അമരാവതി: ആന്ധ്രപ്രദേശില്‍ വീട്ടുപകരണങ്ങൾ എന്ന പേരിൽ യുവതിയ്ക്ക് അയച്ചു കിട്ടിയ പാഴ്സലിൽ ഉണ്ടായിരുന്നത് മൃതദേഹം. ഗോദാവരി ജില്ലയിലെ യെന്ദഗാന്ഡിയിലാണ് സംഭവം. നാഗ തുളസി എന്ന യുവതിക്കാണ് ദുരനുഭവമുണ്ടായത്. വീട് നിര്‍മിക്കാന്‍ യുവതി ക്ഷത്രിയ സേവ സമിതിയോട് ധനസഹായം ആവശ്യപ്പെട്ടിരുന്നു. ആദ്യഘട്ടത്തില്‍ വീട് നിര്‍മാണത്തിന് ആവശ്യമായ ടൈലുകള്‍ സമിതി യുവതിയ്ക്ക് അയച്ചിരുന്നു. ഇതിന് പിന്നാലെ കൂടുതല്‍ സഹായം വേണമെന്ന് യുവതി ആവശ്യം ഉന്നയിച്ചിരുന്നു. ഇക്കുറി വീട്ടിലേക്ക് ആവശ്യമായ ലൈറ്റ്, ഫാന്‍ മുതലായവ കൈമാറാമെന്നായിരുന്നു സമിതി ഉറപ്പ് നല്‍കിയത്. വാട്സ്ആപ്പില്‍ […]Read More
കോഴിക്കോട്: എംടി വാസുദേവന്‍ നായരുടെ നില അതീവ ഗുരുതരം. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം. ഹൃദയസ്തംഭനമുണ്ടായെന്നും അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമാണെന്നും ആശുപത്രി പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. വിവിധ വിഭാഗങ്ങളിലെ വിദഗ്ധരുടെ നിരീക്ഷണത്തിലാണ് അദ്ദേഹമെന്നും ആശുപത്രി അറിയിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് അദ്ദേഹം ഏറെ നാളായി ചികിത്സയിലാണ്.Read More
ഇടുക്കി: കട്ടപ്പനയില്‍ ബാങ്കിന് മുന്നില്‍ നിക്ഷേപകന് ആത്മഹത്യ ചെയ്തു. കട്ടപ്പന മുളപ്പാശ്ശേരിയില്‍ സാബുവാണ് ജീവനൊടുക്കിയത്. കട്ടപ്പന റൂറല്‍ ഡെവലപ്പ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുമ്പിലാണ് യുവാവ് ജീവനൊടുക്കിയത്. സാബു ഇന്നലെ ബാങ്കിലെത്തി നിക്ഷേപ തുക തിരികെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് ലഭിക്കാതായതോടെ ജീവനൊടുക്കുകയായിരുന്നുവെന്നാണ് ആരോപണം. വ്യാപാരിയാണ് മരണപ്പെട്ട സാബു. നിരവധി തവണ സാബു പണം തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് ബാങ്കിനെ സമീപിച്ചിരുന്നു. എന്നാല്‍ പണം നല്കാന് ബാങ്ക് അധികൃതര്‍ തയ്യാറായില്ല. മനം നൊന്ത് ബാങ്കില്‍ നിന്നും മടങ്ങിയ സാബു […]Read More
ഇടുക്കി: നാലര വയസുകാരനായ ഷഫീഖിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പിതാവും രണ്ടാനമ്മയും കുറ്റക്കാരെന്ന് കോടതി. ഇടുക്കി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വിധി പറഞ്ഞത്. 11 വര്‍ഷത്തിന് ശേഷമാണ് കേസില്‍ കോടതി വിധി പറയുന്നത്. പട്ടിണിക്കിട്ടും ക്രൂരമായി മര്‍ദിച്ചും കുട്ടിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നതാണ് കേസ്. പ്രതികള്‍ക്ക് മറ്റ് മക്കളുണ്ടെന്നും അപസ്മാരം ഉള്ള കുട്ടി കട്ടിലില്‍ നിന്ന് വീണപ്പോഴുണ്ടായ പരിക്കുകളാണെന്നും ശരീരത്തെ പൊള്ളലുകള്‍ സ്വയം ഉണ്ടാക്കിയതാണെന്ന വാദങ്ങളും പ്രതിഭാഗം ഉന്നയിച്ചു. എന്നാല്‍ ദയ അര്‍ഹിക്കാത്ത കുറ്റമാണ് പ്രതികള്‍ ചെയ്തതെന്നായിരുന്നു […]Read More
