ഉപദ്രവിക്കാനും വേണ്ടി മാത്രമാണ് ജയ് ശ്രീരാം വിളിക്കുന്നത് ഞാൻ കേട്ടിട്ടുള്ളത്’. വേടൻ പറഞ്ഞു. താൻ കുറച്ച് ആളുകളെ അസ്വസ്ഥപ്പെടുത്തുന്നുണ്ട്. അതിൽ സന്തോഷമുണ്ട്. തനിക്കെതിരെ ഭീഷണികൾ ഉണ്ടാവുന്നുണ്ട്. അയ്യങ്കാളിയിൽ നിന്നും അംബേദ്കറിൽ നിന്നുമാണ് രാഷ്ട്രീയം പറയാനുള്ള ഈ ധൈര്യം തനിക്ക് കിട്ടിയതെന്ന് വേടൻ പറയുന്നു. അടുത്ത ജന്മത്തിൽ ബ്രാഹ്മണനായി ജനിക്കണം എന്ന് പറയുന്നവരെ കാണുമ്പോൾ സഹതാപമാണ് തോന്നുന്നത്. രാഷ്ട്രീയം പറയാനായി നിയോഗിക്കപ്പെട്ട ആളാണ് […]Read More
വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെയും വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിനെയും വധിക്കാൻ ആഹ്വാനം ചെയ്തതായി അൽ ഖായിദ നേതാവ് സയീദ് ബിൻ ആതിഫ് അൽ അവാകിയുടെ പ്രസ്താവനയും വീഡിയോയും പുറത്ത് വന്നു. മസ്ക് ഉൾപ്പെടെയുള്ളവരെ വധിക്കണമെന്ന് വീഡിയോയിൽ പറയുന്നു. ഇസ്രയേലിനോടുള്ള ശക്തമായ പിന്തുണയാണ് വധഭീഷണിക്ക് പിന്നിലെന്നാണ് റിപ്പോർട്ട്.Read More
ഇന്ത്യൻ ബോക്സോഫീസിൽ ചരിത്രം കുറിച്ച എസ്.എസ്. രാജമൗലി-പ്രഭാസ് ചിത്രം ബാഹുബലി വീണ്ടും തിയേറ്ററുകളിലേക്ക് വരുന്നു. മുമ്പ് രണ്ട് വർഷത്തിൻ്റെ ഇടവേളയിൽ രണ്ട് ഭാഗങ്ങളായി വന്ന ചിത്രം, ഇപ്പോൾ ഒറ്റ ചിത്രമായി റീ-റിലീസ് ചെയ്യാനാണ് നിർമാതാക്കളുടെ തീരുമാനം. റിപ്പോർട്ടുകൾ പ്രകാരം, ചിത്രം ഒക്ടോബറിൽ തിയേറ്ററുകളിൽ വിടും.Read More
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ 7000 കടന്നതിനെ തുടർന്ന്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുന്ന മന്ത്രിമാർക്ക് ആർടി-പിസിആർ പരിശോധന നിർബന്ധമാക്കി. ഇന്ന് വൈകുന്നേരം, ഡൽഹി മുഖ്യമന്ത്രി, ഏഴ് എംപിമാർ, എംഎൽഎമാർ, 70-ഓളം ബിജെപി പ്രവർത്തകർ പ്രധാനമന്ത്രിയെ അദ്ദേഹത്തിന്റെ വസതിയിൽ കാണാനിരിക്കുകയാണ്. എല്ലാവരും ആർടി-പിസിആർ പരിശോധനയ്ക്ക് വിധേയരാകുമെന്നാണ് റിപ്പോർട്ട്.Read More
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയുടെ ബിഎ മലയാളം നാലാം സെമസ്റ്റർ പാഠ്യപദ്ധതിയിൽ, മൈക്കിൾ ജാക്സന്റെ ‘ദേ ഡോണ്ട് കെയർ എബൌട്ട് അസ്’ (They Don’t Care About Us) പാട്ടും വേടന്റെ ‘ഭൂമി ഞാൻ വാഴുന്നിടം’ എന്ന പാട്ടും താരതമ്യ പഠനത്തിനായി ഉൾപ്പെടുത്തി. അമേരിക്കൻ റാപ്പ് സംഗീതവും മലയാള റാപ്പ് സംഗീതവും താരതമ്യപ്പെടുത്തുന്നതാണ് ഈ പാഠത്തിന്റെ ലക്ഷ്യം. 1990-കളിൽ പ്രസിദ്ധമായ ‘ദേ ഡോണ്ട് കെയർ എബൌട്ട് അസ്’ ജൂത വിരുദ്ധ ആരോപണങ്ങളെ എതിർത്തുകൊണ്ടുള്ളതാണ്. യുദ്ധം, പലായനം എന്ന വിഷയങ്ങൾ […]Read More
തിരുവനതപുരം: നടൻ ജി കൃഷ്ണകുമാറിൻ്റെ മകൾ ദിയ കൃഷ്ണയുടെ ആഭരണക്കടയിൽനിന്ന് 66 ലക്ഷം രൂപ വനിതാ ജീവനക്കാരുടെ അക്കൗണ്ടിലേക്ക് എത്തിയതായി പോലീസ് കണ്ടെത്തി. മ്യൂസിയം പൊലീസ് ജീവനക്കാരുടെ ബാങ്ക് സ്റ്റേറ്റ്മെൻ്റ് പരിശോധിച്ചപ്പോൾ തട്ടിപ്പ് വ്യക്തമായി. തിങ്കളാഴ്ച ഇവരുടെ വീടുകളിൽ പൊലീസ് മൊഴിയെടുക്കാൻ എത്തിയെങ്കിലും വീടുകളിൽ ഇവർ ഇല്ലായിരുന്നു. ഇന്നലെ ഹാജരാകാൻ നിർദേശിച്ചെങ്കിലും അവർ എത്തിയില്ല. 66 ലക്ഷം രൂപ ജീവനക്കാരുടെ അക്കൗണ്ടിലേക്ക് എത്തിയെങ്കിലും പണം ചെലവാക്കിയതെങ്ങനെയെന്നു വ്യക്തമല്ല. നികുതി വെട്ടിക്കാനായി ദിയയുടെ നിർദേശപ്രകാരം പണം മാറ്റിയതും പിന്നീട് […]Read More

