കൊച്ചി കളമശ്ശേരിയിൽ ജുഡീഷ്യൽ സിറ്റി സ്ഥാപിക്കാൻ മന്ത്രിസഭാ യോഗ തീരുമാനിച്ചു. എച്ച്എംടിയുടെ ഉടമസ്ഥതയിലുള്ള 27 ഏക്കർ ഭൂമിയിലാണ് പദ്ധതി ആവിഷ്കരിക്കുന്നത്. ഹൈക്കോടതി ഉൾപ്പെടുന്ന ജുഡീഷ്യൽ സിറ്റിയുടെ പ്രാഥമിക രൂപരേഖ പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കി.2023 ലെ മുഖ്യമന്ത്രി – ചീഫ് ജസ്റ്റിസ് വാര്‍ഷികയോഗത്തിന്റെ തീരുമാനപ്രകാരമുള്ള നടപടികളുടെ തുടര്‍ച്ചയായാണ് മന്ത്രിസഭാ തീരുമാനം. 7 നിലകളുള്ള മുഖ്യ ടവർ, 6 നിലകളുള്ള മറ്റ് രണ്ട് ടവറുകൾ, 61 കോടതി ഹാളുകൾ, ചീഫ് ജസ്റ്റിസിന്റെയും രജിസ്ട്രാർ ഓഫീസിന്റെയും സൗകര്യങ്ങൾ, ഓഡിറ്റോറിയം, ലൈബ്രറി ബ്ലോക്ക്, […]Read More
തിരുവനന്തപുരം: എംഎസ്സി എൽസ3 കപ്പൽദുരന്തം കേരളത്തിലെ മത്സ്യമേഖലയ്ക്ക് ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്ന് സർക്കാർ നിയോഗിച്ച സമിതിയുടെ ഹ്രസ്വകാല റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. അപകടസമയത്ത് മത്സ്യങ്ങളുടെ പ്രജനനകാലമായിരുന്നതിനാൽ മീൻമുട്ടകളിൽ ഗുരുതര വ്യതിയാനങ്ങൾ കണ്ടു. ചുരുങ്ങിയതും രൂപമാറ്റം സംഭവിച്ചതുമായ മീൻമുട്ടകൾ വിരിയുമ്പോൾ വൈകല്യമുള്ള മീനുകൾ രൂപപ്പെടുമെന്നതിനാൽ, പ്രത്യാഘാതം അടുത്ത വർഷത്തെ മത്സ്യബന്ധനത്തെയും ബാധിക്കുമെന്നാണ് കണ്ടെത്തൽ. കപ്പലിൽ ഉണ്ടായിരുന്നത് സമുദ്രജീവികൾക്ക് അപകടകരമായ രാസ പദാർഥങ്ങളായിരുന്നു. 84 ടൺ മറൈൻ ഡീസൽ, 367 ടൺ സൾഫർ അടങ്ങിയ എണ്ണ, 60 കണ്ടെയ്നറുകളിലെ ചെറിയ പ്ലാസ്റ്റിക് […]Read More
കൊച്ചി: ഭൂട്ടാൻ വഴിയുള്ള വാഹന കടത്ത് കേസിൽ അന്വേഷണം ശക്തമാക്കി കസ്റ്റംസ്. പിടിച്ചെടുത്ത വാഹനങ്ങളുടെ ഉടമകളെയും വാഹനം കൈമാറിയ ഡീലർമാരെയും വിശദമായി ചോദ്യം ചെയ്യാൻ തീരുമാനിച്ചു. സമൻസ് ലഭിച്ച നടൻ ദുൽഖർ സൽമാൻ ഉൾപ്പെടെയുള്ളവർ കസ്റ്റംസിന് മുന്നിൽ ഹാജരാകും. നടൻ അമിത് ചക്കാലക്കലിനോട് പ്രാഥമികമായി ചോദ്യം ചെയ്തിട്ടുണ്ടെങ്കിലും, കൂടുതൽ വിശദമായ ചോദ്യം ചെയ്യലിന് അദ്ദേഹത്തെയും വിളിക്കാനാണ് തീരുമാനം. ഇവർ സമർപ്പിച്ച രേഖകളും സംഘം പരിശോധിക്കുന്നു. ‘ഓപ്പറേഷൻ നുംഖോർ’ എന്ന പേരിൽ രാജ്യവ്യാപകമായി നടത്തിയ പരിശോധനയിലാണ് 36 വാഹനങ്ങൾ […]Read More
