ഒരു പോയിന്റും കിട്ടിയില്ലെങ്കിൽ ജാതി കാർഡ് ഉപയോഗിക്കരുതെന്നും അത് വളരെ ചീപ്പ് ആണെന്നും നടൻ കൃഷ്ണ കുമാറിന്റെ മകൾ ദിയ കൃഷ്ണ. ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ ജീവനക്കാർ സാമ്പത്തിക തട്ടിപ്പ് നടത്തിയ സംഭവവും തുടർന്ന് ജീവനക്കാരികൾ ദിയക്കെതിരെ കേസുമായയെത്തിയതിലും പ്രതികരിക്കുകയായിരുന്നു ദിയ. തന്റെ ഭാഗത്തെ വിശദീകരണവുമായി സമൂഹമാധ്യമത്തിൽ പങ്കുവച്ച വീഡിയോയിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. പ്രേശ്നമുണ്ടായപ്പോൾ തൊട്ട് ഈ ക്രിമിനൽസിന്റെ പേര് പറയണമെന്ന് കരുതിയതാണ്. പെൺകുട്ടികളുടെ ഭാവി നശിപ്പിക്കേണ്ടെന്ന് കരുതിയാണ് ഇത് വരെ ഒന്നും ചെയ്യാതിരുന്നത്. ജാതിയാണ് പ്രശ്നമെങ്കിൽ […]Read More
ന്യൂഡൽഹി: കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം തള്ളി. മനുഷ്യജീവന് അപകടം ഉണ്ടാകുന്ന ഘട്ടത്തിൽ കാട്ടുപന്നിയെ കൊല്ലാനുള്ള അധികാരം സംസ്ഥാനത്തിനുണ്ടെന്നും എന്നാൽ ആ അധികാരം സംസ്ഥാനം പ്രയോജനപ്പെടുത്തുന്നില്ലെന്നും കേന്ദ്ര വന പരിസ്ഥിതി മന്ത്രാലയം പറഞ്ഞു. സംരക്ഷിത മൃഗങ്ങളുടെ രണ്ടാം പട്ടികയിലാണ് കാട്ടുപന്നികളെ നിലവിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.Read More
മേഘാലയയിൽ ഹണിമൂണിനിടെ ഭർത്താവിനെ കാണാതാവുകയും തിരച്ചിലിനൊടുവിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ഭാര്യ കീഴടങ്ങി. ഉത്തർപ്രദേശിലെ ഗാസിപൂർ പൊലീസ് സ്റ്റേഷനിലാണ് സോനം രഘുവംശി എന്ന യുവതി കീഴടങ്ങിയത്. ഇതോടെ സംഭവത്തിൽ നാല് പേരെ അറസ്റ്റ് ചെയ്തതായി ഡിജിപി ഇദാഷിഷ നോങ്റാങ് പറഞ്ഞു. ഹണിമൂൺ സമയത്ത് സോനം വാടകക്കൊലയാളികളെ ഉപയോഗിച്ച് ഭർത്താവിനെ കാെലപ്പെടുത്തുന്നതിനുള്ള ഗൂഢാലോചന നടത്തിയതായും പോലീസ് പറഞ്ഞു. മെയ് മാസത്തിലാണ് നവ ദമ്പതികൾ ഹണിമൂൺ ആഘോഷിക്കാനായി മേഘാലയയിൽ എത്തിയത്. മെയ് 11നായിരുന്നു ഇവരുടെ വിവാഹം. ഗുവാഹാട്ടിയിലെ ക്ഷേത്ര സന്ദർശനം […]Read More
മീററ്റ് (യുപി): പതിനേഴ്കാരിയുടെ തലയറുത്ത നിലയിൽ മൃതദേഹം കനാലിൽ കണ്ടെത്തി. ഉത്തർപ്രദേശിലെ ദാദ്രി സ്വദേശിയായ തനിഷകയാണ് മരിച്ചത്. തനിഷ്കയുടെ പ്രണയബന്ധം അറിഞ്ഞതിനു പിന്നാലെ ഉണ്ടായ ദുരഭിമാനക്കൊലയാണെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ തനിഷ്കയുടെ അമ്മയെയും ഇളയ സഹോദരനെയും പോലീസ് അറസ്റ്റ് ചെയ്തു. സമൂഹമാധ്യമത്തിലൂടെ തനിഷ്ക പരിചയപ്പെട്ട വികാസ് എന്ന ചെറുപ്പക്കാരന്റെ ഫോൺ നമ്പർ എഴുതിയ പേപ്പർ തനിഷ്ക ധരിച്ചിരുന്ന സൽവാറിൽ നിന്ന് കണ്ടെടുത്തതോടെയാണ് മരിച്ചത് തനിഷ്കയാണെന്ന് പോലീസ് കണ്ടെത്തിയത്. തുടർന്ന് വികാസിനെ ചോദ്യം ചെയ്തു. തനിഷ്കയുമായി പ്രണയത്തിലായിരുന്നെന്നും ബന്ധത്തിൽ […]Read More
