കോഴിക്കോട്: ചോദ്യപേപ്പർ ചോർച്ചയിൽ ആരോപണവിധേയരായ എംഎസ് സൊല്യൂഷൻസ് എന്ന യൂട്യൂബ് ചാനലിലൂടെ വീണ്ടും ചോദ്യപേപ്പർ ചോർന്നതായി സംശയം. ഇന്ന് നടന്ന പത്താം ക്ലാസ് രസതന്ത്ര പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതായാണ് സംശയം ഉയർന്നിരിക്കുന്നത്. ആകെ 40 മാർക്കിൻ്റ ചോദ്യങ്ങളിൽ 32 മാർക്കിൻ്റ ചോദ്യങ്ങളും ഇന്നലെ എംഎസ് സൊല്യൂഷൻസ് യൂട്യൂബ് ചാനലിൽ വന്നതായാണ് ആരോപണം. കെഎസ്യു ആണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. അതേപടിയുള്ള ചോദ്യങ്ങൾ അല്ലെങ്കിലും, പേപ്പറിലുള്ളതിനോട് വളരെ സാമ്യമുള്ള ചോദ്യങ്ങളാണ് എംഎസ് സൊല്യൂഷൻസ് യൂട്യൂബ് ചാനലിൽ വന്നിരിക്കുന്നത്. ഇത്തരത്തിൽ ചോദ്യങ്ങൾ […]Read More
മലപ്പുറം: അരീക്കോട് സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് ക്യാമ്പിൽവെച്ച് ഹവിൽദാർ വിനീത് ആത്മഹത്യ ചെയ്തതിന് പിന്നിൽ അസി. കമാൻഡൻ്റ് അജിത്തെന്ന് സഹോദരൻ ബിപിൻ. അജിത്ത് ഉപദ്രവിച്ചത് കൊണ്ടാണ് വിനീത് ജീവനൊടുക്കിയത്. അജിത്തിന് വ്യക്തിവൈരാഗ്യമുണ്ടായിരുന്നു. എസ്ഒജി ക്യാമ്പിലെ ട്രെയിനിംഗിനിടെ മരിച്ച സുനീഷിന്റെ മരണത്തെ കുറിച്ച് വിനീത് പറഞ്ഞിരുന്നു. വിനീതിന് ഹെർണിയയുടെ ഓപ്പറേഷൻ കഴിഞ്ഞിരുന്നു. മറ്റ് പ്രശ്നങ്ങൾ ഇല്ല. കടം കൊണ്ട് മരിക്കേണ്ട സാഹചര്യം വിനീതിനില്ലെന്നും ബിപിൻ പറഞ്ഞു. എസി അജിത്തിനെ മാറ്റി നിർത്തി അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. എസിയെ മാറ്റി […]Read More
കൊച്ചി: വാര്‍ഡ് പുനര്‍ വിഭജനത്തില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. ഒന്‍പത് തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനം ഹൈക്കോടതി റദ്ദാക്കി. എട്ട് നഗരസഭകളിലെയും ഒരു ഗ്രാമ പഞ്ചായത്തിലെയും വാര്‍ഡ് പുനര്‍ വിഭജന നടപടികളാണ് ഹൈക്കോടതി റദ്ദാക്കിയത്. സര്‍ക്കാരിന്റെ വാര്‍ഡ് പുനര്‍ വിഭജന ഉത്തരവും ഡീലിമിറ്റേഷന്‍ കമ്മീഷന്റെ മാര്‍ഗ നിര്‍ദേശങ്ങളും ഹൈക്കോടതി റദ്ദാക്കി. പാനൂര്‍, മുക്കം, കൊടുവള്ളി, പയ്യോളി, ശ്രീകണ്ഠാപുരം, മട്ടന്നൂര്‍, ഫറോക്, പട്ടാമ്പി നഗരസഭകളിലെ വാര്‍ഡ് പുനര്‍ വിഭജനമാണ് ഹൈക്കോടതി റദ്ദാക്കിയത്. പടന്ന ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് പുനര്‍ വിഭജന […]Read More