തിരുവനന്തപുരം: സർക്കാർ–ഗവർണർ സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ, ഗവർണറുടെ അധികാരപരിധിയെക്കുറിച്ചുള്ള വിശദാംശങ്ങൾ ഉൾപ്പെടുത്തി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് പുതിയ പാഠപുസ്തകം പുറത്തിറക്കി.പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം രണ്ടാം ഭാഗത്തിലെ “ജനാധിപത്യം: ഒരു ഇന്ത്യൻ അനുഭവം” എന്ന പാഠഭാഗത്തിലാണ് ഗവർണറുടെ സ്ഥാനവും ചുമതലകളും വ്യക്തമായി വിശദീകരിച്ചിരിക്കുന്നത്. ഭരണഘടന വ്യക്തമാക്കുന്നതുപോലെ ഗവർണർ സംസ്ഥാനത്തിൻ്റെ നാമമാത്ര തലവനാണ്; യഥാർത്ഥ ഭരണാധികാരം മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയ്ക്കാണ്. ഗവർണർ മന്ത്രിസഭയുടെ ഉപദേശപ്രകാരം മാത്രമേ അധികാരങ്ങൾ നിർവഹിക്കാവൂവെന്നും, അവർ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനമല്ലെന്നുമാണ് പാഠഭാഗം വ്യക്തമാക്കുന്നത്. കൂടാതെ, സർക്കാർ കമ്മീഷൻ […]Read More
തിരുവനന്തപുരം: വിസി നിയമനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി കേസുകളുടെ ചെലവ് സംബന്ധിച്ച നിബന്ധനകളിൽ ഗവർണർ രാജേന്ദ്ര അർലേക്കർ ഇളവ് വരുത്തി. സർവകലാശാലകൾ ചെലവ് വഹിക്കാത്ത പക്ഷം, അത് രാജ്ഭവൻ തന്നെ നൽകാമെന്നാണ് രാജ്ഭവന്റെ അറിയിപ്പിൽ വ്യക്തമാക്കുന്നത്. വിഷയത്തെ കൂടുതൽ തർക്കത്തിലേക്ക് കൊണ്ടുപോകേണ്ടെന്ന് തീരുമാനിച്ചതിനാലാണ് ഗവർണറുടെ നടപടി. സ്ഥിര വിസി നിയമനവുമായി ബന്ധപ്പെട്ട കേസിനായി രാജ്ഭവൻ 11 ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു. ഡിജിറ്റൽ സർവകലാശാലയും സാങ്കേതിക സർവകലാശാലയും ചേർന്ന് 5.5 ലക്ഷം രൂപ വീതം നൽകണമെന്നായിരുന്നു മുൻപ് അയച്ച കത്തിൽ […]Read More
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നവംബർ, ഡിസംബർ മാസങ്ങളിൽ നടക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന് പറഞ്ഞു. ഡിസംബർ 20ന് മുമ്പ് തെരഞ്ഞെടുപ്പ് പ്രക്രിയകൾ പൂർത്തിയാക്കും. തെരഞ്ഞെടുപ്പിന് മുമ്പ് വോട്ടർ പട്ടിക ഒരിക്കൽ കൂടി പുതുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹരിതചട്ടം പാലിച്ചും പരിസ്ഥിതിസൗഹൃദമായിട്ടുമാണ് തദ്ദേശ തെരഞ്ഞെടുപ്പ് നടത്തുക. ഇതിനായി തെരഞ്ഞെടുപ്പ് കമീഷന്റെ നേതൃത്വത്തിൽ സംസ്ഥാനതലത്തിലും കലക്ടർമാരുടെ നേതൃത്വത്തിൽ ജില്ലകളിലും നിരീക്ഷണസമിതികൾ രൂപീകരിക്കും.പ്രചാരണത്തിനായി ഉപയോഗിക്കുന്ന സമഗ്രഹികളിൽ നിരോധിത വസ്തുക്കൾ രാഷ്ട്രീയപാർടികളും സ്ഥാനാർഥികളും ഉപയോഗിക്കാൻ പാടില്ല. നിരോധിതവസ്തുക്കൾ […]Read More
കൊച്ചി: നടൻമാരായ ദുൽഖർ സൽമാന്റെയും പൃഥ്വിരാജിന്റെയും വീട്ടിൽ കസ്റ്റംസ് പരിശോധന. കസ്റ്റംസിന്റെ നേതൃത്വത്തിൽ രാജ്യവ്യാപകമായി നടത്തുന്ന ഓപ്പറേഷൻ നുംകൂറിന്റെ ഭാഗമായാണ് നടപടി. ഭൂട്ടാനിൽ നിന്ന് വാഹനം കടത്തിയെന്ന കണ്ടെത്തലിനെ തുടർന്നാണ് നടൻമാരുടെ വീടുകളിലുൾപ്പെടെ വിവിധയിടങ്ങളിൽ പരിശോധന ആരംഭിച്ചത്. നടൻ ദുൽഖർ സൽമാൻ്റെ രണ്ട് വീടുകളിലും പൃഥ്വിരാജ് സുകുമാരൻ്റെ ഫ്ലാറ്റിലുമാണ് പരിശോധന നടത്തുന്നത്. പരിശോധനയിൽ ദുൽഖറിൻ്റെ വീട്ടിൽ നിന്നും ഭൂട്ടാനിൽ നിന്നുള്ള വാഹനം കണ്ടെത്തിയിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. പൃഥ്വിരാജിന്റെ തിരുവനന്തപുരത്തെ വീട്ടിൽ സംഘം എത്തിയെങ്കിലും അവിടെ വാഹനങ്ങൾ ഇല്ലാത്തതിനാൽ പരിശോധന […]Read More
ന്യൂഡൽഹി; 71ാമത് ദേശീയ ചലച്ചിത്ര പുരസ്കാര വിതരണം ഇന്ന് വിഗ്യാൻ ഭവനിൽ നടക്കും. രാഷ്ട്രപതി ദ്രൗപദി മുർമു പുരസ്കാരങ്ങൾ സമ്മാനിക്കും. ചലച്ചിത്ര ലോകത്തിലെ പരമോന്നത ബഹുമതിയായ ദാദ സാഹെബ് ഫാൽക്കെ പുരസ്കാരം മലയാളത്തിന്റെ നടന വിസ്മയം മോഹൻലാൽ ഏറ്റുവാങ്ങും. ഈ വർഷം മലയാള സിനിമയ്ക്ക് അഞ്ച് പുരസ്കാരങ്ങൾ ലഭിച്ചു. പൂക്കാലം സിനിമയിലെ അഭിനയത്തിനായി വിജയരാഘവൻ മികച്ച രണ്ടാമത്തെ നടനുള്ള പുരസ്കാരവും, ഉള്ളൊഴുക്കിലെ അഭിനയത്തിന് ഉർവശി മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള പുരസ്കാരവും നേടി. അതേ ചിത്രത്തിനായി മിഥുൻ മുരളി […]Read More
തിരുവനന്തപുരം: പേരൂര്‍ക്കട എസ്എപി ക്യാമ്പില്‍ പൊലീസ് ട്രെയിനിയായ ആനന്ദിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി. ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ബിജുവിനാണ് അന്വേഷണ ചുമതല ലഭിച്ചിരിക്കുന്നത്.വ്യാഴാഴ്ച രാവിലെ ക്യാമ്പിലെ ബാരക്കിൽ ആനന്ദിനെ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. കൃത്യമായ പരിശോധനയ്ക്കായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. സംഭവത്തെ ചൊല്ലി ആനന്ദിന്റെ കുടുംബം ഉയര്‍ത്തിയ ഗുരുതര ആരോപണങ്ങളാണ് ഇപ്പോഴത്തെ അന്വേഷണം ശക്തമാകാൻ കാരണമായത്. മരണത്തിന് പിന്നില്‍ ക്രൂരമായ പീഡനമാണെന്ന് ആരോപിച്ച് ആനന്ദിന്റെ കുടുംബം രംഗത്തെത്തിയിരുന്നു . എസ്എപി ക്യാമ്പിൽ […]Read More
കൊച്ചി : പാലിയേക്കര ടോൾ പിരിവിന് ഏർപ്പെടുത്തിയ വിലക്ക് തുടരുമെന്ന് ഹൈക്കോടതി. ടോൾ പിരിക്കാനുള്ള അനുമതിയുടെ കാര്യത്തിൽ വ്യാഴാഴ്ച തീരുമാനമെടുക്കും. കഴിഞ്ഞദിവസം നന്നാക്കിയ സർവീസ് റോഡാണ് ഇന്നലെതകർന്നത്. ആദ്യം റോഡ് നന്നാക്കിയിട്ട് ടോള്‍ പിരിക്കാം എന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. മുരിങ്ങൂരിൽ സർവീസ് റോഡ് തകർന്നതിനെത്തുടർന്ന് റോഡു ഗതാഗതം തടസപ്പെട്ട കാര്യം ജില്ലാ കലക്ടർ കോടതിയെ അറിയിച്ചു. തുടർന്നാണ് ടോൾ പിരിവിനുള്ള വിലക്ക് ഹൈക്കോടതി നീട്ടിയത്. റോഡിലെ പ്രശ്നങ്ങൾ പെട്ടെന്ന് പരിഹരിച്ച് ഗതാഗത യോഗ്യമാക്കാൻ ഹൈക്കോടതി നിർദേശിച്ചു. മുരിങ്ങൂരിൽ […]Read More