‘ഭൂമിക്കായി ഭാവിക്കായി ‘ എന്ന സന്ദേശം നൽകിക്കൊണ്ട് ഇന്ത്യൻ ആന്റി കറപ്ഷൻ മിഷന്റെ നേതൃത്വത്തിൽ പരിസ്ഥിതിദിനം ആചരിച്ചു. സംസ്ഥാന പ്രസിഡണ്ട് ഷിബു കെ തമ്പി ഉദ്ഘാടനം നിർവഹിച്ചു. പരിസ്ഥിതി ദിനത്തിൽ സ്കൂൾ കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു. സംസ്ഥാന, ജില്ലാ ഭാരവാഹികളായ. കെ സന്തോഷ്, സാം ജോസഫ്, പി അഞ്ലി, പി വി വിൻസന്റ്, ബിജി ജേക്കബ്. എന്നിവർ നേതൃത്വം നൽകിRead More
കണ്ണൂർ: ചെറുപുഴയിൽ എട്ടു വയസ്സുകാരിയെ പിതാവ് ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ കുട്ടികളുടെ മൊഴി പുറത്ത്. പിതാവ് ജോസ് ഇതിന് മുൻപും പലതവണ കുട്ടികളെ മർദ്ദിച്ചിട്ടുണ്ടെന്നും മദ്യപിച്ച് വീട്ടിലേക്ക് എത്തിയാൽ പൊതിരെ തല്ലുമായിരുന്നുവെന്നും കുട്ടികൾ പറഞ്ഞു. നിസാരമായ പ്രശ്നങ്ങൾക്ക് പോലും തല്ലുമായിരുന്നു. അമ്മയ്ക്ക് കൂടുതൽ ഇഷ്ടം മകളോടാണെന്നും അതിനാലാണ് മർദ്ദിച്ചത് എന്നുമാണ് വിലയിരുത്തപ്പെടുന്നത്. സിഡബ്യുസിക്കാണ് കുട്ടികൾ അതീവ ഗൗരവമുള്ള മൊഴി നൽകിയത്. കൗൺസിലിംഗിന് ശേഷം വിശദമായ മൊഴി എടുക്കും. പ്രാങ്ക് വീഡിയോ കഥ പൊളിക്കുന്നതാണ് കുട്ടികളുടെ മൊഴി.Read More
കൊച്ചി: വാഹനത്തിന് ഇഷ്ട നമ്പർ സ്വന്തമാക്കാൻ മത്സരിച്ച് താരങ്ങൾ. എറണാകുളം ആർടി ഓഫീസിലായിരുന്നു സിനിമ താരങ്ങളായ കുഞ്ചാക്കോ ബോബന്റെയും നിവിൻ പൊളിയുടെയും പോരാട്ടം. തങ്ങളുടെ പുതിയ ആഡംബര കാറുകൾക്ക് ഇഷ്ടനമ്പർ സ്വന്തമാക്കാൻ കഴിഞ്ഞ ദിവസമാണ് ഇവർ ആർടി ഓഫീസിനെ സമീപിച്ചത്. കെഎൽ 07 ഡിജി 0459 നമ്പറിനാണ് കുഞ്ചാക്കോ രംഗത്തെത്തിയത്. കെഎൽ 07 ഡിജി 0011 നമ്പറിനായി നിവിനും അപേക്ഷിച്ചു. 0459 നമ്പർ ഫാൻസി നമ്പറല്ലാത്തതിനാൽ മറ്റാവശ്യക്കാർ ഉണ്ടാകില്ലെന്നാണ് ആർടി ഓഫീസ് ഉദ്യോഗസ്ഥർ കരുതിയിരുന്നതെങ്കിലും ഈ നമ്പറിന് […]Read More