ന്യൂഡൽഹി: സംയുക്ത സേനാ മേധാവി ബിപിൻ റാവത്തിന്റെയും ഭാര്യയുടെയും മരണത്തിനിടയാക്കിയ ഹെലികോപ്ടർ അപകടം മനുഷ്യപ്പിഴവ് മൂലമെന്ന് റിപ്പോർട്ട്. ചൊവാഴ്ച ലോക്സഭയിൽ സമർപ്പിച്ച പ്രതിരോധ സ്റ്റാൻഡിങ് കമ്മിറ്റി റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. എയർക്രൂവിന് സംഭവിച്ച പിഴവാണ് അപകടകാരണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 2021 ഡിസംബർ എട്ടിന് തമിഴ്നാട്ടിലെ കൂനൂരിലെ മലമുകളിലാണ് ബിപിൻ റാവത്തും ഭാര്യ മധുലിക റാവത്തും യാത്രചെയ്തിരുന്ന ഹെലികോപ്ടർ തകർന്നുവീണത്. 11 പേരാണ് അപകടത്തിൽ മരിച്ചത്. പ്രതിരോധ മന്ത്രിയുടെ പ്രധാന ഉപദേഷ്ടാവായിരുന്നു സംയുക്ത സേനാ മേധാവിയായ ബിപിൻ റാവത്ത്. വലിയ […]Read More
ന്യൂഡല്‍ഹി: ക്ഷേത്ര-മസ്ജിദ് തര്‍ക്കങ്ങള്‍ കൂടുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. രാമക്ഷേത്രം ഒരു വികാരമായിരുന്നു, എല്ലായിടത്തും ഇത് ഉദാഹരണമാക്കേണ്ടെന്നുമാണ് അദ്ദേഹത്തിന്റെ പ്രതികരണം. രാജ്യത്ത് വിവിധയിടങ്ങളില്‍ അയോധ്യ രാമക്ഷേത്രത്തിന് സമാനമായ അവകാശവാദങ്ങള്‍ ഉയര്‍ന്നുവരുന്നതിനിടെയാണ് മോഹന്‍ ഭാഗവതിന്റെ പരാമര്‍ശം. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിച്ചതിന് ശേഷം ചില വ്യക്തികള്‍ അത്തരം പ്രശ്നങ്ങള്‍ ഉയര്‍ത്തുന്നു. അവര്‍ ഹിന്ദുക്കളുടെ നേതാക്കളാകാന്‍ ശ്രമിക്കുന്നുവെന്നും മോഹന്‍ ഭാഗവത് വിമര്‍ശിച്ചു. വ്യത്യസ്തമായ വിശ്വാസങ്ങള്‍ക്കും പ്രത്യയശാസ്ത്രങ്ങള്‍ക്കും എങ്ങനെ യോജിപ്പോടെ പോകാനാകും എന്നതിന് ഇന്ത്യ ഒരു മാതൃകയാകണമെന്നും പൂനെയില്‍ […]Read More
റാഞ്ചി: അതിശൈത്യത്തെ തുടര്‍ന്ന് വിവാഹച്ചടങ്ങിനിടെ വരന് ബോധംകെട്ടു വീണു. ഇതിന് പിന്നാലെ വധു വിവാഹത്തില്‍ നിന്ന് പിന്മാറി. ജാര്‍ഖണ്ഡിലെ ദേവ്ഘറില്‍ ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്. ഘോര്‍മര സ്വദേശി അര്‍ണവും ബിഹാര്‍ സ്വദേശിനി അങ്കിതയും തമ്മിലായിരുന്നു വിവാഹം. അര്‍ണവ് ബോധരഹിതനായി വീണതോടെ അങ്കിത വിവാഹത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. അര്‍ണവിന്റെ നാട്ടില്‍ തുറന്ന മണ്ഡപത്തില്വെച്ചായിരുന്നു വിവാഹച്ചടങ്ങുകള്‍ നടന്നത്. ചടങ്ങിന്റെ അവസാനം വധൂവരന്മാര് അഗ്നിക്ക് വലംവെയ്ക്കാനൊരുങ്ങവേ അര്‍ണവ് വിറച്ച് ബോധരഹിതനായി വീഴുകയുമായിരുന്നു. ഉടന്‍തന്നെ അര്‍ണവിന് ബന്ധുക്കള്‍ പ്രഥമ ശുശ്രൂഷ നല്കി. […]Read More