ന്യൂഡൽഹി: ഡൽഹി കലാപ കേസിൽ അറസ്റ്റിലായ ഉമർ ഖാലിദിന് ഇടക്കാല ജാമ്യം. ഏഴ് ദിവസത്തേക്കാണ് ഡൽഹി കോടതി ജാമ്യം അനുവദിച്ചത്. കുടുംബത്തിലെ വിവാഹത്തിൽ പങ്കെടുക്കുന്നതിനാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. കേസിൽ 2020 മുതൽ ജയിലിൽ കഴിയുകയാണ് ഉമർ ഖാലിദ്. ഡൽഹി കലാപവുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ചാണ് ജെഎൻയു ഗവേഷക വിദ്യാർത്ഥിയായിരുന്ന ഉമർ ഖാലിദിനെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന സമരത്തിന് നേതൃത്വം നൽകിയതിന് പിന്നാലെ ഉമർ ഖാലിദിനെതിരെ കലാപ ഗൂഢാലോചനയ്ക്ക് കേസെടുത്തിരുന്നു.Read More
കൊച്ചി: പത്ത് വര്‍ഷം കൊണ്ട് ജീവിതത്തിലെ ഒരുപാട് കാര്യങ്ങളിൽ മാറ്റം സംഭവിക്കുക സ്വാഭാവികമാണ്.. എന്നാല്‍ തിരുവനന്തപുരം സ്വദേശികളായ ഹരിമോഹന്‍ ദാസിന്റേയും വധു ഐശ്വര്യയുടേയും ജീവിതത്തില്‍ മാറ്റമില്ലാതെ തുടര്‍ന്നത് അവരുടെ പ്രണയത്തിന് മാത്രമായിരുന്നില്ല, സൗഹൃദങ്ങള്‍ക്കും കൂടിയായിരുന്നു. പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു കോളേജ് കാലത്ത് സുഹൃത്തുക്കള്‍ക്കൊപ്പം ചുവടുവെച്ച നൃത്തം റീക്രിയേറ്റ് ചെയ്തായിരുന്നു ഹരിമോഹനും ഐശ്വര്യയും പുതിയ ജീവിതത്തിലേക്ക് ചുവടുവെച്ചത്. കല്യാണത്തിന് മുന്നോടിയായി നടന്ന സംഗീത് ചടങ്ങിലായിരുന്നു ഇത്. ചെന്നൈ എക്സ്പ്രസിലെ ഗാനത്തിനായിരുന്നു നവദമ്പതികളും സുഹൃത്തുക്കളും ചുവടുവെച്ചത്. വേഷത്തിലും ഭാവത്തിലുമുള്ള […]Read More
ന്യൂഡൽഹി: മനുഷ്യരെ ബഹിരാകാശത്തിൽ എത്തിക്കാനുള്ള ഗഗൻയാൻ ദൗത്യത്തിന് പുതിയ കാൽവെപ്പ്. ബഹിരാകാശ പേടകത്തിൻ്റെ റേഡിയോ ഉപകരണങ്ങളുടെ സ്യൂട്ട്കേസ് വലുപ്പത്തിലുള്ള മോഡൽ ജർമ്മനിയിലെ യൂറോപ്യൻ സ്പേസ് ഓപ്പറേഷൻസ് സെൻ്ററിലേക്ക് പരീക്ഷണത്തിന് അയക്കാൻ സജ്ജമായി കഴിഞ്ഞു. ഗഗൻയാനിൻ്റെ റേഡിയോ ട്രാൻസ്മിറ്ററിനും റിസീവറിന് യൂറോപ്യൻ സ്പേസ് ഏജൻസിയുടെ (ESA) ആൻ്റിനയുമായി ആശയവിനിമയം നടത്താൻ കഴിയുമെന്ന് ഉറപ്പാക്കാൻ ഗ്രൗണ്ട് സെഗ്മെൻ്റ് റഫറൻസ് ഫെസിലിറ്റിയിൽ നടത്തുന്ന പരിശോധന സഹായിക്കും. ദൗത്യത്തിൻ്റെ ട്രാക്കിങ്, നിരീക്ഷണം, കമാൻഡിംഗ് എന്നീ സേവനങ്ങൾ നൽകികൊണ്ട് യൂറോപ്യൻ ബഹിരാകാശ ഏജൻസി ദൗത്യത്തിൽ […]Read More
കോട്ടയം: ചങ്ങനാശ്ശേരി സ്വദേശി ഡോക്ടറെ കബളിപ്പിപ്പ് സംഘം പണം തട്ടിയത് മുംബൈ പൊലീസ് എന്ന പേരില്‍. സുപ്രീംകോടതിയുടെയും ആര്‍ബിഐയുടെയും രേഖകള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയതെന്നും കോട്ടയം എസ്പി ഷാഹുല്‍ ഹമീദ് പറഞ്ഞു. ചങ്ങനാശ്ശേരി എസ്ബിഐ ബ്രാഞ്ച് വഴി പട്നയിലേക്കുള്ള അക്കൗണ്ടിലേക്കാണ് ഡോക്ടര്‍ പണം നല്‍കിയത്. ഇടപാട് തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞ് ബ്രാഞ്ച് മാനേജര്‍ തടയാന്‍ ശ്രമിച്ചെങ്കിലും സമ്മതിച്ചില്ല. തുടര്‍ന്ന് ബാങ്ക് പൊലീസിന് വിവരം അറിയിച്ചു. ഡോക്ടര്‍ പൊലീസുമായി ആദ്യം സഹകരിക്കാന്‍ തയ്യാറായില്ല. പിന്നീട് നിര്‍ബന്ധപൂര്‍വ്വം പൊലീസ് ഡോക്ടറുടെ […]Read More