കോഴിക്കോട്: സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന വിഖ്യാത സാഹിത്യകാരന് എംടി വാസുദേവന്‍ നായരുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയെന്ന് ഡോക്ടർമാർ. എം ടി മരുന്നുകളോട് പ്രതികരിക്കുന്നുവെന്നും കൈകാലുകൾ ചലിപ്പിക്കാൻ സാധിച്ചെന്നുമാണ് ഡോക്ടർമാർ അറിയിച്ചത്. മറ്റുകാര്യങ്ങൾ ഇന്നലത്തേത് പോലെ മാറ്റമില്ലാതെ തുടരുകയാണ്. വിദഗ്ധ ഡോക്ടർമാരുടെ സംഘമാണ് എം ടിയുടെ ആരോഗ്യസ്ഥിതി നിരീക്ഷിക്കുന്നത്. ശ്വാസ തടസ്സത്തെ തുടർന്നായിരുന്നു എംടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം എംടിക്ക് ഹൃദയസ്തംഭനമുണ്ടായെന്നും ആരോഗ്യനില ഗുരുതരമാണെന്നുമായിരുന്നു ആശുപത്രി നേരത്തെ പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനില്‍ പറഞ്ഞിരുന്നത്. ഓക്സിജൻ മാസ്കിന്റെയും […]Read More
കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയില്‍പെട്ട് യുവാവ് മരിച്ചു. കണ്ണൂര്‍ – എറണാകുളം ജംഗ്ഷന് ഇന്റര്‍ സിറ്റി എക്സ്പ്രസില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഗുരുതരമായി പരുക്കേറ്റ യുവാവിനെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ട്രെയിന്‍ കയറാൻ ശ്രമിക്കുന്നതിനിടെ ഇദ്ദേഹം പ്ലാറ്റ്ഫോമില്‍ നിന്ന് കാല് വഴുതി വീഴുകയായിരുന്നു. ഉടനടി ട്രെയിൻ പുറപ്പെട്ടതോടെ അദ്ദേഹത്തെ രക്ഷപെടുത്താൻ സാധിച്ചില്ല. അപകടത്തില്‍ ഫോണ്‍ തകര്‍ന്നുപോവുക കൂടി ചെയ്തതോടെ മരിച്ചതാരാണെന്ന് സ്ഥിരീകരിക്കാന്‍ മറ്റ് വഴികള്‍ […]Read More
തിരുവനന്തപുരം: സിപിഐഎം സംസ്ഥാന കമ്മിറ്റി ആസ്ഥാനമായ എകെജി സെന്ററിലെത്തിയ രവി ഡി സി മാധ്യമങ്ങള്‍ക്ക് മുഖം കൊടുക്കാതെ മടങ്ങി. എകെജി സെന്ററിന് മുന്നില്‍ മാധ്യമങ്ങള്‍ പ്രതികരണത്തിനായി കാത്തിരിക്കെ സിപിഐഎം സംസ്ഥാന കമ്മിറ്റി ആസ്ഥാനത്തിൻ്റെ പിന്‍ഭാഗത്ത് കൂടെ രവി ഡി സി മടങ്ങുകയായിരുന്നു. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമായി ഒരു മണിക്കൂര്‍ കൂടിക്കാഴ്ച്ച നടത്തിയ ശേഷമാണ് രവി ഡിസി മടങ്ങിയത്. സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്റെ ആത്മകഥാ വിഷയത്തില്‍ ഡി സിക്കെതിരെ […]Read More
Recent Posts
- നിതീഷ് കുമാർ രാജ്യസഭയിലേക്ക്? മകൻ ഉപമുഖ്യന്ത്രിയാകും
- ശ്രീലങ്കൻ തീരത്ത് ഇറാനിയൻ യുദ്ധക്കപ്പലിന് നേരെ ആക്രമണം; 101 പേർ കാണാതായി
- യുഎസ്–ഇസ്രയേൽ ആക്രമണം: ഇറാനിൽ മരണം 1000 കടന്നു; ലെബനനിലും സംഘർഷം രൂക്ഷം
- സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ഡിഎ കുടിശിക അനുവദിച്ച് ഉത്തരവായി
- മുജ്താബ ഖമനേയി ഇറാൻ്റെ പുതിയ പരമോന്നത നേതാവായി?മുജ്താബ ഖമനേയി