ന്യൂഡൽഹി: ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയർമാനുമായ ജഗ്ദീപ് ധൻകറിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയം ഡെപ്യൂട്ടി ചെയർമാൻ തള്ളി. ചട്ടങ്ങൾ പാലിച്ചില്ല എന്നതും അക്ഷരത്തെറ്റുകൾ ചൂണ്ടിക്കാട്ടിയുമാണ് അവിശ്വാസപ്രമേയം തള്ളിയത്. രാജ്യസഭാ സ്പീക്കറിനെതിയരായ അവിശ്വാസപ്രമേയത്തിന് 14 ദിവസം മുൻപ് നോട്ടീസ് നൽകിയില്ലെന്ന് ഡെപ്യൂട്ടി ചെയർമാൻ ചൂണ്ടിക്കാട്ടി. ജഗ്ദീപ് ധൻകറിന്റെ പേരിൽ അക്ഷരതെറ്റുണ്ട്. ഉപരാഷ്ട്രപതിയെ അപമാനിക്കാനാണ് പ്രതിപക്ഷം ഇത്തരത്തിലൊരു നീക്കം നടത്തിയത്. ഇതിനായി വാർത്താസമ്മേളനം വരെ വിളിച്ചെന്നും ഡെപ്യൂട്ടി ചെയർമാൻ ആരോപിച്ചു. ജഗ്ദീപ് ധൻകറിനെതിരെ ഇൻഡ്യാ സഖ്യം അവിശ്വാസപ്രമേയം കൊണ്ടുവന്നിരുന്നു. ധൻകർ പ്രതിപക്ഷത്തെ […]Read More
ന്യൂഡല്‍ഹി: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ലില്‍ രൂപീകരിച്ച സംയുക്ത പാര്‍ലമെന്ററി സമിതിയില്‍ സിപിഐഎം പ്രതിനിധിയെ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കത്തയച്ച് കെ രാധാകൃഷ്ണന് എംപി. സ്പീക്കര്‍ ഓം ബിര്‍ളയ്ക്കാണ് രാധാകൃഷ്ണൻ എംപി കത്തയച്ചത്. സിപിഐഎമ്മിന് രണ്ട് സഭയിലുമായി എട്ട് അംഗങ്ങളുണ്ടെന്ന് രാധാകൃഷ്ണൻ എംപി പറഞ്ഞു. സിപിഐഎമ്മിനേക്കാള്‍ കുറച്ച് അംഗങ്ങളുള്ള പാര്‍ട്ടികളെയും ജെപിസിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും കത്തില്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞദിവസമാണ് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ലില്‍ സംയുക്ത പാര്‍ലമെന്ററി സമിതി രൂപീകരിച്ചത്. ലോക്സഭയില്‍ നിന്ന് 21 പേരും രാജ്യസഭയില്‍ […]Read More
നിരവധി ഫീച്ചറുകളോടു കൂടി ബജറ്റ് ഫ്രണ്ട്ലി Realme 14x 5G പുറത്തിറങ്ങി. IP69 റേറ്റിങ്ങുള്ള ഫോണ്‍ 15000 രൂപയില്‍ താഴെയാണ് വില വരുന്നത്. മികച്ച ബാറ്ററിയും SuperVOOC ചാര്‍ജിങ്ങുമുള്ള Realme 14x 5G നിരവധി ഫീച്ചറുകളോടു കൂടിയാണ് എത്തിയിരിക്കുന്നത്. മീഡിയാടെക് ഡൈമന്‍സിറ്റി 6300 ചിപ്സെറ്റ് ആണ് ഫോണിലുള്ളത്. ഇത് മള്‍ട്ടിടാസ്കിംഗ്, വേഗതയേറിയ 5G കണക്റ്റിവിറ്റി, സുഗമമായ ഗെയിമിംഗ് പെര്‍ഫോമന്‍സും തരുന്നു. ഫോണ്‍ AnTuTu ബെഞ്ച്മാര്‍ക്കില്‍ 420,000 സ്കോര്‍ ചെയ്യുന്നു. 6Read More

