കണ്ണൂര്‍ ബിഷപ്പ് ഹൗസില്‍ കയറി വൈദികനെ കുത്തിപരുക്കേല്‍പ്പിച്ചു. കണ്ണൂര്‍ ബിഷപ്പ് ഹൗസിലെ വൈദികനായ ഫാ. ജോര്‍ജ് പൈനാടത്തിന് നേരെയായിരുന്നു ആക്രമണം. ആവശ്യപ്പെട്ട ധനസഹായം നല്‍കാത്തതിനെ തുടര്‍ന്നായിരുന്നു ആക്രമണം.കാസര്‍ഗോഡ് ഭീമനടി സ്വദേശി മുഹമ്മദ് മുസ്തഫയാണ് വെെദികനെ കുത്തിപരുക്കേൽപ്പിച്ചത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ധനസഹായം ആവശ്യപ്പെട്ടാണ് മുസ്തഫ ബിഷപ്പ് ഹൗസില്‍ എത്തിയത്. ബിഷപ്പിന്റെ നിര്‍ദേശപ്രകാരം മുസ്തഫ ഓഫീസ് ചുമതലയില്‍ ഉണ്ടായിരുന്ന ഫാ. ജോര്‍ജ് പൈനാടത്തിനെ കണ്ടു. എന്നാല്‍, മുസ്തഫ ആവശ്യപ്പെട്ട പണം നല്കാന് വൈദികന് തയാറായില്ല. തുടര്‍ന്നാണ് കയ്യില്‍ […]Read More
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിനു പിന്നാലെ രജിസ്റ്റർ ചെയ്ത കേസിൽ ജയസുര്യ, ബാലചന്ദ്രമേനോനെതിരെ തെളിവില്ലെന്ന് പോലീസ്. സാക്ഷികളും പരാതിക്കാരിക്ക് എതിരാണെന്നും പോലീസ് പറഞ്ഞു. 2008ലെ ‘ദേ ഇങ്ങോട്ട് നോക്കിയേ’ എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ ജയസൂര്യയും ബാലചന്ദ്രമേനോനും പീഡിപ്പിച്ചെന്നായിരുന്നു നടിയുടെ പരാതി. സെക്രട്ടേറിയറ്റിലെ ശുചിമുറിയിൽ അപമര്യാദയായി പെരുമാറിയെന്നാണ് ജയസൂര്യക്കെതിരെയുള്ള ആരോപണം. എന്നാല്‍ അന്ന് ഷൂട്ടിംഗ് നടന്നെങ്കിലും ഓഫിസിലോ മുറികളിലോ കയറാൻ അനുമതി ഉണ്ടായിരുന്നില്ലെന്നും, പരാതിയിൽ പറയുന്ന ശുചിമുറി പിന്നീട് മാറ്റിയതിനാൽ കൃത്യമായ സ്ഥലം തിരിച്ചറിയാൻ കഴിയുന്നില്ലെന്നും, […]Read More
ന്യൂഡൽഹി: കോവിഡിന്റെ പുതിയ വകബേധം എക്സ് എഫ് ജി 163 പേർക്ക് സ്ഥിതീകരിച്ചു. കാനഡയിലാണ് എക്സ് എഫ് ജി കേസുകൾ ആദ്യം സ്ഥിതീകരിച്ചത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. തൊട്ടുപിന്നിൽ തമിഴ്നാട്, കേരളം, ഗുജറാത്ത്, മധ്യപ്രദേശ്, ആന്ധ്രപ്രദേശ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലും കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എക്സ് എഫ് ജി അപകടകാരിയല്ലെന്ന് ഡോക്ടർമാർ പറയുന്നു.Read More