ന്യൂഡൽഹി: ബംഗ്ലാദേശിൽ ഓടുന്ന ട്രെയിനിന് മുകളിൽ കിടന്ന് യാത്ര ചെയ്ത ഇന്ത്യൻ വ്ലോഗർക്ക് സോഷ്യൽ മീഡിയയിൽ അതിരൂക്ഷ വിമർശനം.’‘rahul_baba_ki_masti_’ എന്ന് സോഷ്യൽ മീഡിയയിൽ അറിയപ്പെടുന്ന രാഹുൽ ഗുപ്തയെന്ന ഇന്ത്യൻ വ്ലോഗറാണ് അപകടകരമായ അതിസാഹസിക വീഡിയോ പങ്കുവെച്ചത്. ഓടുന്ന ട്രെയിനിന് മുകളിൽ കിടന്നു കൊണ്ടാണ് രാഹുൽ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. താൻ ചെയ്യുന്നത് അപകടകരമാണെന്നും ഇതുപോലുള്ള പരീക്ഷണത്തിൽ നിന്നും വിട്ടുനിൽക്കണമെന്നും രാഹുൽ വീഡിയോയിൽ അഭ്യർത്ഥിക്കുന്നുണ്ട്. ട്രാക്കിലൂടെ അതിവേഗം പായുന്ന ട്രെയിനിന് മുകളിൽ രാഹുൽ ഇരിക്കുന്നതാണ് വീഡിയോയിൽ ഉള്ളത്. ‘ഞാൻ ബംഗ്ലാദേശിലെ […]Read More
തിരുവനന്തപുരം: ശബരി റെയിൽ പദ്ധതി രണ്ട് ഘട്ടമായി വിപുലീകൃതമായി നടപ്പാക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനം. ഇതിന് അനുമതി ലഭ്യമാക്കുന്നതിനായി കേന്ദ്രസർക്കാരിനോട് അഭ്യർത്ഥിക്കും. ആദ്യഘട്ടത്തിൽ അങ്കമാലി-എരുമേലി-നിലക്കൽ പാത പൂർത്തീകരിക്കും. നിര്‍മാണ ചെലവിന്റെ 50 ശതമാനം തുക കിഫ്ബി വഹിക്കാമെന്ന സര്‍ക്കാര്‍ തീരുമാനം തുടരും. ഈ തുക കടമെടുപ്പ് പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം അംഗീകരിച്ച് കിട്ടാന്‍ കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെടും. ആര്‍ബിഐയുമായി ചേര്‍ന്നുള്ള ത്രികക്ഷി കരാര്‍ വേണ്ടെന്ന നിലപാട് സ്വീകരിക്കും. നിലവിൽ സിംഗിൾ […]Read More
ചണ്ഡീഗഢ്: റെയിൽവെ സ്റ്റേഷനിലേക്ക് പോകാനായി പുലർച്ചെ ഊബർ ബുക്ക് ചെയ്ത ഉപയോക്താവിനെ തേടി എത്തിയത് ഡ്രൈവറുടെ ഭയപ്പെടുത്തുന്ന സന്ദേശം. ഗുരുഗ്രാമിലെ ഊബർ ഉപയോക്താവിനാണ് ഭീതി ജനിപ്പിക്കുന്ന അനുഭവം ഉണ്ടാകുന്നത്. രാവിലെ നാല് മണിക്ക് തനിക്ക് റെയിൽവെ സ്റ്റേഷനിൽ പോകാനായാണ് ഉപയോക്താവ് ഊബർ ബുക്ക് ചെയ്യുന്നത്. ട്രെയിൻ എത്താൻ ഒരു മണിക്കൂർ മാത്രം ബാക്കിയുള്ളതിനാൽ വേഗം എത്താനായി പ്രയോറിറ്റി സെഡാനാണ് ബുക്ക് ചെയ്തത്. ഊബറിന് പങ്കിടേണ്ട ഒടിപി വന്നോ എന്നറിയാൻ ഫോൺ നോക്കിയപ്പോൾ തന്നെ ഞെട്ടിക്കുന്ന തരത്തിലെ സന്ദേശമാണ് […]Read More

